24 August 2009
കടല്‍ - സൈനുദ്ധീന്‍ ഖുറൈഷി
തമോ സാഗരത്തി നാഴങ്ങളില്‍ നിന്ന്
പകല്‍ക്കടലിന്‍ തീരങ്ങളില്‍ നിന്ന് ആടലോടിരമ്പു മനന്തമാം കടലുമായ് കടല്‍ കടന്ന തുഴയറിയാ അരയന്മാര്‍. പുകയ്ക്കായ് പുകയുന്നടുപ്പും മണ്‍ കലത്തില്‍ തിളയ്ക്കും വിശപ്പും കണ്‍ തലക്കലൊട്ടിയ പുളിപ്പും കോണില്‍ വയറൊട്ടിയുറങ്ങും പൈതങ്ങളും ... മൂന്ന് കല്ലിനു മുന്നില്‍ കണ്ട് തീര്‍ന്ന കിനാ ചിത്രങ്ങളില്‍ തുണ്ട് പോലൊരു വട്ടമെങ്കിലും പുതുവെട്ടം തിരഞ്ഞറുതിയില്‍ ചങ്ക് നനയ്ക്കാനുമിനീരു മാത്രമായ് ചാണക ത്തറയിലവളും ... എണ്ണയൊഴിഞ്ഞ വിളക്കില്‍ കരിന്തിരി കത്തിയമര്‍ന്നു പാതിയില്‍ മരവിച്ച തിരികളും, പൂര്‍വ്വ പ്രതാപ സ്മൃതികളാം കരിഞ്ഞ പ്രാണികള്‍ തന്നവ ശിഷ്ടങ്ങളും ... ഏതേതു മുജ്ജന്മ സുകൃത ക്ഷയങ്ങളെ തൊട്ടുതൊട്ട് കണക്കുകള്‍ തിട്ടമില്ലാ ക്കളങ്ങളെ പലവുരു മായ്‌ച്ചു മെഴുതിയു മിനിയുമെത്ര കടലുകള്‍ താണ്ടണ മരച്ചാണ്‍ വയറിനെ പ്രണയിച്ച തെറ്റിനായ് ...?! മാറോടണച്ചൊരു വീര്‍പ്പാല്‍ പൊതിഞ്ഞ് നെറ്റിയില്‍, മൂര്‍ദ്ധാവിലും വിവര്‍ണ്ണമാം കപോലങ്ങ ളിലുമാര്‍ദ്രമായ് മുത്തി, കണ്ണെത്തും വഴിയോളം നോട്ടമെറിഞ്ഞ് ഒരു നാളുമ ടയാ കണ്ണിലൊരു കരുതലും കദന ക്കടലുമായി രുള്‍ക്കടലി ലേക്കിറങ്ങി കടലുകള്‍ താണ്ടി യവരെത്ര ..? നിറ ഹസ്തങ്ങളാല്‍ ചുഴി വിഴുങ്ങാതെ മടങ്ങിയ വരെത്ര ...? ദ്രവ്യ ത്തുരുത്തി ലാകാശ ഗോപുരങ്ങ ള്‍ക്കടിയില്‍ പശിയൊടുങ്ങാ വയറുകളുടെ പരാതി പ്പെട്ടികള്‍. കടലാസു തുണ്ടിലൊരു കുറിമാനവും കാത്ത് ഒരേയാകാ ശവുമൊരേ സൂര്യനു മൊരേ തിങ്കളും ഒരേ നക്ഷത്ര ജാലവു മിരവും പകലുമൊരേ ഈറന്‍ മിഴികളാല്‍ കണ്ടന്യോന്യം കാണാതെ ചത്ത സ്വപ്നങ്ങള്‍ തന്‍ മരവിച്ച ജഡവുമായിരു ധ്രുവങ്ങളില്‍ കടലെടുക്കും ഹത ജന്മങ്ങള്‍ നാം!! - സൈനുദ്ധീന്‍ ഖുറൈഷി Labels: zainudheen-quraishi |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്