12 January 2010

പുതു കവിതാ (ഉത്തരാധുനികതാ) എഴുത്തുകാര്‍ക്ക് കാഴ്ച നഷ്ടപ്പെടുന്നുവോ? - രാജു ഇരിങ്ങല്‍

puthukavitha(പുതുകവിത പുതുവര്‍ഷ പതിപ്പ് - ഒരു വിലയിരുത്തല്‍) എഴുത്തുകാരെല്ലാവരും വിവിധ രീതികളില്‍ വിചിത്രമായോ അല്ലാതെയോ ചിന്തിക്കുന്നു. കാണുന്നു. കേള്‍ക്കുന്നു. പക്ഷികളോട് സംസാരിക്കുന്നു. വീടിനോട് സംസാരിക്കുന്നു. പൂച്ചയോട് സംസാരിക്കുന്നു. മറ്റുള്ളവരുടെ ഇന്ദ്രിയങ്ങള്‍ക്ക് ഗോചര മാവാത്തത് ചിലപ്പോഴൊക്കെ കവിക്ക് പിടിച്ചെടുക്കാന്‍ സാധിക്കുന്നു. കവിത ഇന്നത്തെ യായാലും ഇന്നലത്തെ യായാലും ദര്ശന മണ്ഡലത്തെ സാംസ്കാരിക അനുഭവ യാഥാര്ത്ഥ്യത്തെ സാക്ഷാ ത്കരിക്കാന്‍ കഴിയുമ്പോഴാണ് ഉത്തമമായ കവിത യുണ്ടാകുന്നത്.
 
പുതുകവിത യിലെ പുതു വര്‍ഷ കവിതകള്‍ അത്രയൊന്നും പ്രതീക്ഷ നല്‍കാതെ രണ്ടായിരത്തി പത്തിലേക്ക് നടന്നു കയറുമ്പോള്‍ അപ്രതീക്ഷിതവും പുതുമയും നല്‍കേ ണ്ടുന്നതിനു പകരം ഒരു നിഴലു പോലുമാവാന്‍ കവിത കള്‍ക്ക് സാധിക്കുന്നില്ല. ആശയ ദാരിദ്ര്യമോ, സ്വയം വാര്‍ത്തെ ടുക്കുന്നതിലെ പരാജയമോ, സമൂഹത്തെ നോക്കി കാണുന്ന തിനായുള്ള കണ്ണ് നഷടപ്പെട്ടതു കൊണ്ടോ... മറ്റ് കാരണങ്ങള്‍ കൊണ്ടോ കാഴ്ച നഷ്ടപ്പെട്ട കവിതകളെ വായിക്കേണ്ടി വരുന്നു. കേള്‍വി നഷ്ടപ്പെട്ട കവിതകളെ കേള്‍ക്കേണ്ടി വരുന്നു. മുഖം നഷ്ടപ്പെട്ട വരികളെ ഏറ്റെടുക്കേണ്ടി വരുന്നു. ഇതൊരു ഗതികേടു തന്നെയാണ്. വ്യവസ്ഥയുടെ മൂല്യങ്ങളെ പ്രതിരോധി ക്കാനോ തിരുത്താനോ പുതു കവിതയിലെ ഒരു കവിതയിലും ആയുധം കണ്ടെത്താന്‍ കഴിയുന്നില്ല.
 
അപരിചിത വുമായ ഓരോ ഇടവും കവിതയുടെ ഇടമായി മാറുന്ന അവസ്ഥയാണ് എസ്. ജോസഫിന്റേത്. കവിതായായ് തീരാന്‍ ആഗ്രഹി ക്കാത്തതൊന്നും ജീവിതത്തിലില്ല, അല്ലെങ്കില്‍ ജീവിതം തന്നെ കവിത യാണെന്ന് ജോസഫിന്റെ പല കവിതകളും നമ്മെ ഓര്‍മ്മ പ്പെടുത്തിക്കൊ ണ്ടേയിരിക്കുന്നു. എസ്‌. ജോസഫിന്റെ കാവ്യ ഭാഷാ സൌന്ദര്യത്തില്‍ വായനക്കാരന്‍, പ്രത്യേകിച്ച് പുതു കവിതാ വായനക്കാരന്‍ വീണു പോകുന്നു എന്നത് സത്യമാണ്. വിവിധ മാനങ്ങളോ ടെയാണ് ജോസഫ് കാവ്യത്തെ ബിംബ വല്‍ക്കരിക്കുന്നത്. അത്തരം ബിംബങ്ങള്‍ വായന ക്കാരിലേക്ക് നിരവധി മുഹൂര്‍ത്തങ്ങളും വേദനകളും സമ്മാനിക്കു മെങ്കിലും സാമാന്യമായ് പറഞ്ഞാല്‍ പുതിയ കാലത്തിലെ എഴുത്തുകാരുടെ നിസ്സാരത കവിതയില്‍ നിറഞ്ഞു നില്‍ക്കുന്നു. ജോസഫിന്റെ “ഭയം എന്ന പെണ്‍കുട്ടി”, “വിളക്ക്”, തുടങ്ങിയവ വിവിധ മാനങ്ങളും അര്‍ത്ഥ തലങ്ങളും പഠന സാധ്യത കളുമുള്ള കവിതയാണ്.
 
