24 December 2009
ഒരു ക്രിസ്തുമസ് കൂടി - സൈനുദ്ദീന്‍ ഖുറൈഷിവൃദ്ധ സദനത്തിന്‍ വെളിച്ചമുള്ള വഴികളിലും കണ്ണുകളിലെ ഇരുട്ട് തിരുമ്മിയകറ്റുന്നു നിരാലംബ കരങ്ങള്‍! വെളിച്ചമേകുന്ന നിറമുള്ള നക്ഷത്രം കാല്‍വരിയിലെ കുരിശ് ഭയക്കുന്നു. ഒരു തടി നെടുകെ ഒരു തടി കുറുകെ തടിയോട് തടി ചേര്‍ക്കാന്‍ മുപ്പിരിക്കയറിന്റെ ദയ..! മരത്തില്‍ തറച്ച മനുഷ്യന്റെ നെഞ്ചില്‍ തുരുമ്പെടുത്ത കാരിരുമ്പ്..! വൃദ്ധ സദനത്തില്‍ നിഷ്കളങ്കരാം അഭയമാര്‍ വിളമ്പിയൊരു കോരി ചോറുമായ് ക്രിസ്തുമസ് സ്വപ്നം...!! യേശു വചനങ്ങള്‍ കുത്തി നിറച്ച പൊതികളുമായ് മക്കളെത്തും വരെ വൃഥാ കാത്തിരിക്കട്ടെയീ- നിശ്വാസ രാഗങ്ങള്‍ സാധകം ചെയ്യുന്ന വൃദ്ധ സദനമെന്ന അഴികളില്ലാത്ത ജയിലുകളില്‍... - സൈനുദ്ദീന്‍ ഖുറൈഷി Labels: zainudheen-quraishi |
26 November 2009
ഇത് മരുഭൂമിയാണ് ..!! - സൈനുദ്ധീന്‍ ഖുറൈഷിഇത് മരു ഭൂമിയാണ്. ഫല ഭൂയിഷ്ടമായ മരു ഭൂമി..!! ഭൂഗര്‍ഭ ങ്ങളില്‍ തിളയ്ക്കും ഇന്ധന വിത്തുകള്‍ മുളച്ച് അംബര ചുംബികളാം കൃശ സ്തൂപങ്ങള്‍ വളരും വളക്കൂറുള്ള മരു ഭൂമി..!! സൈകത നടുവില്‍ മണല്‍കാറ്റ് തിന്ന ഖാഫില കളിലെ മനുഷ്യരും സമതല ങ്ങളിലാണ്ടു പോയ മരു ക്കപ്പലുകളും പരിവൃത്തി കളില്‍ തീര്‍ത്ത ഒറ്റ മരങ്ങള്‍ വെയില്‍ കായും ഉര്‍വ്വരമാം മരു ഭൂമി..!! മുന്‍പേ ഗമിച്ചവര്‍ ജപിച്ചു തുപ്പിയ മന്ത്രങ്ങളില്‍ അധീനരാം ജിന്നുകളാല്‍ മണ്ണിനടിയിലെ നിധി കുംഭങ്ങള്‍ തിരഞ്ഞ് തിരഞ്ഞ് മണ്ണ് മൂടിയവ രുടെയും കുടങ്ങള്‍ കുഴിച്ചെടുത്ത് മകുടങ്ങള്‍ ചൂടിയ വരുടെയും വളക്കൂറുള്ള മരു ഭൂമി.!! നിലാവ് പെയ്ത് തിളങ്ങും ഗന്ധക ത്തരികളും പശ്ചിമ സീമകളി ലാകാശ- ച്ചരുവി കളില ടര്‍ന്നു വീഴും മണ്ണി നസ്പര്‍ശമാ മുല്‍ക്കകളും, കിനാവായ് കണ്ട് കൊതിച്ച് കടല്‍ നീന്തി യവരുടെ തേങ്ങലും, കണ്ണീരു, മവര്‍ക്കു പിറകെ അശരീരിയാം പ്രാര്‍ത്ഥനകളും പിടഞ്ഞൊ ടുങ്ങിയ, സ്വപ്നങ്ങള്‍ പിന്നെയും പൂക്കുന്ന വളക്കൂറുള്ള മരു ഭൂമി!! - സൈനുദ്ധീന്‍ ഖുറൈഷി Labels: zainudheen-quraishi |
30 October 2009
