29 September 2009
വേലികള്‍ - സൈനുദ്ധീന്‍ ഖുറൈഷി
തപ്തമീ മണ്ണില്‍ ജീവിതം നട്ടു നാം
വിയര്‍പ്പൊഴിച്ചു നനച്ചു വളര്‍ത്തിയൊരു മരം. ഭൂഗോളമാകെ പ്പടര്‍ന്നതിന്‍ ചില്ലകള്‍ തളിരേകി തണലേകി വളരുന്നതെങ്കിലും തന്നിലേക്കൊരു പത്രത്തിന്‍ ചെറിയ തണലു നല്‍കാ തെയെന്‍ മനഃ ക്കാഴ്‌ച്ചകള്‍ മറച്ചു ശാഖകള്‍; ദൃഷ്ടിയിലിരുട്ടിന്റെ ഭഗ്ന ചിന്തുകള്‍ പാവുന്നു... ആലയാണിതു കരിവാന്റെ തീയണ യാത്തുല യാണിതില്‍ പതം വന്ന ലോഹവും പ്രഹരത്താല്‍ ബഹു രൂപങ്ങളായ പരന്റെ കൈകളില്‍ ആയുധമാ യൊടുവില്‍ തുരുമ്പിന്‍ അധിനി വേശങ്ങളില്‍ നിറം മങ്ങി, പിന്നെയും പരിവൃത്തി കള്‍ക്കായു ലകളിലു രുകിയുരുകി പുനര്‍ജ്ജ നിയ്ക്കുന്നു പുതു ശസ്ത്രമായ്....!!! പരശു ഭോഗത്താലു ന്മത്തയാം കടല്‍ പെറ്റിട്ട പുളിനങ്ങളില്‍ തീ നടും പുതു പൗത്ര ഗണ വിക്രിയ കളിലീറയായ് പിറകൊള്ളു മിനി സംഹാര മൂര്‍ത്തിയായ് ബലാത്കാ രത്തിന്‍ തിക്ത സ്മൃതികളെ സ്നിഗ്ദ്ധ പീഢന സ്മരണയാ യയവിറക്കു ന്നവള്‍! നിര്‍നിശിത മഴുവിന്‍ പിടി പോലുമോ ര്‍മ്മയായ് നീല ജലാശയ ഗര്‍ഭങ്ങളില്‍ പണ്ടു പണ്ടേ...!! നിര്‍ദ്ദോഷ ത്തലകളറുത്ത കുരുതിയുടെ നിണം വാര്‍ന്നൂ ര്‍വ്വരമാം നെഞ്ചില്‍ കാളീയ മര്‍ദ്ദന മാടിത്തി മര്‍ക്കുന്നു മക്കള്‍!! ആരെറിഞ്ഞ മഴുവാലറ്റു പോയ് നന്മയുടെ പ്രണയ നിറമുള്ള മൃദു ചെമ്പനീര്‍ ചെടികള്‍..? ഏതേതു വേലിയേ റ്റങ്ങളീ കരകളില്‍ കയ്‌പ്പു കിനിയു മുപ്പളങ്ങള വശേഷമാക്കി...? ചോര വീണു കുതിര്‍ന്ന മണ്ണി ലങ്കുരിപ്പതു ചോര നിറമുള്ള പൂക്കളതില്‍ വമിപ്പതു ചേതനയറ്റ യുടലിന്‍ ശവ ഗന്ധമ തെങ്കിലോ ചാവേറുകള്‍ ചുട്ടെടുത്ത പച്ച മനുഷ്യരും..!!!! ശൂന്യതയി ലാത്മാക്കള്‍ കുമ്പസരിച്ചു കരയുന്ന കണ്ണീര്‍ മഴയായ് പെയ്യുന്നു. ഇവനെന്റെ മകനല്ലെ ന്നുറക്കെ പറഞ്ഞുള്ളില്‍ കരഞ്ഞു ധീര ദേശാഭിമാ നിയാമമ്മയും പെയ്യുന്നു. യാത്രാ മൊഴികള വശേഷിപ്പിച്ചു മറു മൊഴിക്ക് കാതു നല്‍കാതെ പടിയിറങ്ങിയ പഥികരെ കാത്ത് പാതയില്‍ മിഴി നട്ട് കണ്ണീരു പെയ്യുന്നവര്‍... മുലപ്പാല്‍ ചോരയായ് നുണയും മക്കളെ കാത്ത് പെരുമഴ പ്പെയ്‌ത്തിന്‍ തോരാത്ത മിഴികള്‍..!!! പഴയൊരു ചര്‍ക്കയില്‍ പഴഞ്ചനൊരു വൃദ്ധ, നര്‍ദ്ധ നഗ്നന്‍ പരിത്യാ ഗങ്ങളാല്‍ നൂറ്റെടു ത്താശയുടെ പട്ടു നൂലുകള്‍ നിറം മങ്ങീ... ജീവിത മൂറ്റിയെടുത്ത ചോരയില്‍ തളിരിട്ട നിറമുള്ള പൂക്കളും കരിഞ്ഞു... തായ് വേരറ്റ ചെടികളും ശേഷാഗ്രങ്ങളില്‍ ദുരമൂത്ത കീടങ്ങളും.... പുരാണങ്ങളില്‍ ചത്തു മലച്ച പ്രാണ നാഥന്റെ ദീന പ്രണയിനിയല്ല; സര്‍വ്വം സഹയാം ധരിത്രി, എന്‍ മാറിലെ ചൂടും തണുപ്പും മുലകളില്‍ ചുരത്തും പാലുമെന്‍ സിരകളിലെ നീരുമെന്‍ മക്കള്‍ക്കൊ രുപോലൊരേ അളവില്‍. ജാതി മത വര്‍ണ്ണ വൈജാത്യ ങ്ങളാലെന്‍ നെഞ്ച് പിളര്‍ന്നതിരു കീറി വേലികളിട്ടാല്‍ ഓര്‍ക്കുക, ഒരു ശാപത്തിന്‍ പ്രകമ്പനങ്ങളെ താങ്ങാന രുതാതെയീ ഗര്‍ത്തങ്ങളില്‍ ഒടുങ്ങിയമരും ദിഗന്തങ്ങള്‍ പോലും...!!! - സൈനുദ്ധീന്‍ ഖുറൈഷി Labels: zainudheen-quraishi |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്