24 June 2008
യാത്ര...
- മുരളികൃഷ്ണ
ഓമനേ, വിരഹികള് നമ്മള് ധരയും സൂര്യനും കണക്കെയെന്കിലും മുടിയില്‍ നിന് സ്നിഗ്ധ- മുകില്‍ വിരലുകള്‍ ആരണ്യകാന്ദങ്ങള്‍ അലഞ്ഞു നീങ്ങുമ്പോള്‍.... ഇനിയും, രാത്രി തന് കറുത്ത തൊണ്ടയില്‍ സുഗന്ധമറ്റ രക്ത- മുണങ്ങി നില്ക്കുമ്പോള് വരണ്ട കണ്ണുകള്‍ ജനല്‍ തിരശ്ശീല വലിച്ചു താഴ്ത്തുമ്പോള്‍... ഇനിയുമെന്നാണെന്ന് നിശബ്ദമാവുന്ന കണ്ണുകള്‍ ഈറനായ് ഇമ താഴ്ത്തുമ്പോള്‍, ''അരുതെന്ന് തടുത്തെന്റെ കൈത്തണ്ടയമര്‍തുമ്പോഴു- മച്ചൂട് പകരുവാന്‍ നീ സഖീ കൊതിച്ചിട്ടില്ലേ? ഒരു മൃദുസ്മേരം ചുണ്ടില്‍ ഈ 'മുരളീരവം' കേള്‍ക്കെ വിടരാറില്ലേ... ശ്രീ മുരളികൃഷ്ണ കോഴിക്കോട് ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററാണ്. അദ്ദേഹത്തിന്റെ ബ്ലോഗ്: http://www.muralikaa.blogspot.com/ Labels: muralikrishna |
8 Comments:
മുരളിയുടെ കവിത ഹൃദ്യമായിരിക്കുന്നു. ആശംസകള്‍...
ജയകൃഷ്ണന് കാവാലം
മുരളി...
ഇ-പത്രത്തില്‍ കവിത കണ്ടപ്പോള്‍ സന്തോഷം തോന്നി.
പ്രണയത്തിനും പ്രണയം നല്കുന്ന യാത്രക്കും പ്രശസ്തിക്കും ഈ കവിത ഒരു തുടക്കമാവട്ടെ!!!
എവിടെനിന്നാ ഈ പത്രം ഇത്ര മോശം കവിതകള്‍ തെരഞ്ഞെടുക്കുന്നത്?
പ്രിയ അനോണിമസ്...
മുരളിയുടെ യാത്ര എന്ന ഈ കവിതക്ക് താങ്കള്കണ്ടു പിടീച്ച ‘മോശം’ എന്താണെന്ന് ഒന്നു വ്വിശദീകരിച്ചാല് നന്നായിരൂന്നു.
അല്ലെങ്കില്‍ വേണ്ട താങ്കള്‍ക്ക് ‘മോശമല്ലാത്ത’ ഒരു ഉത്കൃഷ്ട കൃതി എഴുതി പ്രസിദ്ധീകരിച്ചുക്കൂടെ?.
ജയകൃഷ്ണന് കാവാലാം
എന്താ മുരളിയുടെ കവിതയ്ക്ക് ഇത്ര മേന്മ?
അല്ല, മുരളി എന്നയാളെയും അയാളുടെ കവിതയെയും മഹത്വവല്ക്കരിക്കാന് മാത്രം കാവാലം സാറിന് എന്താ കരാര്‍?
താങ്കളെ ആരും ഒന്നും പറഞ്ഞില്ലല്ലോ....
അവിടെയാണ് അനോണിമസ് സാറിന് തെറ്റിയത്. യാത്ര എന്ന കവിതയെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. അല്ലാതെ’മുരളി എഴുതിയതു കൊന്ണ്ട് അതു മികച്ചതായി എന്നല്ല’. ആ കവിത താങ്കള്‍ എഴുതിയിരുന്നെങ്കിലും അതു നല്ലതെന്നു തന്നെ പറയും.
ആ വരികളില്‍ കവിതയുണ്ട്, ആശയമുണ്ട്, അര്‍ത്ഥവുമുണ്ട്. അതു മനസ്സിലാക്കാന്‍ ഒരു മനസ്സാണ് ആവശ്യം സുഹൃത്തേ... മനസ്സു പോയിട്ട് സ്വന്തം പേരു പോലും പുറത്തു പറയാന്‍ ഭയക്കുന്ന താങ്കള്‍ ഏതൊരു നിലയിലും മറുപടി അര്‍ഹിക്കുന്നില്ല തന്നെ.
എന്നിരുന്നാലും തുടര്‍ന്നു വരുന്ന ഇത്തരം കമന്റുകള്‍ ആ കവിതയെ കൂടുതല്‍ ശ്രദ്ധേയമാക്കും എന്ന പ്രതീക്ഷയോടെയാണ് ഞാന്‍ ഇതെഴുതുന്നത്.
എന്നെ ഒന്നും പറഞ്ഞില്ലല്ലൊ എന്ന താങ്കളുടെ പ്രസ്താവനയിലൂടെ വെളിവാകുന്നത് താങ്കള്‍ ആ കവതയെക്കുറിച്ചല്ല മറിച്ച് അതെഴുതിയ വ്യക്തിയേക്കുറിച്ചൂള്ള ദുരുദ്ദേശ്യപരമായ വിമര്‍ശനമായിരുന്നു നടത്തിയതെന്നാണ്...
ശരിയല്ലേ?
ജയകൃഷ്ണന് കാവാലം
കവിതയെ വിമര്‍ശിക്കുന്നവരൊക്കെ പകരം കവിതയെഴുതി ബോധ്യപ്പെടുത്തണമെന്നത് എവിടത്തെ നിയമമാണ് ജയകൃഷ്ണകോവാലാ?
താനും എഴുതി വച്ചിട്ടുണ്ടല്ലോ പൊട്ടക്കവിതകള്‍ ഇഷ്ടം പോലെ!
ഹ ഹ അങ്ങനെ വഴിക്കുവാ.
താങ്കളുടെ രോഗം എനിക്കിപ്പൊഴാണു മനസ്സിലായത്. താങ്കള്‍ക്കു കവിത വായിച്ചാല്‍ മനസ്സിലാവില്ല അല്ലെ?. അക്ഷരം അറിയുന്നവരും, ഭാവനയുള്ളവരും എഴുതും. തന്നെപ്പോലെ സ്വന്തം പേരു പോലും വെളിപ്പെടുത്താന്‍ ഭയക്കുന്നവര്‍ അതു കണ്ടുകൊണ്ട് ചിലപ്പോള്‍ അമ്പിളിയമ്മാവനെ കണ്ടു കൊണ്ട് പട്ടി ഓരിയിടുന്നത്തു പോലെ കുത്തിയിരുന്നു മോങ്ങും. അല്ലാതെ വേറെ നിവൃത്തിയില്ലല്ലോ. ഒന്നു തെറ്റാണെന്നു പറയുമ്പോള്‍ ‘ശരി’ ഏതെന്നു ചൂണ്ടിക്കാട്ടാനുള്ള ‘അറിവ്‘ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ മിണ്ടരുത്. എന്റെ കവിത നല്ലതാണെന്നോ ചീത്തയാണെന്നോ ഞാന്‍ ഇവിടെ ഇപ്പോള്‍ പറയാന്‍ താല്പര്യപ്പെടുന്നില്ല. പ്രത്യേകിച്ചും സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താന്ന് പോലും ഭയക്കുന്ന താങ്കളീപ്പോലെ ഉള്ളവരോട് എന്റെ നിലപാടുകള്‍ വിശദീകരിക്കേണ്ട ആവശ്യമില്ല.
ആദ്യമായി സ്വന്തം പേരില്‍ വന്നു അഭിപ്രായം രേഖപ്പെടുത്തി പോവുക. അതാണ് ആണുങ്ങള്ക്കുചേര്ന്ന പണി (പെണ്ണുങ്ങള്‍ക്കും)) അതോ ഇതു രണ്ടുമല്ല താങ്കള്‍ എന്നുണ്ടോ?. അങ്ങനെയാണെങ്കില്‍ വേണമെന്നില്ല. താങ്കളുടെ ജാള്യതയും ദൈന്യാവസ്ഥയും എനിക്കു മനസ്സിലാവും.
ഇതിനൊക്കെ മറുപടി നല്കൂന്നതു തന്നെ എനിക്കിവിടെ പണിയില്ലാഞ്ഞിട്ടല്ല. ഒരു നല്ല കവിത അത് കൂടുതല്‍ ശ്രദ്ധേയമക്കാന് കമന്റുകള്‍ക്കു കഴിയും എന്നെനിക്കുറപ്പുണ്ട്. ആ കാര്യത്തില്‍ താങ്കള്‍ക്കും അഭിമാനിക്കാം.
താങ്കള്‍ക്ക് എഴുതാന്‍ കഴിയുന്നില്ലാ എന്നതാണ് നാട്ടുകാരെയൊക്കെ അസഭ്യം പറയുന്നതിനു പിന്നിലെ ചേതോവികാരമെങ്കില്‍, പ്രിയ സുഹൃത്തേ ക്ഷമിക്കണം. താങ്കള്‍ക്ക് അക്ഷരം ലഭിക്കാതെ പോയതിന് ഉത്തരവാദികള്‍ ഞങ്ങളാരുമല്ല. താങ്കളുടെ ബാല്യകാലത്തിലേക്കു തിരിഞ്ഞു പോകൂ... അവിടെ നിങ്ങള്‍ക്കു സുപരിചിതമായ ചില മുഖങ്ങള്‍ കാണും... ഈ ജല്പനങ്ങള് കേള്‍ക്കാന്നുള്ള ഏല്ലാ അര്ഹതയോടും കൂടി.
സ്വന്തം പേരു വെളിപ്പെടുത്തിക്കൊണ്ടല്ലാതെ ഇനി മേല്‍ താങ്കള്‍ എന്നില്‍ നിന്നും ഒരു പ്രതികരണം പ്രതീക്ഷിക്കേണ്ടതില്ല.
ജയകൃഷ്ണന് കാവാലം
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്