e പത്രം - World News - ലോക വാര്‍ത്തകള്‍ - ePathram.com

ബേനസീറിനെ കൊന്നത് മുഷറഫെന്ന് ബിലാവല്‍ ഭൂട്ടോ
വാഷിംഗ്‌ടണ്:തെരഞ്ഞെടുപ്പ്‌ പര്യാടനത്തിനിടെ അക്രമികളുടെ വെടിയേറ്റ്‌ കൊല്ലപെട്ട പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയു മകന്‍ മുഷറഫിനെതിരെ കടുത്ത ആരോപണവുമായി രംഗത്ത്‌. തന്റെ അമ്മയെ കൊലപ്പെടുത്തിയത് അന്നത്തെ പ്രസിഡന്റ്‌ പര്‍വേഷ് മുഷറഫാണെന്ന്‌ പാകിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി ചെയര്‍മാനായ ബിലാവല്‍ ഭൂട്ടോ. ബേനസീറിന്റെ ജീവന് ഭീഷണിയുണ്ടെന്നകാര്യം  മുഷറഫിന് അറിയാമായിരുന്നു എന്നിട്ടും ഒന്നും ചെയ്തില്ല കൂടാതെ ഉമ്മയെ പല തവണ മുഷറഫ്  ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ബിലാവല്‍ വിശദീകരിച്ചു.

ബിലാവല്‍ സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

“അദ്ദേഹം(പര്‍വേഷ് മുഷറഫ്) എന്റെ അമ്മയെ(ബേനസീര്‍ ഭൂട്ടോ) കൊന്നു. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം താന്‍ അദ്ദേഹത്തില്‍ ചുമത്തുകയാണ്”- ബിലാവല്‍ പറഞ്ഞു.

പാക്ക്‌ – യു. എസ്. ബന്ധം വഷളാവുന്നു
വാഷിംഗ്‌ടണ്‍: പാകിസ്‌താനു നിലവില്‍ നല്‍കിയിരുന്ന 520 ലക്ഷം ഡോളറില്‍ നിന്ന്‌ 330 ലക്ഷം യു. എസ്‌. ഡോളര്‍ ധനസഹായം യു. എസ്. സെനറ്റ് പാനല്‍ വെട്ടിക്കുറച്ചു‌. ഇതേ തുടര്‍ന്ന് പാക്- യു.എസ്. ബന്ധം വഷളാകുന്നു. ഒസാമ ബിന്‍ലാദനെ കണ്ടുപിടിക്കാന്‍ സി. ഐ. എയെ സഹായിച്ച കുറ്റത്തിനു ഡോക്‌ടര്‍ ഷാഹില്‍ അഫ്രീദിയെ 33 വര്‍ഷം തടവുശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ചാണ്‌ ഈ നടപടി.  സെനറ്റ്‌ പാനല്‍ കൊണ്ടുവന്ന നിര്‍ദ്ദേശം സെനറ്റ്‌ അപ്രോപ്രിയേറ്റ്‌ കമ്മറ്റി ഐക്യകണ്‌ഠമായാണ്‌ പാസാക്കിയത്‌.

രാജ്യദ്രോഹം, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ്‌ ഡോ. അഫ്രീദിക്കുമേല്‍ ചുമത്തിയിരിക്കുന്നത്‌. ലാദനെ ചികിത്സിക്കാന്‍ അബോട്ടബാദില്‍ എത്തിയ അഫ്രീദി ലാദന്റെ കുടുംബാംഗങ്ങളുടെ രക്‌ത സാംപിള്‍ എടുത്ത്‌ ഡി. എന്‍. എ. പരിശോധനയ്‌ക്ക് സി. ഐ. എയെ സഹായിക്കുകയായിരുന്നു.

ഡോ. അഫീദിക്കെതിരായ പാകിസ്‌താന്റെ ഈ നടപടിയെ അപലപനീയമെന്നു സെനറ്റ്‌ ഇന്റലിജന്‍സ്‌ കമ്മിറ്റിയിലെ ഡെമോക്രാറ്റിക്‌ ചെയര്‍പേഴ്‌സണ്‍ ഡിയാനെ ഫെയിന്‍സ്‌റ്റീന്‍ പറഞ്ഞു. അഫ്രീദിയെ ചാരനായി മുദ്രകുത്തുവല്ല, സേവനത്തെ പ്രകീര്‍ത്തിക്കുകയും പാരിതോഷികം നല്‍കുകയുമാണ്‌ വേണ്ടതെന്ന്‌ അവര്‍ പറഞ്ഞു.

ഹസ്‌തദാനം കാലഹരണപ്പെട്ടു പകരം ആലിംഗനമോ ചുംബനമോ ആകാം
ലണ്ടന്‍: ഹസ്‌തദാനം ഈ കാലത്തിനു യോജിച്ചതല്ല, ഈ  കാലഹരണപ്പെട്ട രീതി മാറ്റാന്‍  ബ്രിട്ടനിലെ പുതുതലമുറ വിശ്വസിക്കുന്നു എന്ന് സര്‍വേ. ബ്രീട്ടീഷ്‌ ജനതയില്‍ 42 ശതമാനം ഹസ്‌തദാനത്തെ വെറുക്കുന്നവരാണെന്നാണ്‌ സര്‍വേ ഫലം. 50 ശതമാനവും ഹസ്‌തദാനത്തിനു ബദല്‍ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇഷ്‌ടപ്പെടുന്നു. 16 ശതമാനം സ്‌നേഹം പ്രകടിപ്പിക്കാന്‍ ചുംബനം ഇഷ്‌ടപ്പെടുന്നു. എന്നാല്‍ ബിസിനസ്‌ ലോകത്ത്‌ ഹസ്‌തദാനം തുടരുകയാണ്‌. ഈ മേഖലയിലെ 87 ശതമാനം ആളുകളും ഇഷ്‌ടമല്ലെങ്കിലും ഹസ്‌തദാനം നടത്തുന്നു.

പരിചയപ്പെടുമ്പോള്‍  ഹസ്‌തദാനം ഒഴിവാക്കി പകരം  ആലിംഗനമോ ചുംബനമോ ആകാമെന്നാണു പുതിയ തലമുറയിലെ കൂടുതല്‍ പേരും കരുതുന്നത്.  പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ വരെ ഈ മാതൃക സ്വീകരിച്ചു കഴിഞ്ഞതോടെ ഇതിനു ഔദ്യോഗിക പരിവേഷം കിട്ടുന്നു.

ഹസ്തദാനം നല്ലതല്ല എന്നാണു  ശാസ്‌ത്രജ്‌ഞരുടെ പക്ഷം. മനുഷ്യകരങ്ങളില്‍ ‍ 150 ലേറെ തരം ബാക്‌ടീരയകള്‍ ആണ് ഉള്ളത്‌. ഹസ്‌തദാനം നടത്തുമ്പോള്‍ ഇവ പകരുന്നു.  ബ്രിട്ടനില്‍ കൂടുതല്‍ ഹസ്‌തദാനം നടത്തേണ്ടി വരുന്നത്‌ എലിസബേത്ത്‌ രാജ്‌ഞിയ്‌ക്കാണ്‌. അവര്‍ 50 ലക്ഷത്തോളം ഹസ്‌തദാനങ്ങള്‍ ഇതുവരെ നടത്തിയിട്ടുണ്ടാകാമെന്നാണ്‌ ലണ്ടനിലെ പത്രലോകത്തിന്റെ കണ്ടെത്തല്‍.

ആന്റി നാറ്റോ പ്രക്ഷോഭകര്‍ ഷിക്കാഗോ തെരുവുകള്‍ പിടിച്ചെടുത്തു
ഷികാഗോ: അമേരിക്കയില്‍ ആന്റി നാറ്റോ പ്രക്ഷോഭകാരികള്‍ തിങ്കളാഴ്ച വീണ്ടും ഷികാഗോ തെരുവ് പടിച്ചെടുത്തു. കഴിഞ്ഞ ദിവസം നാറ്റോ വിരുദ്ധ സമരത്തിനിടെ പോലിസ്‌ അതി ക്രൂരമായ ആക്രമണം നടത്തുകയും എഴുപത് പേരെ അറസ്റ്റ്‌ചെയ്‌തു കൊണ്ടുപോകുകയും ചെയ്തിരുന്നു. പോലിസ്‌ നരനായാട്ടില്‍ പലര്‍ക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ഇതിനെതിരെ ഉണ്ടായ പ്രതിഷേധമായാണ്  വീണ്ടും പ്രക്ഷോഭകാരികള്‍ ഷിക്കാഗോ തെരുവ് പിടിച്ചെടുത്തത്. എന്നാല്‍ പോലിസ്‌ നടപടിയെ പ്രസിഡന്റ് ബറാക് ഒബാമ പ്രശംസിച്ചിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഒബാമ, ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റ് ഫ്രാങ്സ്വാ ഓലന്‍ഡ് തുടങ്ങി 60ഓളം രാഷ്ട്ര തലവന്മാര്‍ പങ്കെടുക്കുന്ന നാറ്റോ സമ്മേളനം നടക്കുന്ന ബോയിംഗ് സെന്ററിനു മുന്നിലാണ് ഇരുന്നൂറിലധികം വരുന്ന പ്രക്ഷോഭകാരികള്‍ തിങ്കളാഴ്ച തടിച്ചു കൂടിയത്. ‘ഞങ്ങളെ തടയാനാവില്ല, പുതിയ ഒരു ലോകം സാധ്യമാണ്’ എന്ന് മുദ്രാവാക്യം വിളിച്ച സമരക്കാര്‍, പ്രതീകാത്മക ബോംബുകള്‍ എറിയുകയും നീണ്ട വര്‍ണ്ണപേപ്പറുകള്‍ മുകളിലേക്ക് പറപ്പിക്കുകയും ചെയ്തു. റോഡില്‍ മരിച്ചതു പോലെ കിടക്കുകയും കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ മരിച്ചു കിടക്കുന്നവരുടെ ശരീരത്തിന് ചുറ്റും ചോക്ക് കൊണ്ട് വരയിടുകയും ചെയ്തു. ഇതേ സമയം ഒരാള്‍ മെഗാഫോണിലൂടെ ഭരണകൂടത്തിന്‍റെ യുദ്ധക്കൊതിക്കെതിരെ മുദ്രാവാക്യം വിളിച്ചു പറയുക തുടങ്ങിയ വ്യത്യസ്തമായ സമര പരിപാടികള്‍ക്കാണ് ബോയിംഗ് സെന്റര്‍ സാക്ഷ്യം വഹിച്ചത്.

ബാരിക്കേഡുകള്‍ ഉയര്‍ത്തി കനത്ത സന്നാഹങ്ങളോടെയാണ് പോലീസ്  ബോയിംഗ് സെന്ററിനു മുമ്പില്‍ സമരക്കാരെ നേരിട്ടത്‌. പോലീസ് ആവശ്യപ്പെട്ടിട്ടും പ്രക്ഷോഭകര്‍ തെരുവില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ തയ്യാറായില്ല തുടര്‍ന്ന് പോലീസ് ഒഴിപ്പിക്കല്‍ ആരംഭിക്കുകയായിരുന്നു അതോടെ സംഘര്‍ഷമായി സമരത്തിനെതിരെ ക്രൂരമായ മര്‍ദ്ദന മുറകളാണ് പോലീസ് പുറത്തെടുത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രക്ഷോഭത്തില്‍ പിടിയിലായവരെ പോലീസ് തീവ്രവാദ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്.

യെമനില്‍ ചാവേര്‍ സ്ഫോടനം 96 മരണം
സനാ:യെമനിലെ സൈനികാഭ്യാസങ്ങള്‍ പതിവായി നടക്കുന്ന സനായിലെ സബീന്‍ ചത്വരത്തില്‍ സേനാവ്യൂഹത്തിനു നടുവില്‍ സൈനിക വേഷത്തില്‍ വന്ന ചാവേര്‍ യൂണിഫോമിനിടിയില്‍ ഒളിപ്പിച്ച സ്‌ഫോടകവസ്‌തുക്കള്‍ പൊട്ടിത്തെറിച്ചു ചാവേറായപ്പോള്‍  96 മരണം. മൂന്നൂറിലേറെപ്പേര്‍ക്കു പരുക്ക്‌. മരിച്ചവരും പരുക്കേറ്റവരും സൈനികരാണ്‌. മനുഷ്യാവശിഷ്‌ടങ്ങള്‍ ചിന്നിച്ചിതറി കിടക്കുകയാണെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പുതിയ പ്രസിഡന്റ്‌ അബ്‌ദുറബ്‌ മന്‍സൂര്‍ ഹാദി അധികാരമേറ്റ ഉടനെ യെമനിലെ ദക്ഷിണ, കിഴക്കന്‍ പ്രവിശ്യകളില്‍ നിന്ന്‌ അല്‍-ക്വയ്‌ദ ഭീകരരെ തുടച്ചുനീക്കുമെന്ന്‌ പറഞ്ഞിരുന്നു അതിനു ശേഷം യമനില്‍ ഉണ്ടായ ഏറ്റവും ശക്തമായ ആക്രമണമാണിത്. ദക്ഷിണ, ഉത്തര യെമനുകളുടെ ഏകീകരണത്തിന്റെ 22-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സേനാ അഭ്യാസത്തിന്റെ റിഹേഴ്‌സല്‍ നടക്കുന്നതിനിടെയാണ് സ്ഫോടനം, മുന്‍ പ്രസിഡന്റ്‌ അലി അബ്‌ദുള്ള സലേയുടെ മരുമകന്‍ നയിക്കുന്ന കേന്ദ്ര സുരക്ഷാസേനയിലുള്ളവരാണ് കൊല്ലപെട്ട സൈനികര്‍. പ്രതിരോധമന്ത്രി മുഹമ്മദ്‌ നാസര്‍ അഹമ്മദ്‌ സംഭവ സ്‌ഥലത്തുണ്ടായിരു ന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പാക്കിസ്ഥാനില്‍ ട്വിറ്ററിനു നിരോധനം
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സോഷ്യല്‍ നെറ്റ്വര്‍ക് ട്വിറ്ററിനു അപ്രഖ്യാപിത നിരോധനം. പാക്കിസ്ഥാനില്‍ പല  ഭാഗങ്ങളിലും ട്വിറ്റര്‍ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ട്വിറ്റര്‍ നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ്  ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലികിന്റെ വാദം. എന്നാല്‍, ഇസ്ലാമാബാദും റാവല്‍ പിണ്ടിയും ഉള്‍പ്പെടെ പ്രമുഖ നഗരങ്ങളിലൊന്നും  ട്വിറ്റര്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നു പരാതിയുണ്ട് വ്യാപകമായുണ്ട്. കംപ്യൂട്ടറുകളിലും മൊബൈല്‍ ഫോണിലും ട്വിറ്റര്‍ ഉപയോഗിക്കാനുള്ള  സൗകര്യം അപ്രഖ്യാപിതമായി വിലക്കി എന്നാണ് സൂചന.

ലോക്കര്‍ബി വിമാന സ്ഫോടനം: പ്രതി മെഗ്രാഹി അന്തരിച്ചു
ട്രിപ്പോളി:1988 ഡിസംബറില്‍ അമേരിക്കയുടെ പാനാം 103 ബോംബ്‌ വെച്ച് തകര്‍ത്തു എന്ന കുറ്റത്തിന് തടവില്‍ കഴിഞ്ഞിരുന്ന അബ്ദുള്‍ ബാസിത് അലി അല്‍ മെഗ്രാഹി (60) അന്തരിച്ചു.  വിമാനം ന്യൂയോര്‍ക്കിലേക്കു പറക്കുന്നതിനിടെ സ്കോട്ട്ലന്‍ഡിലെ ലോക്കര്‍ബിയില്‍ സ്ഫോടനത്തില്‍ തകര്‍ത്തു എന്നതാണ് കുറ്റം. ദുരന്തത്തില്‍189 അമെരിക്കക്കാര്‍ ഉള്‍പ്പെടെ 270 പേര്‍ കൊല്ലപ്പെട്ടു. ഈ  വിവാദമായ ലോക്കര്‍ബി വിമാന സ്ഫോടനത്തെ തുടര്‍ന്ന് അമേരിക്കയും ലിബിയയും യുദ്ധമുണ്ടാകുകയും അമേരിക്ക ലിബിയയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുകളില്‍ വര്‍ഷിച്ച ബോംബില്‍ നിന്നും അന്നത്തെ ലിബിയന്‍ പ്രസിഡന്റ് കേണല്‍ ഖദ്ദാഫി തലനാരിഴക്ക് രക്ഷപ്പെടുകയുമാണ് ഉണ്ടായത്‌.

തുടര്‍ന്ന് വര്‍ഷങ്ങളോളം ഈ കേസ്‌ അന്താരാഷ്ട്ര കോടതിയില്‍ നിലനില്‍ക്കുകയും ഏറെ  അന്താരാഷ്ട്ര സമ്മര്‍ദത്തെ ത്തുടര്‍ന്നാണു ലിബിയയിലേക്കു കടന്ന മെഗ്രാഹിയെ ലിബിയ വിചാരണയ്ക്കു സ്കോട്ട്ലന്‍ഡിനു വിട്ടുനല്‍കിയത്. 2001 മുതല്‍ 2009 അവിടെ തടവിലായിരുന്ന ക്കേസിലെ മുഖ്യപ്രതി മെഗ്രാഹി  പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.

ജാക്കിചാന്‍ ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് വിടപറയുന്നു
ലണ്ടന്‍:കിടിലന്‍  സാഹസിക രംഗങ്ങളിലൂടെ ലോകമെമ്പാടും കോടിക്കണക്കിന്  ആരാധകരെ  സൃഷ്ടിച്ച ജാക്കിചാന് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന്  വിടപറയുന്നു.  പതിവ് മാതൃകയിലുള്ള ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് പ്രായം  കൂടുന്നതനുസരിച്ച്   അഭിനയം  മതിയാക്കുകയാണെന്നും ഇനി ആക്ഷന്‍ ചിത്രങ്ങള്‍  സംവിധാനം ചെയ്യുന്നതിലാണ്  ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്  എന്നും അദ്ദേഹം പറഞ്ഞു. 58 കാരനായ ഹോങ്  കോങില്‍ ജനിച്ച ഈ ചൈനീസ് താരം  കഴിഞ്ഞ പത്തുവര്‍ഷത്തോളമായി അത്തരം ചിത്രങ്ങള്‍   കുറച്ചു കൊണ്ടുവരികയായിരുന്നു. ചൈനീസ് ആയോധന കലയെ സിനിമകളിലൂടെ  ജനപ്രിയമാക്കുന്നതില്‍ ഒരു പ്രധാന്‍ പങ്ക് വഹിച്ച വ്യക്തിയാണ് ജാകിചാന്‍.  ഹോളിവുഡില്‍ഏറെ കാലമായി തിളങ്ങി നില്‍ക്കുന്ന ഇദ്ദേഹം സ്റ്റണ്ട്   ഡയറക്ടറായി സിനിമാജീവിതം ആരംഭിച്ചത്. എന്നാല്‍ അഭിനയത്തിലൂടെ കോമഡിയും  ആക്ഷനും ഒരുപോലെ വഴങ്ങുമെന്ന്  തെളിയിച്ചു. ഇന്ന് ലോകത്തെല്ലായിടത്തും  ലക്ഷക്കണക്കിന്‌ ആരാധകര്‍ ഉണ്ട്. ജാക്കിചാന്റെ ഈ പിന്‍ മാറ്റം അവരെ  നിരാശപെടുത്തും.

