Saturday, June 23rd, 2012

ശാസ്ത്രജ്ഞർ കൃത്രിമ നേത്രപാളിയും കരളും വികസിപ്പിച്ചു

stem-cells-epathram

ജപ്പാനിലെ ശാസ്ത്രജ്ഞർ വിത്ത് കോശങ്ങളിൽ നിന്നും വിജയകരമായി മനുഷ്യന്റെ കരളും നേത്ര പാളിയും വികസിപ്പിച്ചു. ജപ്പാനിലെ യോകോഹാമ സർവ്വകലാശാലയിലെ വിത്ത് കോശ ജീവ ശാസ്ത്രജ്ഞൻ തക്കനോറി തക്കെബെയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് മൂന്ന് തരം കോശങ്ങൾ ഉപയോഗിച്ച് പ്രവർത്തനക്ഷമമായ ഒരു ചെറു കരൾ വികസിപ്പിച്ചത്. മൂന്ന് കോശങ്ങളും മിശ്രിതത്തിലേക്ക് ചേർക്കുന്നതിന്റെ സമയമായിരുന്നു ഈ പരീക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് ഗവേഷകർ അറിയിച്ചു. ഒരു വർഷത്തിലേറെ സമയം കൊണ്ട് നടത്തിയ നൂറിലേറെ പരാജയപ്പെട്ട പരീക്ഷണങ്ങൾ ക്കൊടുവിലാണ് സംഘം വിജയം കണ്ടത്.

കോബെയിലെ റിക്കെൻ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് കൃത്രിമ നേത്ര പാളി വികസിപ്പിച്ചത്. ഇവർ ഒരു പാത്രത്തിൽ ഒരുക്കിയ വിത്ത് കോശങ്ങൾ പൊടുന്നനെ ഒരു കുമിളയായി രൂപപ്പെടുകയും പിന്നീട് അത് തന്നിലേക്ക് തന്നെ ചുരുങ്ങി കണ്ണിനുള്ളിലെ റെറ്റിനയ്ക്ക് സമാനമായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. ഗവേഷക സംഘത്തിന്റെ യാതൊരു നിയന്ത്രണവും ഇല്ലാതെ ഈ പ്രക്രിയ ഇവരുടെ കണ്ണിനു മുൻപിൽ സ്വയമായി നടന്നത് ഗവേഷകരെ ഏറെ അദ്ഭുതപ്പെടുത്തി. കണ്ണിന്റെ ഈ ഭാഗം രൂപപ്പെടുന്നത് എങ്ങിനെ എന്ന് ഇത് കാണുന്നതിന് മുൻപ് ശാസ്ത്രജ്ഞർക്ക് അറിയില്ലായിരുന്നു എന്നതാണ് രസകരം. കാഴ്ച നഷ്ട്ടപ്പെട്ടവർക്ക് കാഴ്ച തിരികെ നൽകുന്നതിന് ഈ കണ്ടുപിടിത്തം ഉപകരിക്കും എന്നാണ് പ്രതീക്ഷ.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • അമേരിക്കയാണ് യുദ്ധത്തിന് തിരികൊളുത്തുന്നതെന്ന് ഉത്തര കൊറിയ
  • മുഖം മറച്ചു കൊണ്ട് വസ്ത്രം ധരിക്കുന്ന തില്‍ ഓസ്ട്രിയ യില്‍ നിരോധനം
  • ഫാദര്‍. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു
  • ഗൗരി ലങ്കേഷ് വധം : ഒരാള്‍ കസ്റ്റഡിയില്‍
  • ഗൗരി ലങ്കേഷിന്റെ കൊലപാതകം : ഇന്ത്യന്‍ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിഷേധിച്ചു
  • തീവ്രവാദികള്‍ക്ക് താവളമൊരുക്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം : ട്രംപ്
  • ചൈനീസ് വന്‍മതിലിനിടയില്‍ അതിവേഗ റെയില്‍പാത
  • ലണ്ടനില്‍ വന്‍ തീപിടുത്തം
  • ഖത്തറും ഇറാനും രഹസ്യ ചര്‍ച്ച : സൗദിക്കെതിരായ നീക്കം പുറത്ത്
  • അയര്‍ലന്‍ഡ് പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജന്‍
  • വിറ്റാമിന്‍ ഡി ലഭിക്കില്ല : ബുര്‍ഖ നിരോധിക്കും എന്ന് യു. കെ. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി
  • കാറുകളിലെ മത പരമായ ചിഹ്ന ങ്ങള്‍ക്ക് ഫിലിപ്പീന്‍സില്‍ വിലക്ക്
  • ഇന്ത്യ ഭീകരവാദത്തിന്റെ ഇര : ട്രംപ്
  • പാരീസ് ഉടമ്പടി ഏകപക്ഷീയം ആഞ്ഞടിച്ച് ട്രംപ്
  • നംഗര്‍ഹാറില്‍ 13 ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. 5 പേര്‍ മലയാളികള്‍
  • പാകിസ്ഥാന്‍ ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കുന്നു : മലാല
  • ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി മലാല യൂസഫ്സായി
  • ഇന്ത്യന്‍ ഐ ടി ജീവനക്കാരിയും മകനും യു എസില്‍ കൊല്ലപ്പെട്ട നിലയില്‍
  • പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണ പരമ്പര
  • കാനഡയില്‍ വെടിവെയ്പ്: 5 പേര്‍ കൊല്ലപ്പെട്ടു



  • ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...
    യു.എസില്‍ സ്‌റ്റോപ്പ് ഓണ്...
    മന്‍മോഹന്‍ സിംഗ് തന്റെ ഉറ...
    കപ്പല്‍ ദുരന്തം : കാണാതായ...
    280 പ്രാവശ്യം പീഡനം നടത്ത...
    മൃതദേഹങ്ങളെ അപമാനിച്ച അമേ...
    ഇറാന്‍ ജനതയ്ക്ക് എല്ലാ വി...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine