കുവൈറ്റ് ഭരണാധികാരി അന്തരിച്ചു

September 30th, 2020

kuwait-amir-shaikh-sabah-passes-away-ePathram
കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചു. രണ്ടു മാസ ങ്ങള്‍ക്കു മുന്‍പ് ചികില്‍സക്കു വേണ്ടി അമേരിക്ക യിലേക്ക് പോയിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം.

ദീര്‍ഘ വീക്ഷണവും പ്രായോഗിക രാഷ്ട്രീയവും സമന്വ യിപ്പിച്ച് രാജ്യത്തെ ആധുനിക യുഗ ത്തി ലേക്ക് നയിച്ച നേതാവ് ആയിരുന്നു മുന്‍ പ്രധാന മന്ത്രി കൂടി യായ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്.

കുവൈറ്റ് തൊഴിൽ – സാമൂഹിക മന്ത്രാലയ ത്തിന് കീഴിലെ സമിതി യുടെ മേധാവി യായി ചുമതല യേറ്റു കൊണ്ട് 1954 ലാണ് അദ്ദേഹം ഭരണ രംഗത്ത് എത്തുന്നത്. 1962- ൽ വാർത്താ വിനിമയ വകുപ്പു മന്ത്രിയായി.

1963- ൽ വിദേശ കാര്യ മന്ത്രാലയ ത്തിന്റെ ചുമതലയേറ്റു. അതോടൊപ്പം കുവൈറ്റ് യു. എന്‍. പൊതു സഭ യില്‍ അംഗ മായി. മാത്രമല്ല ലോക ആരോഗ്യ സംഘടന, യു. എന്‍. സാംസ്‌കാരിക സമിതി, ലോക തൊഴില്‍ സംഘടന, അന്താ രാഷ്ട്ര സാമ്പത്തിക സമിതി തുടങ്ങിയ നിരവധി അന്താരാഷ്ട്ര സംഘ ടന കളില്‍ അംഗത്വം നേടുകയും ചെയ്തു.

40 വര്‍ഷക്കാലം അദ്ദേഹം വിദേശ കാര്യ മന്ത്രാലയ ത്തിന്റെ മേധാവി ആയിരി ക്കുക യും അത്രയും കാലം യുണൈറ്റഡ് നാഷണ്‍സില്‍ കുവൈറ്റിനെ ശക്തമായ സാന്നിദ്ധ്യമായി നില നിര്‍ത്തി.

2003 – ൽ കുവൈറ്റിന്റെ പ്രധാന മന്ത്രിയായി ശൈഖ് സബാഹ് അധികാരം ഏറ്റു. ഇതേ കാല യളവില്‍ നടന്ന 58-ാ മത് യു. എന്‍. പൊതു സഭയില്‍ ശൈഖ് സബാഹ് അവതരി പ്പിച്ച പ്രമേയം അന്താരാഷ്ട്ര പ്രശംസ നേടി യിരുന്നു.

രാജ്യത്തെ ജനാധിപത്യ ചരിത്രം മാറ്റി എഴുതി ക്കൊണ്ട് 2005 ല്‍ വനിതകള്‍ക്ക് വോട്ടവ കാശം നല്‍കി. ആസൂത്രണ വകുപ്പു മന്ത്രി യായി ഒരു വനിതയെ നിയമി ക്കുകയും കുവൈറ്റ് മുന്‍സി പ്പാലി റ്റിയില്‍ വനിത കള്‍ക്ക് പ്രാതി നിധ്യവും നല്‍കി. പിന്നീട് 2006 – ൽ കുവൈറ്റ് അമീര്‍ ആയി അവരോധിക്കപ്പെടു കയും ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊറോണ; ഇറാനിൽനിന്ന് പൗരന്മാരെ തിരിച്ചെത്തിക്കാൻ കുവൈത്ത് നടപടി തുടങ്ങി

February 23rd, 2020

kuwait airways_epathram

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് പൗരന്മാരെ തിരിച്ചെത്തിക്കാൻ കുവൈത്ത് നടപടി തുടങ്ങി. ശനിയാഴ്ച അഞ്ച് വിമാനങ്ങളിലായി 700 പേരെയാണ് തിരിച്ചെത്തിച്ചത്. ഇറാനിൽ ശേഷിക്കുന്ന കുവൈത്തികളോട് തെഹ്റാനിലെ കുവൈത്ത് എംബസിയുമായി അടിയന്തിരമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാനിൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെടുകയും അഞ്ചു പേര് മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട അൽ ഖൂം നഗര ഭാഗത്തേക്ക് പോവരുതെന്ന് ഇറാനിൽ ശേഷിക്കുന്ന പൗരന്മാർക്ക് എംബസ്സി കർശന നിർദേശം നൽകിയിട്ടുണ്ട്. ഇറാനിൽ നിന്നെത്തിയ യാത്രക്കാർ രണ്ടാഴ്ചക്കാലം പ്രത്യേക നിരീക്ഷണത്തിലായിരിക്കുമെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« കൊവിഡ് 19 : കൊറോണ വൈറസിന് പുതിയ പേര്
ഹുസ്നി മുബാറക്ക് അന്തരിച്ചു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine