07 October 2009
അരസികന്മാര്‍ - അശോകന്‍ ചെറുകുന്ന്കവിതയറിയാതെ കവിയായി മഹാ കവിയായി, സത്തയില്ലാത്ത കവിതക്കു നീ ഉടമയായി, താളമില്ലാതെ നീ പാടി കാമ്പില്ലാത്തൊരു കാവ്യമെങ്കിലും കഥയറിയാത്ത ജനത്തിനതു ദിവ്യാനുഭവമായി ദിവ്യന്മാര്‍ മന്ത്രിച്ചു സുകൃത ക്ഷയം സുകൃത ക്ഷയം വൃത്തമില്ലെങ്കില്ലും താളമില്ലെങ്കിലും വട്ടിളകിയ ജനമതേറ്റു പാടി കള്ളിനുമ ച്ചാറിനുമതു വീര്യമേകി ഓരിയിടുന്ന കുറുക്കനേ പ്പോല്‍ തങ്ങള്‍ക്കായി പറുദീസ പണിതു പാതി രാത്രിയില്‍ മദ്യപാനികള്‍ കവിക്കു താള ബോധ മില്ലെങ്കിലും താളമുണ്ടാ യിരുന്നു കുടിയന്മാര്‍ക്കു കവിതക്കു ജീവന്‍ പകര്‍ന്നതു കവിയോ മദ്യമൊ മദ്യപാനികളോ അതോ അബ്കാരികളോ. ബോധമുണ്ടാകണം കവിക്കെന്നും താളബോധ മില്ലെങ്കിലും നേരും നെറിയുമുണ്ടാകണം ബോധമില്ലാത്ത കവികള്‍ നമുക്കു ചുറ്റും വിലസുന്നു, നാടിനെ അബോധാ വസ്ഥയില്‍ കൊണ്ടിടുന്നു വിലങ്ങു തടിയാകുന്നു ഇളം കുരുന്നുകള്‍ക്കു മുളയ്ക്കുമ്പോള്‍ വാടിടുന്നു ഒരിക്കലും വിരിയാത്ത മലര്‍ കണക്കേ അല്ലയോ മഹാ കവി അങ്ങുന്നു മദ്യത്തിന്നു അടിമയൊ അതോ ഉടമയോ? സ്വയം നശിക്കരുതു, നശിപ്പിക്കരു തൊന്നിനേയ്യും ജീവനെടുക്കാ നുമൊടുക്കാനും നമുക്കെ ന്തധികാരം അതിനല്ലയോ സ്രൃഷ്ടാവും സംഹാര മൂര്‍ത്തിയും നമുക്കു മുകളില്‍ , നീയെഴുതൂ നിന്റെ കൈപ്പടയില്‍ കാവ്യങ്ങള്‍ അനശ്വരമാക്കൂ നിന്റെ സര്‍ഗ ചേതനയേ ലോകമറിയട്ടേ നിന്റെ സംഭാവനകളെ യെന്നും, സ്മരിക്കട്ടെ നിന്റെ നാമത്തെ... - അശോകന്‍ ചെറുകുന്ന്, ഷാര്‍ജ Labels: ashokan |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്