27 August 2008
പരസ്‌പരം കാണാത്തത്... - ഡോണ മയൂര
നമുക്കിടയില്‍
ഋതുക്കളില്ല കരയില്ല കടലില്ല ആകാശമില്ല ഉയരുന്ന ശബ്ദമില്ല തെളിയുന്ന വെളിച്ചമില്ല മായുന്ന ഇരുളുമില്ല. നമുക്കിടയില്‍ ആഴമില്ല ഉയരമില്ല തുടക്കമില്ല ഒടുക്കമില്ല ഒടുങ്ങാത്ത പകയില്ല അടങ്ങാത്ത അഗ്നിയില്ല മായയില്ല മന്ത്രവുമില്ല. നമുക്കിടയില്‍ മഴയില്ല വെയിലില്ല സൂര്യനില്ല താരമില്ല തിങ്കളില്ല ചൊവ്വയില്ല നിലാവില്ല നിഴലില്ല കൊഴിയുന്ന യാമവുമില്ല. നമുക്കിടയില്‍ തുളുമ്പുന്ന മിഴിയില്ല വിതുമ്പുന്ന ചുണ്ടുകളില്ല കുരുങ്ങുന്ന വാക്കില്ല നീറുന്ന ആത്മാവില്ല നിഗൂഢ മൗനമില്ല നേരില്ല നെറിയുമില്ല. നമുക്കിടയില്‍ ഞാനുമില്ല നീയുമില്ല നമുക്കിടയിലൊന്നുമില്ല. പിന്നെ എന്താണ്? നമ്മള്‍ ആരാണ്? ഒന്നുമല്ലാതെ, ഒന്നിനുമല്ലാതെ, വെറുതേ... - ഡോണ മയൂര Labels: dona-mayoora |
25 August 2008
അതു കൊണ്ട് നി ഈ കുറിപ്പ് വായിക്കരുത്... - ടീനാ സി ജോര്ജ്ജ്ഓര്മ്മകളുടെ മട്ടുപ്പാവി ലിരുന്നു കൊണ്ട് കാല മാകുന്ന പഴം പുസ്തകം മറിച്ചു നോക്കുമ്പോള്‍ ആരോ കോറിയിട്ട ആ വരികള്‍ ക്കിടയില്‍ എന്റെ കൈപ്പട കണ്ടാല്‍ നീ ഞെട്ടരുത്. മനസ്സിന്റെ മാന്ത്രിക കൂട്ടില്‍ പണ്ടെന്നൊ മാനം കാണിക്കാതെ ഒളിപ്പിച്ചു വച്ച ആ മയില്‍പ്പീലി ത്തുണ്ട് ഒരു കഥ പറഞ്ഞാല്‍ നീ ഒരിക്കലും പരിഭവിക്കരുത്. അങ്ങകലെ ആ ഉണക്ക മര ച്ചില്ലയില്‍ കൂടു വിട്ടു പോയ ഇണ ക്കുരുവിയെ തേടി കരയുന്ന രാക്കിളിയുടെ വിരഹ ഗാനം കേട്ടാല്‍ എന്റെ ഇടറുന്ന ശബ്ദം നീ ഓര്‍ക്കരുത്. ഉമ്മറ ക്കോണില്‍ എന്നും താലോലിച്ചു വളര്‍ത്തീട്ടും ഒരിക്കലും പൂക്കാതെ നില്‍ക്കുന്ന മുല്ല ച്ചെടി കണ്ടാല്‍ ഒരു നാളും പൂവിടാതെ വാടി ക്കരിഞ്ഞു പോയ എന്റെ സ്വപ്നങ്ങളെ ക്കുറിച്ചു നീ ചിന്തിക്കരുത്. ഇതൊന്നും നിനക്കു താങ്ങാനാവില്ല. കണ്‍ചിപ്പി ക്കുള്ളില്‍ നീ ഒളിപ്പിച്ചു വച്ചിരിക്കുന്ന മിഴിനീര്‍ മുത്തു താഴെ വീണു പോകും. അതെന്നെ വല്ലാതെ വേദനിപ്പിക്കും. അതുകൊണ്ട് നി ഈ കുറിപ്പ് വായിക്കരുത്... - ടീനാ സി ജോര്‍ജ്ജ് Labels: Teena-C-George 3 Comments:
Links to this post: |
1 Comments:
ഒന്നും ഇല്ല!
എന്തെങ്കിലുമൊക്കെ ഉണ്ടാവേണ്ടേ!
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്