ദൈവമേ എങ്ങിനെയാണ് ഞാന്‍ എന്റെ ആത്മാവിനെ വീണ്ടെടുക്കുക. ഭക്തനാകുക. ഖുര്‍ആന്‍ നീ എനിക്ക് തന്ന റമളാന്‍ മാസത്തിന്റെ വിശുദ്ധി എങ്ങിനെയാണ് ഞാന്‍ വീണ്ടെടുക്കുക? ഈ നഗരത്തിന്റെ വര്‍ണ്ണങ്ങള്‍ എന്നെ ഹഠാദാകര്‍ഷിക്കുന്നു. സ്ട്രിപ് ക്ലബ്ബിലെ ഒരു നര്‍ത്തകി എന്ന പോലെ. കാല്‍ഗറിയിലെ ഈ വസന്തം എന്നെ ആസക്തനാക്കുന്നു. പൂക്കുടകള്‍ ആകാശത്ത് എനിക്ക് തണലേകുന്നു.
ഒക്ടോബര്‍ വന്നു കഴിഞ്ഞാല്‍ മഞ്ഞു വരവായല്ലോ. മഞ്ഞും മരവിപ്പും ഇരുട്ടും ഈ നീലാകാ ശത്തിന്റെ കരുണയും നിറങ്ങളും കവരുന്നു. ഒരു വിലാപ കാവ്യം തീര്‍ക്കുന്നു. എട്ടു മാസം കഴിഞ്ഞുള്ള പുനര്‍ജനിക്കായ് വീണ്ടും ഞങ്ങള്‍ കാത്തിരിക്കുന്നു. ഇപ്പോള്‍ എന്റെ നഗരത്തിനു എന്തൊരു സൌന്ദര്യമാണ്. അപ്പോഴാണ് നിന്റെ നോമ്പ് കടന്നു വരുന്നത്. അത് ജനുവരിയിലെ മരണ മാസത്തില്‍ ആയിരുന്നു വെങ്കില്‍ മഞ്ഞും മരണവും ചേര്‍ന്ന് ആരാധന എളുപ്പമാകുമായിരുന്നു.
കനേഡിയന്‍ ചെമ്പരത്തി പൂവിന്റെ തുടിപ്പുകള്‍ ഈ പരിശുദ്ധമായ നഗരത്തില്‍, തീവണ്ടി പ്പാളത്തിനപ്പുറം, മനോഹരമായ രാജ വീഥികളാണ്. അവയ്ക്ക് തണലേകുന്നത് ചിറകു വിരിച്ച മാലാഖകള്‍. ഒരേ പ്രായമുള്ള ഹൂറികളായ ചെറു മരങ്ങള്‍. നന്നായി അണിഞ്ഞൊരുങ്ങിയ ഇവയുടെ ഇലകളില്‍ നിന്നും തണ്ടുകളില്‍ നിന്നും മദിപ്പിക്കുന്ന പുഞ്ചിരി പോലെ മഞ്ഞു നിറമുള്ള പ്രകാശത്തിന്റെ അടരുകള്‍ കൊഴിഞ്ഞു വീഴുന്നു. അതിനു താഴെ റോഡിനിരു വശവും പൂച്ചട്ടികള്‍ വച്ചിരിക്കുന്നു. വലിയ ഗോളത്തെ രണ്ടായി മുറിച്ച പോലുള്ള ചട്ടികള്‍. ഇതില്‍ പല വര്‍ണ്ണത്തിലുള്ള പൂക്കളാണ്. ഇവിടെയുള്ള വിളക്കു കാലുകള്‍ പോലും ചാരുതയുള്ള ആര്‍ട്ട് വര്‍ക്കുകളാണ്. അതിന്റെ രണ്ടു വശത്തും പൂക്കുടങ്ങള്‍ തൂക്കിയിട്ടിരിക്കുന്നു. അതില്‍ നിന്നും താഴേക്ക് തൂങ്ങിയിറങ്ങുന്ന വള്ളികള്‍. വള്ളി ച്ചെടികളില്‍ നിന്നും വിരിയുന്നത് ചുവന്ന പൂക്കള്‍. പൂക്കളുടെ വിന്യാസങ്ങള്‍ പോലും ഏതോ ഗ്രാന്‍ഡ് ഡിസൈനര്‍ തിരഞ്ഞെടുത്ത പോലുണ്ട്. ഇളം നിറങ്ങള്‍ ആദ്യവും അകലുന്തോറും കടും നിറങ്ങളും.
കാനഡ മുഴുവനും വസന്ത കാലം ഇങ്ങിനെയാണ്. വസന്ത കാലത്ത് കാനഡ ഒരു സ്വാഭാവിക പുല് തകിടിയായി മാറുന്നു. ഇതിലെ പച്ച ത്തിളക്കത്തില്‍ ഞാന്‍ നിര്‍ന്നിമേ ഷനായി നില്ക്കുന്നു. ചൂട് കൂടുന്നതോടെ മഞ്ഞുരുകി എത്തുന്ന ശുദ്ധ ജലം പുഴകളാ യൊഴുകുന്നു. നീല ജലാശയങ്ങള്‍. കവിതയില്‍ ഞാന്‍ സ്വപ്നം കണ്ടിരുന്ന നീല ജലാശയങ്ങള്‍. ഇവയെല്ലാം ഏതോ അതിഥിയെ വരവേല്‍ക്കുകയാണ്. എട്ടു മാസം കഴിഞ്ഞെത്തിയ ജീവന്റെ തുടിപ്പിനെ. മഞ്ഞു വന്നു കഴിഞ്ഞാല്‍ ജീവന്റെ എല്ലാ അനക്കങ്ങളും കെട്ടു പോകും. ഒരു എറുമ്പിനെ പോലും കാണാന്‍ കഴിഞ്ഞിരുന്നില്ല. ഒരു പക്ഷിച്ചില കേള്‍ക്കുവാന്‍ കൊതിച്ചിട്ടുണ്ട്. മഞ്ഞു കാറ്റിന്റെ ചെന്നായ ശബ്ദം മാത്രം. ഇപ്പോള്‍ ഇതൊക്കെ എവിടെ നിന്ന് വരുന്നു. ഇവയൊക്കെ എവിടെ ഒളിച്ചിരിക്കു കയായിരുന്നു? പുനര്‍ജനികളോ? അനന്ത കാലം, കാത്തിരിപ്പിനു ശേഷം ഹൂദ് എന്ന കാഹളം കേള്‍ക്കുമ്പോള്‍ പുനര്‍ജനിക്കുന്ന ആത്മാക്കളോ?
ഈ നീല തടാകത്തിലെ അരയന്നങ്ങള്‍ വസന്ത കാലം കാനഡക്കാര്‍ക്ക് സന്തോഷത്തിന്റെ കാലമാണ്. എല്ലാവരും തുള്ളി ച്ചാടിയാണ് നടക്കുന്നത്. സൂര്യ പ്രകാശം പരമാവധി ലഭിക്കുന്നതിനു വേണ്ടി അല്‍പ്പ മാത്രമായ വസ്ത്രങ്ങള്‍. പെണ്‍കുട്ടികള്‍ ബിക്കിനികളിലാണ്. റ്റാറ്റൂ ചെയ്തു അലങ്കരിച്ച സമൃദ്ധമായ മുലകളുടെ കാഴ്ചകള്‍. വാക്സിട്ട തുടകളില്‍ സുര്യന് പ്രതിബിംബിക്കുന്നു. പിടിച്ചു നില്ക്കുവാന് ഒരു തരത്തിലും കഴിയുന്നില്ല.
എങ്ങിനെയാണ് ദൈവമേ ഞാന്‍ ഈ റമളാനില്‍ കണ്ണുകളെ സൂക്ഷിക്കുക?
ചിലരുടെ കയ്യില്‍ ഗിത്താറുകളും കാണാം.പുല് തട്ടുകളില്‍ നിന്ന് മനസ്സറിഞ്ഞ് അവര്‍ സംഗീതം ആലപിക്കുന്നു. ഈ സമയത്താണ് ആര്‍ട്ട് ഗാലറികളും സജീവമാകുന്നത്. ഇംഗ്ലീഷ് ഡ്രാമകളൂടേയും അവന്ത് ഗാര്‍ദിന്റെയും തിയറ്ററുകളുണ്ട്. ചിത്ര കലയുടെ വില്‍പ്പന സ്റ്റാളുകളും ധാരാളം കാണാം. വെള്ളക്കാര്‍ കുടുംബ സമേതമാണ് ഈ അര്‍ട്ട് ഗാലറികള്‍ സന്ദര്‍ശിക്കുന്നത്. ഓരോരു ത്തരുടെയും കയ്യില്‍ വേനല്‍ക്കാല വായനയുടെ രണ്ടു പുസ്തകങ്ങളെ ങ്കിലുമുണ്ടാകും. മുഷിഞ്ഞ ഭാണ്ടക്കെട്ടുകള്‍ തലക്കടിയില്‍ വെച്ചു താടി വളര്‍ത്തിയ ചിലര്‍ മരത്തിനടിയില്‍ മലര്‍ന്നു കിടന്നു ഉറക്കെ കവിത ചൊല്ലുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
ഈ വസന്ത കാലം കുടുംബങ്ങളും സുഹൃത്തുകളും പാര്‍ക്കുകളിലും മറ്റു സ്ഥലങ്ങളിലും കൂടിച്ചേരുന്നു. അവര്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന സമയമാണിത്. കുടുംബങ്ങളുമായി ചേര്‍ന്ന് അവര്‍ കുടുംബ നിമിഷങ്ങള്‍ പങ്കിടുന്നു. നല്ല കാലാവസ്ഥ, തിളങ്ങുന്ന സൂര്യന്, നീലാകാശം. അവര്‍ക്കിനി എന്തു വേണം? സ്കേറ്റിംഗ് ബോര്‍ഡുകളില്‍ ഫുട്പാത്തിലൂടെ പാഞ്ഞു പോകുന്നത് വെള്ളക്കുട്ടികളുടെ ഒരു ഹരമാണ്. ഇന്നലെ എലിസന് പാര്‍ക്കില്‍ വെടിക്കെ ട്ടുണ്ടായിരുന്നു. ആകാശത്ത് വര്‍ണ്ണങ്ങള്‍ വിടര്‍ത്തുന്ന ഫയര്‍ വര്‍ക്സ് ഉപേക്ഷിച്ചു മുറിയിലിരിക്കുന്ന ഒരു കുടുംബത്തേയും നമുക്ക് കാണാന്‍ കഴിയില്ല. ഈ സമ്മര്‍ ഇവര്‍ക്ക് ബോട്ടിംഗിന്റെയും കാമ്പിംഗിന്റെയും കാലം കൂടിയാണ്.
ധ്യാന ബുദ്ധന്റെ തല 8th അവന്യു നീളത്തില്‍ കിടക്കുന്ന ഒരു വിരുന്നു ശാല പോലെയാണ്. അതിനിരുവശവും ബാറുകളും ഗ്രില്ലുകളും കാണാം. ഓരോ ഡെക്കിലും കുട വിരിച്ച ചെടികളും മങ്ങിയ ആര്‍ട്ട് ലൈറ്റുകളും. അതിനടിയില്‍ ഓരോ ഇണകളും ഇണകളുടെ ഗ്രൂപ്പുകളും. ചിലപ്പോള്‍ ചെറിയ കുട്ടികളടങ്ങിയ കുടുംബങ്ങളും ഇരിക്കുന്നു.
സുന്ദരികളായ ബാര്‍ പെണ്‍കുട്ടികള്‍ നമ്മെ പുഞ്ചിരിയുമായി സ്വീകരിക്കുന്നു. ഈ തെരുവിലൂടെ നടക്കുക എന്നത് കുടി പോലെ ഹരം പിടിപ്പിക്കുന്ന സംഗതിയാണ്. എന്റെ കിഴക്കന്‍ കണ്ണ് കൊണ്ടു അവരെ തുറിച്ചു നോക്കാതിരിക്കുവാന് ഞാന്‍ ശ്രദ്ധിക്കുന്നു. ബാറിലെ സംഗീതം പുറത്തേക്കു ഒഴുകിയെത്തുന്നു. ബാറിനകം വില കൂടിയ പെയിന്റിംഗ് വര്‍ക്കുകളുണ്ടാകും. ഒരു ബിഗ് സ്ക്രീന്‍ ടി.വി. എല്ലാ ബാറുകളിലും കാണാം. ചില ബാറുകളില്‍ ധ്യാന ബുദ്ധന്റെ തല കാണാം. ചെറിയ സിപ്കളെടുത്തു നീറി പ്പിടിച്ചു നീറി പ്പിടിച്ചു സമാധിയിലെത്തുന്ന ധ്യാന കേന്ദ്രങ്ങളാണ് ഈ ബാറുകള്‍. നഗരത്തിലെ പ്രധാന ആകര്‍ഷണം ഈ ബാറുകളും രുചികരമായ ഭക്ഷണം നല്കുന്ന ഗ്രില്ലുകളുമാണ്.
കാല്‍ഗറിയിലെ റമളാന്‍ ഈ അവനുവിലെ ഒരു വലിയ തിയറ്റര്‍ കോംപ്ലക്സ്സിലെ താഴെയുള്ള ഒരു ചെറിയ മുറിയാണ് ഡൌണ്‍ ടൌണ്‍ മുസല്ല എന്ന കാല്‍ഗറി മുസ്ലിങ്ങളുടെ നമസ്കാരപ്പള്ളി. റമളാനായതു കൊണ്ടു പത്തറുപതു പേര്‍ക്ക് ഇരിക്കാവുന്ന ഇവിടെ തിരക്ക് കൂടുതലാണ്. അറബികളും ആഫ്രിക്കന്‍ വംശജരുമാണ് കൂടുതല്‍. ഹാഫിളായ ഒരു യുവാവാണ് തറാവിഹ് എന്ന രാത്രി നമസ്കാരത്തിന് ഇമാം. അയാല്‍ ഖുര്‍ആന്‍ നീട്ടി ഓതുകയാണ്. ഈ റമളാന്‍ കഴിമ്പോഴേക്കും ഖുര്‍ആന്‍ മൂന്നു വട്ടം ഓതി തീര്‍ന്നിരിക്കും. ഓരോ നന്മക്കും ഇരട്ടി പ്രതിഫലം കിട്ടുന്ന മാസമാണ് റമളാന്‍. ദാന ധര്‍മ്മങ്ങളും കൂട്ട നമസ്കാരവും, ഓരോ വാക്കും നന്മയായി കണക്കാക്കുന്ന ഖുര്‍ആന്റെ പാരായണവും നല്ല ഉദ്ദേശ്യ ശുദ്ധിയും കൊണ്ടു പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു.
പള്ളിയിലേക്ക് കടക്കുന്ന കവാടത്തില്‍ തന്നെ ബറക്ക എന്ന പേരുള്ള ഒരു ബാറുണ്ട്. ഈ ബാറുകളോ നൃത്ത ക്ലബ്ബുകളോ നമസ്കാരത്തിന് പ്രശ്നമാകുന്നില്ല. ഈ ചെറിയ മുറിയില്‍ ബാങ്ക് വിളി പോലും പുറത്തു കേള്‍ക്കില്ല. നമ്മുടെ നാട്ടില്‍ മൈക്കിലൂടെ നാടടച്ച് ബാങ്ക് വിളിച്ചില്ലെങ്കില്‍ എന്തെല്ലാം കോലാഹ ലങ്ങളാണു മുസ്ലിങ്ങള്‍ ഉണ്ടാക്കി തീര്‍ക്കുന്നത്? ഏതെങ്കിലും കോടതി മൈക്ക് ഉപയോഗി ക്കരുതെന്നു പറഞ്ഞാല്‍ അവര്‍ ഹിന്ദു ഫാസിസ്റ്റുകളാകും. ഇസ്ലാം അപകടത്തിലാകും.
ഇസ്ലാമിന്റെ നാലാമത്തെ അടിസ്ഥാന പ്രമാണമാണ് റമളാനിലെ വ്രതാനുഷ്ഠാനം. മരണാനന്തരം മനുഷ്യന്റെ കര്‍മ്മങ്ങളുടെ വിചാരണയുണ്ടെന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. ആ ദിനത്തില്‍ പാപ രഹിതനായി നില്ക്കുവാനും അതു വഴി നരക തീയില്‍ നിന്നു രക്ഷപ്പെടുവാനും അവര്‍ ആഗ്രഹിക്കുന്നു. വ്രതാനുഷ്ഠാനം തെറ്റില്‍ നിന്നും വിട്ടു നില്ക്കുവാന് ഹൃദയത്തെ ശക്തിപ്പെടുത്തുന്നു. വ്രതാനുഷ്ഠാനം എന്തിനെന്ന് ഖുര്‍ആന്‍ പറയുന്നത് തന്നെ നിങ്ങള്‍ ഭക്തി ഉള്ളവരാകുവാന്‍ വേണ്ടിയെന്നാണ്.
വ്രതം വിശ്വാസിയുടെ കവചം വ്രതം വിശ്വാസി തേടുന്ന പരിശുദ്ധിയുടെ കവചമാണ്. ആസക്തിയുടെ മരണം മാത്രമാണ് ആത്മീയ ശുദ്ധീകരണത്തിന്റെ ഒരേ ഒരു വഴി. അത് കര്‍മ്മങ്ങളെ ശുദ്ധമാക്കുന്നു. നോമ്പുകാരനെ ദൈവം കടത്തി വിടുന്നത് തന്നെ അല്റയ്യാനെന്ന പ്രത്യേക സ്വര്‍ഗ്ഗീയ കവാടത്തിലൂടെയാണ്.
സ്വര്‍ഗ്ഗ വാതില്‍ മുട്ടുവാനുള്ള വഴിയേത്? ആയിഷ ചോദിച്ചു.
വിശപ്പ് (ഉപവാസം) - പ്രവാചകന് പറഞ്ഞു.
അനാവശ്യ സംസാരത്തില്‍ നിന്നും വിട്ടു നില്ക്കുക. അനാവശ്യ കേള്വികളില് നിന്നും കാതുകളെ സൂക്ഷിക്കുക. പിഴച്ച നാവിനെ വരുതിയിലാക്കുക. ആസക്തിയുള്ള നോട്ടത്തില്‍ നിന്നും കണ്ണുകളെ പറിച്ചെടുക്കുക. തിന്മയില് നിന്നും ശരീരത്തിന്റെ മറ്റു അവയവങ്ങളെ കാക്കുക. ദാന ധര്‍മ്മങ്ങള്‍ കൂടുതലായി ചെയ്യുക. ഇതൊന്നും ചെയ്യാതെ വെറുതെ നോമ്പെടുത്തതു കൊണ്ട് ഒരു പ്രയോജനവുമില്ല.
ഈ കാല്‍ഗറിയില്‍ ആദ്യത്തെ നോമ്പ് തുറന്നത് രാത്രി 8:45 നായിരുന്നു. ഏതാണ്ട് 16 - 17 മണിക്കൂറാണ് ഇവിടെ നോമ്പ് സമയം.
രണ്ടു ഈന്ത പഴവും ഒരു ഗ്ലാസ് വെള്ളവുമാണ് നോമ്പ് തുറക്കുവാന്‍ ഇവിടെ ആദ്യം തരുന്നത്. പിന്നീട് മഗ് രിബ് നമസ്കാരം. അതിനു ശേഷം ഒരു നേര്‍പ്പിച്ച സൂപ്പ് തരുന്നു. എല്ലാ തരം പയറുകളും തിളപ്പിച്ച ഇതില്‍ അല്‍പ്പം ജീരകം ചേര്‍ന്നിട്ടുണ്ടാകും. ഇത് വയറിനു അല്പം കൂടി ശക്തി നല്കുന്നു. പ്രവാചകനും ഇപ്രകാരം തന്നെയാണ് നോമ്പ് തുറന്നിട്ടുള്ളതത്രെ. ഈന്ത പഴവും വെള്ളവും, ശേഷം ബാര്‍ളിയുടെ നേര്‍പ്പിച്ച ഭക്ഷണവും അദ്ദേഹം കഴിച്ചിരുന്നു.
പിന്നീട് കുറെ കൂടി വൈകിയാണ് മറ്റു ഭക്ഷണങ്ങള്‍. പക്ഷെ മുസ്ലിങ്ങള്‍ ഇപ്പോള്‍, നോമ്പ് സമയം ഒഴിവാക്കിയ ഭക്ഷണത്തിന്റെ ഇരട്ടിയാണ് വാരി വലിച്ചു കയറ്റുന്നത്. മൂന്നിലൊന്നു ഭക്ഷണവും മൂന്നിലൊന്നു ജലവും മൂന്നിലൊന്നു വായുവും എന്ന പ്രവാചകന്റെ ജീവിത രീതിയെ ധിക്കരിച്ചു കൊണ്ടാണ് മുസ്ലിങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നത്.
മരിക്കുവാന്‍ തിന്നുന്നവരുടെ ലോകം അമിത ഭക്ഷണത്തിന്റെ ദുരന്തങ്ങള്‍ അറബി നാടുകളെയും മുസ്ലിങ്ങളെയും വേട്ടയാടുകയാണ്. അമിത വണ്ണം ലോകത്തിലെ ഒരു മുഖ്യ ആരോഗ്യ പ്രശ്നമായി മാറി ക്കൊണ്ടിരി ക്കുകയാണ്. ഇത് ജനിതകമായ, വൈകാരികമായ മനഃശാസ്ത്ര പരമായ, ആരോഗ്യ പരമായ, സാമ്പത്തികമായ ദുരന്ത ഫലങ്ങള്‍ സമൂഹത്തിനു സമ്മാനിക്കുന്നു. രണ്ടു പേരുടെ ഭക്ഷണം മൂന്നു പേര് പങ്കിടുക എന്ന പ്രവാചക വചനം തള്ളി ക്കളഞ്ഞു കൊണ്ടു എത്രയോ ടണ്‍ ഭക്ഷണമാണ് മുസ്ലിങ്ങള്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്.
അമിത വണ്ണത്തിന്റെ കണക്കുകള്‍ അനുസരിച്ച് അറബ് നാടുകളില്‍ 70% സ്ത്രീകളും അമിത വണ്ണക്കാരികളാണ്. അമിത വണ്ണമുള്ള ജനങ്ങളുടെ പ്രധാന രാജ്യങ്ങള്‍ മുസ്ലിം രാഷ്ട്രങ്ങളായ സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ് എന്നിവയാണ്. ഇതില്‍ അമേരിക്കയും പെടുന്നു. 64% അമേരിക്കന്‍ Adults അമിത വണ്ണക്കാരാണു.
റമദാന് മുസ്ലിങ്ങള്‍ക്ക് കിട്ടുന്ന ഹൃദയത്തിന്റെ മരുന്നാണ്. ഹൃദയം നന്നാക്കുവാന്‍ ദൈവ നാമങ്ങള്‍ മന്ത്രങ്ങളായി ഉരുവിടുവാനും ദൈവ സന്നിധിയില്‍ ധ്യാനത്തി ലിരിക്കുവാനും മുസ്ലിങ്ങള്‍ ആവശ്യപ്പെടുന്നു. ചില മുസ്ലിങ്ങള്‍ ഇത്തരം രീതികളെ സ്വീകരിക്കു ന്നില്ലെങ്കിലും ലോകത്തിലെ ഭൂരിപക്ഷം മുസ്ലിങ്ങളും ഈ ആത്മീയ വഴി പിന്തുടരു ന്നവരാണ്. ദിവ്യ ജ്ഞാന ത്തിന്റെ വഴി ഈ ധ്യാനമാണ്. യാന്ത്രികമായ പ്രാര്‍ത്ഥനകളും അനുഷ്ഠാനങ്ങളും പാറപ്പുറ ത്തെറിയുന്ന വിത്തുകളായി അവര്‍ കാണുന്നു. ദിവ്യ കാരുണ്യത്താല്‍ മാത്രമാണ് ഹൃദയം പ്രകാശിക്കുന്നത്. ആത്മാവിന്റെയും മനസ്സിന്റെയും ശാന്തിയുടെ ഒരേ ഒരു വഴി ദൈവ സ്മരണയാണ്. ഹൃദയത്തിന്റെ, മനസ്സിന്റെ, ശരീരത്തിന്റെ രോഗം തടയുന്ന മരുന്നാണ് മുസ്ലിങ്ങള്‍ക്ക് റമദാനിലെ വ്രതാനുഷ്ഠാനം. അത് ശരിരത്തില്‍ കെട്ടി കിടക്കുന്ന എല്ലാ മാലിന്യങ്ങളെയും flush out ചെയ്യുന്നു. മനസ്സിലെ മാലിന്യങ്ങളെ flush out ചെയ്യുന്നു. ആസക്തിയും ആര്‍ത്തിയും കുറയ്ക്കുന്നു. ജീവിതത്തില്‍ ആനന്ദം നല്കുന്നു.
1111ല്‍ മരണമടഞ്ഞ ഇമാം ഗസ്സാലിയും മറ്റു സൂഫികളും ആരാധനയിലെ ആത്മീയതക്ക് വലിയ സ്ഥാനം നല്‍കുന്നവരാണ്.
സച്ചിദാനന്ദം ഒരുറക്കത്തിനു ശേഷം രാത്രിയുടെ വൈകിയ യാമങ്ങളില്‍ എഴുന്നേറ്റു മുസ്ലിങ്ങള്‍ നമസ്കരിക്കുന്നു.
ദൈവത്തിന്റെ സന്നിധിയില്‍ വിനയാ ന്വിതനായി നില്ക്കുന്നതി നേക്കാളും ആശ്വാസ കരമായ തെന്തുണ്ടു, ഒരു വിശ്വാസിക്ക്? വ്യാപാരവും വ്യാകുലതകളും സംഭാഷണങ്ങളും അസ്വസ്ഥതകളും കാമാസക്തിയും എല്ലാം ദൈവത്തിന്റെ മുമ്പില്‍ ഉപേക്ഷിച്ചു കണ്ണു നീരില്‍ കഴുകി ദൈവത്തോടു കരുണ തേടുമ്പോള്‍ ഏതു ദൈവമാണ് ഈ ഭക്തനെ ഉപേക്ഷിക്കുന്നത്?
ദൈവ മഹത്വം ഉരുവിട്ട് ശരീരവും മനസ്സും നാഡീ ഞരമ്പുകളും സമസ്ത കോശങ്ങളും ദൈവവുമായി ലയിച്ചു ചേരുമ്പോള്‍ കിട്ടുന്ന ആനന്ദം, സച്ചിദാനന്ദം, ഒരു യഥാര്‍ത്ഥ ഭക്തന് മാത്രം കിട്ടുന്ന ഒന്നാണ്.
ഇത്തരം ഒരു ഭക്തനു മാത്രമേ ലൈലത്തുല്‍ ഖദറിലേക്കു ഉണരുവാന്‍ കഴിയൂ. വിധി നിര്‍ണ്ണയ രാവ്. സ്വര്‍ഗ്ഗീയ പ്രകാശം ലഭിക്കുന്ന രാവ്. ആയിരം മാസത്തെ, ഒരു മനുഷ്യ ജന്മത്തിന്റെ, ആരാധനയുടെ ഫലം ലഭിക്കുന്ന രാവ്, നൈറ്റ് ഓഫ് പവര്‍. ഈ രാവ് കിട്ടുന്നവര്‍ ഭാഗ്യവാന്മാര്.
ദൈവ ഭക്തിയില്ലാതെ വ്രതമെടു ക്കുന്നവര്‍ക്ക്, പ്രവാചകന് പറഞ്ഞതു പോലെ, ഈ റമളാനില്‍ നിന്നും വിശപ്പും ദാഹവുമല്ലാതെ മറ്റൊന്നും ലഭിക്കുന്നില്ല.
10 Comments:
very good article. brave and well written! congrats and keep it up!!
Hi Aziz Bhai,
What a nice presentation of words or sentences.
Very good language. keep it up.
expect more from your golden pen.
regards
Zainudheen Quraishi
Ikka I read Ramalan.
Alhamdulillah
My friends say they want to come to Canada.beautiful country.
Zeenath
Respected editor,
"Canadayile Vasanthavum..." has a cute look.
You've revolutionised the concept of hunger amidst abundance by placing the hungry kid,mouth open,starving and staring inside the monstrous Arab Feast.
My love for your aesthetics.
And, thanks for manicure.
Azeez
Canadayute bhangiyekurichum
muslingalute upavasathe kurichu mulla vayanakku nanni
Kailas
from an email from my friend Basheer
ഇനി ഇപ്പോൾ എഴുതിയ പോസ്റ്റിനെ കുറിച്ച്:-
താങ്കളുടെ മനസ്സ്/ ശരീരം/കണ്ണുകൾ ഈ മോഹവർണ്ണങ്ങൾക്കിടയിലും അള്ളാഹുവിൽ ഭയപ്പെടുന്ന കൂട്ടത്തിലായതിൽ നാഥനെ സ്തുതിക്കട്ടെ.
കൂട്ടത്തിൽ പറയട്ടെ. എന്റെ വീടിന്റെ ചുറ്റുഭാഗത്തുമുള്ള (aസുന്നി3, bസുന്നി1,ജമാ അത്തെ ഇസ്ലാമി, മുജാഹിദ്, ഖാദിയാനി) 6 പള്ളിയിൽ നിന്നുമുള്ള ബാങ്ക് വിളി ചില സമയത്ത് മുസ്ലിമായ ഞങ്ങളെ വരെ അലോസരപ്പെടുത്താറുണ്ട്.
ചില കാലങ്ങളിൽ ദിഖ് ർ ഹൽഖ എന്നൊക്കെ പറഞ്ഞ് ഫുൾ വോള്യത്തിൽ പുറത്തേക്ക് വിടുന്ന ശബ്ദം?
