29 February 2008 |
അമേരിക്കയിലെ ഇന്ത്യന്‍ സിംഹം
ഇന്ത്യയിലെ ഒരു ദരിദ്ര മൃഗശാലയില്‍ ഒരു സിംഹം തനിക്ക് ദിവസേന റേഷനായി കിട്ടുന്ന വെറും 1 കിലോ ഇറച്ചിയും തിന്ന് മനം മടുത്ത് അസംതൃപ്തനായി കഴിഞ്ഞു വരികയായിരുന്നു.
ഒരു ദിവസം തന്റെ പ്രാര്‍ഥനകള്‍ക്ക് ഉത്തരമെന്നോണം ഒരു അമേരിക്കന്‍ മൃഗശാലാ മാനേജര്‍ ഈ മൃഗശാല സന്ദര്‍ശിക്കുകയും സിംഹത്തെ തനിക്ക് അമേരിക്കെയിലേക്ക് കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ടു. അമേരിക്കയിലെ മൃഗശാലയിലെ AC മുറിയും തനിക്ക് ദിവസവും ലഭിക്കാന്‍ പോകുന്ന തടിച്ചു കൊഴുത്ത അമേരിക്കന്‍ ആടുകളേയും പിന്നെ തന്റെ ഗ്രീന്‍ കാര്‍ഡും ഓര്‍ത്ത് സിംഹം സന്തോഷം കൊണ്ട് തുള്ളിച്ചാടി. അമേരിക്കയില്‍ എത്തിയ ആദ്യ ദിവസം വൃത്തിയായി സീല്‍ ചെയ്ത് തനിക്ക് പ്രാതലായി ലഭിച്ച ബാഗ് തുറന്നു നോക്കിയ സിംഹം ഒന്ന് ഞെട്ടി. അതില്‍ ഒരു കുല പഴം ആയിരുന്നു. പുതിയതായി അമേരിക്കയിലെത്തിയ തന്റെ ദഹനത്തെ പറ്റി ശ്രദ്ധാലുക്കളായ അമേരിക്കന്‍ മൃഗശാലക്കാരുടെ നല്ല മനസ്സിന് മനസ്സാ നന്ദി പറഞ്ഞു കൊണ്ട് സിംഹം ആ പഴം മുഴുവനും കഴിച്ച് വിശപ്പടക്കി. അടുത്ത ദിവസവും പഴം തന്നെ വന്നു. മൂന്നാം ദിവസവും പഴം കണ്ടപ്പോള്‍ സിംഹത്തിന് കലിയിളകി. സിംഹം ചോദിച്ചു, “നിങ്ങളുടെ മനേജ്മെന്റിനറിയില്ലേ ഞാന്‍ മൃഗരാജാവാണെന്ന്? എനിക്കെന്താ പഴം കൊടുത്തയക്കുന്നത്?” ഡെലിവറി ബോയ് സൌമ്യനായി പറഞ്ഞു, “സാര്‍, എനിക്കറിയാം താങ്കള്‍ കാട്ടിലെ രാജാവാണെന്ന്. പക്ഷെ താങ്കള്‍ ഇവിടെ എത്തിയിരിക്കുന്നത് കുരങ്ങന്റെ വിസയിലാണ്.” 1 Comments:
Links to this post: |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്