യുദ്ധ കുറ്റകൃത്യങ്ങൾ അന്വേഷിക്കുമെന്ന് ശ്രീലങ്ക
വാഷിംഗ്ടൺ : ശ്രീലങ്കയില്‍ തമിഴ്‌ പുലികള്‍ക്ക് നേരെ നടത്തിയ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ നടന്ന വ്യാപകമായ യുദ്ധ കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷണം നടത്തും എന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അറിയിച്ചു. അമേരിക്കയിൽ സന്ദർശനം നടത്തുന്ന മന്ത്രി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണുമായി കൂടിക്കാഴ്ച്ച നടത്തവെയാണ് ഈ കാര്യം അറിയിച്ചത്.  ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളിൽ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളും സൈനികർ നടത്തിയ കുറ്റകൃത്യങ്ങളും ശ്രീലങ്കയുടെ അറ്റോർണി ജനറൽ അന്വേഷിച്ചു വരികയാണ്. ഈ അന്വേഷണം പൂർത്തിയാവാൻ ന്യായമായ സമയം അനുവദിക്കണം. ഇതിനു മുൻപായി എന്തെങ്കിലും അന്താരാഷ്ട്ര ഇടപെടൽ ഈ കാര്യത്തിൽ ഉണ്ടാവരുത് എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ചൈന ഇന്റർനെറ്റ് നശീകരണത്തിനായി ഉപയോഗിക്കുന്നു
വാഷിംഗ്ടൺ : ചൈന ഇന്റർനെറ്റ് വഴി നശീകരണ പ്രവർത്തനങ്ങൾ നടത്തുവാനും സൈബർ യുദ്ധം നടത്തുവാനുമുള്ള ശേഷി വികസിപ്പിച്ചു വരികയാണ് എന്ന് അമേരിക്കൻ സൈനിക കേന്ദ്രമായ പെന്റഗൺ അറിയിച്ചു. തങ്ങളുടെ കമ്പ്യൂട്ടർ ശൃംഖലകൾ പ്രതിരോധിക്കുവാനുള്ള ഗവേഷണത്തോടൊപ്പം തന്നെ ഇന്റർനെറ്റ് വഴി യുദ്ധം നടത്തുവാനുമുള്ള വഴികൾ ചൈനീസ് ഗവേഷകർ ആരായുകയും ഇതിനായി ചൈനീസ് അധികൃതർ വൻ തോതിൽ പണം ചിലവിടുകയും ചെയ്യുന്നു. കമ്പ്യൂട്ടർ ശൃംഖലകൾ അക്രമിച്ചു കീഴടക്കുവാനുള്ള ശ്രമങ്ങൾ വ്യാപകമായി ചൈനയിൽ നിന്നും ഉണ്ടാവുന്നതായി പെന്റഗൺ വ്യക്തമാക്കി. ഇത് തങ്ങൾക്ക് ഏറെ ഉൽക്കണ്ഠാജനകമാണ്. ഈകാര്യം അടുത്തയിടെ ബെയ്ജിംഗിൽ വെച്ച് നടന്ന ഒരു ഉന്നത തല സുരക്ഷാ സമ്മേളനത്തിൽ തങ്ങൾ ചൈനീസ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു എന്നും പെന്റഗൺ വക്താവ് വെളിപ്പെടുത്തി.