പ്രവാസിയായ ഒരു ഭര്‍ത്താവിനു നാട്ടിലുള്ള തന്റെ ഭാര്യയെ എത്ര മാത്രം സ്നേഹിക്കുവാന്‍ കഴിയും? ഈയിടെ ഈ ചോദ്യം എന്റെ തലയിലൂടെ കടന്നു പോകുന്നു. കാനഡയില്‍ താമസിക്കുന്ന ഞാന്‍ കൃത്യമായി, ഞായറാഴ്ചകളില്‍ ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നു. ക്ഷേമങ്ങള്‍ തിരക്കുന്നു. അവര്‍ക്ക് പൈസ അയച്ചു കൊടുക്കുന്നു. മക്കളുടെ കാര്യങ്ങള്‍ തിരക്കുന്നു.
ഇതെല്ലം ചെയ്യുമ്പോള്‍ തന്നെ ഞാന്‍ ഇവിടെ വ്യത്യസ്തനായി ജീവിക്കുന്നു. ആരുമറിയാതെ. ആഴ്ചയില്‍ ഒരിക്കല്‍ ഞാന്‍ ക്ലബ്ബില്‍ പോകുന്നു. വളരെ പൈസ ചിലവുള്ള ഏര്‍പ്പാടാണ് എന്നു അനുഭവിച്ചു കൊണ്ടു തന്നെ മലയാളികള്‍ അല്ലാത്ത സ്ത്രീകളുമായി കുടുതല്‍ അടുക്കുന്നു. ഇതെല്ലാം ചെയ്യുന്ന ഞാന്‍ ഭാര്യയോടു ഡിക്ലെയര്‍ ചെയ്യുന്നു : ഞാന്‍ നിന്നെ അത്യധികമായി സ്നേഹിക്കുന്നു. ഈ കോച്ചുന്ന മഞ്ഞില്‍ ഞാന്‍ കഷ്‌ട്ടപ്പെടുന്നത് ആര്‍ക്കു വേണ്ടിയാണ്, നിനക്ക് വേണ്ടിയല്ലാതെ!
ഈ വര്‍ഷം ഞങ്ങളുടെ വിവാഹ ത്തിന്റെ ഇരുപത്തഞ്ചാം വാര്ഷിക മായിരുന്നു. ഒരു കൊല്ലം മുമ്പേ ഭാര്യ ഇത് എന്നെ ഓര്‍മ്മ പ്പെടുത്തു മായിരുന്നു. അതിനു വേണ്ടി ലീവ് എടുത്തു ഞാന്‍ നാട്ടില്‍ പോയി.
നല്ല സന്തോഷം.
ഭക്ഷണ ശേഷം ഞാനും അവളും ചില സ്വകാര്യ നിമിഷങ്ങള്‍ പങ്കിട്ടു. പതിവില്ലാതെ, മടിയില്‍ തല വച്ചു കിടന്നു കൊണ്ടു ഒരു യുവ കാമുകനെ പ്പോലെ ഞാന്‍ അവളോടു പറഞ്ഞു. നമ്മള്‍ ജീവിതം തുടങ്ങിയിട്ട് 25 കൊല്ലമായി. നാം ഒന്നായി മാറിയിരിക്കുന്നു. വേര്‍ പിരിയുവാന്‍ ആകാതെ.
തീര്ച്ചയായും നമ്മള്‍ വളരെ വളരെ അടുത്തിരിക്കുന്നു. അവള്‍ പറഞ്ഞു.
എനിക്ക് നിന്നോടുള്ള സ്നേഹം എത്രയെന്നു പറയുമോ? ഞാന്‍ ചോദിച്ചു.
ഒരു പാടു. ഒരു പാടൊരുപാടു.
