26 July 2008
മറുപടി കാത്ത് - സുനില്‍ രാജ് സത്യ
മഴമേഘങ്ങള്‍ പോലെയാണ്
നിന്നെ ക്കുറിച്ചുള്ള ചിന്തകള്‍ എന്റെ മനസ്സില്‍ കാര്‍ മൂടിയിരിക്കുന്നത്...! ഒരു ജല സംഭരണി പോലെ നിന്റെ ഹൃദയം തുറന്നു വയ്കാമെങ്കില്‍ പ്രണയമായ് പെയ്തിറങ്ങാമായിരുന്നു..! അഭ്രപാളിയിലെ പ്രണയ രംഗങ്ങള്‍ പോലെ മരം ചുറ്റിയോടാനോ - ലാന്റ് സ്കേപ്പിലൂ ടുരുളാനോ ഞാനില്ല..! കലാലയത്തിലേതു പോലെ ഐസ്ക്രീം നുണയാനോ ഗോവണി ച്ചോട്ടില്‍ മുറി പണിയാനോ ഞാനില്ല..! ബീച്ചിലെ ലവണ ലായനിയില്‍ കുളിച്ച് നനഞ്ഞൊട്ടി നിന്ന് പ്രണയം പ്രഖ്യാപിച്ച് നാണം കെടാനും ഞാനില്ല..! ഒരു കടലാസില്‍ എന്റെ വിചാരങ്ങള്‍ക്ക് മറുപടി തരാമെങ്കില്‍ എന്റെ പ്രണയം നീ സ്വീകരിക്കു മെന്നര്‍ഥം. അപ്പോള്‍, നിന്റെ ഹൃദയ പാത്രത്തില്‍ എന്റെ പ്രണയ തീര്‍ഥം പെയ്തു നല്‍കാം...!! Labels: sunil-raj-sathya |
20 July 2008
മഹിതജന്മം - ഷെര്‍ഷാ വര്‍ക്കല-ഷെര്‍ഷാ വര്‍ക്കല ഇതു വരെ യെവിടെ യായിരുന്നൂ നീ.. ജന്മാന്തര ങ്ങളായി ഞാനീ വീഥിയില്‍ നിന്നെ കാത്തു നിന്നതു ഒരു മാത്ര യെങ്കിലു മറിഞ്ഞില്ലെ ആലിപ്പഴം പൊഴിയുന്ന നാള്‍വഴി കളിലെല്ലാം നിന്നെ യൊര്‍ത്തു ഞാന്‍ കരയു മായിരുന്നു ആര്‍ദ്ര ധനു മാസ രാവു കളിലാതിര വന്നതും പൊയതും ഞാനൊട്ടു മറിഞ്ഞില്ല ഏകാന്ത ജീവിത യാത്രയി ലൊരാളു- മെനിയ്ക്ക് കൂട്ടിനി ല്ലായിരുന്നു പൊന്നിന്‍ കിനാക്കള്‍ തിരയുന്ന ദുഷ്ഫലമീ നര ജന്മത്തില്‍ നീ മാത്ര മെന്നുള്‍ ത്തുടിപ്പുകള്‍ പ്രഭാതം കൊതിച്ചു ഞാനൊ ത്തിരി നാളായി ഒരു മാത്ര കണ്ടില്ല ഞാന്‍ തമസ്സല്ലാതെ...... Labels: shersha 2 Comments:
Links to this post: |
13 July 2008
രോഗിണിയോ...?
- സുനില്‍ രാജ് സത്യ
ചുഴലി ബാധിച്ച പോലെയാണ് കടല്‍ പെരുമാറുന്നത്... പത തുപ്പുന്നു... ആര്‍ക്കും നിയന്ത്രിക്കാന്‍ പറ്റാതെ- കീഴ്മേല്‍ മറിയുന്നു... നോക്കി നില്ക്കാന്‍ ഭീതി! അര്‍ദ്ധ നഗ്നരായ യുവാക്കളുടെ- ശരീര വടിവുകളില്‍ ആര്‍ത്തി പൂണ്ട്, അവള്‍...!! ഒരു കാമാതുരയെ പ്പോലെ... കാമിനിമാരുടെ മാദകത്വങ്ങള്‍ ഉയര്‍ത്തി ക്കാട്ടി അവള്‍ പുരുഷാരങ്ങളെ , പ്രണയത്തിന്റെ, കാമത്തിന്റെ.., ലഹരിയുടെ... ഗൂഢ സ്ഥലികളിലേയ്ക്ക് നയിക്കുന്നു... ഇവള്‍ക്ക്, രോഗമോ... പ്രണയമോ...?! Labels: sunil-raj-sathya 3 Comments:
Links to this post: |
02 July 2008
പ്രേമത്തിന്റെ ദേശീയ സസ്യം
- കുഴൂര്‍ വിത്സണ്‍
റോസാപ്പൂവിനെ പ്രേമത്തോട് ആദ്യം അടയാളപ്പെടുത്തിയ മൈരനെ കണ്ടാല്‍ കൈ വെട്ടി കളയണം വേറൊരു പൂവും വിരിയരുത് അവന്റെ പൂന്തോട്ടത്തില്‍ എന്തിന് ഒരു പൂന്തോട്ടത്തില്‍ വേറെ നാറികള്‍ ദേഹത്തിന്റെ ഓരോ മിടിപ്പിലും മുള്ളുകളുമായി ഒരു പട്ടിയുടെ ജാഗ്രതയോടെ റോസയെക്കാക്കുന്ന ചെടിയെ പ്രേമത്തിന്റെ ദേശീയസസ്യമായി പ്രഖ്യാപിക്കുക മാത്രമാണ് അതോട് ചേര്‍ന്ന് ചെയ്യാവുന്ന സാംസ്ക്കാരിക പ്രവര്‍ത്തനം മണ്ണ് വേര് വെള്ളം വെയില്‍ പൂക്കള്ളന്‍ ഇതള്‍ വണ്ട് വാട്ടം എന്റമ്മേ അയാളുടെ കൈ തീര്‍ച്ചയായും വെട്ടിക്കളയണം കരിങ്കണ്ണന്മാര്‍ നോക്കി കരിയിച്ച പൂവിനെക്കുറിച്ച് ഞാനെഴുതിക്കോളാം ഞാനെഴുതിക്കോളാം എന്നിട്ട് കൈവെട്ടിക്കോളൂ കവിയുടെ ബ്ലോഗ്: http://www.vishakham.blogspot.com/ Labels: Kuzhur 25 Comments:
Links to this post: |
1 Comments:
ഇഷ്ടപ്പെട്ടു...
പണ്ട് ആരോടൊക്കെയോ പറയണമെന്നാശിച്ച വാക്കുകള്‍. പറയാന്‍ കഴിയാതെ പോയ വരികള്‍... അന്നു പെയ്തൊഴിയാത്ത ആ പ്രണയമേഘങ്ങള്‍ എന്നും മനസ്സീല്‍ ഒരായീരം പ്രണയസന്ധ്യകളില്‍ തീര്‍ത്ഥവര്‍ഷമായി പെയ്തിറങ്ങുന്നു. ഇവന്‍ വീണ്ടും കാമുകനായി അവശേഷീക്കുന്നു... സ്നേഹത്തിന്‍റെ അനശ്വര സൌന്ദര്യത്തില്‍ ലാന്‍ഡ് സ്കേപ്പുകളൊന്നുമില്ല... പ്രണയം തന്നെ ഒരു ലാന്‍ഡ്‌സ്കേപ്പല്ലേ...
മറുപടീകള്‍ ലഭിക്കാതിരിക്കുമ്പോഴാണ് പ്രണയം തീവ്രമാകുന്നത്...
ആശംസകള്‍
ജയകൃഷ്ണന്‍ കാവാലം
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്