18 September 2008
നാം തമ്മില്‍ - നസീര്‍ കടിക്കാട്
നാം തമ്മില്‍ കണ്ടിട്ടില്ല
മിണ്ടിയിട്ടില്ല കാത്തു നിന്നിട്ടില്ല ഓര്‍ത്തിരുന്നിട്ടില്ല പ്രേമലേഖനമെഴുതിയിട്ടില്ല പാട്ടുമൂളി നടന്നിട്ടില്ല കണ്ണാടി ഉടച്ചിട്ടില്ല കവിത എഴുതിയിട്ടില്ല തൊട്ടിട്ടില്ല കെട്ടിപിടിച്ചിട്ടില്ല ഉമ്മ വെച്ചിട്ടില്ല കുതറി നിന്ന് കിതച്ചിട്ടില്ല ഒളിച്ചോടിയിട്ടില്ല കല്യാണം കഴിച്ചിട്ടില്ല എന്റെ പൊന്നേന്ന് വിളിച്ചിട്ടില്ല കുട്ടികളുണ്ടായിട്ടില്ല മനസ്സിലാവാതായിട്ടില്ല ഉപ്പും മുളകും കുറഞ്ഞിട്ടില്ല രണ്ടിടത്തുറങ്ങിയിട്ടില്ല കുടുംബത്തോടെ കെട്ടിത്തൂങ്ങിയിട്ടില്ല ഞാനിപ്പോഴും നിന്നെ പ്രണയിക്കുന്നു! - നസീര്‍ കടിക്കാട് Labels: nazeer-kadikkad |
4 Comments:
......എന്റെ പ്രണയം പോലെ..
ഇതൊന്നുമില്ലാതെ ഞാനും പ്രണയിച്ചിരുന്നു.
അവള് പ്രണയിച്ചിരുന്നോ ആവോ...
പ്രിയനസീര്ജി.
ഓരോ കവിതയും ഒന്നിനൊന്നുമെച്ചം പുതുകവിത പ്രത്യേകിച്ചും പ്രവാസകവിത ഇനി നസീറിലൂടെ ............
ആശംസകള്‍
പറയാതെ പോയ പ്രണയങ്ങളക്കൊക്കെ പറയാനുള്ളത്. നന്നായി... നന്നാവും...
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്