26 January 2009
ഞാന്‍ നിന്റേതു മാത്രമാ കണമെങ്കില്‍ - സുനില്‍ ജോര്‍ജ്
നീയെന്നെ
സ്വന്തമാക്കാനാ ഗ്രഹിയ്ക്കുന്നു വെങ്കില്‍, ഒരു മഴ തൂവല്‍ ഭൂമിയിലേയ്ക്കെന്ന പോലെ വരിക; ആകാശത്തിന്റെ അനന്ത ശുദ്ധ മനസ്സുമായി വരിക; നിന്നെപ്പുണരാനായി ഭൂമിയോളം പോന്നൊരു ഹൃദയവുമായി ഞാനിവിടെ കാത്തിരിപ്പുണ്ടാകും. പക്ഷെ, എന്റെ ഹൃദയം തുരന്ന് കടലിലേയ്ക്കൊ ഴുകാമെന്നോ, നീരാവിയായി സൂര്യനെ പുണരാമെന്നോ വ്യാമോഹിയ്ക്കു ന്നുവെങ്കില്‍, ഒന്നോര്‍ക്കുക: നിന്നെ ക്കുറിച്ചുള്ള ഓര്‍മ്മകളില്‍ പോലും ഞാന്‍ അതീവ സ്വാര്‍ത്ഥനാണ്. അതു കൊണ്ട്, നീയെന്നിലേയ്ക്ക് പെയ്തിറങ്ങുമ്പോള്‍, വഴി വക്കിലെ മഴവില്ലിനെ ഇടങ്കണ്ണിട്ട് മോഹിയ്ക്കാതെ, മലയുടെ യാകാരത്തില്‍ മതി മറക്കാതെ, ഇലകളില്‍ മാദക നൃത്തമാടാതെ, പൂക്കളില്‍ മുത്തമിടാതെ, പുല്‍ക്കൊടി ത്തുമ്പില്‍ ഇക്കിളിക്കു മിളയാകാതെ..., നിന്റെ കണ്ണുകളില്‍ എന്നെ മാത്രം നിറച്ച്, ഹൃദയത്തില്‍ എന്നെ മാത്രം നിനച്ച്, എന്നിലേയ്ക്കൊരു മഴ രാഗമായി മെല്ലെ മെല്ലെ പെയ്തിറങ്ങുക... - സുനില്‍ ജോര്‍ജ്, മസ്കറ്റ് കവിയുടെ ബ്ലോഗ് Labels: sunil-george |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്