26 April 2009
ഭ്രാന്തിന്റെ പുരാവൃത്തം - സൈനുദ്ധീന്‍ ഖുറൈഷി
ഒരമ്മയുടെ
തീരാ ദുഖമാണ് ഞാന്‍! നിരുത്തര വാദിയാ യോരച്ഛന്റെ തിരുത്താ നാവാത്ത തെറ്റും! പ്രതാപവും യശസ്സു, മറിവും പ്രളയമായ് ശിരസ്സേറിയിട്ടും സോദര ദൌത്യം മറന്ന കൂടപ്പിറപ്പുകളുടെ അവഗണന ഞാന്‍! വായുള്ള പിള്ള പിഴക്കുമെന്നച്ഛന്‍ പള്ള പിഴപ്പിക്കുമെന്നു ലോകരും.! ഒരു കുന്ന്, ഒത്തിരി കല്ലുകള്‍. ഭ്രാന്തനാക്കിയ മാലോകരുടെ ശിരസ്സാണെന്‍ ലക്ഷ്യമെ ന്നാരരിഞ്ഞു! ഉരുണ്ടു കയറിയ തത്രയുമെന്‍ ഉള്ളിലുറഞ്ഞ അമര്‍ഷമെ ന്നാരറിഞ്ഞു! ലക്‌ഷ്യം തെറ്റി നിപതിച്ച ശിലകളുമെന്നെ നോക്കി ചിരിച്ചു ഭ്രാന്തനെന്നുറക്കെ പറയാന്‍ ഭൂലോകരേയും പഠിപ്പിച്ചു. എന്നെ ചതിച്ചൊരാ കല്ലുകള്‍ കൂട്ടി എന്റെയൊരു വൈകൃതം കുന്നിന്‍ നിറുകയില്‍. ശ്വസിക്കുന്ന ഞാനും ശ്വസിക്കാത്ത പ്രതിമയും ഒന്നെന്ന് പറയും പോലെ . വാഴ്വുള്ള കാലത്ത് വായു നല്കാത്തവര്‍ വായുവി ല്ലാത്തപ്പോള്‍ വാഴ്ത്തുന്നു മലരിട്ട് ! ആരോ ചെയ്ത പാപം പേറി ഒരു ജന്മമത്രയും ഭ്രാന്തനായോന്‍! വേണ്ടത് നല്‍കാതെ വേണ്ടാത്ത തനുഷ്ടിക്കും വിവസ്ത്രനാം ഭ്രാന്തന്‍ ഞാനോ... നിങ്ങളോ..??? Labels: zainudheen-quraishi |
13 April 2009
ഉമ്മ - സൈനുദ്ധീന്‍ ഖുറൈഷി
ഒരു സ്നേഹ ചുംബനത്തിന്‍ പൊരുളൊളിപ്പിച്ചാ-
പദം പോലുമെത്ര മുദാത്തമത്രേ..!! ശ്രേഷ്ഠമൊരു സൃഷ്ടിയുടെ തെളിവിനാധാരം ഉമ്മയെന്ന രണ്ടക്ഷരത്തിന്‍ ഉണ്മയല്ലോ! കാല പരിമാണ ത്തിലെത്ര ഋജുവെങ്കിലും കണക്കി നതീതമാ പത്തു മാസങ്ങള്‍! ഹൃത്തടം മുറ്റി ത്തുളുമ്പുന്ന സ്നേഹ ത്തിനാഴം ഉള്‍കടല്‍ പോലു മുള്‍ക്കൊ ള്ളില്ലെന്നു സത്യം. ദുരിത ഭാരങ്ങളില്‍ പരിതപി ക്കുമ്പൊഴും നെഞ്ചോ ടമര്‍ത്തി മുലയൂട്ടി യുറക്കി, ഗദ്ഗദം- നെഞ്ചില്‍ ഒതുക്കി,യടരുന്ന കണ്ണീര്‍ കണങ്ങളെ കവിളില്‍ പതിക്കാതെ യുറക്കമു ണര്‍ത്താതെ..! പിച്ച വയ്ക്കുന്ന പാദങ്ങളല്ല തുമ്മയുടെ- പച്ചയാം സ്വപ്‌നങ്ങള്‍ തന്‍ ചിറകടി യൊച്ച പോല്‍!! അരുതായ്മ കാണുമ്പോള്‍ പൊട്ടി കരഞ്ഞു കൊണ്ട- രുതെ യെന്നുപ്പയോ ടെതിരിടാനുമ്മ...! കരുതലാല്‍ കരളിന്റെ സ്പന്ദനം പോലും ഒരു മാത്ര നിശ്ചലം നില്‍ക്കുവാനും മതി. ഋതു പരിണാമങ്ങളെ കുതുകി യായെതിരേറ്റ് കതകിന്റെ പുറകിലൊരു തേങ്ങലായ് നില്ക്കവേ ഭയ ചകിത രാത്രികളെ കണ്‍ചൂട്ട് കത്തിച്ച് ഇരുളിന്‍ തുരുത്തുകളെ കടലെടുക്കുന്നവള്‍ !! കത്തിച്ചു വെച്ച മണ്‍ വിളക്കിന്റെ മുന്നിലായ് കത്തിയെരിയും മനസ്സിന്‍ നെരിപ്പോടുമായ് ഒട്ടിയമര്‍ന്ന വയറൊളി പ്പിച്ചന്നുമ്മ ഇഴ ചേര്‍ത്ത നാരുക ളത്രയും ജീവന്റെ കണികയായിന്നും സിരകളില്‍ ഒഴുകുന്നു. കൈ വെള്ളയി ലഴലിന്റെ അടയാളമെന്ന പോല്‍ ഇന്നും കിടക്കുന്നു മായാ തഴമ്പുകള്‍ ..!! ഉദരം ഉണങ്ങി പിന്നെ യധരവുമെങ്കിലും ചുരത്താന്‍ മറക്കില്ലുമതന്‍ മുലപ്പാല്‍!! പാഴ് വെള്ള മന്തിക്ക് അത്താഴമാക്കുവോള്‍ പഴം കഞ്ഞിയൂറ്റി വറ്റേകു മുണ്ണിക്ക്... മഴക്കാര്‍ മാനമില്‍, മഴയുമ്മ തന്‍ മിഴികളില്‍, മീനത്തില്‍ പൊരിയുന്ന വെയിലു ള്ളിലുമ്മക്ക്. ഗ്രുതുഭേദമെത്ര പോയ്പോയാ ലുമുമ്മതന്‍ ഹൃദയത്തിലൊരു കുഞ്ഞു മുഖമത്രെ നിത്യം!! കാല പ്രയാണത്തില്‍ കരിയില ക്കീറു പോല്‍ കാല ഹരണ പ്പെടുന്നു ബന്ധങ്ങളെങ്കിലും കണ്ണില്‍ കിനാവിന്റെ ദീപം കെടുത്താതെ കാത്തിരി ക്കാനുമ്മ മാത്ര മീയുലകില്‍!!! നിശ്വാസ വായു വിന്നന്ത്യ ഗമനത്തിലും നിര്‍ന്നി മേഷമാ മിഴികള്‍ തിരയു ന്നതൊന്നേ... നിനവു കളൊക്കെയും മക്കള്‍ക്കു വേണ്ടി ! കനവു കളൊക്കെയും മക്കള്‍ക്കു വേണ്ടി ! ഒരു മാത്രയീ ഖബറിന്റെ മൂക സാക്ഷിയാം കല്ലില്‍ കാതൊന്ന ണച്ചാല്‍ ശ്രവിക്കാം സുതാര്യമാം വത്സല്യ മൂറിത്തുളമ്പും മനസ്സിന്റെ എന്നും നമ്മുക്കായ് തുടിക്കുന്ന സ്പന്ദനം - സൈനുദ്ധീന്‍ ഖുറൈഷി Labels: zainudheen-quraishi 1 Comments:
Links to this post: |
12 April 2009
'തുമ്പികളുടെ സെമിത്തേരി' സദാ സ്പന്ദിതമാണ്
'തുമ്പികളുടെ സെമിത്തേരി' സദാ സ്പന്ദിതമാണ്. ഹൃദയങ്ങള്‍ കൊണ്ടുള്ള കൂദാശപ്പള്ളി പോലെ ഹൃദയങ്ങള്‍ കൊണ്ടുള്ള സെമിത്തേരി. സ്മൃതി ലയങ്ങള്‍ കാല ഭേദങ്ങളില്‍, ഭേദനങ്ങളില്‍ മിടിച്ചു കൊണ്ടിരിക്കുന്ന ഘടികാര ശാല. ഇവിടെ ഒരാളിന്‍റെ അന്തരാ മൊഴിയുണ്ട്. അയാള്‍ ഒപ്പം നടക്കുവാ നാരുമില്ലാ ത്തവനാ ണെങ്കിലും ഓര്‍ക്കാനും മറക്കാനും ഒരു പാടുള്ള വനാണ്. ഒരാളായി മാത്രം ഉള്‍വലിഞ്ഞ് 'അന്യന്‍' ആകുന്ന അവന്‍ അല്ല, ഒപ്പം പെങ്ങളും അപ്പനും അവളും അമ്മയും മഞ്ചാടിയും പുളിങ്കുരുവും മീനും അയല്‍ക്കാരനും കടങ്കഥയും കസേരയും കളഞ്ഞു പോയ താക്കോലും അടങ്ങിയ വേണ്ടപ്പെട്ട കുടുംബ സ്മൃതിയുണ്ട്. അയ്യപ്പ പണിക്കരുടെ കുടുംബ പുരാണത്തിലെ പ്രവാഹ ഗതിയോ ചെണ്ട മേളമോ അഭിജാത പരിവേഷമോ ഇല്ല, ഇടയ്ക്കയുടെ ദിവ്യ വാദനത്തിന്‍റെ സ്പന്ദ കണങ്ങള്‍ ആണ്. കണങ്ങള്‍ സൂക്ഷ്മമാണ്. പെയ്തൊഴിഞ്ഞ ഭൂമിയുടെ ഉടലിലും അന്ത: കരണത്തിലും അബോധത്തിലും സ്പര്‍ശവും സുഗന്ധവുമാകുന്ന നനവുകള്‍ ആണ്. ശോക സ്ഥായിയില്‍ അന്തര്‍ വാഹിനിയായ മുഖാരിയാണ്. വ്യത്യസ്ഥമായ ചായ ക്കൂട്ടില്‍ ജലം മുറിച്ചും മണ്ണു പിളര്‍ന്നും വിലങ്ങനെ അന്തരീക്ഷത്തിലും എഴുന്നു നിരക്കുന്ന ഹൃദയങ്ങള്‍ ആണ്. നനവിന്‍റെ അനപ്പും നയന ദൃശ്യങ്ങളുടെ വ്യതിരിക്തതകളും.
- ഡി. വിനയചന്ദ്രന്‍ (വി. ജയദേവിന്‍റെ തുമ്പികളുടെ സെമിത്തേരിയ്ക്ക് എഴുതിയ അവതാരികയില്‍ നിന്ന്.) പുസ്തകത്തിലെ ചില കവിതകള്‍ മറഞ്ഞിരിപ്പത് കസേരകളിയില്‍ നിന്ന് അവസാനത്തെ കസേരയും എടുത്തു മാറ്റിയതാരെന്ന് എനിക്കറിയില്ല. പക്ഷെ, ആ കസേര യെവിടെയെന്ന് എനിക്കറിയാം. നമ്മളവി ടിരുന്നെ പ്പോഴോ സംസാരിച്ചിട്ടുണ്ട് എപ്പോഴോ മേഘങ്ങളെ തൊട്ടുരു മ്മിയിട്ടുണ്ട് . മിന്നല്‍ പ്പിണര്‍ പ്പട്ടങ്ങളെ തൊട്ടു നോക്കിയിട്ടുണ്ട്. കസേര കളിയുടെ നിയമം എനിക്കറിയില്ല. കസേരകളുടെ കാലുകള്‍ ഒടിഞ്ഞ തെന്നു മറിയില്ല. പക്ഷെ, കളിപ്പിച്ചതാരെന്ന് എനിക്കറിയാം. കസേര കളിയി ലൊരിക്കലും നീയുണ്ടാ യിരുന്നില്ല. പിന്നെ ഞാനു മുണ്ടായി രുന്നില്ല. *** കണ്‍മഷി മഷി നോട്ടത്തിലു- മതു കാണില്ല. അവളത് വാക്കുകളുടെ ഉള്ളിലങ്ങനെ മറച്ചു പിടിച്ചിരിക്കും. എത്ര സൂക്ഷിച്ചു നോക്കിയാലും അതു കണ്ടെന്നു വരില്ല. അവളതു കോട മഞ്ഞു കൊണ്ടു പൊതിഞ്ഞു പിടിക്കും. കണ്ണില്‍ നിന്നാ- കാഴ്ചകളെ അഴിച്ചെടുക്കും. എന്നിട്ടവയെ പാപ്പാത്തികളായി മനസിലേക്കു പറത്തും. കുഴ മണ്ണു കൊണ്ടു കൂടൊരുക്കുന്ന വേട്ടാള നതറിയാം. ആകാശം കോര്‍ത്ത് അടയിരിക്കുന്ന തുന്നാരന്‍ പിടയ്ക്കും. ഓരോ പ്രാണനിലും അമ്പു തറയ്ക്കുന്ന കാട്ടാള നതെങ്ങനെ അറിയാനാണ്.? *** മടങ്ങി വരാത്തവ മടക്ക ത്തപ്പാലിനുള്ള കവറും സ്ററാമ്പും വേണമായി രുന്നെന്ന് അറിയുന്നത് നിന്‍റെ പ്രണയ, മെന്നിലെക്ക് ഒരിക്കലും തിരിച്ചു വരാതിരു ന്നപ്പോഴാണ്. ഓര്‍മക ള്‍ക്കുമൊരു മേല്‍ വിലാസം വേണ്ടിയി രുന്നെന്ന് അറിയുന്നത് നിന്‍റെ പേരെഴുതിയ കാറ്റ് ജനാല ക്കൊളുത്തുകളില്‍ ഒന്നും മിണ്ടാതെ നിന്നപ്പോഴാണ്. കൊള്ളിയാന്‍ വന്നുടഞ്ഞു തൊടുന്ന നിലവിളി കൊണ്ടു ഞാനെഴു തില്ലി തൊന്നും. പകരം, ജീവിതം നനയുന്ന പകലുക ളെയെടുത്തു മനസിനു വെളിയില്‍ ജീവിതം തോരാനിടും. ഈര്‍പ്പ ത്തിനെവിടെ വേരെന്നു വെറുതേ വിസ്മയിച്ചിരിക്കും. *** ഇരുട്ടുന്നതിനു മുമ്പ് ചൂണ്ട ക്കുരുക്കിലേക്ക് വിരുന്നു തേടിപ്പോയ മത്സ്യങ്ങ ളിതുവരെ മടങ്ങി വന്നിട്ടില്ല. രാവിലെ സൂര്യനിലേക്കു പറന്നു പോയ തുമ്പികളുമതെ. പുലര്‍ന്നു വെന്നു കൂവാന്‍ പുരപ്പുറത്തു കയറിയ കോഴി പ്പൂവനുമതെ. മത്സ്യങ്ങള്‍ ചിലപ്പോള്‍ അങ്ങനെയാണ്. ചുണ്ട ക്കുരുക്കിലെ രുചിയിലങ്ങനെ ഒരിരുപ്പിരിക്കും. തുമ്പികള്‍ സൂര്യന്‍റെ ചൂടിലങ്ങനെ ഭൂമി മറന്നിരിപ്പാവും. പകല്‍ പറയുന്ന കോഴി അടുത്തതിന് ചുമ്മാ കാത്തിരിക്കും. രാത്രി യാവാ തിരിക്കാന്‍ ഭൂമിയുടെ വാതില്‍ മലര്‍ക്കെ തുറന്നിടുന്നത് അറച്ചു വരുന്നൊരു കാറ്റ്. പക്ഷെ, ഫലമെന്തുണ്ട് തീന്‍ മേശയ്ക്കു ചുറ്റും വിശപ്പത്രയും നിലവിളിക്കെ. *** പകുതിയുടെ അര്‍ത്ഥം പല കാര്യങ്ങളും പറഞ്ഞു കൊണ്ടിരി ക്കെയാവും അവള്‍, പലതും മറന്നു വച്ചതോ ര്‍ക്കുക. ഒരു മഞ്ചാടി ക്കുരു മാല പാതി കോര്‍ത്തു വച്ചത്, ഒരു കടലാസ് വഞ്ചി കടലാസില്‍ മടങ്ങി ക്കിടക്കുന്നത്, എന്നോടെന്തൊ പറഞ്ഞു നിര്‍ത്തിയത്. ഒരു മയില്‍ പ്പൂവന്‍റെ പടം അവള്‍ പെട്ടിയില്‍ അമര്‍ത്തി വച്ചിരുന്നു. ഉമ്മറ പ്പടിയിലെ അളുക്കില്‍ ഒരു പാട് കുന്നി മണികള്‍. ഞങ്ങള്‍ രണ്ടാളും ചേര്‍ന്നു നില്‍ക്കുന്ന പടം മനസില്‍ മടക്കി വച്ചിരുന്നു. പലതും പറഞ്ഞി രിക്കേയാവും അവള്‍, പലതും മറന്നു വച്ചതോര്‍ക്കുക. പാതി തീര്‍ന്നൊരു കഥ, പാതി ബാക്കി വച്ച് ഒരു കടങ്കഥ. പല തവണ പെയ്യുവാന്‍ തുനിയു മ്പോഴാണ് വരണ്ട മേഘങ്ങളെ അവളോ ര്‍ക്കുന്നത്, പാതി നിവര്‍ത്തിയ ജീവിത മവളറിയുന്നത്. *** - വി. ജയദേവ് (തുമ്പികളുടെ സെമിത്തേരി) Labels: v-jayadev |
01 April 2009
പുഴ - സൈനുദ്ധീന്‍ ഖുറൈഷി
പുഴ ഒഴുകുന്നു...
ഇന്നലെ വരെ അവളുടെ കൊച്ചലക്കൈകളില്‍ മുത്തമിട്ടു കലപില കൊഞ്ചിയ പിഞ്ചു കുഞ്ഞിന്റെ വീര്‍ത്ത ജഡവുമായി പുഴ ഒഴുകുന്നു... കരയില്‍ , മഴയായ് പെയ്യുന്നോരമ്മയെ കാണാതെ പുഴയൊഴുകുന്നു...!! കാഴ്ച്ചകള്‍ക്കപ്പുറമാണ് പുഴയുടെ നോവെന്ന് കാണികളാരോ അടക്കം പറയുന്നു. കര്‍ക്കടകത്തിന്‍ പ്രൌഡി യില്‍ ഊക്കോടെ പുഴയൊഴുകുന്നു...!! മകരത്തില്‍ മൃദു മഞ്ഞു ചൂടിയ പുലരിയില്‍ പിണക്കം നടിക്കുന്ന കാമുകി ആണിവള്‍ ഉള്ളില്‍ പ്രണയത്തിന്‍ ചൂടും, പുറമെ തണുപ്പിന്‍ കറുപ്പുമുള്ള നൈല്‍ തീരത്തെ ക്ലിയോപാട്ര പോല്‍. പുഴ ഒഴുകുന്നു... നിലാവ് പുണരുന്ന നിശകളില്‍ നേരറിവ് തെറ്റിയ മദാലസയാണ് പോല്‍! തൂവെളള യാടയണ ഞ്ഞവള്‍ രാത്രിയില്‍ വശ്യ വിലോലയാം യക്ഷിയെന്നും ചിലര്‍...!! ഉള്ളില്‍ ഘനീഭവിച്ചെത്ര ദുഃഖങ്ങള്‍ എങ്കിലും... ഉറക്കെ ചിരിച്ചിവള്‍ ഇന്നുമൊഴുകുന്നു...! പുഴ ഒഴുകുന്നു... പുണരുവാന്‍ നീട്ടിയ കൈകള്‍ മടക്കിയോള്‍ പിന്നെയും കൊതിയോടെ കര നോക്കി നില്‍ക്കെ അരികിലുണ്ടെങ്കിലും സ്വന്തമല്ലെന്നോര്‍ത്തു- കരയുന്ന കരയുടെ കരളും പറിച്ചു പുഴ ഒഴുകുന്നു... ആരുമറിയാത്തൊരു തേങ്ങല്‍ ഒതുക്കി ആരോടും പരിഭവിക്കാതെ, കാമുക ഹൃദയത്തിന്‍ വെപതു അറിയാതെ കടലിന്‍ അഗാധത യിലേക്കവള്‍ ഒഴുകുന്നു. പുഴ ഒഴുകുന്നു... - സൈനുദ്ധീന്‍ ഖുറൈഷി Labels: zainudheen-quraishi |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്