15 August 2009
മെലിസ്സാ നീയോ കുറ്റവാളി?
കനേഡിയന്‍ നീതി ന്യായ ചരിത്രത്തിലെ അത്യപൂര് വമായ വിധിയാണിത്. പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികളുടെ പേരും ചിത്രവും പുറത്തു വിടരുതെന്ന യൂത്ത് ക്രിമിനല്‍ ജസ്റ്റിസ് ആക്ടിന് വിപരീതമായി എല്ലാ മാധ്യമങ്ങളും മെലിസ്സയുടെ ചിത്രവുമായാണ് July 29നു പുറത്തു വന്നത്. ടൊറൊണ്ടൊ കോടതി ഈ പതിനേഴു കാരിക്ക് മേജറുടെ ശിക്ഷ നല്‍കുക വഴി അവള്‍ക്ക് ആജീവനാന്തം ജയിലില്‍ കിടക്കേണ്ടി വരും; ഏഴു വര്‍ഷം കഴിയാതെ പരോള്‍ പോലും കിട്ടില്ല. തടവറയുടെ കടുത്ത നിയമങ്ങള്‍ അവള് പാലിക്കേണ്ടി വരും.
മാര്‍ച്ച് മാസത്തില്‍ നടന്ന സ്റ്റഫാനി റെന്ജല് കൊലക്കേസിലെ വിധി പറയുകയായിരുന്നു ജഡ്ജി ഈന് നൊര്ദിമര്ല. സ്റ്റഫാനിയെ കൊല്ലുവാന്‍ പദ്ധതി ഇടുമ്പോള്‍ മെലിസ്സക്ക് പതിനാറു വയസ്സായിരുന്നു. അതിനു വേണ്ടി അവള് പതിനാലു വയസ്സുള്ള ഡി. ബി. (മൈനര്‍ വകുപ്പ് പ്രകാരം പേര് പുറത്തു വിട്ടിട്ടില്ല) എന്ന ബോയ് ഫ്രണ്ടിനോടു ആവശ്യപ്പെടുന്നു. ഇതവള് അവനോടു നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. എട്ടു മാസം പറഞ്ഞു കൊണ്ടിരുന്നു. ഇമെയിലു കളിലൂടെയും സെല്‍ ഫോണിലൂടെയും. "എനിക്കവളെ കൊന്നു വേണം," അവള് ആവശ്യപ്പെട്ടു. കൊല്ലുന്ന ദിവസം ധരിക്കേണ്ട മാസ്ക്, ഗ്ലൌസ്, എങ്ങിനെ കൊല്ലണം തുടങ്ങിയ എല്ലാ വിവരങ്ങളും അവള് അവന് വിശദീകരിച്ചു കൊടുത്തു. "ഐ വാണ്ട് ഹേര്‍ ഡെഡ് , ഡി ബീ (lol- laugh out loud)." ഇതിനു സ്റ്റഫാനി ചെയ്ത കുറ്റം: അവള് തന്റെ ബോയ് ഫ്രണ്ടുമായുള്ള ബന്ധത്തിന് തടസ്സമാണെന്നു മെലിസ്സ കരുതുന്നു. "താന്‍ 'ബ്ലോ ജോലി' ചെയ്യുന്നു എന്ന് അവള് പറഞ്ഞു നടക്കുന്നു, "ഏപ്രിലില്‍ നടന്ന കേസിന്റെ വിസ്താരത്തില്‍ അവള് പറഞ്ഞു. എട്ടു മാസം അവള് അവനോട് ആവശ്യപ്പെട്ടപ്പോള്‍ അവന് കൊല്ലാമെന്ന് സമ്മതിച്ചു. പെട്ടെന്ന് ആ പതിനാലുകാരന് ഭയപ്പെട്ടു: അപ്പോള്‍ എന്നെ ആരെങ്കിലും കണ്ടാല്‍? “cut f***ing leotard - മായാവിയുടെ ഒരു കവചം വെട്ടിയെടുക്കെടാ” - അവള് പറഞ്ഞു. തന്റെ പ്രതി ഒരു കത്തി പോലും ചുഴറ്റിയി ട്ടില്ലെന്നും അവളെ ഒന്നാം പ്രതി ആക്കരുതെ ന്നുമുള്ള പ്രതി ഭാഗം വക്കീലിന്റെ വാദം തള്ളി കൊണ്ട് ജഡ്ജ് പറഞ്ഞു: "കുറ്റത്തിന് പ്രേരിപ്പി ക്കുന്നയാള് കുറ്റവാളിയെ പ്പോലെയാണ്, ചിലപ്പോള്‍ അതിലു മേറെയാണ്." ഈ പെണ്‍കുട്ടി ഞങ്ങളെ പ്പോലെയുള്ള ഒരു കുടിയേറ്റ കുടുംബത്തിലെ രണ്ടാം തലമുറ ക്കാരിയാണ്. ഒരു കുടുംബത്തിലെ പ്രിയപ്പെട്ട മകള്‍. മെക്കാനിക്കായ അച്ഛനും നേഴ്സ് ആയ അമ്മയും കുഞ്ഞനിയനുമുള്ള കുടുംബം. "എന്റെ ചേച്ചി നല്ല ചേച്ചിയാണ്. ഈ സമൂഹത്തിന്റെ എല്ലാ സഹായവും എന്റെ ചേച്ചിക്ക് നിങ്ങള്‍ നല്‍കണം," ആ അനിയന് കോടതി മുറിയില്‍ വിതുമ്പി. മയില്‍ പീലികള്‍ ചുംബിച്ചും, ചിത്ര ശലഭങ്ങളുടെ ചിറകുകള് കണ്ണില്‍ മുട്ടിച്ചും തുള്ളി ചാടി നടക്കുമെന്നു നാം കരുതുന്ന ഈ ബാലികമാര്‍ ചുടലകളായി മാറുന്നതെന്തു കൊണ്ട്? എന്ത് സഹായമാണ് ഈ സമൂഹത്തിന് ആ പാവം പെണ്‍കുട്ടിക്ക് കൊടുക്കുവാന്‍ കഴിയുന്നത്? അവള്‍ക്ക് ആങ്ക്സൈറ്റി രോഗമുണ്ട് എന്നാണു ഡോക്ടറുടെ ന്യായം. അവളുടെ രോഗത്തിനും അവര്‍ പേര് കണ്ടെത്തി - Borderline Personality Disorder. മതിയോ? ഇതു പെണ്‍കുട്ടിയുടെ രോഗമാണോ? അവളുടെ സമൂഹത്തിനു ഇതില്‍ ഒരു പങ്കുമില്ലേ? Toronto District School ബോര്‍ഡിലെ സ്കൂളുകളിലെ അക്രമങ്ങളെ ക്കുറിച്ച ന്വേഷിച്ച പാനെലിന്റെ റിപ്പോര്‍ട്ട് 2008 June പത്തിന് The Globe and Mail പുറത്ത് വിട്ടു. ഭയത്തിന്റെയും ആക്രമണ ത്തിന്റെയും ഭീതിതമായ ഒരു സംസ്കാരമാണ് സ്കൂളില്‍ നില നില്ക്കുന്ന തെന്നാണ് ഹ്യൂമന്‍ റൈറ്റ് ലോയര്‍ ജൂലിയന്‍ ഫല്കനെര് നേതൃത്വം നല്കിയ പാനല്‍ റിപ്പോര്‍ട്ട് നല്‍കിയത്. സ്കൂളില്‍ കുട്ടികള്‍ തോക്കും കത്തിയുമായി പ്രവേശിക്കുന്നതായി അവര്‍ കണ്ടെത്തി. ആയിരം പേജ് വരുന്ന റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്ന ഒരു കാര്യം, വെടി മരുന്നു കണ്ടുപിടിക്കുന്ന ഉപകരണങ്ങളും മണം പിടിക്കുന്ന ഒരു പട്ടി സ്ക്വാഡും സ്ക്കൂളില്‍ വേണമെന്നാണ് . ആക്രമണങ്ങളുടെ നൂറു കണക്കിന് സംഭവങ്ങളാണ് പാനെല്‍ ചൂണ്ടി കാട്ടുന്നത്. ഇതെല്ലം റിപ്പോര്‍ട്ട് ചെയ്താല്‍ ഏതാനും ചില കുട്ടികളേ സ്കൂളില്‍ കാണൂ എന്നും ഇത് ഞങ്ങളുടെ തൊഴിലിനേയും ബാധിക്കുമെന്നും അധ്യാപകര്‍ കമ്മിഷനോടു പറഞ്ഞു. പതിനഞ്ചു കാരനായ ജോര്ഡന് എന്ന കുട്ടി സ്കൂളില്‍ വെടിയേറ്റു മരിച്ച സംഭവം അന്വേഷിക്കു കയായിരുന്നു കമ്മിഷന്. തോക്കുപയോഗം, കൊള്ള, ലൈംഗീക അക്രമങ്ങള്‍ ഇവയൊക്കെ നടക്കുന്നു. ഫെബ്രുവരി 2006 ല്‍ ഒരു ആണ്‍കുട്ടിയെ ചൊല്ലി രണ്ടു പെണ്‍കുട്ടികള്‍ തമ്മില്‍ ഒരു പ്രശ്നമുണ്ടായി. അടുത്ത ദിവസം ഒരു പെണ്‍കുട്ടി കഠാരയുമായി സ്കൂളില്‍ വന്നു മറ്റെ കുട്ടിയെ ഭയപ്പെടുത്തി. ഇന്ത്യ, പാക്കിസ്ഥാന് തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികള്‍ ഇതില്‍ പങ്കെടുക്കാ തിരുന്നതു കൊണ്ട് 2007 സെപ്റ്റംബറില്‍ പല ആണ് കുട്ടികള്‍ ചേര്‍ന്ന് ഒരു മുസ്ലിം പെണ്‍കുട്ടിയെ വാഷ്റൂമിലേക്ക് കൊണ്ടു പോയി ലൈംഗീകമായി ഉപദ്രവിച്ചു. West View Centennial Secondary സ്കൂളില്‍ 33 ശതമാനം പെണ്‍കുട്ടികളും ലൈംഗീകമായി പീഢിപ്പിക്ക പ്പെട്ടിട്ടുള്ള വരാണെന്നു ഫല്കനെര് റിപ്പോര്‍ട്ട് എഴുതുന്നു. 90 ശതമാനം കുട്ടികളും ഒരു ക്രൈം സ്കൂളില്‍ കണ്ടിട്ടുണ്ട്, പക്ഷെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനേഡിയന്‍ ടീനേജേസിന്റെ Sexual Behaviour നെ ക്കുറിച്ച് National Population Health Survey പല വര്‍ഷങ്ങളിലും വിപുലമായ സര്‍വേ നടത്തിയിട്ടുണ്ട്. അതിന്റെ സര്‍വേ റിപ്പോര്‍ട്ട് നമുക്ക് ലഭ്യമാണ്. അത് പ്രകാരം പതിനഞ്ചിനും പത്തൊമ്പ തിനു മിടക്കുള്ള നാല്പത്തി മൂന്നു ശതമാനം കുട്ടികളും ഒരിക്കലെങ്കിലും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടവരാണ്. ക്യുബെകില്‍ ഇത് അമ്പത്തി മൂന്നു ശതമാനമാണ്. ആശ്വാസകരമായ കാര്യം ഉറ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം കൂടുന്നുണ്ട് എന്നുള്ളതാണ്. ഭാരതം, പാക്കിസ്ഥാന്, ശ്രിലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ പുതിയ സമൂഹങ്ങള്‍ ആയതു കൊണ്ട് ഇത്തരം റിപ്പോര്‍ട്ടുകള്‍ പൊതുവേ കുറവാണ്. പക്ഷെ രണ്ടാം തലമുറ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നുവെന്നു അവരും പറയുന്നു. ബൈബിള്‍ ക്ലാസ്സുകളും, ഖുര്‍ ആന്‍ പഠനങ്ങളും, ഗജാനന മന്ത്രങ്ങളും ഇന്‍സ്റ്റന്റ് യോഗകളും എത്ര നാള് ഈ തലമുറയെ രക്ഷിക്കും? മഹത് ഗ്രന്ഥങ്ങളുടെ പൊരുള്‍ അറിയുന്നതിന് കാലമെത്ര പിടിക്കും. ജീവിക്കുന്ന സാഹചര്യങ്ങളാണ് പ്രധാനം. ഖുര്‍ ആന്‍ അരച്ചു കലക്കി ക്കുടിച്ച മൌലവിക്കു പോലും അന്യ സ്ത്രീയുമായി ഒരു മുറിയില്‍ തനിച്ചു കഴിയുവാന്‍ ഖുര്‍ആന്‍ പോലും അനുവാദം കൊടുക്കുന്നില്ല. ഖുര്‍ആന്‍ പഠിച്ചാല്‍ തെറ്റു ചെയ്യില്ലെങ്കില്‍ ഈ വിലക്കിന്റെ ആവശ്യമെന്താണ്? ഒരു സന്തോഷ് മാധവന് മാത്രമല്ല, ഖുര്‍ആന്‍ പഠിച്ചിട്ടുള്ള എത്രയോ ലക്ഷം മുസ്ലിങ്ങള്‍ വ്യഭിചാരികള്‍ ആയിട്ടുണ്ട്. കത്തോലിക്കാ സഭ, അരമന വിറ്റു പോലും അമേരിക്കയില്‍ അച്ചമ്മാര് കുട്ടികളെ പീഢിപ്പിച്ച കേസു തീര്‍ക്കുകയാണ്. ഭാര്യ വീട്ടിലിരുന്നു, നല്ല ഭക്ഷണമൊരുക്കി, കുളിച്ചു മയിലാഞ്ചിയിട്ടു കിടക്ക വിരിച്ചിരിക്കുന്ന പുരുഷന്റെ സ്വപ്നങ്ങള്‍ അട്ടത്തു വെച്ചാല്‍ മതി. സ്ത്രീയെ അടുക്കളയില്‍ തളച്ചിടുവാന്‍ ഒരു മുരാച്ചിക്ക് പോലും കഴിയില്ല. ആണും പെണ്ണും ഒപ്പമൊപ്പം ഇറങ്ങിയാലേ മോര്‍ട്ട്ഗേജ് അടക്കാന്‍ കഴിയൂ; കുട്ടികളെ പഠിപ്പിക്കുവാന്‍ കഴിയൂ; കാര്‍ വാങ്ങുവാന്‍ കഴിയൂ; ആഴ്ചയില്‍ ഒരിക്കല്‍ Dine Outനു കഴിയു. അതു കൊണ്ടു American Couselling Association ന്റെ ഡോക്ടര്‍ ഡേവിഡ് കാപ്ലാന് തന്റെ സര്‍വേ പ്രകാരം ഇരുപതു ശതമാനം ഭാര്യമാരും പര പുരുഷ ബന്ധം ഉള്ളവരാണ് എന്ന് പറഞ്ഞാല്‍ നാം നെറ്റി ചുളിക്കേണ്ടതില്ല. കുറ്റം സ്ത്രീയുടേതു മാത്രമല്ല. പുരുഷന്റെ ശതമാനം അതിലെത്രയോ കൂടുതലാവും. പുരുഷന് വ്യഭിചാരി യാകുന്നത് പറയാന്‍ ഒരു രസമുള്ള കാര്യമല്ലല്ലോ. ഈ സമൂഹത്തില്‍ ജീവിക്കുന്ന നമ്മുടെ മക്കളില്‍ നിന്നും എന്ത് മായയാണ് നാം തേടുന്നത്. നമ്മുടെ മക്കള്‍ നമ്മേക്കാള്‍ നല്ലവരാണ്. പടിഞ്ഞാറന്‍ സംസ്കാരത്തിന്റെ എല്ലാ സ്വാതന്ത്ര്യവും നന്മകളും സാമ്പത്തിക മെച്ചങ്ങളും നാം അനുഭവിക്കുന്നുണ്ട്. അപ്പോള്‍ അതിന്റെ ഭാഗമായ കോര്‍പ്പറേറ്റ് സംസ്കാരത്തിന്റെ വിഴുപ്പാരു ചുമക്കും? ഒരു ഇസ്ലാം ടാബ്ലെറ്റ് കൊണ്ടു അതിനെ നേരിടാന്‍ കഴിയില്ല. കഴിഞ്ഞിരുന്നു എങ്കില്‍ അഖ്സ മുഹമ്മദ് കൊല്ലപ്പെടില്ലായിരുന്നു. മെലിസ്സയെക്കാള് കുറ്റവാളി ആര്? ഓര്‍ത്തു നോക്കുക. - അസീസ്, കാല്‍ഗറി |
2 Comments:
പ്രാരി ബീട്സ് അഭിനന്ദനങ്ങള്‍
എന്തുകൊണ്ടാണ് കുട്ടികള്‍ എങ്ങിനെ ആകുന്നതു
ഞെട്ടല്‍ ഉണ്ടാക്കുന്നു
നമ്മുടെ നാടും ആ വഴിക്കാണോ
Jose Thomas
canada schoolukalil engineyokke natakkunnuvo?
bharatheeya samskarathinte mahathwam ennalum evitathukar manassilaakkilla
sayip ennu kettal ellam namukku priyappettathaanu
good read
Kailas,Dubai
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്