അതെങ്ങാനും ഞാൻ പറഞ്ഞാൽ...പിന്നെ താങ്കൾ പറഞ്ഞ പോലെ തന്നെയാവും..
ഇനി പിന്നെ എഴുതാം. നല്ലൊരു എഴുത്തിന്, ഓർമപ്പെടുത്തലിന് നന്ദി സൂചിപ്പിച്ച് കൊണ്ട്, റമളാൻ ആശംസകളോടെഅസ്സലാമുഅലൈക്കും.
Reply |akkuammuktm@gmail.com to me
show details 10:59 pm (1 day ago)
These messages were sent while you were offline.
10:59 PM akkuammuktm: പ്രിയപ്പെട്ട ഇക്കാ
ഇക്കയുടെ ലേഹനം വായിച്ചു .
എനിക്ക് ഇഷ്ട്ടപ്പെട്ടു
മനോജ്
വളരെ നന്നായിരിക്കുന്നു.ക്യാനഡയിലെ കാലാവസ്ഥയെ കുറിച്ചുള്ള വിവരണവും അതോടൊപ്പം മതപരം-മനുഷ്യ സ്വഭാവം അങ്ങിനെ വിവിധ വിഷയങ്ങൾ മനോഹരമായി സമന്വയിപ്പിച്ച് ഒടുവിൽ മരിക്കുവാൻ തിന്നുന്ന മനുഷ്യരെ കുറിച്ചും എഴുതിയിരിക്കുന്നു.
എന്തായാലും ജീവിക്കുന്ന ഇടത്തെ സംസ്കാരത്തോടും സാഹചര്യങ്ങളോടും,ഭരണവ്യവ്യസ്ഥിതിയോടും ഒത്തുചേർന്നുപോകുന്നതിനൊപ്പം വ്രതത്തിന്റെ ചിട്ടകൾ തെറ്റാതെ ഈ നോമ്പ്കാലം പൂർത്തിയാക്കുവാൻ ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ.
ഇവിടെ ഇപ്പഴാണ് എത്തിപ്പെട്ടത്.
ഞാൻ വായിച്ചത് thanimalayaalaththil നിന്നുമായിരുന്നു.
നോമ്പ്:- ഇവിടെ മലയാളികൾ ഫ്രൂട്ട്സ് കഴിക്കുന്ന മാസം, എണ്ണ കൂടുതൽ കുടിക്കുന്ന മാസം, കൂടുതൽ ഉറങ്ങുന്ന മാസം, തടി കൂടുന്ന കാലം.
നാട്ടിൽ:- ഹായ് എന്തെല്ലാം വിഭവങ്ങളാ...എന്റെ പടച്ചോനേ....
പേരറിയാത്ത കുറേ കരിച്ചതും പൊരിച്ചതും.
ഏഴല്ല എഴുനൂറ് വർണ്ണങ്ങളിൽ മേശ, കണ്ടാൽ ആശ തോന്നുന്ന,,,
ഓണ തീറ്റ മത്സരത്തെ നാണിപ്പിക്കുന്ന
തരത്തിൽ ഒരോന്ന് വലിച്ച് കേറ്റുന്നത് കണ്ട് ഇതരമതസ്ഥർ കളിയാക്കുന്നത് കേട്ട് നമ്മെ പ്പോലുള്ളവർ അനുഭവിച്ചെ പറ്റൂ.
അഹങ്കാരം കൂടിയവന്റെ ദുർമേദസ്സ് ഏത് ആശുപത്രിയിൽ പോയി ചികിത്സിക്കണം? ഏത് വൈദ്യർ പറഞ്ഞ് തരും അതിനുള്ള മരുന്ന്??
ദേ കൂടുതൽ പറഞ്ഞാൽ എന്റെ ശരിയായ നോമ്പ് പോലും ഇല്ലാതായേക്കും.
ഏതായാലും ആയിരത്തിലൊരുവനായി താങ്കളെ പോലുള്ള നല്ല വ്യക്തികൾ ഈ പരിശുദ്ധിയെ മുറുകെ പിടിച്ച് പുകഴ്ത്തി പാടുന്നുവല്ലൊ.
അൽഹംദുലില്ലാ...
ദൈവം തുണക്കുമാറാകട്ടെ.. ആശംസകളോടെ. ഒഎബി.
Ikkakka.,
nombu kazhinjallo, perunnalum..
puthiya post onnumille..?
prairy beats vayikkunnundu.pakshe comment parayan mathram njan aarumalla.
Its simply great.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്