31 December 2008
ഹിജ്‌റ വര്‍ഷ (1430) - പുതുവര്‍ഷ (2009) - ആശംസകള്‍
സ്വാഗതം
ഒരു വത്സരം വിണ്ണില്‍ മറഞ്ഞൂ... നവ വത്സരം മണ്ണില്‍ പിറന്നു.. കാലത്തിന്‍ യവനികക്കുള്ളില്‍ മറയുന്നു, വേനലും, വര്‍ഷവും, പറവയും, പൂക്കളും., ഓര്‍ക്കുക സഹജരേ മറഞ്ഞീടും നമ്മളും., കാലത്തിന്‍ കരകാണാ കയത്തിലൊരു ദിനം.. പഴിക്കല്ലെ കൂട്ടരേ അനന്തമാം കാലത്തെ.. കാലം ! അത് ഞാനെന്നുചൊല്ലി കരുണാമയന്‍.. അവനില്‍ നിന്നല്ലോ; ക്ഷേമവും, ക്ഷാമവും.. ദിന രാത്രങ്ങള്‍ മറിക്കുന്നതവന്‍ തന്നെ.. കഴിയേണമെന്നും നാം ശുഭ പ്രതീക്ഷയില്‍., വിജയം സുനിശ്ചയം, ക്ഷമയുള്ളവര്‍ക്കെന്നും! വിരിയട്ടെ നന്മയുടെ പൂവാടിയില്‍, നറുമണം തൂകി, പുതു പൂക്കളെന്നും.. പറിടട്ടെ വെള്ളരി പ്രാവുകള്‍ സ്നേഹഗീതങ്ങള്‍ പാടി പാരിലെങ്ങും.. നീങ്ങിടട്ടെ അശാന്തിതന്‍ പുകമറ.. ഉണരട്ടെ ശാന്തിമന്ത്രം മാനവ ഹൃദയങ്ങളില്‍.. തളരട്ടെ യുദ്ധക്കൊതിയരുടെ കൈകള്‍., വിളയട്ടെ ഭൂമിയില്‍ മനുഷ്യസ്നേഹത്തിന്‍ കതിരുകള്‍.. നല്‍വഴി പുല്‍കിടാം, നന്മകള്‍ നേര്‍ന്നിടാം, നവ വത്സരത്തിന്‍ നറുനിലാവില്‍.. ആശംസകള്‍... .. ആശംസകള്‍.. .. - ബഷിര്‍ പി. ബി. വെള്ളറക്കാട് Labels: basheer-vellarakkad |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്