22 July 2009
പ്രതീക്ഷയുടെ ഒരു തിരി ബാക്കിയുണ്ട് - ശ്രീജിത വിനയന്അന്നു നീ പറഞ്ഞതോര്‍ ക്കുന്നില്ലേ? എന്റെ കണ്ണുകള്‍ സമുദ്രങ്ങളാണെന്ന് എന്റെ നേര്‍ക്ക് നീളുന്ന വെറുപ്പിന്റെ ഏതു തീ നാളങ്ങളും ഈ ആഴങ്ങളില്‍ വീണു കെട്ടു പോവുമെന്ന് ഇപ്പോ ആ സമുദ്രം വറ്റി പോയിരിക്കുന്നു മനസ്സില്‍ നിറയെ മുറിവുകളാണ് ആഴത്തിലുള്ളവ, ഭേദമാവാത്തവ പുറമേക്കു പൊറുത്തും ഉള്ളിലിരുന്നു വിങ്ങുന്നവ ആ മുറിവുകള്‍ക്ക് മീതെ ചിരിയുടെ വലിയ ഒരു മഞ്ഞു പുതപ്പു വലിച്ചിട്ട് വസന്തത്തിലെന്ന പോലെ ഞാന്‍ നില്‍ക്കേ ... എന്തിനായിരുന്നു കടന്ന് വന്ന് ആ മഞ്ഞൊക്കെ ഉരുക്കി കളഞ്ഞത്? നിന്റെ സ്നേഹത്തിന്റെ നറു വെണ്ണയാല്‍ ആ മുറിവൊക്കെ മാഞ്ഞു പോവുമെന്നാശിച്ച് ഞാന്‍ കാത്തു നില്‍ക്കെ ... തിരസ്കരണത്തിന്റെ മൂര്‍ച്ചയുള്ള ഒരു കത്തി ആഴത്തില്‍ കുത്തിയിറക്കി മാപ്പു പറച്ചിലിന്റെ അര്‍ത്ഥ ശൂന്യത ബാക്കി നിര്‍ത്തി പാപത്തിന്റെ വഴുക്കുന്ന പായല്‍ പ്പടികളില്‍ എന്നെ തനിച്ചാക്കി ഏതു ഗംഗയിലേയ്ക്കാണു നീ പോയി മറഞ്ഞത്? ആ മുറിവില്‍ നിന്ന് ഇപ്പോഴും രക്തം ഒഴുകിക്കൊണ്ടേ ഇരിയ്ക്കുന്നു തകര്‍ന്നു പോയ ഒരു പളുങ്കു പാത്രം പോലെ ഈ ജീവിതം എങ്ങനെ ചേര്‍ത്തു വെച്ചാലും മുഴുവനാകാതെ എത്ര തൂത്തു വാരിയാലും വൃത്തിയാവാതെ വിള്ളലുകള്‍, അപൂര്‍ണ്ണത ഒരു നിമിഷത്തിന്റെ അശ്രദ്ധ കൊണ്ട് രക്തച്ചാലുകള്‍ ... ഞാനിവിടെ തനിച്ചാണ് ഒറ്റപ്പെടലിന്റെ ഈ തുരുത്തില്‍ വറ്റിപ്പോയ സമുദ്രത്തിനു കാവലായി പേടിപ്പിക്കുന്ന ഇരുട്ടില്‍, മരവിക്കുന്ന തണുപ്പില്‍ ... ഒറ്റയ്ക്ക് ... നിനക്ക് തിരിച്ച് വരാന്‍ തോന്നുന്നില്ലേ ... നമുക്ക് സ്നേഹത്തിന്റെ വറ്റാത്ത കടല്‍ സൃഷ്ടിക്കാം നേരം പോയതറിയാതെ ആകാശം നോക്കി ക്കിടക്കാം ... - ശ്രീജിത വിനയന്‍ Labels: sreejitha-vinayan |
21 July 2009
ഏറ്റവും തീവ്രമെന്നു തോന്നിയേ ക്കാവുന്ന പ്രണയ ലേഖനം - സുജീഷ് നെല്ലിക്കാട്ടില്‍
I
നിലാവിന്‍റെ സാന്ദ്രകന്യകേ, നിന്‍റെ കണ്ണിലെ സ്ഫടികസ്വപ്നം എന്നെ കുറിച്ചുള്ളതല്ലേ? ഏതു കണ്ണാടിക്കാവും സഖീ നിന്‍റെ സൌന്ദര്യം പകര്‍ത്തുവാന്‍ ഏതു കവിതയ്ക്കാവും തോഴീ എന്‍റെ പ്രണയം പകരുവാന്‍ . നിന്‍റെ ചുണ്ടിലെ മധുരം നുണയുക എന്‍റെ ചുണ്ടല്ലാതെ മറ്റെന്താണ്. നിന്‍റെ പ്രണയത്തിന്‍റെ ജലകണ്ണാടിയില് എന്നെ ഞാനൊന്ന് കാണട്ടെ. മടിയില്‍ തലചായ്ച്ച് ഞാന്‍ നിന്‍ മാറിടങ്ങളെ തഴുകീടട്ടെ. നമ്മുടെ ആദ്യരാത്രി കായലിനൊപ്പമായിരിക്കണ,മവിടെ നക്ഷത്രങ്ങള്‍ ജലശയ്യയിലുറങ്ങുമ്പോള്‍ ഈ കരശയ്യയിലുറക്കാം നിന്നെ. II മിന്നാമിനുങ്ങുകളെ കുസൃതികുഞ്ഞുങ്ങള്‍ ചില്ലു- കൂട്ടിലടയ്ക്കുന്നത് പോലെ കന്യകേ,നിന്നെ ഞാനെന്നും കരവലയത്തിലാക്കില്ല. എങ്കിലും,വസന്തത്തില്‍ നിന്‍റെ ഗന്ധ,നിറങ്ങളെനിക്കു വേണം , വേനലില്‍ നിന്‍റെ ഹിമശരീരവും ശൈത്യത്തില്‍ ഹൃദയക്കനലും എനിക്ക് മാത്രം വേണം . III എന്‍റെ നെഞ്ചില്‍ നീ അധരത്താല്‍ അനുരാഗചിത്രം നെയ്യുമ്പോള്‍, എന്‍റെ കരങ്ങള്‍ നിന്‍റെ മുടിനൂലുകളില്‍ കൊര്‍ക്കുകയാവും കിനാവിന്‍റെ മുത്തുകള്‍. IV എന്‍റെ കണ്ണുകളില്‍ കൊളുത്തി വെച്ചത് കാമാഗ്നിയാണെന്നു തോന്നാമെങ്കിലും പ്രണയത്തിന്‍റെ നിലവിളക്ക് മാത്രമാണത്. ഞാന്‍ പാകിയ വിത്ത് നിന്നില്‍ വളര്ന്നുണ്ടാകുന്നതാണ് നിനക്കു ഞാന്‍ നല്‍കുന്ന എന്‍റെ ഏറ്റവും വലിയ പ്രണയോപഹാരം. V നീയൊരു ഭാഗ്യമാണ്. എന്‍റെ ചുണ്ടും കണ്‍പോളകളും മറ്റു പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ അടഞ്ഞ ജാലകമാകുന്നതും കരങ്ങളില്‍ തീ കണ്ടു പിന്തിരിയുന്ന വിരലുകളുണ്ടാകുന്നതും നിന്‍റെ മാത്രം ഭാഗ്യമാണ്. - സുജീഷ് നെല്ലിക്കാട്ടില്‍ Labels: sujeesh-nellikattil 1 Comments:
Links to this post: |
05 July 2009
പ്രണയത്തിന്റെ കാണാപ്പുറങ്ങള്‍
പ്രണയത്തിന്‍ സ്മാരക ശില
പ്രതാപത്തിന്‍ ആഗ്നേയ ശില പ്രളയത്തില്‍ ഇളകാ ശില പ്രണയിനികള്‍ നെഞ്ചേറ്റും ശില. സിംഹാസനങ്ങള്‍ മറന്ന അടിയറവിന്റെ സ്മൃതി കുടീരം. പിരമിഡുകളില്‍ ഒളിച്ച ഫെറോവമാരുടെ തലച്ചോറ് കയ്യിലൊതുക്കിയ ബോധസുന്ദരികളുടെ പ്രണയം. യൂസഫിനെ കാമിച്ച- രാജപത്നിയുടെ പ്രണയം. പ്രണയത്തിനാധാരം