29 September 2009
വേലികള്‍ - സൈനുദ്ധീന്‍ ഖുറൈഷി
തപ്തമീ മണ്ണില്‍ ജീവിതം നട്ടു നാം
വിയര്‍പ്പൊഴിച്ചു നനച്ചു വളര്‍ത്തിയൊരു മരം. ഭൂഗോളമാകെ പ്പടര്‍ന്നതിന്‍ ചില്ലകള്‍ തളിരേകി തണലേകി വളരുന്നതെങ്കിലും തന്നിലേക്കൊരു പത്രത്തിന്‍ ചെറിയ തണലു നല്‍കാ തെയെന്‍ മനഃ ക്കാഴ്‌ച്ചകള്‍ മറച്ചു ശാഖകള്‍; ദൃഷ്ടിയിലിരുട്ടിന്റെ ഭഗ്ന ചിന്തുകള്‍ പാവുന്നു... ആലയാണിതു കരിവാന്റെ തീയണ യാത്തുല യാണിതില്‍ പതം വന്ന ലോഹവും പ്രഹരത്താല്‍ ബഹു രൂപങ്ങളായ പരന്റെ കൈകളില്‍ ആയുധമാ യൊടുവില്‍ തുരുമ്പിന്‍ അധിനി വേശങ്ങളില്‍ നിറം മങ്ങി, പിന്നെയും പരിവൃത്തി കള്‍ക്കായു ലകളിലു രുകിയുരുകി പുനര്‍ജ്ജ നിയ്ക്കുന്നു പുതു ശസ്ത്രമായ്....!!! പരശു ഭോഗത്താലു ന്മത്തയാം കടല്‍ പെറ്റിട്ട പുളിനങ്ങളില്‍ തീ നടും പുതു പൗത്ര ഗണ വിക്രിയ കളിലീറയായ് പിറകൊള്ളു മിനി സംഹാര മൂര്‍ത്തിയായ് ബലാത്കാ രത്തിന്‍ തിക്ത സ്മൃതികളെ സ്നിഗ്ദ്ധ പീഢന സ്മരണയാ യയവിറക്കു ന്നവള്‍! നിര്‍നിശിത മഴുവിന്‍ പിടി പോലുമോ ര്‍മ്മയായ് നീല ജലാശയ ഗര്‍ഭങ്ങളില്‍ പണ്ടു പണ്ടേ...!! നിര്‍ദ്ദോഷ ത്തലകളറുത്ത കുരുതിയുടെ നിണം വാര്‍ന്നൂ ര്‍വ്വരമാം നെഞ്ചില്‍ കാളീയ മര്‍ദ്ദന മാടിത്തി മര്‍ക്കുന്നു മക്കള്‍!! ആരെറിഞ്ഞ മഴുവാലറ്റു പോയ് നന്മയുടെ പ്രണയ നിറമുള്ള മൃദു ചെമ്പനീര്‍ ചെടികള്‍..? ഏതേതു വേലിയേ റ്റങ്ങളീ കരകളില്‍ കയ്‌പ്പു കിനിയു മുപ്പളങ്ങള വശേഷമാക്കി...? ചോര വീണു കുതിര്‍ന്ന മണ്ണി ലങ്കുരിപ്പതു ചോര നിറമുള്ള പൂക്കളതില്‍ വമിപ്പതു ചേതനയറ്റ യുടലിന്‍ ശവ ഗന്ധമ തെങ്കിലോ ചാവേറുകള്‍ ചുട്ടെടുത്ത പച്ച മനുഷ്യരും..!!!! ശൂന്യതയി ലാത്മാക്കള്‍ കുമ്പസരിച്ചു കരയുന്ന കണ്ണീര്‍ മഴയായ് പെയ്യുന്നു. ഇവനെന്റെ മകനല്ലെ ന്നുറക്കെ പറഞ്ഞുള്ളില്‍ കരഞ്ഞു ധീര ദേശാഭിമാ നിയാമമ്മയും പെയ്യുന്നു. യാത്രാ മൊഴികള വശേഷിപ്പിച്ചു മറു മൊഴിക്ക് കാതു നല്‍കാതെ പടിയിറങ്ങിയ പഥികരെ കാത്ത് പാതയില്‍ മിഴി നട്ട് കണ്ണീരു പെയ്യുന്നവര്‍... മുലപ്പാല്‍ ചോരയായ് നുണയും മക്കളെ കാത്ത് പെരുമഴ പ്പെയ്‌ത്തിന്‍ തോരാത്ത മിഴികള്‍..!!! പഴയൊരു ചര്‍ക്കയില്‍ പഴഞ്ചനൊരു വൃദ്ധ, നര്‍ദ്ധ നഗ്നന്‍ പരിത്യാ ഗങ്ങളാല്‍ നൂറ്റെടു ത്താശയുടെ പട്ടു നൂലുകള്‍ നിറം മങ്ങീ... ജീവിത മൂറ്റിയെടുത്ത ചോരയില്‍ തളിരിട്ട നിറമുള്ള പൂക്കളും കരിഞ്ഞു... തായ് വേരറ്റ ചെടികളും ശേഷാഗ്രങ്ങളില്‍ ദുരമൂത്ത കീടങ്ങളും.... പുരാണങ്ങളില്‍ ചത്തു മലച്ച പ്രാണ നാഥന്റെ ദീന പ്രണയിനിയല്ല; സര്‍വ്വം സഹയാം ധരിത്രി, എന്‍ മാറിലെ ചൂടും തണുപ്പും മുലകളില്‍ ചുരത്തും പാലുമെന്‍ സിരകളിലെ നീരുമെന്‍ മക്കള്‍ക്കൊ രുപോലൊരേ അളവില്‍. ജാതി മത വര്‍ണ്ണ വൈജാത്യ ങ്ങളാലെന്‍ നെഞ്ച് പിളര്‍ന്നതിരു കീറി വേലികളിട്ടാല്‍ ഓര്‍ക്കുക, ഒരു ശാപത്തിന്‍ പ്രകമ്പനങ്ങളെ താങ്ങാന രുതാതെയീ ഗര്‍ത്തങ്ങളില്‍ ഒടുങ്ങിയമരും ദിഗന്തങ്ങള്‍ പോലും...!!! - സൈനുദ്ധീന്‍ ഖുറൈഷി Labels: zainudheen-quraishi |
27 September 2009
ചുംബനം - മധു കൈപ്രവം കാനായിനന്മതന് ചുംബനത്തിന്റെ നറുമണം പറയട്ടെ, പ്രകൃതി തന്‍ പിതൃശുദ്ധി മാതൃ ഗര്‍ഭത്തില്‍ ആകാശ ഗംഗയായൊഴുക്കി ഭൂമി പോല്‍ ചുംബനം ശബ്ദാലിംഗനം രസ രേതസ്സില്‍ മിസൃണമാം വിശ്വ വിത്തിന്റേ ശാഖ മുള പൊട്ടുമ്പോള്‍ ഇറ്റിറ്റു വീഴുന്ന തളിരിളം മഴത്തുള്ളി പോല്‍ ഉമിനീരുറവ പോല്‍ , ജനുസ്സിന്റെ പ്രവാഹമായി തപിച്ചു, ശയിച്ചു- പ്രണയിച്ചു ണര്‍ത്തിയ വികാരാഗ്നിയാം സ്ഫുട ചുംബനം നുണയും മധുരം, മാസ്മരീക ഭാവ വീര്യമാം തുരീയ്യ ഭങ്ങിയാല്‍ ഓജസ്സിന്‍ ദളച്ചുണ്ടുകള്‍ വജ്രമാം മനസ്സിന്റെ നാളത്തില്‍ നിന്നൂറ്റിയ ചുംബനം പരിശുദ്ധിയാം അന്തരീക്ഷത്തേ, പ്രകൃതി ദത്തമായ് തലോടുകില്‍ സ്നേഹാര്‍ദ്രമായ് കൊളുത്തിയ ചുംബനം കഠിനകൃഷ്ണ ശിലയായ് വാര്‍ത്ത സര്‍ഗ്ഗ നിലമായ് പരിലസിച്ചിടും താരാ കദംബമായ് അധരങ്ങളില്‍ മനസ്സിന്റെ പത്മ ദളങ്ങളാല്‍ സഹസ്രാര പത്മമായ് അര്‍പ്പിക്കുന്നിതാ ആത്മാവില്‍ നിന്നുമീ പരമാര്‍ത്ഥ ചുംബനം....! - മധു കൈപ്രവം കാനായി Labels: madhu-kanayi |
25 September 2009
തേനെഴുത്ത് - സുനില്‍ ജോര്ജ്ജ്കൈകള് നീട്ടി ശലഭത്തിന്റെ പിന്നാലെ കുഞ്ഞ് പൂവില്‍ നിന്നും പൂവിലേയ്ക്ക് തെന്നി മാറി ശലഭം തളര്‍ന്നൊടുവില്‍ കോലായില്‍ കുഞ്ഞിന് മയക്കം കുഞ്ഞു നെറ്റിയില്‍ ശലഭത്തിന്റെ നേര്‍ത്ത തേനെഴുത്ത് - സുനില്‍ ജോര്‍ജ്ജ് Labels: sunil-george |
11 September 2009
ഇനി യാത്ര - ശ്രീജിത വിനയന്പിടിക്കപ്പെട്ട ആട്ടിന്‍ കുട്ടിയെ പ്പോലെയാണു ഞാന്‍. കൊല്ലുമോ വളര്‍ത്തുമോ എന്ന് നിശ്ചയ മില്ലാതെ, വേദനി പ്പിച്ചാലും എതിര്‍ ക്കാനാവാതെ, അനങ്ങാ തിരുന്നാല്‍ എന്നെ വിട്ടയ ച്ചാലോ എന്ന കുഞ്ഞു പ്രതീക്ഷയില്‍ ഞാന്‍ അടങ്ങി യിരിക്കുന്നു... ഓരോ സ്പര്‍ശവും ഒരു സ്നേഹ പ്രകടന മായേക്കാം എന്ന്, വെറുതെ വ്യാമോ ഹിക്കുന്നു. ഏതു നിമിഷവും ഞാന്‍ സ്വതന്ത്ര യായേക്കാം ... പക്ഷേ ആരൊക്കെയൊ എന്നെ വേദനിപ്പിക്കുകയും മുറിവേല്‍ പ്പിക്കുകയും ചെയ്യുന്നു. രക്തം വാര്‍ന്നു തുടങ്ങുമ്പോഴും, കരയാന്‍ ധൈര്യമില്ലാതെ, പിടയാതി രിക്കാന്‍ പാടുപെട്ട്, ഞാന്‍ യാത്ര പറയുന്നു... - ശ്രീജിത വിനയന്‍ Labels: sreejitha-vinayan 2 Comments:
Links to this post: |
05 September 2009
അമ്മസ്തുതി - മധു കൈപ്രവം കാനായി
അമ്മ തന്നാജ്ത്നയാം മക്കള്‍
സ്നേഹ വീഥി തലോടി ആര്‍ദ്രമാം സ്നേഹത്തി ന്നടിത്തട്ടിന്റെ വിതുംബല്‍ മാതാവിന്‍ ഹതനോവില്‍ മേളനം അല്‍പ്പാത്മമാം നെറുകയില്‍ ഭക്തിയായി കവചമായി ഹൃത്തില്‍ രചിക്കൂ മൃദുഭാഷ നിന്‍ നാവില്‍ നിന്നൂറൂ തേന്‍ കനി മുലപ്പാല്‍ രുചിച്ച പോല്‍ ... അറിയട്ടെ അമ്മ നിന്‍ ആര്‍ദ്രമാം സ്മേരത്തു നട്ട കൃഷ്ണ മണിയില്‍ തിളങ്ങുന്ന മാതൃ ഭക്തി. മക്കളാം കര്‍ണ്ണത്തി നേല്‍ക്കുന്ന അമ്മ പേറിയോ രവകാശ രോദനം കാല മേറേ പഴകിയാല്‍ സ്നേഹം നിലച്ചു ഛിദ്രമായിടും അന്ധമാ മനാഥാലയ കയലില്‍ അര്‍പ്പിതം മാതൃ ഭക്തി നിസ്സാര മാകുകില്‍ ... സ്നേഹിക്കൂ അമ്മയേ ദേശ തുല്യമായ് രാജ്യ തുല്ല്യമായീ എങ്കില്‍ മാത്രം നിന്‍ കര്‍മ്മ പഥം പരമാത്മ ഭവഭാവ മായ്യിടും. - മധു കൈപ്രവം കാനായി Labels: madhu-kanayi |
02 September 2009
മാവേലിയുടെ ഓണം - സൈനുദ്ധീന്‍ ഖുറൈഷിമൂഢനെന്ന ല്ലാതെന്തു വിളിയ്ക്കാന്‍! രൂഢമൂല മൊരു പഴങ്കഥ ത്താളില്‍ നന്മക ള്‍ക്കൊരു ദിനം നിപുണരാം നമ്മളും കുറിച്ചിട്ടു! ആണ്ടി ലൊരിക്കല്‍ ആഘോഷ മോടെ യോര്‍ത്തു, ആര്‍ത്തു വിളിച്ചാര്‍പ്പു കളാലൊരു ചതിയുടെ മൂര്‍ത്തമാം വാര്‍ഷിക പ്പെരുമകള്‍!! പാടി പ്പുകഴ്ത്തുവാ നുണ്ണുവാന്‍ ഊട്ടുവാന്‍, ആണ്ടിലൊരു ദിനമോ വാരമോ; വയ്യ ഇതിലേറെ നന്മകള്‍ക്കായ് നെഞ്ചില്‍ കരുതുവാന്‍! അഖില ലോകങ്ങളില്‍ കേരളമത്രേ സ്ഥിതി- സമത്വത്തിന്‍ മാതൃ രാജ്യം! സ്റ്റാലിനോ മാര്‍ക്സോ ലെനിനുമല്ല; സാക്ഷാല്‍ മാവേലി യാണാദ്യ സോഷ്യലിസ്റ്റ്!! വര്‍ണ്ണ വെറിയരീ - മണ്ണില്‍ കുഴിച്ചിട്ട രക്ത സാക്ഷിയും പാവം മാവേലി ത്തമ്പുരാന്‍!! അരുമയാം നൃപനെ ച്ചവിട്ടി പാതാള മെത്തിച്ച ദേവ ഗണം. ശത്രുവല്ല, വരോ മിത്രങ്ങളായ് നമുക്കാ രാധ്യരായിന്നും ജന്മാന്ത രങ്ങളില്‍!! കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളി വചന, മിതില്‍ കള്ളിനെ കരുതലാല്‍ മാറ്റി; സത്യം കള്ളില്ലാതെ ന്തോണം പ്രഭോ..?! നന്മയെ കൊട്ടി ഘോഷിക്കു ന്നൊരോണം തിന്മയെ പടിയിറക്കു ന്നൊരോണം മാവേലിയെ പാടി പ്പുകഴ്ത്തുമോണം മാനുജരെല്ലാ മൊന്നാകു മോണം വാക്കി,ലാഘോഷ ങ്ങളില്‍ മാത്രമോണം കോരനു കുമ്പിളില്‍ ഇന്നുമോണം !! ത്യാഗിയാ മെന്നെ കോമാളിയാക്കി മാധ്യമം ലാഭമായ് കൊയ്യുമോണം! ഒരു മഹാ മൗഢ്യത്തിന്‍ ഓര്‍മ്മ പ്പെടുത്തലായ് പാതാളത്തി ലിന്നുമെന്റെ ഓണം!!! - സൈനുദ്ധീന്‍ ഖുറൈഷി Labels: zainudheen-quraishi 2 Comments:
Links to this post: |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്