04 October 2009
ഇഴ പിരിക്കുവാന്‍ കഴിയാതെ - അസീസ് കെ.എസ്.അമ്പല പ്രാവായ് കുറുകുകയും വേണു രാഗത്തില്‍ കുടമണി കിലുക്കി ചാരത്ത ണയുകയും ചിലപ്പോള്‍ നിറപ്പീലി വിടര്‍ത്തി നിന്നാടി എന്നെ വിസ്മയിപ്പിക്കുകയും ഓടിയടുക്കുമ്പോള്‍ പിന്തുടരുവാന്‍ കാല്‍പാദം പോലും ബാക്കി യാക്കാതെ മാരീചനായ് മറയുന്നവ ളിവളാരോ? ഒരു ബലി മൃഗത്തിനും ഈ വിധിയരുത്, നവ ദ്വാരങ്ങളടച്ചു ഊര്ധ്വന്റെ അവസാന യാത്രക്കുള്ള സഹസ്രാരവുമടച്ചു രാജ പരിവാരങ്ങളുടെ ഹര്ഷോ ന്മാദത്തില്‍, പ്രാണന്‍ വെടിയുവാന്‍ കഴിയാതെ പൊട്ടിത്തെറിച്ചു പോകുന്ന ഒരു ബലി മൃഗം. ഇത്ര മാത്രമേ ഞാന്‍ കരുതിയുള്ളു കൈ ചുറ്റിപ്പി ടിക്കുവാന്‍ ഒരു ശരീരം കൈ പിടിച്ചു ചുംബിക്കുവാന്‍ ഒരു മുഖം നീണ്ട പറവക്കു ശേഷം പക്ഷികള്‍ കൊതിക്കുന്നതു പോലെ ഒന്നിരിക്കു വാനൊരിടം. നീയും എന്നോടു പറഞ്ഞുവല്ലോ ഒരു പൂവിന്റെ മോഹം: നിറവും സുഗന്ധവും ആനന്ദവും നല്‍കുന്നു, രാഗദ്വേഷ ങ്ങളില്ലാതെ. തലോടലിന്റെ സുഖം പറയുവാ നറിയാത്ത മൂക പ്രാണിയെ പ്പോലെ ഞാന്‍ ഒന്ന് മുരളുക മാത്രം ചെയ്തു. ഭസ്മമായിരിക്കുന്ന എന്റെ ശരീരം മണ്ണ് തിന്നട്ടെ ഇരുണ്ട തുരങ്കങ്ങളിലൂടെ പായുന്നു വെങ്കിലും എന്റെ ആത്മാവ് ഒരു ലായനി എന്ന പോലെ, വേര്പ്പെടുത്തു വാനാകാതെ ഇഴപാകിയ ഒരു മനോഹര പട്ടുവസ്ത്രം പോലെ. - അസീസ് കെ.എസ്. Labels: azeez |
1 Comments:
Priya Azeez ikka,
Vayichappol sankadam thonni,
muzhuvan manassilayillenkilum..
bhedamavatha murivu pole
ullil chila varikal..
ingane oru kalathu pratheekshikan padillennariyam
ennalum,
aarum vedanikkathirikkatte..
snehathode
sree
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്