ഏതാണ്ട് 5000 ഡോളര്‍ ചെലവ് ചെയ്തു നിങ്ങള്‍ ഈ ദിവസത്തിന് വേണ്ടി ഇവിടെ വന്നത് ; Hudson Bay യില്‍ നിന്നും നിങ്ങള്‍ എനിക്ക് കൊണ്ടു വന്ന വില കൂടിയ ഫാഷന്‍ ജ്വല്ലറികള്‍, നല്ല പ്രായത്തില്‍ വാങ്ങി തരാതെ ഇപ്പോള്‍ അതൊക്കെ എന്തിനു എന്ന് ഞാന്‍ പരാതി പറഞ്ഞപ്പോള്‍ ഭീമയില്‍ നിന്നും നിങ്ങള്‍ വാങ്ങി തന്ന മൂന്നു തേരിട്ട വലിയ കരിമണി മാല. ഇതെല്ലം എന്റെ സ്നേഹത്തിനു തെളിവായി പദാര്‍ത്ഥ രൂപത്തില്‍ അവള്‍ നിരത്തി.
അവള്‍ എന്റെ മുടിയില്‍ നിന്ന് വിരലെടുത്തു അതിന്റെ കൊളുത്തുകള്‍ പരിശോധിച്ചു.
ഞാന്‍ ജിജ്ഞാസുവായി.
എനിക്ക് നിന്നോടുള്ള സ്നേഹം എത്രയുണ്ടാകും?
എനിക്ക് പറയുവാന്‍ അറിയില്ല. അവള്‍ പറഞ്ഞു.
ശരി, ഞാന്‍ പറഞ്ഞു. നൂറില്‍ നൂറു?
ഉടനെ ഞാന്‍ തന്നെ അത് സ്വയം തിരുത്തി. അത് കൂടിയ മാര്‍ക്കാണല്ലോ.
99, 98 ..?
അവള്‍ ഉത്തരം പറയാതെ നിന്നു.
എന്തിനാ എന്നെ ഇങ്ങിനെ കളിയാക്കുന്നത്. ഇപ്പോള്‍ എന്തിനൊരു പരീക്ഷ?
കെട്ടുമ്പോഴേ നിങ്ങള്‍ക്ക് അറിയാമല്ലോ ഞാന്‍ മാത്ത്‌സില്‍ അല്‍പം വീക്ക് ആണെന്ന്. അതു കൊണ്ടു ഒരു മുരട്ടു ഹൃദയമില്ലാതെ എനിക്ക് നിങ്ങളെ സ്നേഹിക്കുവാന്‍ കഴിയുന്നു.
ഇതില്‍ എന്ത് മാത്ത്‌സിരിക്കുന്നു.
അവള്‍ പറഞ്ഞു : എനിക്ക് ഈ ബൈ യുടെ കണക്കു ഇപ്പോഴും ഒരു പിടിയുമില്ല.
എന്താണ് ബൈയുടെ കണക്കു?
നിങ്ങള്‍ എനിക്ക് പറഞ്ഞു തരിക : ഈ ഒന്നേ ബൈ നൂറിനെ എങ്ങിനെയാണ് വായിക്കുക എന്ന്.
ഞാന്‍ സ്തബ്ധനായി നിന്നു
വിവാഹ സമ്മാനമായി 0.01 നിന്നു തിളങ്ങി.
വിവാഹ ദിന വാല്‍ കഷ്ണങ്ങള്‍ - മൌറിഷ്യസ്കാരനായ എന്റെ ഫ്രണ്ട്, ഒരു പൊടിയന്‍, ഡേറ്റിങ്ങിനെ ക്കുറിച്ചുള്ള അവന്റെ അറിവ് എനിക്ക് പകര്‍ന്നു തന്നു.
ഡേറ്റിങ്ങിനു നില്ക്കരുത് അങ്കിള്‍, അത് ചിലവേറിയ ഏര്‍പ്പാടാണ്. പെണ്‍ കുട്ടികളും സ്ത്രീകളും നല്ല ഭക്ഷണം കഴിക്കണമെന്ന് തോന്നുമ്പോള്‍ നടത്തുന്ന ഒരു ഏര്‍പ്പാടാണ് ഇവിടെ ഡേറ്റിങ്ങ്. ഒരു പാടു സമയം നാം വേസ്റ്റ് ചെയ്യണം. ബ്ല ബ്ല ബ്ല കേള്‍ക്കണം. എത്ര വെടി കേട്ടാലാണ് അല്പം പുകയൊന്നു കാണുക. ആര്‍ക്കു നേരം. പകരം 60 ഡോളര്‍ കൊടുത്താല്‍ എത്ര സമയം നമുക്ക് ലാഭിക്കാം.
- ഒരു കുടുംബം എന്നാല്‍ നമ്മുടെ നാട്ടിലെ സങ്കല്‍പ്പങ്ങള്‍ എന്താണ്?
അച്ഛന്‍ അമ്മ മക്കള്‍. കുറഞ്ഞത് ഇത്രയെങ്കിലും.
പക്ഷെ, ഒരു ടിപ്പിക്കല്‍ അമേരിക്കന്‍ കുടുംബം ഇങ്ങിനെ. ഇതില്‍ അല്പം മാറ്റലുകള്‍ നിങ്ങള്‍ക്കാകാം.
“ഞാന്‍, എന്റെ അമ്മ, അവരുടെ മുന്നാം ഭര്‍ത്താവു, അയാളുടെ രണ്ടാം വിവാഹത്തിലെ മകള്‍, എന്റെ അച്ഛന്റെ മകള്‍, ആ സഹോദരിയുടെ മകന്‍.”
പക്ഷെ ഇവര്‍ നമ്മളെ പ്പോലെ കലഹിക്കു ന്നവരല്ല. ഇവര്‍ സന്തോഷ ത്തിലാണ് : ഒരുമിച്ചു ഭക്ഷണം കഴിക്കുന്നു. ഭക്ഷണ ശേഷം ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്നു.
- മതങ്ങള്‍ മനുഷ്യനെ പല തരത്തില്‍ പറ്റിച്ചിട്ടുണ്ടു. അതിലൊന്ന് : നിങ്ങളുടെ സന്തോഷത്തിനു വേണ്ടി ദൈവം വിവാഹം കണ്ടു പിടിച്ചു.
- 25 കൊല്ലം കൊണ്ടു ഞാന്‍ ഒരു പാടു പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. പല തരത്തിലുള്ളവ.
ദാര്‍ശനിക വായന കൊണ്ടു കിടപ്പ് മുറിയില്‍ വല്ല പ്രയോജ നമുണ്ടോ? ഇല്ല എന്നാണു എന്റെ നാട്ടിലെ അനുഭവം. പക്ഷെ അങ്ങിനെയല്ല. ഇവിടെ ഞാന്‍ അതിനു ഒരു പ്രയോജനം കണ്ടെത്തി.
More, More എന്ന വിളിക്കുത്തരം നല്‍കുവാന്‍ കഴിയാതെ ഒരു ഉന്മാദ വേളയില്‍ ശ്വാസം മുട്ടി ഞാന്‍ കിതച്ചു നില്‍ക്കേ നീഷേയുടെ അഗാധമായ വരികള്‍ ഞാന്‍ അവള്‍ക്കു ചൊല്ലി കൊടുത്തു.
“സ്ത്രീ ഏറ്റവും കുഴപ്പം പിടിച്ച കളിക്കോപ്പ.”
എന്റെ മനസ്സിന് ശാന്തി
വായനയുടെ പ്രയോഗ വല്‍ക്കരണം
അവള്‍ക്കും ശാന്തി
നീഷേ അവള്‍ക്കു കനലെരിച്ച ജലത്തുള്ളികള്‍.
ഗുഡ് നൈറ്റ്!
സിഗറെറ്റ് ചാരം കൊണ്ടു മേശ മേല്‍ അവള്‍ എഴുതി വച്ച വാക്ക് തണുപ്പി നോടൊപ്പം പുതപ്പിനു ള്ളിലൂടെ എന്റെ തലയി ലേക്കരിച്ചു കയറി
“ഇഡിയറ്റ്”
1 Comments:
3 thavana vaayichu.
enganeyanu ithrayum arivundavunnathu...?
enganeyanu ingane vakkukalilude prakadipikan kazhiyunnathu..?
dheeramaya vakkukal..
rasathode paranjitundu..
vayikkunna aarkum ishtamavum..urappu
snehathode sree
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്