കാബൂളില്‍ നിന്ന്‍ ഖേദപൂര്‍വ്വം - സൈനുദ്ധീന്‍ ഖുറൈഷിഹോ... പ്രിയതമേ... ഫ്ളോറിഡയുടെ വസന്തമുറങ്ങും വഴിയോ രങ്ങളില്‍, നമ്മുടെ പ്രണയ മന്ത്രങ്ങ ളുരുക്കഴിച്ച ചുംബന ജപങ്ങളുടെ നിര്‍വൃതിയില്‍, മഞ്ഞു പെയ്യുന്ന പുല്‍മേട്ടിലെ മരക്കുടിലില്‍ വിജാതീയ തകളുരുമ്മി കത്തുന്ന കനലുകളില്‍ തിളച്ചുയരും നീരാവിയില്‍ മെയ്യോട് മെയ്യൊട്ടി നഗ്നരായ്... ഹോ... പ്രിയതമേ...!!! നമ്മുടെ സായാഹ്നങ്ങളിലെ നീല ത്തടാകങ്ങ ളിലിപ്പോഴും വെളുത്ത മീനുകളുണ്ടോ..? പുലര്‍ക്കാഴ്ച കളില്‍ തോട്ടങ്ങളില്‍ ഹിമ കണങ്ങളുമ്മ വെയ്ക്കും നിന്റെ കവിളഴകൊത്ത പഴങ്ങളുണ്ടോ ...? ഇത് മരുഭൂമിയാണു! നിരാശയുടെ അഭിശപ്ത ഭൂമി! ദേശ സ്നേഹം നിര്‍ഭാഗ്യരും സാമ്രാജ്യത്വം ബലി മൃഗ ങ്ങളുമാക്കിയ നിരപരാ ധികളുടെ കണ്ണീര്‍മഴ മാത്ര മുണ്ടിവിടെ..! ഇന്നലെ - എന്റെ വിരല്‍ തുമ്പിനാല്‍ പിടഞ്ഞൊ ടുങ്ങിയ പിഞ്ചു കുഞ്ഞിന്റെ ദീന മിഴികള്‍! ചിതറി ത്തെറിച്ച മകന്റെ ശിഷ്ടങ്ങ ളൊരുക്കൂട്ടു മമ്മയുടെ കത്തുന്ന മിഴികള്‍! ഉറക്കിനു മുണര്‍വ്വി നുമിടയില്‍ ഒരു വാഹന ത്തിനിരമ്പം പോലും ശ്വാസം നിശ്ചലമാക്കുന്ന ഭീതിയില്‍ ... ഒരു വെടിക്കോപ്പിന്‍ അദൃശ്യമാം ഉന്നത്തില്‍... ഹോ... പ്രിയേ... നമുക്കിനി പുനഃ സമാഗമത്തിന്‍ വിദൂര പുലരികള്‍ പോലും അന്യമാണോ. പ്രാര്‍ത്ഥിയ്ക്കാം സഖീ. മറു ജന്മത്തി ലെങ്കിലും അമേരിക്കന്‍ ഭടനായ് പിറക്കാ തിരിയ്ക്കാന്‍! - സൈനുദ്ധീന്‍ ഖുറൈഷി Labels: zainudheen-quraishi 1 Comments:
Links to this post: |
29 September 2009
വേലികള്‍ - സൈനുദ്ധീന്‍ ഖുറൈഷി
തപ്തമീ മണ്ണില്‍ ജീവിതം നട്ടു നാം
വിയര്‍പ്പൊഴിച്ചു നനച്ചു വളര്‍ത്തിയൊരു മരം. ഭൂഗോളമാകെ പ്പടര്‍ന്നതിന്‍ ചില്ലകള്‍ തളിരേകി തണലേകി വളരുന്നതെങ്കിലും തന്നിലേക്കൊരു പത്രത്തിന്‍ ചെറിയ തണലു നല്‍കാ തെയെന്‍ മനഃ ക്കാഴ്‌ച്ചകള്‍ മറച്ചു ശാഖകള്‍; ദൃഷ്ടിയിലിരുട്ടിന്റെ ഭഗ്ന ചിന്തുകള്‍ പാവുന്നു... ആലയാണിതു കരിവാന്റെ തീയണ യാത്തുല യാണിതില്‍ പതം വന്ന ലോഹവും പ്രഹരത്താല്‍ ബഹു രൂപങ്ങളായ പരന്റെ കൈകളില്‍ ആയുധമാ യൊടുവില്‍ തുരുമ്പിന്‍ അധിനി വേശങ്ങളില്‍ നിറം മങ്ങി, പിന്നെയും പരിവൃത്തി കള്‍ക്കായു ലകളിലു രുകിയുരുകി പുനര്‍ജ്ജ നിയ്ക്കുന്നു പുതു ശസ്ത്രമായ്....!!! പരശു ഭോഗത്താലു ന്മത്തയാം കടല്‍ പെറ്റിട്ട പുളിനങ്ങളില്‍ തീ നടും പുതു പൗത്ര ഗണ വിക്രിയ കളിലീറയായ് പിറകൊള്ളു മിനി സംഹാര മൂര്‍ത്തിയായ് ബലാത്കാ രത്തിന്‍ തിക്ത സ്മൃതികളെ സ്നിഗ്ദ്ധ പീഢന സ്മരണയാ യയവിറക്കു ന്നവള്‍! നിര്‍നിശിത മഴുവിന്‍ പിടി പോലുമോ ര്‍മ്മയായ് നീല ജലാശയ ഗര്‍ഭങ്ങളില്‍ പണ്ടു പണ്ടേ...!! നിര്‍ദ്ദോഷ ത്തലകളറുത്ത കുരുതിയുടെ നിണം വാര്‍ന്നൂ ര്‍വ്വരമാം നെഞ്ചില്‍ കാളീയ മര്‍ദ്ദന മാടിത്തി മര്‍ക്കുന്നു മക്കള്‍!! ആരെറിഞ്ഞ മഴുവാലറ്റു പോയ് നന്മയുടെ പ്രണയ നിറമുള്ള മൃദു ചെമ്പനീര്‍ ചെടികള്‍..? ഏതേതു വേലിയേ റ്റങ്ങളീ കരകളില്‍ കയ്‌പ്പു കിനിയു മുപ്പളങ്ങള വശേഷമാക്കി...? ചോര വീണു കുതിര്‍ന്ന മണ്ണി ലങ്കുരിപ്പതു ചോര നിറമുള്ള പൂക്കളതില്‍ വമിപ്പതു ചേതനയറ്റ യുടലിന്‍ ശവ ഗന്ധമ തെങ്കിലോ ചാവേറുകള്‍ ചുട്ടെടുത്ത പച്ച മനുഷ്യരും..!!!! ശൂന്യതയി ലാത്മാക്കള്‍ കുമ്പസരിച്ചു കരയുന്ന കണ്ണീര്‍ മഴയായ് പെയ്യുന്നു. ഇവനെന്റെ മകനല്ലെ ന്നുറക്കെ പറഞ്ഞുള്ളില്‍ കരഞ്ഞു ധീര ദേശാഭിമാ നിയാമമ്മയും പെയ്യുന്നു. യാത്രാ മൊഴികള വശേഷിപ്പിച്ചു മറു മൊഴിക്ക് കാതു നല്‍കാതെ പടിയിറങ്ങിയ പഥികരെ കാത്ത് പാതയില്‍ മിഴി നട്ട് കണ്ണീരു പെയ്യുന്നവര്‍... മുലപ്പാല്‍ ചോരയായ് നുണയും മക്കളെ കാത്ത് പെരുമഴ പ്പെയ്‌ത്തിന്‍ തോരാത്ത മിഴികള്‍..!!! പഴയൊരു ചര്‍ക്കയില്‍ പഴഞ്ചനൊരു വൃദ്ധ, നര്‍ദ്ധ നഗ്നന്‍ പരിത്യാ ഗങ്ങളാല്‍ നൂറ്റെടു ത്താശയുടെ പട്ടു നൂലുകള്‍ നിറം മങ്ങീ... ജീവിത മൂറ്റിയെടുത്ത ചോരയില്‍ തളിരിട്ട നിറമുള്ള പൂക്കളും കരിഞ്ഞു... തായ് വേരറ്റ ചെടികളും ശേഷാഗ്രങ്ങളില്‍ ദുരമൂത്ത കീടങ്ങളും.... പുരാണങ്ങളില്‍ ചത്തു മലച്ച പ്രാണ നാഥന്റെ ദീന പ്രണയിനിയല്ല; സര്‍വ്വം സഹയാം ധരിത്രി, എന്‍ മാറിലെ ചൂടും തണുപ്പും മുലകളില്‍ ചുരത്തും പാലുമെന്‍ സിരകളിലെ നീരുമെന്‍ മക്കള്‍ക്കൊ രുപോലൊരേ അളവില്‍. ജാതി മത വര്‍ണ്ണ വൈജാത്യ ങ്ങളാലെന്‍ നെഞ്ച് പിളര്‍ന്നതിരു കീറി വേലികളിട്ടാല്‍ ഓര്‍ക്കുക, ഒരു ശാപത്തിന്‍ പ്രകമ്പനങ്ങളെ താങ്ങാന രുതാതെയീ ഗര്‍ത്തങ്ങളില്‍ ഒടുങ്ങിയമരും ദിഗന്തങ്ങള്‍ പോലും...!!! - സൈനുദ്ധീന്‍ ഖുറൈഷി Labels: zainudheen-quraishi |
02 September 2009
മാവേലിയുടെ ഓണം - സൈനുദ്ധീന്‍ ഖുറൈഷിമൂഢനെന്ന ല്ലാതെന്തു വിളിയ്ക്കാന്‍! രൂഢമൂല മൊരു പഴങ്കഥ ത്താളില്‍ നന്മക ള്‍ക്കൊരു ദിനം നിപുണരാം നമ്മളും കുറിച്ചിട്ടു! ആണ്ടി ലൊരിക്കല്‍ ആഘോഷ മോടെ യോര്‍ത്തു, ആര്‍ത്തു വിളിച്ചാര്‍പ്പു കളാലൊരു ചതിയുടെ മൂര്‍ത്തമാം വാര്‍ഷിക പ്പെരുമകള്‍!! പാടി പ്പുകഴ്ത്തുവാ നുണ്ണുവാന്‍ ഊട്ടുവാന്‍, ആണ്ടിലൊരു ദിനമോ വാരമോ; വയ്യ ഇതിലേറെ നന്മകള്‍ക്കായ് നെഞ്ചില്‍ കരുതുവാന്‍! അഖില ലോകങ്ങളില്‍ കേരളമത്രേ സ്ഥിതി- സമത്വത്തിന്‍ മാതൃ രാജ്യം! സ്റ്റാലിനോ മാര്‍ക്സോ ലെനിനുമല്ല; സാക്ഷാല്‍ മാവേലി യാണാദ്യ സോഷ്യലിസ്റ്റ്!! വര്‍ണ്ണ വെറിയരീ - മണ്ണില്‍ കുഴിച്ചിട്ട രക്ത സാക്ഷിയും പാവം മാവേലി ത്തമ്പുരാന്‍!! അരുമയാം നൃപനെ ച്ചവിട്ടി പാതാള മെത്തിച്ച ദേവ ഗണം. ശത്രുവല്ല, വരോ മിത്രങ്ങളായ് നമുക്കാ രാധ്യരായിന്നും ജന്മാന്ത രങ്ങളില്‍!! കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളി വചന, മിതില്‍ കള്ളിനെ കരുതലാല്‍ മാറ്റി; സത്യം കള്ളില്ലാതെ ന്തോണം പ്രഭോ..?! നന്മയെ കൊട്ടി ഘോഷിക്കു ന്നൊരോണം തിന്മയെ പടിയിറക്കു ന്നൊരോണം മാവേലിയെ പാടി പ്പുകഴ്ത്തുമോണം മാനുജരെല്ലാ മൊന്നാകു മോണം വാക്കി,ലാഘോഷ ങ്ങളില്‍ മാത്രമോണം കോരനു കുമ്പിളില്‍ ഇന്നുമോണം !! ത്യാഗിയാ മെന്നെ കോമാളിയാക്കി മാധ്യമം ലാഭമായ് കൊയ്യുമോണം! ഒരു മഹാ മൗഢ്യത്തിന്‍ ഓര്‍മ്മ പ്പെടുത്തലായ് പാതാളത്തി ലിന്നുമെന്റെ ഓണം!!! - സൈനുദ്ധീന്‍ ഖുറൈഷി Labels: zainudheen-quraishi 2 Comments:
Links to this post: |
24 August 2009
കടല്‍ - സൈനുദ്ധീന്‍ ഖുറൈഷി
തമോ സാഗരത്തി നാഴങ്ങളില്‍ നിന്ന്
പകല്‍ക്കടലിന്‍ തീരങ്ങളില്‍ നിന്ന് ആടലോടിരമ്പു മനന്തമാം കടലുമായ് കടല്‍ കടന്ന തുഴയറിയാ അരയന്മാര്‍. പുകയ്ക്കായ് പുകയുന്നടുപ്പും മണ്‍ കലത്തില്‍ തിളയ്ക്കും വിശപ്പും കണ്‍ തലക്കലൊട്ടിയ പുളിപ്പും കോണില്‍ വയറൊട്ടിയുറങ്ങും പൈതങ്ങളും ... മൂന്ന് കല്ലിനു മുന്നില്‍ കണ്ട് തീര്‍ന്ന കിനാ ചിത്രങ്ങളില്‍ തുണ്ട് പോലൊരു വട്ടമെങ്കിലും പുതുവെട്ടം തിരഞ്ഞറുതിയില്‍ ചങ്ക് നനയ്ക്കാനുമിനീരു മാത്രമായ് ചാണക ത്തറയിലവളും ... എണ്ണയൊഴിഞ്ഞ വിളക്കില്‍ കരിന്തിരി കത്തിയമര്‍ന്നു പാതിയില്‍ മരവിച്ച തിരികളും, പൂര്‍വ്വ പ്രതാപ സ്മൃതികളാം കരിഞ്ഞ പ്രാണികള്‍ തന്നവ ശിഷ്ടങ്ങളും ... ഏതേതു മുജ്ജന്മ സുകൃത ക്ഷയങ്ങളെ തൊട്ടുതൊട്ട് കണക്കുകള്‍ തിട്ടമില്ലാ ക്കളങ്ങളെ പലവുരു മായ്‌ച്ചു മെഴുതിയു മിനിയുമെത്ര കടലുകള്‍ താണ്ടണ മരച്ചാണ്‍ വയറിനെ പ്രണയിച്ച തെറ്റിനായ് ...?! മാറോടണച്ചൊരു വീര്‍പ്പാല്‍ പൊതിഞ്ഞ് നെറ്റിയില്‍, മൂര്‍ദ്ധാവിലും വിവര്‍ണ്ണമാം കപോലങ്ങ ളിലുമാര്‍ദ്രമായ് മുത്തി, കണ്ണെത്തും വഴിയോളം നോട്ടമെറിഞ്ഞ് ഒരു നാളുമ ടയാ കണ്ണിലൊരു കരുതലും കദന ക്കടലുമായി രുള്‍ക്കടലി ലേക്കിറങ്ങി കടലുകള്‍ താണ്ടി യവരെത്ര ..? നിറ ഹസ്തങ്ങളാല്‍ ചുഴി വിഴുങ്ങാതെ മടങ്ങിയ വരെത്ര ...? ദ്രവ്യ ത്തുരുത്തി ലാകാശ ഗോപുരങ്ങ ള്‍ക്കടിയില്‍ പശിയൊടുങ്ങാ വയറുകളുടെ പരാതി പ്പെട്ടികള്‍. കടലാസു തുണ്ടിലൊരു കുറിമാനവും കാത്ത് ഒരേയാകാ ശവുമൊരേ സൂര്യനു മൊരേ തിങ്കളും ഒരേ നക്ഷത്ര ജാലവു മിരവും പകലുമൊരേ ഈറന്‍ മിഴികളാല്‍ കണ്ടന്യോന്യം കാണാതെ ചത്ത സ്വപ്നങ്ങള്‍ തന്‍ മരവിച്ച ജഡവുമായിരു ധ്രുവങ്ങളില്‍ കടലെടുക്കും ഹത ജന്മങ്ങള്‍ നാം!! - സൈനുദ്ധീന്‍ ഖുറൈഷി Labels: zainudheen-quraishi |
29 July 2009
പാവം..! - സൈനുദ്ധീന്‍ ഖുറൈഷി
അമ്മയ്ക്കരികില്‍
ആശുപത്രി ക്കിടക്കയില്‍ ശാന്തനായു റങ്ങുമവനെ നോക്കി വന്നവരൊ ക്കെയും മന്ത്രിച്ചു വത്രേ.. "പാവം..! " വയറ് മുറിച്ച് പൊക്കിള്‍ കൊടിയറുത്ത് ഇരുകാലില്‍ തൂക്കി ഡോക്ടറും മന്ത്രിച്ചുവത്രേ.. "പാവം..! " ബാലാരി ഷ്ടതകളില്‍ ഉറക്കെ കരയാതെ വക്രമായ് ചിരിക്കു മവനെ നോക്കി വയറ്റാട്ടിയും മൊഴിഞ്ഞത്രെ... "പാവം..! " ചികുര ബാല്യങ്ങളില്‍ ചടുല താളങ്ങളില്ലാതെ ചിന്തകളില്‍ ശൂന്യ- ചക്രം തിരിക്കെ, ചുണയുള്ള ചങ്ങാതി ക്കൂട്ടവും മൊഴിഞ്ഞത്രെ; "പാവം..! " ലാളന കളാര്‍ദ്ര നൊമ്പരമാകവേ അവഗണന കളച്ഛന്റെ രൌദ്രങ്ങളായ്. തഴുകാന്‍ മറന്ന കൈ തല്ലാനു യര്‍ത്തവേ താക്കീതായന്നു മുത്തശ്ശിയും മൊഴിഞ്ഞത്രെ; "പാവം..! " ആദ്യാക്ഷരങ്ങളുടെ ആമ്നായ സന്ധിയില്‍ ആടലോടന്നു ഗുരുവും മൊഴിഞ്ഞത്രെ; "പാവം..! " അരികിലാ ശ്വാസമായ് വലതു കാല്‍ വെച്ചവള്‍ പടിയിറങ്ങും മുന്‍പേ പരുഷമായ് പറഞ്ഞു ; "പാവം..! " അമ്മയുടെ കല്ലറയില്‍ അന്തി ത്തിരി ക്കരികില്‍ ആര്‍ദ്രമായ ന്നാദ്യമായ് അവനും പറഞ്ഞു.; "അവള്‍ ചീത്ത യാണമ്മേ.." - സൈനുദ്ധീന്‍ ഖുറൈഷി Labels: zainudheen-quraishi |
11 May 2009