പുതു കവിതയിലെ ‘ഊര്’ നാളെയെ കുറിച്ചുള്ള ഒരു സ്വപ്നമാകാന്‍ പോലും കഴിയുന്നില്ല. രാഷ്ട്രീയ പരിതസ്ഥിതികള്‍ വെളിപ്പെടുത്തുന്ന കവിതകള്‍ എഴുതിയ ജോസഫിന് “വീടുകള്‍ ഇരുട്ടു മാറ്റി വെളിച്ചമുടുക്കുന്നു“ എന്നും, “മിണ്ടായ്ക വെടിഞ്ഞ് മരങ്ങള്‍ ചിലയ്ക്കുന്നു” എന്നും എഴുതി വയ്ക്കുമ്പോള്‍ ഒരു കാറ്റിന്റെ ഒച്ചയോ, ചെറു കമ്പനങ്ങളുടെ ശക്തിയോ ഉണ്ടാവുന്നില്ല. മാത്രവുമല്ല, വാക്കുകളുടെ ചിത്രം വരയ്ക്കുന്നതില്‍ പോലും ജോസഫ് പരാജയപ്പെടുന്നു ഈ കവിതയില്‍. “തിരുട്ടു ഗ്രാമത്തെ” ഓര്‍മ്മ പ്പെടുത്തുന്ന കവിത ബാക്കി വയ്ക്കുന്നത് വിരസ ജീവിത ത്തിന്റെ നേര്‍ക്കാഴ്ചകള്‍ മാത്രം.
 
“സൂര്യനെ ചുറ്റുന്നു ഭൂമി” എന്ന പരസ്യ വാചകത്തെ വെല്ലാന്‍ പോലും ജോസഫിന് കഴിയാതെ വരുന്നതെന്തു കൊണ്ടെന്ന് വായനക്കാരന്‍ അതിശയിക്കുക തന്നെയാണ് ചെയ്യുന്നത്.
 
അമ്പിളി അന്ന മര്‍ക്കോസ് - പാഠ പുസ്തകത്തില്‍ പ്രവാസ കവിതയ്ക്ക് ശ്രമിക്കുന്നു. എഴുത്തില്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും
 
“പതിവു പച്ചയ്ക്കു മീതെ രണ്ടിളം പച്ച, ഒരുണ്ണിത്തണ്ട്‌.
പിന്നെ ഞാനതിലേ മുള്ളൂ എന്നായി
വാ നിറഞ്ഞാലവിടയേ തുപ്പൂന്നായി”

 
എന്നെഴുതി വരുമ്പോള്‍ എഴുത്തിലെ കനം കുറഞ്ഞ് കുറഞ്ഞ് വെറുമൊരു പ്രവാസ കവിത, നൊസ്റ്റാള്‍ജിക് ഫീല്‍ മാത്രമായി ഒതുങ്ങി പോവുകയും ചെയ്യുന്നു. അമ്പിളി അന്ന ജോസിന്റെ മറ്റ് കവിതകള്‍ ഒന്നും ഞാന്‍ മുമ്പ് വായിച്ചിട്ടില്ല. ഒരു പക്ഷെ നല്ല കവിത എഴുതിയിരിക്കാം. എന്നിരുന്നാലും ചിന്തകളെ തീ പിടിപ്പിക്കാന്‍ പാഠ പുസ്തകത്തിന് കഴിയുന്നേ ഇല്ല.
 
സാദിര്‍ തലപ്പുഴയും വേറിട്ടൊരു കാഴ്‌ച്ചയും വായനക്കാരന് നല്‍കുന്നില്ല. നാഗരികതയുടെ കടന്നു കയറ്റത്തി നിടയില്‍ മനുഷ്യനു നഷ്ടമാകുന്നവയെ കുറിച്ചുളള ആകുലതകളോ വിചാരങ്ങളോ, ഒന്നും നല്‍കപ്പെടാതെ
 
“പെങ്ങളെക്കെട്ടിയോന്‍
നാടു നീളെ പെണ്ണു കെട്ടി”

 
എന്ന ഈണത്തില്‍ “ട്ട” പിടിച്ച് കവിതയെ നശിപ്പിച്ചു. സാദിര്‍ ഒന്നൂടെ ഈ കവിതയില്‍ അടയിരു ന്നുവെങ്കില്‍ കവിത പുതിയ മാനവും പുതിയ ആകാശവും നല്‍കിയേനേ.
 
“രണ്ടറ്റവും ചുരുട്ടിക്കെട്ടിയ
ഒരു വലിയ
എക്ലയര്‍ മിഠായി പോലെ
പെങ്ങള്‍ കിടന്നു.”

 
എന്ന് സാദിര്‍ പറയുമ്പോള്‍ ടി. പി. അനില്‍ കുമാര്‍ എന്ന കവിയുടെ പഴയ ഒരു കവിത ഉണക്കമരങ്ങള്‍ പോലും എണ്ണ കിനിഞ്ഞ് മലര്‍ന്നു കിടക്കും” ഇങ്ങനെ പെണ്ണ് മലര്‍ന്ന് കിടക്കുമ്പോള്‍ ഉള്‍കൊള്ളാ നാവാ‍ത്ത പുരുഷ ചിന്തയുടെ അലോസരങ്ങള്‍ കവിതയില്‍ നിറഞ്ഞു കിടക്കുന്നു. പെണ്ണ് മലര്‍ന്ന് കിടക്കേ ണ്ടവളാണെന്നും, ഏറ്റെടുക്കേ ണ്ടവളാണെന്നും ബോധ്യപ്പെടുത്താന്‍ കവിതയിലെ കവി ശ്രമിക്കുന്നുവെന്ന് പറയാം. എങ്ങിനെ യൊക്കെ ശ്രമിച്ചിട്ടും പെങ്ങള്‍ എന്ന കവിത പുഴ വറ്റി ആകാശവും പരല്‍‌ മീനും പെരുമീനും ചത്തു മലച്ചതു പോലെ ചത്തു മലച്ചു തന്നെ കിടക്കുന്നു. എക്ലര്‍ മിഠായിയുടെ കൊഴുപ്പില്ലാതെ.
 
ക്രമേണ കൂടിക്കൂടി വരുന്ന പ്രകാശ രശ്മികളെ പോലെ, രാവിലെയില്‍ നിന്ന് ഉച്ചയിലേക്ക് കടക്കുന്ന വൈകുന്നേര ത്തേക്ക് കടക്കുന്ന പ്രകാശത്തെ പോലെ, ക്രമേണ കൂടിക്കൂടി വരുന്ന യാഥാര്ത്ഥ്യ ബോധത്തിന്റെതായ ഒരു ചിന്തയാണ് കവിതയുടെ ചരിത്രത്തില്‍ പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നത്. പുറമേ, പലതിലേക്കും ശ്രദ്ധ പോയാലും കാലം കഴിയുന്തോറും കവിതയുടെ ഉള്ളിലെ തലം വലുതായി ക്കൊണ്ടിരിക്കും. ഇന്ന് കവി നുണ പറയുന്നില്ലെന്ന് പലപ്പോഴായും പറഞ്ഞു കേട്ടിട്ടുണ്ട്. എനിക്ക് തോന്നുന്നത് ഇന്നത്തെ കവി കൂടുതലും നുണകളാണ് പറയുന്നത്. നുണകള്‍ ആവര്‍ത്തിച്ചു കൊണ്ടേ യിരിക്കുകയാണ് ചെയ്യുന്നത് എന്നാണ്.
 
അതി ലാഘവത്വ ത്തിന്റേയും “ഓ ഇങ്ങനെയൊക്കെ മതി” എന്ന രീതിയിലേക്കും നാം വീണു പോയിരിക്കുന്നു എന്നതാണ് പുതു കവികളുടെ നിലപാടുകള്‍.
 
സാംസ്കാരികമായ ഒരു പ്രതിരോധമോ, മുന്നേറ്റമോ കാണിക്കുവാന്‍ പുതു കവികള്‍ക്ക് സാധിക്കുന്നില്ലെന്ന് തന്നെ പറയേണ്ടി വരുന്നു. സമൂഹത്തില്‍ തലങ്ങും വിലങ്ങും ഉള്ള പ്രശ്നങ്ങളുടെയും, അക്രമങ്ങളുടെയും, വിരസതയുടേയും, വിലാപത്തിന്റെയും കാലത്തിലേക്ക് കണ്ണടച്ച് പിടിക്കുകയും, മുഖവും, കണ്ണും, നഷ്ടപ്പെട്ട കവിതകളെ താലോലിക്കേണ്ടിയും വരുന്നു വായനക്കാര്ക്ക്‍. തന്നിലേക്ക് കേന്ദ്രീകൃതമാവുന്ന കവിതകള്‍ ബഹു കേന്ദ്രീകൃത മാണെന്ന് പറയുക അസാധ്യം തന്നെ. പുതു കവിതയുടെ പൊതു സ്വഭാവം അളക്കാന്‍ പറ്റാതെ വരുന്നത് ഒരു പക്ഷെ ബഹു കേന്ദ്രീകൃതമായ മനുഷ്യാവസ്ഥകള്‍ കൊണ്ട് മാത്രമാവണം. അല്ലാതെ പ്രശ്നങ്ങളെയോ പ്രശ്ന രാഹിത്യത്തെ കുറിച്ചുള്ളതല്ലെന്ന് തന്നെ എന്റെ പക്ഷം.
 
സ്വയം നോക്കുന്ന ഒരു കണ്ണാടിയാണ് മനുഷ്യന്‍ എന്ന് അബുദുള്‍ സലാം പറയുന്നു.
 
"ഞാനിന്നലെക്കണ്ടു
മലര്‍ന്നു പറക്കുന്ന പക്ഷിയെ“

 
കമിഴ്‌ന്ന് പറക്കേണ്ടുന്ന ഞാന്‍ മലര്‍ന്നാണ് പറക്കുന്നത്. എന്തിനാണ് ഇത്തരം സാഹസം കാണിക്കുന്നതെന്ന് ചോദിച്ചാല്‍ അബുദുള്‍ സലാമിന് ഉത്തരമുണ്ട് .
 
“ആ പഴയ കണ്ണ്
ഗോധ്ര പോലെ നീറുന്നുണ്ട്“

 
അമ്മയുടെ കണ്ണ് നീ‍റുന്നതു കൊണ്ട് എങ്ങിനെയെങ്കിലും കുട്ടിക്കരണം മറിഞ്ഞാലും പറന്നേ പറ്റൂ, കൊത്തിയെടുത്തേ പറ്റൂ ചുള്ളിക്കമ്പുകള്‍, ആസുര ലോകത്തിന്റെ ചുവന്ന കണ്ണുകളെ ഭയന്ന് ജീവിക്കുവാന്‍ ഒരു കൂടെങ്കിലും ചമച്ചേ മതിയാകൂ. കവിതയില്‍ ഉറഞ്ഞു കട്ടിയായ് പോകുന്ന നിശ്ശബ്ദതയാണ് കുടിയേറിയിരിക്കുന്നത്. ചത്ത കണ്ണുകളെയാണ് വായനക്കാര്‍ കൊത്തി പ്പറിക്കാന്‍ വിട്ടു കൊടുത്തിരിക്കുന്നത്. വളരെ നല്ല കവിതകള്‍ എഴുതി വിസ്മയിപ്പിച്ച അബുദുള്‍ സലാമിന് പുതിയ കവിതയുടെ കണ്ണുകള്‍ നഷ്ടപ്പെട്ടു തുടങ്ങിയോ...
 
എസ്. കലേഷിന്റെ “ജനുവരി” എന്താ ഇങ്ങനെ എന്നൊന്നും ചോദിക്കുന്നില്ല. കാരണം കലേഷിന് കവിത യെഴുതാനറിയാം പക്ഷെ ജനുവരി വായനക്കാരനെ തീരെ വായിക്കാന്‍ പ്രേരിപ്പിക്കുന്നില്ല.
 
എം. ആര്‍. വിബിന്‍ - ബസ് വെറും വാഹനമല്ല എന്ന കവിതയിലെ മൂന്ന് ഭാഗങ്ങളും സാമാന്യ നിലവാരം പുലര്‍ത്തി.
 
“ഞങ്ങള്‍ നരക യാത്രികര്‍” എന്ന വാക്ക് ചുള്ളിക്കാടിനെ ഓര്‍മ്മിപ്പിച്ചു. സ്വര്‍ഗ്ഗം, ജീവന്‍ തുടങ്ങി ഗോചര മല്ലാത്തതൊക്കെ വിബിന്‍ കാണുകയും പറഞ്ഞു തരികയും ചെയ്തിരിക്കുന്നു.
 
പുതിയ കവിതയുടെ മുഖം ഉമ്പാച്ചി യുടെതുമാകുന്നു എന്ന് പറയാം. വിഷയ വൈവിധ്യത്തിലും അവതരണത്തിലും ഉമ്പാച്ചിയുടെ റഹ്മാനിയ എച്ച്. എസ്. മികച്ചു നില്‍ക്കുന്നു. പ്രവര്‍ത്തികളെ ഒരേ ബിന്ദുവില്‍ നിര്‍ത്തി ഒറ്റ വെട്ട് വെട്ടുമ്പോഴുണ്ടായി തെറിക്കുന്ന ഒരു സുഖമാണ് കവിതയ്ക്ക് ലഭിക്കുന്നത്. കവിത ഒരിന്ദ്രിയത്തിന്റെ കലയല്ലാത്തതു കൊണ്ട്, പൂരണ ധര്‍മ്മം അനുവാച കനിലേയ്ക്ക് അതി ശക്തമായി തന്നെ സംക്രമിക്ക പ്പെടുന്നതാണ്.
 
“അതു കൊണ്ട്‌
ലോകത്തിലെ ഏറ്റവും വലിയ വീടേതാണ്‌?
വീടിന്റെ മുറ്റം പെങ്ങന്മാര്‍
അടിച്ചു വാരുന്നു
കോലായ അമ്മമാര്‍ തുടക്കുന്നു
വണ്ണാമ്പല നിങ്ങള്‍ തട്ടുന്നു
നമ്മുടെ വലിയ വീടാണ്‌ സ്‌കൂള്‍
അതാരു വൃത്തിയാക്കും?”

 
ഉമ്പാച്ചിയുടെ ചോദ്യം ഇന്നത്തെ കാലത്തെ തികച്ചും പ്രസക്തമായ ഒന്നാണ്. സ്കൂളുകള്‍ അറിവു പകര്‍ന്നു തരികയും തെളിമയുടെ പര്യായവുമായ ഒരു കാലത്തു നിന്ന് മാറി സ്കൂളുകള്‍ “ചീത്തയുടെ”, “കാട്ട” ങ്ങളുടെ കേന്ദ്രമായി തീര്‍ന്നു കൊണ്ടിരിക്കുന്നു. അപ്പോള്‍ പിന്നെ സ്കൂളുകള്‍ വൃത്തിയാക്കുക തന്നെ വേണം. ചോദ്യം ഒന്നേ ഉള്ളൂ “പൂച്ചയ്ക്ക് ആര് മണികെട്ടും”? സ്കൂള്‍ ആര് വൃത്തിയാക്കും”?
 
“എല്ലാ സ്‌കൂളുകളിലേയും പോലെ
ഞങ്ങളുടെ സ്‌കൂളിലും
ടി. സി. യിലെഴുതിയ മാതിരി
ഹിന്ദു മതവും
ഇസ്ലാം മതവുമുണ്ടാ യിരുന്നില്ല”

 
ഉമ്പാച്ചിക്ക് പറയാനു ണ്ടായിരുന്നത് ഈ വരികള്‍ മാത്രമായിരിക്കണം. എന്നിട്ടും കവിത LP, UP, HS ല്‍ ഒക്കെ കറങ്ങി തിരിഞ്ഞു പുതു കവിതയുടെ സൌന്ദര്യം ഈ കവിതയി ലുണ്ടെങ്കിലും പഴയ വീഞ്ഞ് പുതു കുപ്പിയില്‍ എന്നേ ഉള്ളൂ. എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍... ഈ ലക്കം പുതുകവിതയിലേ ഭേദപ്പെട്ട കവിതകലില്‍ ഒന്നാണ് ഉമ്പാച്ചിയുടെ റഹ്മാനിയ എച്ച്. എസ്.
 
സെബാസ്റ്റ്യന്റെ കവിതകളെ പറ്റി പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞത് ഇങ്ങനെയാണ്.
 
“വിനീതമാണ് സെബാസ്റ്റ്യന്റെ ഭാഷ. അതിലാവിഷ്ക രിക്കപ്പെടുന്ന ജീവിതം പോലെ നാട്യങ്ങളി ല്ലാത്തത്. ഗ്രാമീണ ദേവാലയത്തിനു മുമ്പില്‍ നിന്ദിതരും പീഡിതരുമായ മനുഷ്യര്‍ കത്തിച്ചു വെച്ച വില കുറഞ്ഞ മെഴുകുതിരികള്‍ പോലെ വിനീതമായ വെളിച്ചം പരത്തി ക്കൊണ്ട് എരിയുന്ന വാക്കുകള്‍”.
 
മുറിവ് എന്ന കവിതയിലും നമ്മള്‍ കാണുന്നത് ഭാഷയുടെ വിനീതത്വം തന്നെയാണ്.
 
“ഭൂമി രണ്ടായി പിളരും
ഒരു ദിക്കില്‍ നീയും
മറു ദിക്കില്‍ ഞാനുമാകും”

 
ജീവിതത്തെ തര്യപ്പെടുത്തുന്ന കാഴ്ചകളെ കവിതയുടെ വര്‍ത്തമാന കാല സൌന്ദര്യ ത്തിലേക്ക് കൂട്ടി കൊണ്ട് പോകുന്നു സെബാസ്ത്യന്‍. മുറിവ് എന്ന കവിതയിലും അതു പോലെ സെബാസ്റ്റ്യന്റെ മറ്റ് കവിതകളും. കവിത വെളിച്ചപ്പെടുന്ന രീതിയും അതിന്റെ അന്തസ്സത്തയും തമ്മിലുള്ള പാരസ്പര്യ ത്തിലാണ്‌ സെബാസ്റ്റ്യന്റെ കവിത വ്യത്യസ്തമാകുന്നത്‌.
 
അതതു കാലത്തിന്റെ ഇടപെടലുകള്‍ ഈ പാരസ്പര്യത്തെ കൂടുതല്‍ സവിശേഷമാക്കുന്നു. നേരിന്റെ സൂക്ഷ്മതകളെ, മായ്‌ച്ചു കളയാതെ സങ്കീര്‍ണ്ണതകളെ അഭിമുഖീകരിക്കുക എന്ന പ്രതിസന്ധി എല്ലാ നല്ല കവിതയും നേരിടുന്നു. തന്റെ ഭാഷയെ ആഖ്യാനാ ത്മകമായ ഗദ്യ ഘടനയിലേക്ക്‌, പുതിയ കവിതയുടെ രൂപപരമായ വസ്തു നിഷ്ഠതയിലേക്ക്‌, അനാഡംബ രതയിലേക്ക്‌ വിളക്കി തീര്‍ക്കാന്‍ കവിക്കു സാധിച്ചു. രൂപ പരമായ ശാഠ്യ ക്കുറവ്‌, അയവുകള്‍ എന്നീ പ്രത്യേകതകള്‍ സെബാസ്റ്റ്യന്റെ കവിതയെ പുതിയ കവിതകളുടെ ഗണത്തില്‍ തന്നെ കണ്ണി ചേര്‍ക്കുന്നു.
 
“നഷ്ടപ്പെടുമോ എന്ന ഭയത്താല്‍
ഒരു വടം നിന്നിലേക്കെറിയും
അതില്‍ കുടുങ്ങാതെ
ഒരമ്പായ് മാറി നീ
എന്നില്‍ വന്നു തറക്കും
പിളര്‍ന്ന ഭൂമി
നിമിഷമാത്രയില്‍
ഒന്നാകും.”

 
സ്നേഹത്തിന്റെ അപാരമായ സാധ്യതകളെ പിളര്‍ന്ന ഭൂമിയെ ഒന്നിപ്പിക്കുമെന്ന്‍ സെബാസ്റ്റ്യന്‍ ഓര്‍മ്മപ്പെടുത്തുന്നു. നിന്നിലേക്ക് ഒരു വടമെറി ഞ്ഞുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരമ്പായ് മാറി നീ എന്നില്‍ വന്ന് തറക്കുന്ന മലയാള കവിതയുടെ സൌന്ദര്യ ശാസ്ത്രം അഭിനന്ദനീയം തന്നെ.
 
കവിത ഒരു പൂ വിരിയു മ്പോലെയാണ്, ചക്ക വീഴു മ്പോലെയാണ്, മുയല്‍ ചാകു മ്പോലെയാണ് എന്നൊക്കെ നമ്മള്‍ പറഞ്ഞ് കേട്ട് പഠിച്ചത്. എന്നാല്‍ മനോജ് കുറൂര്‍ കവിതയ്ക്ക് വഴി നോക്കി വരാന്ത യിലിരുന്നത് ഉച്ച കഴിഞ്ഞാണ്. പ്രകൃതിയെ, പരിസരത്തെ വീക്ഷിക്കു ന്നവനാണ് കവി. അതു കൊണ്ട് തന്നെ പുളി മരക്കൊമ്പിലും റബ്ബര്‍ മരങ്ങളുടെ ശ്വാസോച്ഛ്വാസ ങ്ങളിലും ചിരട്ടയിലും ഒക്കെ കവിയുടെ കണ്ണുകള്‍ കവിതയ്ക്കായ് തിരയുന്നു.
 
“ഒരു കവിത പ്ലീസ് , ഒരു കവിത പ്ലീസ് എന്ന യാചനയോടെ” പ്രതീക്ഷ തെറ്റിയില്ല.
 
“പച്ചയുടുപ്പും
ചുവന്ന റിബ്ബണുമായി
വാടാ മല്ലികള്‍ക്കിടയില്‍ നിന്ന
പാവാടക്കാരിയെ
അപ്പോഴാണ് കണ്ടത്.
ചെടികള്‍ വകഞ്ഞൊതുക്കാന്‍
കൈകള്‍ വിടര്‍ത്തി നില്‍ക്കുമ്പോള്‍
പൂമ്പാറ്റേന്നു വിളിച്ചാല്‍
അവള്‍ പാറി വരുമല്ലോ.”

 
ഇത്രയും കാഴ്ചകള്‍ കവിയിലെ കാമുകനെ അല്ല കവിയിലെ ക്രൂരനെ, പിമ്പിനെ ഉണര്‍ത്തി. കാറ്റിനെ സ്വതന്ത്രയാവാന്‍ കവി അനുവദിക്കുന്നു (അതു വരെ കവിയുടെ മൌനം കാറ്റിനെ അടക്കി നിര്‍ത്തിയിരിക്കുന്നു; കവിയുടെ ചിന്തയാകുന്ന കാറ്റ്). പിന്നെ കഥ പൈങ്കിളി പോലെ. കുഞ്ഞെങ്കിലും അവളുടെ വസ്ത്രം കാറ്റ് സ്വതന്ത്രമാക്കുന്നു. മുല്ല മുറ്റത്തോളം വളരുന്നു.
 
ഇത്രയുമാണ് ഇന്നത്തെ കവിയുടെ മുതല്‍കൂട്ടെന്ന് മനോജ് വെളിപ്പെടുത്തുന്നു. ഇത് കവിയുടെ മാത്രമല്ല വാര്‍ത്തകള്‍ എഴുതി, പടച്ചുണ്ടാക്കുന്ന വാര്‍ത്താ വായനക്കാരന്റേയും മനസ്സും ശരീരവും ഇത്തരം പിമ്പുകളുടെ നോട്ടങ്ങളാല്‍ സമൂഹത്തെ അശ്ലീലം ഉടുപ്പിച്ചു കൊണ്ടേയിരിക്കുന്നു.
 
പുതു കവിതയുടെ ഇത്തരം വാര്‍ഷിക പ്പതിപ്പുകളും കവിത ഇടപെടലുകളും മലയാള കാവ്യ ശാഖയ്ക്കും വായനക്കാര്‍ക്കും നവ്യാനുഭൂതി തന്നെ നല്‍കുന്നു. അണിയറ പ്രവര്‍ത്തകനായ നാസര്‍ കൂടാളിയുടെ ശ്രമങ്ങളെ എടുത്ത് പറയേണ്ടത് തന്നെ. സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍കൊള്ളുന്ന പുതു കവികളേയും കവിതകളേയും പരിചയപ്പെടുത്താന്‍ പുതു കവിത പ്രസ്ഥാനത്തിന് സാധിക്കുമാറാകട്ടേ എന്ന് ആശംസിക്കുന്നു.
 
raju-iringal
 
- രാജു ഇരിങ്ങല്‍
 


നോട്ട്:- മുകളില്‍ എഴുതിയിരിക്കുന്ന വാക്കുകളില്‍, വാചകങ്ങളില്‍ ഒരു കവിയെയും വ്യക്തിപരമായി അപകീര്‍ത്തി പ്പെടുത്താനോ മോശമാക്കാനോ ശ്രമിച്ചിട്ടില്ല. അങ്ങിനെ ധരിക്കുകയുമരുത്. വായിച്ച കവിതകളെ എന്റെതായ പരിമിതി കള്‍ക്കുള്ളില്‍ നിന്ന് എഴുതുവാനാണ് ശ്രമിച്ചത്. ആര്‍ക്കെങ്കിലും വേദന തോന്നിയെങ്കില്‍ സദയം പൊറുക്കുക.

Labels:

7അഭിപ്രായങ്ങള്‍ (+/-)
Links to this post

7 Comments:

നോട്ട്:-മുകളില്‍ എഴുതിയിരിക്കുന്ന വാക്കുകളില്‍, വാചകങ്ങളില്‍ ഒരു കവിയെയും വ്യക്തിപരമായി അപകീര്‍ത്തി പ്പെടുത്താനോ മോശമാക്കാനോ ശ്രമിച്ചിട്ടില്ല.അങ്ങിനെ ധരിക്കുകയുമരുത്. വായിച്ച കവിതകളെ എന്റെതായ പരിമിതി കള്‍ക്കുള്ളില്‍ നിന്ന് എഴുതുവാനാണ് ശ്രമിച്ചത്. ആര്‍ക്കെങ്കിലും വേദന തോന്നിയെങ്കില്‍ സദയം പൊറുക്കുക.????????
ഇവിടെ ഇതെഴുതാനുള്ള വാക്യം,വാചകം, അധികാരം,എല്ലാത്തിനെയും എന്തിനെയും വിമർശിക്കാനുള്ള,അവകാശം ആരും തീറെഴുതി തന്നിട്ടൊന്നും ഇല്ല.പിന്നെ വേദനിപ്പിച്ചെങ്കിൽ പൊറുക്കണം,അത് ഏതവനും,അവൾക്കും ഏതു നേരത്തും എന്തു തോന്നിവാസവും എഴുതിവെച്ചിട്ടു,‘വിമർശനസ്വാതന്ത്ര്യം‘ എന്നതിന്റെ പേരിൽ എഴുതിച്ചേർക്കാവുന്ന ഒരു വാക്കാണല്ലോ ക്ഷമാപണം.എഴുത്തഛനും, വള്ളത്തോളിനും,ചെറുശ്ശേരിക്കും അളവുകോലുകളൊന്നും ഇല്ലായിരുന്നു. ഇന്നത്തെ സാറാജോസ്ഫിനും,മാധവിക്കുട്ടിക്കും അളവുകോലുകളും,മത്സരബുദ്ധിയും,വിമർശനപാടവവും ഇല്ലാ‍യിരുന്നു.എന്നെ കവിയായി സ്വീകരിക്കണം എന്നാരും ശാഠ്യം പിടിച്ചിട്ടും ഇല്ല.എല്ലാ കവിതക്കും കവിയുടെ ഏതെങ്കിലും ഒരു സ്വകാര്യ സന്തോഷമോ ദു:ഖമോ കാണും.വിമർശകന് ഔചിത്യബോധം ഉണ്ടായാൽ നന്ന്.അല്ലാതെ കവിതക്ക് ഏതു ഭാഷയിലും അളവുകോലുകൾ ഇല്ല.

13 January, 2010  

രാജൂ,

ആ “നോട്ട്“ ഒഴിവാക്കണമായിരുന്നു.

13 January, 2010  

വായിച്ചു. കൊള്ളം!!! പിന്നെ കവിതകളെയും അവയുടെ നിരൂപണം വായിച്ചു പറയാനും ഞാന്‍ അശക്തനാണ്. കാരണം ഒരിക്കലും എന്റെ വായനകളില്‍ കവിത ഇല്ലായിരുന്നു. എന്തായാലും നല്ല ഒരു നിരൂപകനായി ഉയര്‍ന്നു വരട്ടെ. ഒരു പുതിയ ' ശാസ്ത മംഗലം" അല്ലെങ്കില്‍ ഒരു പുതിയ കൃഷ്ണന്‍ നായര്‍ ഉണ്ടാവട്ടെ നമ്മുടെ ഇടയില്‍ ....

13 January, 2010  

വിലയിരുത്തല്‍ നന്നായി.

13 January, 2010  

സംഗതി കൊള്ളാം ഇരിങ്ങലേ. എഴുതി പരാജയപ്പെടുന്നവരാണ് നിരൂപകരാവുക എന്ന് കേട്ടിട്ടുണ്ട്.

കാഴ്ച നഷ്ടപ്പെടുന്നു എന്ന് തോന്നിയതിനാലാണോ ഇരിങ്ങല്‍ നിരൂപണത്തിലേക്ക് തിരിഞ്ഞത്??

പുതിയ കാഴ്ചയിലുള്ള നാലഞ്ച് കവിതകളങ്ങട്ട് കീച്ചീട്ട് ഇവന്മാരെ നാണിപ്പിക്ക് ഇരിങ്ങലേ....

13 January, 2010  

രാജുവിനു നല്ല സുഖമില്ലേയെന്ന് സനാതനൻ ചോദിച്ചതിന്റെ കാരണം ഇപ്പോഴാണ് മനസ്സിലായത്

13 January, 2010  

പുതിയ കവിതയുടെ മുഖം ഉമ്പാച്ചി യുടെതുമാകുന്നു എന്ന് പറയാം.

I don't think so! if you compare with other among, it has the least attraction! വെട്ട് വെട്ടുമ്പോഴുണ്ടായി തെറിക്കുന്ന ഒരു സുഖമാണ്? wht is that?

അതി ലാഘവത്വ ത്തിന്റേയും “ഓ ഇങ്ങനെയൊക്കെ മതി” എന്ന രീതിയിലേക്കും നാം വീണു പോയിരിക്കുന്നു എന്നതാണ് പുതു കവികളുടെ നിലപാടുകള്‍. true

14 January, 2010  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്