25 May 2009

പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങള്‍ - ശ്രീജിത വിനയന്‍

kerala-girl-suicide
 
ചിറകൊടിഞ്ഞു പോയ ഒരു പക്ഷിക്കും
അമ്മ ഉപേക്ഷിച്ചു പോയ ഒരു പൂച്ച കുഞ്ഞിനും വേണ്ടി ഉറങ്ങാതെ കിടന്നു കരഞ്ഞിട്ടുള്ള ഒരു പെണ്‍കുട്ടി
 
അക്കാലത്ത് പ്രണയം അവള്‍ക്ക് തേന്‍ പോലെ മധുരിക്കുന്ന ഒന്നായിരുന്നു
കവിതകളിലും പാട്ടിലും കഥകളിലും പ്രണയം മയിലിനെ പ്പോലെ ഏഴു വര്‍ണ്ണങ്ങളും നിറച്ചു നിന്നാടി
ആ കാറ്റില്‍ ആ മഴയില്‍ കണ്ണില്‍ നിറച്ചും സ്വപ്നങ്ങളുമായി
 
ആ പാവാടക്കാരി ചുണ്ടില്‍ ഒരു മൂളി പ്പാട്ടുമായി
നിറച്ചും പച്ചപ്പുള്ള ഇടവഴികളിലൂടെ
ആരെയും പേടിക്കാതെ നടന്നു പോയി
ലോകത്തെ നോക്കി സ്നേഹത്തോടെ ചിരിച്ചാല്‍ ആ ചിരി നമ്മള്‍ക്കു തിരിച്ചു കിട്ടുമെന്നായിരുന്നു അവള്‍ വായിച്ച പുസ്തകങ്ങളിലെല്ലാം
 
പക്ഷേ പിന്നെ പിന്നെ അവള്‍ക്കു ചിരിക്കാന്‍ തന്നെ പേടി ആയിത്തുടങ്ങി
അനുഭവങ്ങള്‍ അവള്‍ക്ക് വേദനകള്‍ മാത്രം നല്‍കി... ഒഴുക്കില്‍ മുങ്ങി പ്പോവാതെ പിടിച്ചു നില്‍ക്കാന്‍
നെഞ്ചു പിടയുമ്പോഴും പണ്ടത്തെ പ്പോലെ ചിരിക്കാന്‍ അവള്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു
 
യാഥാര്‍ഥ്യങ്ങള്‍ ശീലമായി ത്തുടങ്ങിയ തായിരുന്നു. പക്ഷേ പെട്ടെന്നൊരു ദിവസം
'നിന്നെ എന്തേ ഞാന്‍ നേരത്തെ കണ്ടുമുട്ടിയില്ല'? എന്നു കണ്ണു നീരു വരുത്തി ഒരാള്‍ ചോദിച്ചപ്പൊ
മഞ്ഞു പോലെ അലിഞ്ഞ് അവള്‍ ഇല്ലാതെ ആയി
 
പിന്നീട് ഇത്തിരി നേരത്തേക്ക് അവള്‍ക്കു ലോകം നിറങ്ങളുടേതായിരുന്നു.
വളരെ ക്കുറച്ച് സമയത്തേക്ക്
 
അതിനു ശേഷം ഒരു മരണക്കുറിപ്പു എല്ലാവര്‍ക്കും വായിച്ച് രസിക്കാന്‍ എറിഞ്ഞു കൊടുത്ത് അവള്‍ എങ്ങോട്ടോ പോയി..
 
 
 
പ്രണയത്തിനു ഒരാളെ തീയിലെന്ന പോലെ
ദഹിപ്പിക്കാനും സാധിക്കും
ആ തീയില്‍ മെഴുകുതിരി പോലെ ഉരുകി ഇല്ലാതായവളാണു ഞാന്‍
 
27 വര്‍ഷം മതിയാവുമൊ എന്തിനെങ്കിലും?
സ്നേഹിക്കാനും... സ്നേഹിക്കപ്പെടാനും...
ഹൃദയം കൊത്തിനുറുക്കുന്ന വേദന തിരികേ തന്നിട്ട്
എന്റെ എല്ലാ സ്നേഹവും പിടിച്ച് വാങ്ങി ജീവിതം ചവിട്ടി മെതിച്ച് കടന്നു കളഞ്ഞു ഒരാള്‍...
ഈ ലോകം എനിക്കു പറ്റിയതല്ല എന്ന് എന്നെ വീണ്ടും വീണ്ടും പഠിപ്പിച്ച്
എന്റെ സ്നേഹത്തിനും ജീവിതത്തിനും ഒരു പുല്‍ക്കൊടിയുടെ വില പോലുമില്ല എന്ന് മനസ്സിലാക്കി ത്തന്ന്...
അങ്ങനെ ആ കഥ കണ്ണീര്‍മഴയില്‍ കുതിര്‍ന്നേ പോയ്
യഥാര്‍ഥ പ്രണയം എന്താണെന്ന് ആര്‍ക്കെങ്കിലും അറിയാമോ?
അതു പങ്കു വെക്കലാണോ?
അല്ലെങ്കില്‍ പരസ്പരം സന്തോഷിപ്പിക്കലാണോ
അതൊ സ്വന്തമാക്കലാണോ?
എനിക്കിന്നും അറിയില്ല
അറിയാം എന്ന് ഭാവിച്ചിരുന്നു
പ്രണയം മധുരമാണു എന്ന് കവികളോടൊത്ത് ഞാനും പാടി
അതിനു ജീവന്‍ എടുക്കാനും സാധിക്കുന്നത്ര മധുരമുണ്ട് എന്നറിഞ്ഞതു വൈകിയിട്ടാണു.
 
ഒരു തുമ്പി പാറിവന്നിരുന്നാല്‍ മുറിവേല്‍ക്കുന്ന അത്രയും മൃദുലമായിരുന്നു എന്റെ മനസ്സ്
 
അത്രയും മൃദുത്വം ഈ ലോകത്തിനു ചേരില്ല
എന്നു വേദനയോടെ ഞാന്‍ മനസ്സിലാക്കുന്നു
ഇനിയും ഒരാളെയും ഇങ്ങനെ സൃഷ്ടിക്കരുത് എന്നു ദൈവത്തിനോട്
നേരിട്ട് പറഞ്ഞു കൊടുക്കാന്‍ ഞാന്‍ പോവുകയാണു
പാഠങ്ങള്‍ പറഞ്ഞു തന്നവര്‍ക്കെല്ലാം നന്ദി.
 
- ശ്രീജിത വിനയന്‍
 
 

Labels:

5 അഭിപ്രായങ്ങള്‍ (+/-)
Links to this post

5 Comments:

valare nannayitund.eniyum uyirighaleku poakan kayiyate.i proud of u sreejitha.

May 27, 2009 10:00 AM  

poem is good but she have to improve in selection of subject and the way of using words.
this is a commend only don't take it serious.I wish you all success and keep writing always.

May 28, 2009 10:55 AM  

ഒരു തുമ്പി പാറിവന്നിരുന്നാല്‍ മുറിവേല്‍ക്കുന്ന അത്രയും മൃദുലമായിരുന്നു എന്റെ മനസ്സ്



അത്രയും മൃദുത്വം ഈ ലോകത്തിനു ചേരില്ല

എന്നു വേദനയോടെ ഞാന്‍ മനസ്സിലാക്കുന്നു

ഇനിയും ഒരാളെയും ഇങ്ങനെ സൃഷ്ടിക്കരുത് എന്നു ദൈവത്തിനോട്

നേരിട്ട് പറഞ്ഞു കൊടുക്കാന്‍ ഞാന്‍ പോവുകയാണു

പാഠങ്ങള്‍ പറഞ്ഞു തന്നവര്‍ക്കെല്ലാം നന്ദി.....


nannaayirikkunnu..

May 30, 2009 12:58 PM  

kavitha ishtapettu...
sneham ennathu pankuvekkal aanennu njan viswasikkunnu.

December 7, 2009 4:01 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ദേവസേന
eMail



പ്രണയ മലയാളത്തില്‍ ഉള്ള രചനകള്‍ തെരഞ്ഞെടു ക്കുന്നത് കവയത്രി ദേവസേനയാണ്. നിങ്ങളുടെ പ്രണയ സംബന്ധിയായ രചനകള്‍ പ്രണയ മലയാളം എന്ന തലക്കെട്ടില്‍ അയക്കേണ്ട e വിലാസം : devasena at epathram dot com


ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്