28 November 2008
നന്ദി കാര്‍ക്കരെ... നന്ദി...നിഴലാട്ടങ്ങളുടെ കൂത്തരങ്ങില്‍ വെളിച്ചത്തിന്റെ ധൈര്യം കാട്ടുന്നവര്‍ വിരളം നിഗൂഢതകളുടെ ഇരുട്ടില്‍ ജനിച്ച പൊട്ടിത്തെറി കളിലറ്റു വീണ അനേകായിരം നിലവിളികള്‍... എന്നാല്‍ ഈ നിലവിളികളുടെ ശംബ്ദം തൊണ്ടക്കുഴി ക്കപ്പുറത്തേ ക്കെത്തുന്നില്ല ആ നിലവിളി കേട്ട മനുഷ്യരിലൊരാളായ ഹേമന്ദ് കാര്‍ക്കര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു!!! നട്ടെല്ലുള്ള ഈ മനുഷ്യന് ഭൂതത്തെ അടച്ച ഭരണി തുറക്കുകയായിരുന്നു മുന്‍വിധികളുടെ ചരിത്രം മാറ്റുകയായിരുന്നു അധികമൊന്നും എനിക്കറിയില്ല താങ്കളെക്കുറിച്ച് പക്ഷെ അറിഞ്ഞതെല്ലാം നല്ല കാര്യങ്ങളാണ് ഈ ആക്രമണവും പതിവ് പറ്റ് പുസ്തകത്തില്‍ വരവു വെച്ചു മാധ്യമങ്ങള്‍ കൂറ് തെളിയിക്കുന്നുണ്ട് ഈ ബിസിനസ്സിലെ ലാഭം കിട്ടുന്നതാ ര്ക്കാണെന്ന് അറിയാന്‍ ഒരു മാധ്യമ ബാലന്‍സ് ഷീറ്റും നോക്കേണ്ട ആവശ്യമില്ല പാര്‍ട്ട്ണര്‍ ഷിപ്പുകളുടെ പുതിയ കഥകള്‍ അങ്ങു തന്നെയല്ലോ പറഞ്ഞു തന്നത്... ഈ ആക്രമണത്തിന്റെ സത്യം വിളിച്ചു പറയാന്‍ ഇനി ഒരു കാര്‍ക്കരെ എന്നു വരും?? സിനിമാ ദേശാഭിമാനികള്‍ താങ്കളെ അഭ്രപാളിയില്‍ പ്രതിഷ്ഠിക്കാനിടയില്ല, താങ്കള്‍ക്ക് ആശ്വസിക്കാം നന്ദി കാര്‍ക്കരെ... വളരെ നന്ദി. “ഇരകളുടെ പക്ഷം ചേര്‍ന്നതിന്” - ഹുസ്സൈന്‍ താനൂര്‍ Labels: hussain-tanur |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്