30 October 2009
കാബൂളില്‍ നിന്ന്‍ ഖേദപൂര്‍വ്വം - സൈനുദ്ധീന്‍ ഖുറൈഷിഹോ... പ്രിയതമേ... ഫ്ളോറിഡയുടെ വസന്തമുറങ്ങും വഴിയോ രങ്ങളില്‍, നമ്മുടെ പ്രണയ മന്ത്രങ്ങ ളുരുക്കഴിച്ച ചുംബന ജപങ്ങളുടെ നിര്‍വൃതിയില്‍, മഞ്ഞു പെയ്യുന്ന പുല്‍മേട്ടിലെ മരക്കുടിലില്‍ വിജാതീയ തകളുരുമ്മി കത്തുന്ന കനലുകളില്‍ തിളച്ചുയരും നീരാവിയില്‍ മെയ്യോട് മെയ്യൊട്ടി നഗ്നരായ്... ഹോ... പ്രിയതമേ...!!! നമ്മുടെ സായാഹ്നങ്ങളിലെ നീല ത്തടാകങ്ങ ളിലിപ്പോഴും വെളുത്ത മീനുകളുണ്ടോ..? പുലര്‍ക്കാഴ്ച കളില്‍ തോട്ടങ്ങളില്‍ ഹിമ കണങ്ങളുമ്മ വെയ്ക്കും നിന്റെ കവിളഴകൊത്ത പഴങ്ങളുണ്ടോ ...? ഇത് മരുഭൂമിയാണു! നിരാശയുടെ അഭിശപ്ത ഭൂമി! ദേശ സ്നേഹം നിര്‍ഭാഗ്യരും സാമ്രാജ്യത്വം ബലി മൃഗ ങ്ങളുമാക്കിയ നിരപരാ ധികളുടെ കണ്ണീര്‍മഴ മാത്ര മുണ്ടിവിടെ..! ഇന്നലെ - എന്റെ വിരല്‍ തുമ്പിനാല്‍ പിടഞ്ഞൊ ടുങ്ങിയ പിഞ്ചു കുഞ്ഞിന്റെ ദീന മിഴികള്‍! ചിതറി ത്തെറിച്ച മകന്റെ ശിഷ്ടങ്ങ ളൊരുക്കൂട്ടു മമ്മയുടെ കത്തുന്ന മിഴികള്‍! ഉറക്കിനു മുണര്‍വ്വി നുമിടയില്‍ ഒരു വാഹന ത്തിനിരമ്പം പോലും ശ്വാസം നിശ്ചലമാക്കുന്ന ഭീതിയില്‍ ... ഒരു വെടിക്കോപ്പിന്‍ അദൃശ്യമാം ഉന്നത്തില്‍... ഹോ... പ്രിയേ... നമുക്കിനി പുനഃ സമാഗമത്തിന്‍ വിദൂര പുലരികള്‍ പോലും അന്യമാണോ. പ്രാര്‍ത്ഥിയ്ക്കാം സഖീ. മറു ജന്മത്തി ലെങ്കിലും അമേരിക്കന്‍ ഭടനായ് പിറക്കാ തിരിയ്ക്കാന്‍! - സൈനുദ്ധീന്‍ ഖുറൈഷി Labels: zainudheen-quraishi |
1 Comments:
ഹോ... പ്രിയേ... നമുക്കിനി
പുനഃ സമാഗമത്തിന്‍
വിദൂര പുലരികള്‍ പോലും
അന്യമാണോ.
പ്രാര്‍ത്ഥിയ്ക്കാം സഖീ.
മറു ജന്മത്തി ലെങ്കിലും
അമേരിക്കന്‍ ഭടനായ്
പിറക്കാ തിരിയ്ക്കാന്‍
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്