ചാള്‍സ്‌ ഡിക്കെന്‍സ്

February 7th, 2012

Charles-Dickens-epathram
ഇന്ന് വിശ്വ പ്രസിദ്ധ സാഹിത്യകാരന്‍ ചാള്‍സ് ഡിക്കെന്‍സിന്റെ ഇരുന്നൂറാം ജന്മദിനം. ഒളിവര്‍ ട്വിസ്റ്റ്(1838), നിക്കോലാസ് നിക്കിള്‍ബി (1839), എ ക്രിസ്മസ് കരോള്‍(1843), ഡേവിഡ് കോപ്പര്‍ഫീല്‍ഡ് (1850), ബ്ലീക് ഹൗസ് (1853), ഹാര്‍ഡ് റ്റൈംസ് (1854), എ റ്റെയ് ല്‍ഒഫ് റ്റു സിറ്റീസ് (1859), ഗ്രേറ്റ് എക്സ്പെക്റ്റേഷന്‍സ്(1861) എന്നീ കൃതികളിലൂടെ അദ്ദേഹം ലോകം മുഴുവന്‍ ആരാധകരെ നേടിയെടുത്തു‍. ജനപ്രീതിയുടെ കാര്യത്തിലും, കലാമൂല്യത്തിന്റെ കാര്യത്തിലും വിശ്വ സാഹിത്യ കൃതികളുടെ മുന്‍നിരയിലാണ് ഡിക്കെന്‍സ് കൃതികളുടെ സ്ഥാനം. നോവലിസ്റ്റെന്ന നിലയില്‍ ഡിക്കെന്‍സിന്റെ മഹത്ത്വം ഇദ്ദേഹത്തിന്റെ ജനപ്രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അറിയപ്പെടുന്ന പ്രഭാഷകനും നടനും കൂടിയായിരുന്ന ഡിക്കെന്‍സ് തന്റെ കൃതികളുമായി ജനമധ്യത്തിലേക്കിറങ്ങിയെന്നത് ശ്രദ്ധേയമാണ്. ഇദ്ദേഹം ഒരിക്കലും ഒരു ശുദ്ധ കലാ വാദിയായിരുന്നില്ല, തന്റെ കൃതികളുടെ വായനക്കാരില്‍ നിന്നും ശ്രോതാക്കളില്‍ നിന്നും നേരിട്ടു ശക്തി സംഭരിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ രീതി. സാമൂഹികമായ പ്രതിബദ്ധതയും തജ്ജന്യമായ ആക്ഷേപ ഹാസ്യവുമാണ് ഡിക്കെന്‍സ് കൃതികളുടെ മുഖമുദ്ര. പരിഷ്കരണ വാദിയായ ഡിക്കെന്‍സ് പ്രഭു വര്‍ഗത്തിന്റെ സവിശേഷാവകാശങ്ങള്‍ എടുത്തു മാറ്റുകയും മധ്യവര്‍ക്കാരുടെ അവകാശങ്ങള്‍ അധോവര്‍ഗക്കാര്‍ക്കും കൂടി അനുഭവ യോഗ്യമാക്കിത്തീര്‍ക്കുകയും ചെയ്യണമെന്ന പക്ഷക്കാരനായിരുന്നു. തന്റെ തന്നെ കയ്പേറിയ ജീവിതാനുഭവങ്ങളുടെ കണ്ണാടിയായി ഇദ്ദേഹം സ്വന്തം കൃതികളെ കണ്ടിരുന്നു. ഏകാന്തതയുടെ തടവറയില്‍ ബാല്യം ഹോമിക്കാന്‍ വിധിക്കപ്പെട്ട കുട്ടികളുടെ ദീന ചിത്രം ഡിക്കെന്‍സിന്റെ പല കൃതികളിലും കടന്നു വന്നിട്ടുണ്ട്. ഇദ്ദേഹം സ്വയം ഇത്തരം അനുഭവത്തിലൂടെ കടന്നുവന്നയാളാണെന്നതുതന്നെയാണ് ഇതിനു കാരണം.

ദ് വില്ലേജ് കോക്വെറ്റ്സ്(1836), ദ് സ്ട്രെയിഞ്ച് ജെന്റില്‍മാന്‍ (1837), ദ് ലാംപ് ലൈറ്റര്‍ (1879) തുടങ്ങിയ ചില നാടകങ്ങള്‍ കൂടി ഡിക്കെന്‍സിന്റെ സംഭാവനയായുണ്ട്. പിക്ചേഴ്സ് ഫ്രം ഇറ്റലി (1846), എ ചൈല്‍ഡ്സ് ഹിസ്റ്ററി ഒഫ് ഇംഗ്ളണ്ട് (3 വാല്യം, 1852-54), ദി അണ്‍ കമേഴ്സ്യല്‍ ട്രാവലര്‍ (1861) എന്നിവ ഇദ്ദേഹത്തിന്റെ മറ്റു ഗദ്യകൃതികളുടെ കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്നു.

1870 ജൂണ്‍  9-ന് ഡിക്കെന്‍സ് അന്തരിച്ചു

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 29« First...91011...20...Last »

« Previous Page« Previous « തിന്നെടാ മോനെ…
Next »Next Page » സ്റ്റീവ് ജോബ്സ് മലയാളി ആയിരുന്നെങ്കില്‍.. :-) »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine