16 February 2008
ഗ്രഹണം
- ടി.പി.അനില്കുമാര്
അവന് നിന്നോടുള്ള പ്രണയവും നീയും, ദൈവവും ഒരു നേര്രേഖയില് നില്ക്കുന്നനാള്, പകല് തീര്ന്നെന്നു കരുതി പക്ഷികള് നേരത്തേ ചേക്കേറുന്ന ദിവസം അന്ന് ഇലകള്ക്കിടിയിലിരുന്ന് രാത്രിയുടെ പാട്ടുകാര് വാദ്യങ്ങള് മുറുക്കും അപ്പോഴാണ് വിഷസഞ്ചികളില് തേന് നിറഞ്ഞ് പാമ്പുകള് സംഭ്രമത്തോടെ മാളങ്ങള് വിട്ടു പുറത്തുവരിക അവയുടെ മധുര ദംശനത്താല് ഇളംചെടികള് പൂവിടും എണ്ണവിളക്കുകളുടെ തീയിലേയ്ക്കു പറക്കാതെ രാത്രിത്തുമ്പികള് പൂക്കളിലേയ്ക്കു വിരുന്നു പാര്ക്കാന് യാത്രയാകുന്ന നേരം അതീന്ദ്രിയസ്വരത്തില് പാട്ടുയരും അപ്പോള് അവന്റെ പ്രണയത്തിലൂടെ ദൈവം നിന്നെക്കാണും കവിയുടെ ബ്ലോഗ് Labels: Anilkumar |
3 Comments:
അനില്‍,
വായിച്ചിട്ടുണ്ട്
പലപ്പോഴും
പക്ഷെ നമ്മള്‍ ഒരിക്കലും
പരിചയപ്പെട്ടിട്ടുണ്ടാവില്ല അല്ലെ ?
സ്നേഹത്തോടെ
ആശംസകള്‍
അനില്‍,
വായിച്ചിട്ടുണ്ട്
പലപ്പോഴും
പക്ഷെ നമ്മള്‍ ഒരിക്കലും
പരിചയപ്പെട്ടിട്ടുണ്ടാവില്ല അല്ലെ ?
സ്നേഹത്തോടെ
ആശംസകള്‍
അങ്ങിനെ നമുക്കെല്ലാം ആശിക്കാം.
bineesh thavanur
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്