29 October 2009
ലിപി അറിയാത്തതാകും കാരണം - ചാന്ദ്‌നി. ജി.ഇത്ര തൊട്ടു തൊട്ടു നടന്നിട്ടും എന്നെ നിന്നിലേയ്ക്ക് പകര്‍ത്താ നാവാത്ത അസ്വസ്ഥത കലങ്ങി മറിയുന്നു തിരകളില്‍ മേഘം വിരിച്ച നടവഴിക ളിലേയ്ക്ക് വെയില്‍ വന്ന് കൂട്ടു വിളിയ്ക്കുമ്പോഴും നിന്നിലേ യ്ക്കെത്തുന്ന നാളിനെ പ്പറ്റിയാണ് ഏതൊ ക്കെയോ ഭാഷയില്‍ ഭാഷയി ല്ലായ്മയില്‍ ആത്മാവിന്റെ വിശപ്പ് നീരാവിയാകുന്നത് എത്ര ആര്‍ത്തലച്ചു പെയ്താലും മല ഇറക്കി വിടും, പുഴകള്‍ ഒഴുക്കി യെടുത്ത് കടലെന്ന് പേരിടും കാഴ്ചക്കാര്‍ക്കും കളി വീടിനും നീ കൂട്ടിരിയ്ക്കുക യാവുമപ്പോഴും വരയിട്ടു തിരിയ്ക്കാത്ത നിയന്ത്രണ രേഖയ്ക് അപ്പുറവു മിപ്പുറവും ഒരേ നിറത്തിലാ ണാകാശം നക്ഷത്ര ച്ചെടികളുടെ പൂപ്പാടം ഒരേ കാറ്റ്, ഒരേ മണം എന്നിട്ടും എന്നെ നിന്നിലേയ്ക്ക് പകര്‍ത്താ നാവാതെ തിരയടിയ്ക്കുന്നു പ്രണയം വീണ്ടും വീണ്ടും... - ചാന്ദ്‌നി. ജി. Labels: chandni |
25 October 2009
പകരമായ് നീ നല്‍കുമോ? - അസീസ് കെ. എസ്.സ്മൃതികേ, എന്തിനു സൗഹൃദം, എന്റെ തപമൊക്കെയും നിനക്ക് നല്‍കാം പകരമായ് നീ നല്‍കുമോ എന്റെ സ്വപ്നാടനം: കൈ കോര്‍ത്തു നടക്കുന്ന ദമ്പതികള്‍ ഇടക്കിടെ അവര്‍ നില്‍ക്കുന്നു കണ്ണുകളിലേക്കു നോക്കുവാന്‍ അറ്റ്ലാന്റ്റിക്കിലെ മഞ്ഞു പാളികളില്‍ സൂര്യ തേജസ്സി ലേക്കവര്‍ പറക്കുന്നു സൂര്യനിലെ ത്താതെ ഭൂമിയിലെ ത്താതെ ആകാശ ത്തങ്ങിനെ ഉരുകിയ ലിഞ്ഞലിഞ്ഞ് ... വേണ്ട, പകരമായ് നീ നല്‍കുമോ ഒരു ദിനം തണുത്ത നിലാവ് പോലെ നീ തിളക്കുമോ ബോധവു മബോധവും കാല ദേശങ്ങളും മായുമ്പോള്‍ ചര്‍ച്ചയും അജണ്ടയും പ്രസിഡന്റും വിസ്‌മൃതമാകുന്നു. നീ കൂര്‍മ്മ ബുദ്ധിയുള്ളവള്‍ നീയറിയുന്നു ഞാനറിയാത്തതു പലതും: പൂച്ചയുടെ അടുക്കളയി ലേക്കുള്ള സഞ്ചാരം സീമയുടെ പുതിയ കാറിന്റെ നിറം സ്നേഹിതയുടെ വിവാഹ ഫോട്ടോ ചുവരിളകി വീണത് എന്റെ വസ്ത്രത്തിലാരോ പൂശിയ പുതിയ സുഗന്ധം. നീ പറയുന്നു രാത്രിയില്‍ ഞാന്‍ നിന്നോടു ചിലയ്ക്കുന്നു പ്രഭാതത്തില്‍ ക്ഷമ ചോദിക്കുന്നു പറക്കാന്‍ ചിറകടിക്കുന്ന പക്ഷിക്കു വേണ്ടി നീ കിളിക്കുടു തുറക്കുന്നതും വാടിയ കൃഷ്ണ തുളസിക്ക് ജലം തളിക്കുന്നതും ഞാന്‍ നോക്കിയി രിക്കുമ്പോള്‍ അടുക്കളയില്‍ നീ ചുട്ടു വച്ച അപ്പങ്ങളെല്ലാം കണ്ണീരില്‍ കുതിര്‍ന്നു കറുത്തിരിക്കുന്നു. സ്മൃതികേ, എന്റെ ജീവന്റെ ജീവന്‍ നിനക്ക് നല്‍കാം പകരമായ് നീ തരുമോ നിന്റെ വിരലെങ്കിലും, വെറുതെ ഒന്ന് തൊടുവാന്‍. വേണ്ട, ലവണാംശ മില്ലാത്ത രണ്ടു തുള്ളി കണ്ണു നീരെങ്കിലും വള്ളുവനാടന്‍ കണ്ണുനീര്‍ എന്റെ തര്‍പ്പണത്തിനായ്. - അസീസ് കെ.എസ്. Labels: azeez 2 Comments:
Links to this post: |
21 October 2009
എനിയ്ക്കൊരു കാമുകനില്ല - ഉമ എം.ജി.എനിയ്ക്കൊരു കാമുകനില്ല കാരണം, ഒരു കാമുകന്റെയും സങ്കല്പത്തില്‍ ഞാനില്ല. എല്ലാ കാമുകന്മാരുടെയും സ്വപ്‌നങ്ങള്‍ -ഭംഗികള്‍ നിറഞ്ഞവ, വര്‍ണങ്ങള്‍ പൊതിഞ്ഞവ, സംഗീതം പതഞ്ഞവ. നീണ്ട മുടിപ്പിന്നലു കള്‍ക്കിടയിലെ റോസാ ദളം, നാണം പൂക്കുമധരം, സുറുമയലിയും നയനം, വാക്കിലൊരു ഗാനം, നോക്കിലൊരു സ്വപ്നം . അല്ലെങ്കില്‍, വിരല്‍ത്തുമ്പില്‍ ചായവും മനസ്സില്‍ കവിതയും പാദങ്ങളില്‍ ചിലങ്ക മണികളും. ഇതൊന്നും എനിയ്ക്കില്ല . ഒരു കാമുകന്റെയും സങ്കല്പത്തില്‍ ഞാനില്ല. എന്റെ സഖികള്‍- പഴയ സുഹൃത്തിനെ പുതിയ കാമുകനാക്കുമ്പോഴും, പഴയ കാമുകനെ പുതിയ സുഹൃത്താക്കുമ്പോഴും ഞാന്‍ ഒറ്റപ്പെടുന്നു. മാറ്റങ്ങളുടെ അനിവാര്യതയിലേയ്ക്ക് എന്റെ ചൂണ്ടുവിരല്‍ പുറം തിരിഞ്ഞു നില്‍ക്കുന്നു... ഞാന്‍ അവഹേളിക്കപ്പെടുന്നു... പരിഹാസ്യയാവുന്നു... കാരണം, എനിയ്ക്കൊരു കാമുകനില്ല . ഒരു കാമുകന്റെയും സങ്കല്പത്തില്‍ ഞാനില്ല. ഇന്നലെവരെ എനിയ്ക്ക് ഏക ആശ്വാസം, പ്രതീക്ഷ -എന്റെ നുണക്കുഴികള്‍. നുണക്കുഴികളില്‍ കാമുകന്മാര്‍ കാലിടറി വീഴാറുണ്ടെന്നും, തട്ടിപ്പിട ഞ്ഞെഴുന്നേറ്റ് പോകാന്‍ ശ്രമിക്കിലും അവര്‍ അതിന്റെ അഗാധതയിലേയ്ക്ക് പിന്നെയും കൂപ്പു കുത്താറുണ്ടെന്നും ഞാനെവിടെയോ, എവിടെയൊ ക്കെയോ വായിച്ചു. പക്ഷേ, ഇന്നലെ- ഒരുവനെന്നെ ദീര്‍ഘ നേരം നോക്കി ഒടുവില്‍ നിരാശയോടെ മൊഴിഞ്ഞു: - "ഈ നുണക്കുഴികള്‍ ആ സ്മിതയുടെ കവിളുകളി ലായിരുന്നു വെങ്കില്‍... !" എനിയ്ക്കൊരു കാമുകനില്ല കാരണം- ഒരു കാമുകന്റെയും സങ്കല്പത്തില്‍ ഞാനില്ല.... - ഉമ. എം.ജി. Labels: uma-mg 1 Comments:
Links to this post: |
04 October 2009
ഇഴ പിരിക്കുവാന്‍ കഴിയാതെ - അസീസ് കെ.എസ്.അമ്പല പ്രാവായ് കുറുകുകയും വേണു രാഗത്തില്‍ കുടമണി കിലുക്കി ചാരത്ത ണയുകയും ചിലപ്പോള്‍ നിറപ്പീലി വിടര്‍ത്തി നിന്നാടി എന്നെ വിസ്മയിപ്പിക്കുകയും ഓടിയടുക്കുമ്പോള്‍ പിന്തുടരുവാന്‍ കാല്‍പാദം പോലും ബാക്കി യാക്കാതെ മാരീചനായ് മറയുന്നവ ളിവളാരോ? ഒരു ബലി മൃഗത്തിനും ഈ വിധിയരുത്, നവ ദ്വാരങ്ങളടച്ചു ഊര്ധ്വന്റെ അവസാന യാത്രക്കുള്ള സഹസ്രാരവുമടച്ചു രാജ പരിവാരങ്ങളുടെ ഹര്ഷോ ന്മാദത്തില്‍, പ്രാണന്‍ വെടിയുവാന്‍ കഴിയാതെ പൊട്ടിത്തെറിച്ചു പോകുന്ന ഒരു ബലി മൃഗം. ഇത്ര മാത്രമേ ഞാന്‍ കരുതിയുള്ളു കൈ ചുറ്റിപ്പി ടിക്കുവാന്‍ ഒരു ശരീരം കൈ പിടിച്ചു ചുംബിക്കുവാന്‍ ഒരു മുഖം നീണ്ട പറവക്കു ശേഷം പക്ഷികള്‍ കൊതിക്കുന്നതു പോലെ ഒന്നിരിക്കു വാനൊരിടം. നീയും എന്നോടു പറഞ്ഞുവല്ലോ ഒരു പൂവിന്റെ മോഹം: നിറവും സുഗന്ധവും ആനന്ദവും നല്‍കുന്നു, രാഗദ്വേഷ ങ്ങളില്ലാതെ. തലോടലിന്റെ സുഖം പറയുവാ നറിയാത്ത മൂക പ്രാണിയെ പ്പോലെ ഞാന്‍ ഒന്ന് മുരളുക മാത്രം ചെയ്തു. ഭസ്മമായിരിക്കുന്ന എന്റെ ശരീരം മണ്ണ് തിന്നട്ടെ ഇരുണ്ട തുരങ്കങ്ങളിലൂടെ പായുന്നു വെങ്കിലും എന്റെ ആത്മാവ് ഒരു ലായനി എന്ന പോലെ, വേര്പ്പെടുത്തു വാനാകാതെ ഇഴപാകിയ ഒരു മനോഹര പട്ടുവസ്ത്രം പോലെ. - അസീസ് കെ.എസ്. Labels: azeez 1 Comments:
Links to this post: |
1 Comments:
എന്നിട്ടുംഎന്നെ നിന്നിലേയ്ക്ക് പകര്‍ത്താനാവാതെ
തിരയടിയ്ക്കുന്നു പ്രണയം വീണ്ടും...ലിപി അറിയാത്താകും നിദാനം അല്ലേ ,ചന്ദ്രകാന്തം...
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്