വൈരൂപ്യമല്ലെന്നു- കരാംഗുലികള്‍ മുറിച്ച് മിസ്റിലെ ഹൂറികള്‍. പ്രണയിനികള്‍ നാശ ചരിത്രത്തിലെ തീരാ പ്രവാഹം, വായിച്ചു തീരാത്ത പുസ്തകവും. സൌന്ദര്യം അളവാകവേ നശ്വരമീ പ്രണയം, സൌന്ദര്യം നാന്ദിയാകവേ പ്രണയം ഭൌതികം, ഭോഗ സുഖങ്ങളിലോടുങ്ങവെ പ്രണയം നൈമിഷകവും. ഒരു ഭോഗത്തില്‍ മരിച്ചു് മറു ഭോഗത്തിലേക്ക് പുനര്‍ജനിക്കുന്ന പ്രണയം. ലാസ്യ വിഭ്രമങ്ങളില്‍ ജ്വര തരള യാമങ്ങളില്‍ ചുടു നെടു ഞരമ്പുകളില്‍ അമ്ല വീര്യത്തില്‍ ത്രസിക്കുന്ന പ്രണയം. അകലെയുള്ളപ്പോള്‍ കൊതിക്കുന്ന പ്രണയം അരികിലുള്ളപ്പോള്‍ മടുക്കുന്ന പ്രണയം. ആത്മീയമാകുമ്പോള്‍ പ്രണയം ദിവ്യമാണ്. തത്പത്തില്‍ നിന്ന് "ഹിറ"യിലേക്കും ഭോഗശയ്യയില്‍ നിന്ന് ബോധി വൃക്ഷത്തണലിലേക്കും കുരിശിലെ പിടച്ചില്‍ ചിരിയിലേക്കും സംക്രമിക്കുമ്പോള്‍. ആലങ്കാരികതയില്‍ പ്രണയം താജ് മഹല്‍ ! വെണ്മയില്‍ ചൂഷണം മറച്ച് കമിതാക്കള്‍ക്ക് ഹത്യയുടെ ചോദനയായി താജ് മഹലിന്റെ പ്രണയം! - സൈനുദ്ദീന്‍ ഖുറൈഷി Labels: zainudheen-quraishy |
04 July 2009
പ്രണയം - കരീം മാഷ്
പ്രണയം.
പണം പ്രണയത്തിനൊരു തൃണമാണ്. പ്രായം പ്രണയത്തിനൊരു പക്വതയാണ്. പ്രാണന്‍ പ്രണയത്തിനര്‍പ്പിക്കാനുള്ളൊരു പൂവാണ്. പരിണയം. പണം പരിണയത്തിനു ചുറ്റുമുള്ള ആര്‍ത്തിയാണ്. പ്രായം പരിണയത്തിന്റെ തടസ്സത്തിലൊന്നാണ്. പ്രാണന്‍ പരിണയപരാജയത്തിനുള്ള വിലയാണ്. പ്രാപണം. പ്രാപണം പ്രായത്തിനു വാല്‍സല്യമേകുന്നില്ല. പ്രാപണം പണത്തിന്റെ ചോര്‍ച്ച ഗൗനിക്കുന്നില്ല. പ്രാപണം ഇരു പ്രാണന്റെയും മാറാരോഗമാണ്. - കരീം മാഷ് Labels: kareem-maash |
1 Comments:
azeezks@gmail.com from calgary
dear sreejith vinayan,
your write up pratheekshayute oru thiri baakkiyuntu is poetic,beautiful,sensual,and relaxing with a cool feminine touch.
if you get a chance, go through this link.
http://www.epathram.com/business/2009/07/blog-post_25.shtml#links
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്