22 June 2008
പ്രണയവിപ്ലവം
- സുനില്‍ രാജ് സത്യ
കവിതയ്ക്ക് തീ പിടിച്ചപ്പോളാണ്, എന്റെ - കാഴ്ച നഷ്ടമായത്..! അന്നു തന്നെയാണ് കാമുകിയുടെ ചുണ്ട് കൂടുതല്‍ ചുവന്നതും, കവിളുകള്‍ നന്നായ് തുടുത്തതും, കുച മുകുളങ്ങളില്‍ ദന്തക്ഷതങ്ങള്‍ ഉണ്ടായതും..! തൂലികത്തുമ്പ് കടലാസ്സില്‍ പതിയുന്നതു പോലെ- എന്നിലെ വീര്യം അവളില്‍ ലാവയായ് പടര്‍ന്നതും. അരിവാളും രണപ്പാടുകളും വിപ്ലവത്തിനു ആക്കം കൂട്ടുന്നതു പോലെയാണ് അടിവയറും, അധരവും എനിക്ക് പ്രണയ വീര്യമുണര്‍ത്തുന്നത്. കാമത്തിന്റെ, സ് നേഹത്തിന്റെ മഹാവിപ്ലവം...!!! Labels: sunil-raj-sathya |
5 Comments:
കുചമുകുളങ്ങളില്‍ ദന്തക്ഷതം!
മുലഞെട്ടില്‍ കടിച്ചതിനെയാണോ ഉദ്ദേശിച്ചത്?
പൊട്ടക്കവിത!
എഴുതുമ്പോള്‍ വായനക്കാരനോടില്ലെങ്കിലും അവനവനോടെങ്കിലും ഒരല്പം സത്യസന്ധത കാണിച്ചാല്‍ ഇത്തരം വിഴുപ്പുകള്‍ കവിത എന്ന പേരില്‍ എഴുതാന്‍ തോന്നില്ല.
അരിവാളും രണപ്പാടുകളും..
ആഹാ!
ലാല്‍ സലാം!
ഈ പത്രത്തില്‍ പോസിറ്റീവ കമന്റുകള്‍ മാത്രം ഇടുക എന്നൊരു ബോര്‍ഡ് വെയ്ക്കാമായിരുന്നില്ലെ സര്‍?
ഈ കവിതയില്‍ ഒരു വിപ്ലവം (പ്രണയവും) കാണാന്‍ കഴിഞ്ഞില്ലല്ലോ സുഹൃത്തേ... കാമ വിപ്ലവം എന്ന പേര്‍ കുറച്ചുകൂടി ചേരുമെന്നു തോന്നുന്നു.
അനോണിമസിന്‍റെ കമന്‍റ് 3 സെക്കന്‍റ് ചിരിക്കാന്‍ ഉപകരിച്ചു. വളരെ ക്ഷാമമൂള്ള ഒന്നായതുകൊണ്ട് 3 സെക്കന്‍റ് തികച്ചും ചിരിച്ചു.
ജയകൃഷ്ണന്‍ കാവാലം
suhrithe kurachu koodi sabhyamayi azhuthamayirunnu, thankal ku itharam srishtikal prasidhikarikkan patiya sthalangal veryundu, 'kochupusthakam' aa vibhagathil ayirikkum thangal kooduthal sobhikkuka
ഒളിച്ചും പാത്തും നിന്ന്,”മായന്‍ കുട്ടി” ആകാതെ വെളിച്ചത്ത് വന്ന് അഭിപ്രായം പറയുക. അക്ഷരം പോലുമറിയാതെ “വീരസ്യം” പുലമ്പുന്ന സ്തുതിപാഠകന്മാരെ ആര്‍ക്കുവേണം..?!!
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്