22 July 2009

പ്രതീക്ഷയുടെ ഒരു തിരി ബാക്കിയുണ്ട് - ശ്രീജിത വിനയന്‍



 
അന്നു നീ പറഞ്ഞതോര്‍ ക്കുന്നില്ലേ?
എന്റെ കണ്ണുകള്‍ സമുദ്രങ്ങളാണെന്ന്
എന്റെ നേര്‍ക്ക് നീളുന്ന വെറുപ്പിന്റെ
ഏതു തീ നാളങ്ങളും ഈ ആഴങ്ങളില്‍ 
വീണു കെട്ടു പോവുമെന്ന്
ഇപ്പോ ആ സമുദ്രം വറ്റി പോയിരിക്കുന്നു
മനസ്സില്‍ നിറയെ മുറിവുകളാണ്
ആഴത്തിലുള്ളവ, ഭേദമാവാത്തവ
പുറമേക്കു പൊറുത്തും ഉള്ളിലിരുന്നു വിങ്ങുന്നവ
ആ മുറിവുകള്‍ക്ക് മീതെ ചിരിയുടെ
വലിയ ഒരു മഞ്ഞു പുതപ്പു വലിച്ചിട്ട്
വസന്തത്തിലെന്ന പോലെ
ഞാന്‍ നില്‍ക്കേ ...
എന്തിനായിരുന്നു കടന്ന് വന്ന്
ആ മഞ്ഞൊക്കെ ഉരുക്കി കളഞ്ഞത്?
നിന്റെ സ്നേഹത്തിന്റെ നറു വെണ്ണയാല്‍ 
ആ മുറിവൊക്കെ മാഞ്ഞു പോവുമെന്നാശിച്ച്
ഞാന്‍ കാത്തു നില്‍ക്കെ ...
തിരസ്കരണത്തിന്റെ മൂര്‍ച്ചയുള്ള ഒരു കത്തി
ആഴത്തില്‍ കുത്തിയിറക്കി
മാപ്പു പറച്ചിലിന്റെ അര്‍ത്ഥ ശൂന്യത ബാക്കി നിര്‍ത്തി
പാപത്തിന്റെ വഴുക്കുന്ന പായല്‍ പ്പടികളില്‍ 
എന്നെ തനിച്ചാക്കി
ഏതു ഗംഗയിലേയ്ക്കാണു നീ പോയി മറഞ്ഞത്?
ആ മുറിവില്‍ നിന്ന് ഇപ്പോഴും രക്തം ഒഴുകിക്കൊണ്ടേ
ഇരിയ്ക്കുന്നു
തകര്‍ന്നു പോയ ഒരു പളുങ്കു പാത്രം പോലെ
ഈ ജീവിതം 
എങ്ങനെ ചേര്‍ത്തു വെച്ചാലും മുഴുവനാകാതെ
എത്ര തൂത്തു വാരിയാലും വൃത്തിയാവാതെ
വിള്ളലുകള്‍, അപൂര്‍ണ്ണത
ഒരു നിമിഷത്തിന്റെ
അശ്രദ്ധ കൊണ്ട് രക്തച്ചാലുകള്‍ ...
ഞാനിവിടെ തനിച്ചാണ്
ഒറ്റപ്പെടലിന്റെ ഈ തുരുത്തില്‍ 
വറ്റിപ്പോയ സമുദ്രത്തിനു കാവലായി
പേടിപ്പിക്കുന്ന ഇരുട്ടില്‍, മരവിക്കുന്ന തണുപ്പില്‍ ...
ഒറ്റയ്ക്ക് ...
നിനക്ക് തിരിച്ച് വരാന്‍ തോന്നുന്നില്ലേ ...
നമുക്ക് സ്നേഹത്തിന്റെ വറ്റാത്ത കടല്‍ സൃഷ്ടിക്കാം 
നേരം പോയതറിയാതെ ആകാശം നോക്കി ക്കിടക്കാം ...
 
- ശ്രീജിത വിനയന്‍
 
 

Labels:

1 അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

azeezks@gmail.com from calgary
dear sreejith vinayan,
your write up pratheekshayute oru thiri baakkiyuntu is poetic,beautiful,sensual,and relaxing with a cool feminine touch.

if you get a chance, go through this link.


http://www.epathram.com/business/2009/07/blog-post_25.shtml#links

July 25, 2009 9:42 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ദേവസേന
eMail



പ്രണയ മലയാളത്തില്‍ ഉള്ള രചനകള്‍ തെരഞ്ഞെടു ക്കുന്നത് കവയത്രി ദേവസേനയാണ്. നിങ്ങളുടെ പ്രണയ സംബന്ധിയായ രചനകള്‍ പ്രണയ മലയാളം എന്ന തലക്കെട്ടില്‍ അയക്കേണ്ട e വിലാസം : devasena at epathram dot com


ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്