പ്രണയത്തിന്റെ കാണാപ്പുറങ്ങള്‍ - സൈനുദ്ധീന്‍ ഖുറൈഷി
പ്രണയത്തിന്‍ സ്മാരക ശില
പ്രതാപത്തിന്‍ ആഗ്നേയ ശില പ്രളയത്തില്‍ ഇളകാ ശില പ്രണയിനികള്‍ നെഞ്ചേറ്റും ശില. സിംഹാസനങ്ങള്‍ മറന്ന അടിയറവിന്റെ സ്മൃതി കുടീരം. പിരമിഡുകളില്‍ ഒളിച്ച ഫെറോവമാരുടെ തലച്ചോറ് കയ്യിലൊതുക്കിയ ബോധസുന്ദരികളുടെ പ്രണയം. യൂസഫിനെ കാമിച്ച- രാജപത്നിയുടെ പ്രണയം. പ്രണയത്തിനാധാരം വൈരൂപ്യമല്ലെന്നു- കരാംഗുലികള്‍ മുറിച്ച് മിസ്റിലെ ഹൂറികള്‍. പ്രണയിനികള്‍ നാശ ചരിത്രത്തിലെ തീരാ പ്രവാഹം, വായിച്ചു തീരാത്ത പുസ്തകവും. സൌന്ദര്യം അളവാകവേ നശ്വരമീ പ്രണയം, സൌന്ദര്യം നാന്ദിയാകവേ പ്രണയം ഭൌതികം, ഭോഗ സുഖങ്ങളിലോടുങ്ങവെ പ്രണയം നൈമിഷകവും. ഒരു ഭോഗത്തില്‍ മരിച്ചു് മറു ഭോഗത്തിലേക്ക് പുനര്‍ജനിക്കുന്ന പ്രണയം. ലാസ്യ വിഭ്രമങ്ങളില്‍ ജ്വര തരള യാമങ്ങളില്‍ ചുടു നെടു ഞരമ്പുകളില്‍ അമ്ല വീര്യത്തില്‍ ത്രസിക്കുന്ന പ്രണയം. അകലെയുള്ളപ്പോള്‍ കൊതിക്കുന്ന പ്രണയം അരികിലുള്ളപ്പോള്‍ മടുക്കുന്ന പ്രണയം. ആത്മീയമാകുമ്പോള്‍ പ്രണയം ദിവ്യമാണ്. തത്പത്തില്‍ നിന്ന് "ഹിറ"യിലേക്കും ഭോഗശയ്യയില്‍ നിന്ന് ബോധി വൃക്ഷത്തണലിലേക്കും കുരിശിലെ പിടച്ചില്‍ ചിരിയിലേക്കും സംക്രമിക്കുമ്പോള്‍. ആലങ്കാരികതയില്‍ പ്രണയം താജ് മഹല്‍ ! വെണ്മയില്‍ ചൂഷണം മറച്ച് കമിതാക്കള്‍ക്ക് ഹത്യയുടെ ചോദനയായി താജ് മഹലിന്റെ പ്രണയം! - സൈനുദ്ധീന്‍ ഖുറൈഷി Labels: zainudheen-quraishi |
26 April 2009
ഭ്രാന്തിന്റെ പുരാവൃത്തം - സൈനുദ്ധീന്‍ ഖുറൈഷി
ഒരമ്മയുടെ
തീരാ ദുഖമാണ് ഞാന്‍! നിരുത്തര വാദിയാ യോരച്ഛന്റെ തിരുത്താ നാവാത്ത തെറ്റും! പ്രതാപവും യശസ്സു, മറിവും പ്രളയമായ് ശിരസ്സേറിയിട്ടും സോദര ദൌത്യം മറന്ന കൂടപ്പിറപ്പുകളുടെ അവഗണന ഞാന്‍! വായുള്ള പിള്ള പിഴക്കുമെന്നച്ഛന്‍ പള്ള പിഴപ്പിക്കുമെന്നു ലോകരും.! ഒരു കുന്ന്, ഒത്തിരി കല്ലുകള്‍. ഭ്രാന്തനാക്കിയ മാലോകരുടെ ശിരസ്സാണെന്‍ ലക്ഷ്യമെ ന്നാരരിഞ്ഞു! ഉരുണ്ടു കയറിയ തത്രയുമെന്‍ ഉള്ളിലുറഞ്ഞ അമര്‍ഷമെ ന്നാരറിഞ്ഞു! ലക്‌ഷ്യം തെറ്റി നിപതിച്ച ശിലകളുമെന്നെ നോക്കി ചിരിച്ചു ഭ്രാന്തനെന്നുറക്കെ പറയാന്‍ ഭൂലോകരേയും പഠിപ്പിച്ചു. എന്നെ ചതിച്ചൊരാ കല്ലുകള്‍ കൂട്ടി എന്റെയൊരു വൈകൃതം കുന്നിന്‍ നിറുകയില്‍. ശ്വസിക്കുന്ന ഞാനും ശ്വസിക്കാത്ത പ്രതിമയും ഒന്നെന്ന് പറയും പോലെ . വാഴ്വുള്ള കാലത്ത് വായു നല്കാത്തവര്‍ വായുവി ല്ലാത്തപ്പോള്‍ വാഴ്ത്തുന്നു മലരിട്ട് ! ആരോ ചെയ്ത പാപം പേറി ഒരു ജന്മമത്രയും ഭ്രാന്തനായോന്‍! വേണ്ടത് നല്‍കാതെ വേണ്ടാത്ത തനുഷ്ടിക്കും വിവസ്ത്രനാം ഭ്രാന്തന്‍ ഞാനോ... നിങ്ങളോ..??? Labels: zainudheen-quraishi |
13 April 2009
ഉമ്മ - സൈനുദ്ധീന്‍ ഖുറൈഷി
ഒരു സ്നേഹ ചുംബനത്തിന്‍ പൊരുളൊളിപ്പിച്ചാ-
പദം പോലുമെത്ര മുദാത്തമത്രേ..!! ശ്രേഷ്ഠമൊരു സൃഷ്ടിയുടെ തെളിവിനാധാരം ഉമ്മയെന്ന രണ്ടക്ഷരത്തിന്‍ ഉണ്മയല്ലോ! കാല പരിമാണ ത്തിലെത്ര ഋജുവെങ്കിലും കണക്കി നതീതമാ പത്തു മാസങ്ങള്‍! ഹൃത്തടം മുറ്റി ത്തുളുമ്പുന്ന സ്നേഹ ത്തിനാഴം ഉള്‍കടല്‍ പോലു മുള്‍ക്കൊ ള്ളില്ലെന്നു സത്യം. ദുരിത ഭാരങ്ങളില്‍ പരിതപി ക്കുമ്പൊഴും നെഞ്ചോ ടമര്‍ത്തി മുലയൂട്ടി യുറക്കി, ഗദ്ഗദം- നെഞ്ചില്‍ ഒതുക്കി,യടരുന്ന കണ്ണീര്‍ കണങ്ങളെ കവിളില്‍ പതിക്കാതെ യുറക്കമു ണര്‍ത്താതെ..! പിച്ച വയ്ക്കുന്ന പാദങ്ങളല്ല തുമ്മയുടെ- പച്ചയാം സ്വപ്‌നങ്ങള്‍ തന്‍ ചിറകടി യൊച്ച പോല്‍!! അരുതായ്മ കാണുമ്പോള്‍ പൊട്ടി കരഞ്ഞു കൊണ്ട- രുതെ യെന്നുപ്പയോ ടെതിരിടാനുമ്മ...! കരുതലാല്‍ കരളിന്റെ സ്പന്ദനം പോലും ഒരു മാത്ര നിശ്ചലം നില്‍ക്കുവാനും മതി. ഋതു പരിണാമങ്ങളെ കുതുകി യായെതിരേറ്റ് കതകിന്റെ പുറകിലൊരു തേങ്ങലായ് നില്ക്കവേ ഭയ ചകിത രാത്രികളെ കണ്‍ചൂട്ട് കത്തിച്ച് ഇരുളിന്‍ തുരുത്തുകളെ കടലെടുക്കുന്നവള്‍ !! കത്തിച്ചു വെച്ച മണ്‍ വിളക്കിന്റെ മുന്നിലായ് കത്തിയെരിയും മനസ്സിന്‍ നെരിപ്പോടുമായ് ഒട്ടിയമര്‍ന്ന വയറൊളി പ്പിച്ചന്നുമ്മ ഇഴ ചേര്‍ത്ത നാരുക ളത്രയും ജീവന്റെ കണികയായിന്നും സിരകളില്‍ ഒഴുകുന്നു. കൈ വെള്ളയി ലഴലിന്റെ അടയാളമെന്ന പോല്‍ ഇന്നും കിടക്കുന്നു മായാ തഴമ്പുകള്‍ ..!! ഉദരം ഉണങ്ങി പിന്നെ യധരവുമെങ്കിലും ചുരത്താന്‍ മറക്കില്ലുമതന്‍ മുലപ്പാല്‍!! പാഴ് വെള്ള മന്തിക്ക് അത്താഴമാക്കുവോള്‍ പഴം കഞ്ഞിയൂറ്റി വറ്റേകു മുണ്ണിക്ക്... മഴക്കാര്‍ മാനമില്‍, മഴയുമ്മ തന്‍ മിഴികളില്‍, മീനത്തില്‍ പൊരിയുന്ന വെയിലു ള്ളിലുമ്മക്ക്. ഗ്രുതുഭേദമെത്ര പോയ്പോയാ ലുമുമ്മതന്‍ ഹൃദയത്തിലൊരു കുഞ്ഞു മുഖമത്രെ നിത്യം!! കാല പ്രയാണത്തില്‍ കരിയില ക്കീറു പോല്‍ കാല ഹരണ പ്പെടുന്നു ബന്ധങ്ങളെങ്കിലും കണ്ണില്‍ കിനാവിന്റെ ദീപം കെടുത്താതെ കാത്തിരി ക്കാനുമ്മ മാത്ര മീയുലകില്‍!!! നിശ്വാസ വായു വിന്നന്ത്യ ഗമനത്തിലും നിര്‍ന്നി മേഷമാ മിഴികള്‍ തിരയു ന്നതൊന്നേ... നിനവു കളൊക്കെയും മക്കള്‍ക്കു വേണ്ടി ! കനവു കളൊക്കെയും മക്കള്‍ക്കു വേണ്ടി ! ഒരു മാത്രയീ ഖബറിന്റെ മൂക സാക്ഷിയാം കല്ലില്‍ കാതൊന്ന ണച്ചാല്‍ ശ്രവിക്കാം സുതാര്യമാം വത്സല്യ മൂറിത്തുളമ്പും മനസ്സിന്റെ എന്നും നമ്മുക്കായ് തുടിക്കുന്ന സ്പന്ദനം - സൈനുദ്ധീന്‍ ഖുറൈഷി Labels: zainudheen-quraishi 1 Comments:
Links to this post: |
01 April 2009
പുഴ - സൈനുദ്ധീന്‍ ഖുറൈഷി
പുഴ ഒഴുകുന്നു...
ഇന്നലെ വരെ അവളുടെ കൊച്ചലക്കൈകളില്‍ മുത്തമിട്ടു കലപില കൊഞ്ചിയ പിഞ്ചു കുഞ്ഞിന്റെ വീര്‍ത്ത ജഡവുമായി പുഴ ഒഴുകുന്നു... കരയില്‍ , മഴയായ് പെയ്യുന്നോരമ്മയെ കാണാതെ പുഴയൊഴുകുന്നു...!! കാഴ്ച്ചകള്‍ക്കപ്പുറമാണ് പുഴയുടെ നോവെന്ന് കാണികളാരോ അടക്കം പറയുന്നു. കര്‍ക്കടകത്തിന്‍ പ്രൌഡി യില്‍ ഊക്കോടെ പുഴയൊഴുകുന്നു...!! മകരത്തില്‍ മൃദു മഞ്ഞു ചൂടിയ പുലരിയില്‍ പിണക്കം നടിക്കുന്ന കാമുകി ആണിവള്‍ ഉള്ളില്‍ പ്രണയത്തിന്‍ ചൂടും, പുറമെ തണുപ്പിന്‍ കറുപ്പുമുള്ള നൈല്‍ തീരത്തെ ക്ലിയോപാട്ര പോല്‍. പുഴ ഒഴുകുന്നു... നിലാവ് പുണരുന്ന നിശകളില്‍ നേരറിവ് തെറ്റിയ മദാലസയാണ് പോല്‍! തൂവെളള യാടയണ ഞ്ഞവള്‍ രാത്രിയില്‍ വശ്യ വിലോലയാം യക്ഷിയെന്നും ചിലര്‍...!! ഉള്ളില്‍ ഘനീഭവിച്ചെത്ര ദുഃഖങ്ങള്‍ എങ്കിലും... ഉറക്കെ ചിരിച്ചിവള്‍ ഇന്നുമൊഴുകുന്നു...! പുഴ ഒഴുകുന്നു... പുണരുവാന്‍ നീട്ടിയ കൈകള്‍ മടക്കിയോള്‍ പിന്നെയും കൊതിയോടെ കര നോക്കി നില്‍ക്കെ അരികിലുണ്ടെങ്കിലും സ്വന്തമല്ലെന്നോര്‍ത്തു- കരയുന്ന കരയുടെ കരളും പറിച്ചു പുഴ ഒഴുകുന്നു... ആരുമറിയാത്തൊരു തേങ്ങല്‍ ഒതുക്കി ആരോടും പരിഭവിക്കാതെ, കാമുക ഹൃദയത്തിന്‍ വെപതു അറിയാതെ കടലിന്‍ അഗാധത യിലേക്കവള്‍ ഒഴുകുന്നു. പുഴ ഒഴുകുന്നു... - സൈനുദ്ധീന്‍ ഖുറൈഷി Labels: zainudheen-quraishi |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്