21 February 2008
സിപി.ദിനേശ്, ..::വഴിപോക്കന്‍[Vazhipokkan]
ഹായ്,
ഇ പത്രം കണ്ടു. വളരെ വിശദമായ ഈ മലയാള വെബ് പ്രക്ഷേപണമത്തിന് എല്ലാ ഭാവുകങ്ങളും..ഞാന്‍ ഒരു മലയാള ബ്ലോഗറായിട്ട് ഒരു വര്‍ഷമാകുന്നു. മരിച്ചു കൊണ്ടിരുന്ന മലയാളത്തിന്റെ ഉയര്‍ത്തെഴുന്നേല്പിന്റെഒരു ഭാഗമായി നില്‍ക്കാന്‍ കഴിയുന്നതില്‍ സന്തോഷിക്കുന്നു. ഇ പത്രത്തില്‍ ബ്ലോഗു ലിസ്റ്റു ചെയ്യാന്‍ ഞാനും ആഗ്രഹിക്കുണ്ട്.. എന്റെ ബ്ലോഗ് ലിങ്ക്.. http://www.cpdinesh.blogspot.com/ സസ്നേഹം സിപി.ദിനേശ് |
06 February 2008
K.B. Mohanan, Kingdom of Bahrain
ഗള്‍ഫിലെ മലയാളികള്‍ക്കിടയിള്‍ മലയാളഭാഷ തെറ്റില്ലാതെ കൈകാര്യം ചെയ്യാനറിയുന്നവര്‍ കുറവാണെന്നു തോന്നുന്നു. പ്രശസ്തരായ പല ബ്ലോഗുകളിലൂടെയും ഒന്ന് കണ്ണോടിച്ചാല്‍ ഇത് ബോധ്യമാകുന്നതാണ്. ഭാഷാ വൈകല്യങ്ങള്‍ തിരുത്താനിത്തിനി സ്ഥലം മാറ്റി വച്ചാല്‍ നന്നായിരുന്നു. അതേ പോലെ മലയാളഭാഷയില്‍ നിന്നും അകന്നു പോകുകയാണ് നമ്മുടെ കുട്ടികള്‍. കുട്ടിക്കഥകളോ, പഴം പാട്ടുകളോ, മുത്തശ്ശിക്കഥകളോ ഒന്നും അവരുടെ മനസ്സിലേക്കെത്തുന്നില്ല. മലയാളം ചാനലുകളവര്‍ക്കു നല്‍കുന്നത് അന്യഭാഷകളും വികൃതമായ മലയാളവുമാണ്. കുട്ടികള്‍ക്ക് ഭാഷയും സാഹിത്യവും പഠിക്കാനും മനസ്സിലാക്കാനും ഒരു പംക്തി - അതും വേണം e-പത്രത്തില്‍. പിന്നെ ഇത്തിരി നിയമ സഹായം. ആരോഗ്യം. ശാസ്ത്രം, സാങ്കേതികം
ഇത്രയുമാണ് പെട്ടെന്ന് മനസ്സിലേക്കു വന്ന കാര്യങ്ങള്‍. സസ്നേഹം മോഹന്‍ പുത്തന്‍ചിറ Blog: http://mohanputhenchira.blogspot.com |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്