06 April 2008
പെന്‍ഡുലം
- മുഹമ്മദ് ശിഹാബ്
നിന്നെയോര്‍ത്ത് കണ്ണൊന്നടച്ചപ്പോള്‍ ഏകാന്ത ദ്വീപില്‍ വിരുന്നെത്തിയ ശലഭം പാതികുടിച്ച ചായക്കോപ്പയില്‍ ജീവനൊടുക്കി പൊതിഞ്ഞുവെച്ച മധുരത്തില്‍ മുങ്ങി ഉറുമ്പുകളുടെ വിലാപ യാത്ര ചിന്നിച്ചിതറി നീ ചിരിച്ച ചിത്രം നോക്കി ശീര്‍ഷകം കാത്തുകിടന്ന കവിത മിനുമിനുത്ത ഉരുളന്‍ കല്ലിന്‍ ഭാരത്തില്‍ നിന്ന് സ്വതന്ത്രത്തിലേക്ക് കുതറി. നീ പോയ വഴിദൂരങ്ങളില്‍ ജലാര്‍ദ്ര നയനങ്ങള്‍ അലഞ്ഞു വറ്റി ഋതുക്കള്‍ മാത്രം നിലയ്ക്കാത്ത പെന്‍ഡുലമായി സമയമോതികൊണ്ടേയിരുന്നു... കവിയുടെ ബ്ലോഗ് Labels: Muhammed_Shihab |
05 April 2008
എന്നിട്ടും
- jaYesh
നിന്നെക്കുറിച്ചും മഴയെക്കുറിച്ചുമല്ലാതെ ഞാനിത്രയും ചിന്തിച്ചിട്ടില്ല ആത്മാവില്‍ സിരകളില്‍ ശ്വാസത്തില്‍ എന്തിനേറെ, ഓരോരോ കാല്‍ വയ്പ്പില്‍ പോലും നിന്നോടടുക്കുന്നെന്ന അനുഭൂതിയെനിക്ക് നീ വരുമ്പോള്‍ മുന്‍ കൂട്ടിയറിയുന്നു പൂക്കള്‍ വിരിയുന്നതായും പരിമളം പുശിയ കാറ്റ് ജനല്‍ കടന്നെത്തുന്നതായും നിലാവ് വിരിച്ചിട്ട മുറ്റത്ത് ആലിപ്പഴങ്ങള്‍ ഉരുകുന്നതായും ... എന്നിട്ടും നിന്നോടത് പറയാനാകുന്നില്ലല്ലോ എനിക്കിന്നും !! കവിയൂടെ ബ്ലോഗ് Labels: Jayesh |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്