Wednesday, June 23rd, 2010

മറഡോണ = മെസ്സി

messy - epathramജൊഹാനസ്‌ബര്‍ഗ്‌ :  ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഫുട്ബോളര്‍ ആര് എന്ന ചോദ്യത്തിന് കളിക്കമ്പ ക്കാര്‍  ക്കിടയില്‍ നിന്നും ലഭിക്കുന്ന ബഹു ഭൂരിപക്ഷം  ഉത്തര ങ്ങളും (കുറിയവനായ) മറഡോണ എന്ന് തന്നെയാവും…!. എന്നാല്‍ ഡീഗോ മറഡോണ ഇപ്പോള്‍ കളത്തിനു പുറത്തു നിന്നും കളി പറഞ്ഞു കൊടുക്കുക യാണ്. കോച്ച് എന്ന നിലയില്‍ ഡീഗോ എത്ര കണ്ടു  മുന്നേറും എന്നത് കാത്തിരുന്നു കാണാം എന്നാണു കളി നിരൂപകര്‍ പറഞ്ഞത്. മറഡോണ യോട് കിട പിടിക്കുന്ന മെസ്സി  എന്ന ലോകോത്തര പ്ലേ മേക്കര്‍  മൈതാന മദ്ധ്യത്തില്‍ കളി നിയന്ത്രിച്ചപ്പോള്‍, ലോക കപ്പില്‍ ഇത് വരെ നടന്ന മല്‍സര ങ്ങളില്‍  തിളങ്ങി നില്‍ക്കുന്നത്‌ അര്‍ജന്‍റീന തന്നെ.

argentina-team-epathram

മെസ്സി എന്ന താര ത്തിന്‍റെ മികവ് തെളിയിക്കുന്ന താണ് മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഗ്രീസിന് എതിരെ  അര്‍ജന്‍റീന നേടിയ  ഏകപക്ഷീയ മായ  2 ഗോള്‍ വിജയം. ഇനി  പ്രീ ക്വാര്‍ട്ടറില്‍  ജൊഹാനസ്‌ ബര്‍ഗി ലെ സോക്കര്‍ സിറ്റി സ്റ്റേഡിയ ത്തില്‍ അര്‍ജന്‍റീന മെക്സിക്കോ യുമായി  ഞായറാഴ്ച ഏറ്റുമുട്ടും.
 
ഏഷ്യന്‍  പ്രതിനിധി യായി ദക്ഷിണ കൊറിയ 
 
ഗ്രീസിനെതിരെ അര്‍ജന്‍റീന  നേടിയ വിജയത്തിന്‍റെ തണലില്‍ ദക്ഷിണ കൊറിയ   പ്രീ ക്വാര്‍ട്ടറില്‍. കറുത്ത കുതിര കളായ  നൈജീരിയ യെ 2 – 2  എന്ന സ്കോറിന് പിടിച്ചു കെട്ടിയാണ്  ദക്ഷിണ കൊറിയ   പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടിയത്‌.
 
എന്ത് കൊണ്ട് സിദാന്‍…? 
 
2006 ലെ ലോകകപ്പ്‌  മല്‍സര ത്തില്‍ തല നാരിഴക്ക് കിരീടം നഷ്ടപ്പെട്ട ഫ്രാന്‍സ് 2010 ല്‍ നാണംകെട്ട് മടങ്ങി.  ഈ രണ്ടു ലോകകപ്പ് മത്സര ങ്ങളിലെ യും ഫ്രാന്‍സ്‌ ടീമുകളെ താരതമ്യം ചെയ്യുമ്പോള്‍ ഏവരുടെയും ചിന്ത ചെന്നെത്തുക സിനദിന്‍ സിദാന്‍  എന്ന മഹാനായ കളിക്കാരനിലാണ്.  ഒരു ടീം എന്ന നിലയില്‍,   കഴിഞ്ഞ രണ്ടു ലോകകപ്പ് മത്സര ങ്ങളിലും  ഫ്രഞ്ച് കാരെ ഉയര്‍ത്തി കൊണ്ടു വന്നത് സിദാന്‍ എന്ന പ്ലേ മേക്കറുടെ കഴിവ്‌ ഒന്ന് മാത്രമായിരുന്നു.  എന്നാല്‍ സിദാന്‍ ഇല്ലാതെ നമ്മള്‍ കണ്ട ഫ്രഞ്ച് ടീമിന്‍റെ അവസ്ഥ ഏറെ പരിതാപകര മായിരുന്നു. ഗ്രൂപ്പ്‌ എ – യില്‍ ഒരു സമനില  മാത്രം നേടിക്കൊണ്ട് അവസാന സ്ഥാനത്താണ് ഫ്രാന്‍സ്‌ ചെന്നെത്തിയത്. ആതിഥേയര്‍ ആയതു കൊണ്ടു മാത്രം   ലോകകപ്പില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്ക യോട് പോലും ഇന്നലെ  2- 1 ന്‍റെ തോല്‍വിയാണ് സിദാന്‍റെ പിന്‍മുറ ക്കാര്‍ ഏറ്റുവാങ്ങിയത്.
 
ഉറുഗ്വെ ജയിച്ചു –  ഇനി പ്രീ ക്വാര്‍ട്ടറില്‍
 
ശക്തരായ മെക്സിക്കോ ക്ക്  എതിരെ മറുപടി ഇല്ലാത്ത ഒരു ഗോളിന് വിജയിച്ച് ഗ്രൂപ്പ്‌ എ – യില്‍ നിന്നും  ഒന്നാം സ്ഥാനക്കാരായി ഉറുഗ്വെ  പ്രീ ക്വാര്‍ട്ടറില്‍. ദക്ഷിണ കൊറിയ യെ യാണ് ആദ്യ നോക്കൌട്ട് ഘട്ടത്തില്‍ അവര്‍ക്ക്‌ നേരിടാനുള്ളത്.   ഉറുഗ്വെ യോട്‌ തോല്‍വി ഏറ്റുവാങ്ങേണ്ടി  വന്നു എങ്കിലും  ഫ്രാന്‍സി നെതിരെ നേടിയ വിജയവും  ദക്ഷിണാഫ്രിക്ക ക്കെതിരെ നേടിയ സമനില യും നല്ല ഗോള്‍ ശരാശരി യുമായി ഗ്രൂപ്പ്‌ എ  യില്‍ നിന്നും  മെക്സിക്കോ യും രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍ ഇടം പിടിച്ചു.

തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine