ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്

January 9th, 2024

sheikh-hasina-epathram
ധാക്ക : ബംഗ്ലാദേശില്‍ തുടര്‍ച്ചയായ നാലാം തവണയും ഷെയ്ഖ് ഹസീന പ്രധാന മന്ത്രിയായി അധികാര ത്തിലേക്ക്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച ബംഗ്ളാദേശ് പൊതു തെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223 സീറ്റു കളിലും ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് വിജയിച്ചു.

രണ്ടര ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഗോപാല്‍ ഗഞ്ച് മണ്ഡലത്തില്‍ നിന്നും അവർ വിജയിച്ചത്. Twitter 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗോട്ടബയ രാജ പക്സെ ശ്രീലങ്കൻ പ്രസിഡണ്ട് പദവിയിലേക്ക്

November 18th, 2019

gota-baya-raja-paksa-president-of-srilanka-ePathram

കൊളംബോ : ശ്രീലങ്കയിലെ പ്രസിഡണ്ട് തെരഞ്ഞെടു പ്പില്‍ ശ്രീലങ്കന്‍ പീപ്പിള്‍സ് ഫ്രണ്ട് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗോട്ടബയ രാജ പക്സെ വന്‍ വിജയം കരസ്ഥ മാക്കി.  മുന്‍ പ്രസിഡണ്ട് മഹേന്ദ്ര രാജ പക്‌സെ യുടെ സഹോദ രനായ ഗോട്ട ബയ രാജ പക്സെ, ശ്രീലങ്ക യിലെ ആഭ്യന്തര യുദ്ധ കാലത്ത് പ്രതിരോധ സെക്രട്ടറി ആയിരുന്നു.

ശ്രീലങ്ക ഭരിച്ചിരുന്ന യുണൈറ്റഡ് നാഷണല്‍ ഫ്രണ്ടി ന്റെ സ്ഥാനാര്‍ത്ഥി സജിത്ത് പ്രേമ ദാസ യെ പരാജയ പ്പെടു ത്തിയാണ് ഗോട്ടബയ രാജ പക്സെ പ്രസിഡണ്ട് പദവി യിൽ എത്തി യിരി ക്കുന്നത്.

Image Credit : D D News

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുര്‍സി ജയിച്ചെന്ന് ബ്രദര്‍ഹുഡ് : തെറ്റെന്ന് ശഫീഖ്

June 20th, 2012

Mohammed-Mursi-and-Ahmed-Shafiq-epathram

കൈറോ: മുല്ലപ്പൂ വിപ്ലവാനന്തര ഈജിപ്തില്‍ നടന്ന പ്രഥമ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തന്നെ വിവാദത്തില്‍. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍  മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ മുഹമ്മദ് മുര്‍സി രണ്ടാമതും വിജയിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട്. ഒരിക്കല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഏറ്റവും മുന്നിലെത്തിയ രണ്ടു കക്ഷികളെ മാത്രം ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ഈ തെരെഞ്ഞെടുപ്പിന്റെ  ഔദ്യോഗിക ഫലം വ്യാഴാഴ്ച പുറത്തുവരാനിരിക്കെ, ബ്രദര്‍ഹുഡും രാജ്യത്തെ ഏതാനും സ്വതന്ത്രപത്രങ്ങളും മുര്‍സി 50ശതമാനത്തിലേറെ വോട്ടുകള്‍ നേടിയതായി അറിയിച്ചു. എതിര്‍സ്ഥാനാര്‍ഥിയും ഹുസ്നി മുബാറകിന്റെ കാലത്തെ പ്രധാനമന്ത്രിയുമായിരുന്ന അഹമ്മദ് ശഫീഖിന്റെ വക്താവ് ബ്രദര്‍ഹുഡിന്റെ ഈ വിജയവാര്‍ത്ത തെറ്റാണെന്ന് പറഞ്ഞു കൊണ്ട്   തള്ളിയിട്ടുണ്ടെങ്കിലും രാജ്യമെങ്ങും മുര്‍സി വിജയിച്ചുവെന്ന പ്രതീതിയില്‍ വിജയാഹ്ലാദത്തില്‍ മുങ്ങിയിരിക്കുയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സര്‍കോസിക്ക് തിരിച്ചടി

April 23rd, 2012

nicolas-sarkozy-epathram

പാരീസ്: ഫ്രാന്‍സിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഒന്നാം വട്ടം വോട്ടെടുപ്പില്‍ പ്രസിഡന്റ് നിക്കോളാസ് സര്‍കോസിക്ക് തിരിച്ചടി. ആദ്യവട്ടം വോട്ടെടുപ്പില്‍ യാഥാസ്ഥിതിക കക്ഷിയുടെ സര്‍കോസിക്ക് 25-26 ശതമാനം വോട്ടേ കിട്ടിയുള്ളൂ.  ഇദ്ദേഹം  രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടതായി എ. എഫ്. പി. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. എതിരാളി ഒലാദിന് 28-29 ശതമാനം  വോട്ടോടെ ഒന്നാമതെത്തി.  തീവ്രവലതുപക്ഷ നാഷണല്‍ ഫ്രണ്ട് പാര്‍ട്ടിയുടെ മാരിന്‍ ലെ പെന്‍ 17-20 ശതമാനം വോട്ടോടെ മൂന്നാം സ്ഥാനത്തെത്തി. തീവ്ര ഇടതുപക്ഷ നേതാവ് ഴാങ് ലുക് മെലങ്കോണ്‍ 11-13 ശതമാനം വോട്ടോടെ നാലാമതെത്തി. എന്നാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല.

സര്‍കോസിയും ഒന്നാം സ്ഥാനത്തുള്ള സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി ഫ്രാന്‍സ്വാ ഒലാദും മെയ് ആറിനു നടക്കുന്ന രണ്ടാം വട്ടം വോട്ടെടുപ്പില്‍ വീണ്ടും ഏറ്റുമുട്ടും.
ഇതോടെ നിലവിലെ പ്രസിഡന്റ് നിക്കോളാസ് സര്‍കോസി ഒരിക്കല്‍ക്കൂടി അധികാരത്തിലേറാനുള്ള സാധ്യതയില്ലെന്ന് വിലയിരുത്തപ്പെടുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« കാറ്റിലും മഴയിലും ചൈനയില്‍ 29 പേര്‍ മരിച്ചു
നാല് വയസ്സുകാരന്‍ പിതാവിനെ വെടി വെച്ച് കൊന്നു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine