സര്‍ക്കോസി മുടിയനായ പ്രസിഡന്‍റ്

February 7th, 2012

nicolas-sarkozy-epathram
പാരിസ്‌: ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസി ദൈനംദിന ചെലവുകള്‍ക്കായി   പൊതു ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിക്കുന്നത് വിവാദമായിരിക്കുന്നു. ഒരു പ്രസിഡന്റ് ഇങ്ങനെ  ദുര്‍ ചെലവ് വരുത്തുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്നാണ് ഫ്രാന്‍സില്‍ പൊതുവെയുള്ള ജന സംസാരം. പ്രസിഡന്‍റ് കൊട്ടാരത്തില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍   121 ആഢംബര കാറുകളാണ് അകമ്പടിയായി പോകുന്നത്. കൂടാതെ ഭക്ഷണത്തിന് മാത്രം 10000 പൌണ്ടാണ് ഒരു ദിവസത്തെ സര്‍ക്കോസിയുടെ ചെലവ്. കാറുകളുടെ ഇന്ധനത്തിനായി സര്‍ക്കോസിയ്ക്ക് ചെലവാകുന്നത് രണ്ടേമുക്കാല്‍ ലക്ഷം പൌണ്ടാണ്. “മണി ഫ്രം ദ സ്റ്റേറ്റേറ്റ്” എന്ന പുസ്‌തകത്തിലാണ്  സര്‍ക്കോസിയുടെ ഈ ദുര്‍ ചിലവിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനം വന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഫ്ഗാനില്‍ നിന്ന് ഫ്രഞ്ച് സേന മാര്‍ച്ചില്‍ പിന്മാറും : സാര്‍കോസി

January 29th, 2012

nicolas-sarkozy-epathram

പാരിസ്: ഫ്രഞ്ച് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ ഈ മാര്‍ച്ച് മുതല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്‍റ് നികോളാസ് സാര്‍കോസി വ്യക്തമാക്കി.  മുമ്പേ പറഞ്ഞതിലും ഒരു വര്‍ഷം നേരത്തേയാണ്  പിന്മാറുന്നത്. നാല് ഫ്രഞ്ച് സൈനികരെ കഴിഞ്ഞയാഴ്ച ഒരു അഫ്ഗാന്‍ ഭടന്‍ കൊലപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ സര്‍കോസിക്കെതിരെ ജനരോഷം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൈനിക പിന്മാറ്റം നേരത്തേയാക്കാനുള്ള തീരുമാനം. ഇന്നലെ അഫ്ഗാന്‍ പ്രസിഡന്‍റ് ഹാമിദ് കര്‍സായിയും സാര്‍കോസിയും പാരിസില്‍ സംഭാഷണം നടത്തിയിരുന്നു. 3600 സൈനികരെയാണ് ഫ്രാന്‍സ് അഫ്ഗാനില്‍ വിന്യസിച്ചിട്ടുള്ളത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൃത്രിമ സ്തനങ്ങള്‍ : ആശങ്ക വളരുന്നു

December 23rd, 2011

silicone-breast-implants-epathram

പാരീസ്‌ : ഫ്രെഞ്ച് കമ്പനിയായ പൊളി ഇംപ്ലാന്റ് പ്രോതീസ് നിര്‍മ്മിച്ച കൃത്രിമ സ്തനങ്ങള്‍ ഉപയോഗിച്ച സ്ത്രീകള്‍ക്ക് അര്‍ബുദം ബാധിക്കുന്നു എന്ന ആശങ്ക ശക്തമായി. സ്തനങ്ങളുടെ വലിപ്പവും ആകൃതിയും മെച്ചപ്പെടുത്തി ആകര്‍ഷകമായ രൂപ സൌകുമാര്യം നേടുന്നതിന് വേണ്ടി സ്തനങ്ങള്‍ക്ക് ഉള്ളില്‍ നിക്ഷേപിക്കുന്ന സഞ്ചികളില്‍ ഗുണ നിലവാരം കുറഞ്ഞ സിലിക്കോണ്‍ എന്ന പദാര്‍ത്ഥം ഉപയോഗിച്ചതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നത്. ലാഭം വര്‍ദ്ധിപ്പിക്കാനായി കമ്പനി തരം താണ സിലിക്കോണ്‍ ഉപയോഗിച്ചത് മൂലം ഈ സഞ്ചികള്‍ തകരുമ്പോള്‍ ഈ നിലവാരം കുറഞ്ഞ പദാര്‍ത്ഥം മനുഷ്യശരീരത്തില്‍ കലരുകയും ഇത് ആരോഗ്യ പ്രശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് വരെ 8 സ്ത്രീകള്‍ ഇത്തരത്തില്‍ അര്‍ബുദം ബാധിച്ച് മരണമടഞ്ഞിട്ടുണ്ട് എന്ന് ഫ്രഞ്ച് മാദ്ധ്യമങ്ങള്‍ വെളിപ്പെടുത്തി.

sushmita-sen-silicone-implants-epathram

വിശ്വ സുന്ദരി സുഷ്മിത സെന്‍

30,000 ത്തോളം ഫ്രഞ്ച് സ്ത്രീകളും 40,000 ത്തിലേറെ ബ്രിട്ടീഷ്‌ സ്ത്രീകളും ഈ കമ്പനി നിര്‍മ്മിച്ച കൃത്രിമ സ്തനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ ബ്രസീല്‍, അര്‍ജന്റീന, ചിലി, കൊളമ്പിയ, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്കും ഇത് കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ട്.

salma-hayek-silicone-breast-implants-epathramഹോളിവുഡ്‌ നടി സല്‍മാ ഹായെക്‌

കൃത്രിമ സ്തനങ്ങള്‍ സൌജന്യമായി നീക്കം ചെയ്തു കൊടുക്കുവാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ബ്രിട്ടനില്‍ സ്ഥിതി വ്യത്യസ്തമാണ്. ഈ ഉല്‍പ്പന്നം അര്‍ബുദത്തിന് കാരണമാവും എന്നതിന് തെളിവില്ല എന്നാണ് ബ്രിട്ടീഷ്‌ ആരോഗ്യ വകുപ്പ്‌ അധികൃതരുടെ നിലപാട്‌. എന്നാല്‍ ഇവ ഘടിപ്പിച്ച സ്ത്രീകള്‍ നിരന്തരമായ പരിശോധനകളിലൂടെ പ്രശ്നങ്ങളൊന്നും ഇല്ല എന്ന് ഉറപ്പ്‌ വരുത്തണം എന്നും ഇവര്‍ പറയുന്നു.

എന്നാല്‍ 250 ഓളം ബ്രിട്ടീഷ്‌ സ്ത്രീകള്‍ കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വഴിയരികിലെ നിസ്ക്കാരത്തിന് വിലക്ക്

September 17th, 2011

praying-on-street-epathram

പാരീസ്‌ : ഫ്രാന്‍സ്‌ വഴിയരികിലെ നിസ്കാരത്തിന് വിലക്ക് കല്‍പ്പിച്ചു. ആയിരക്കണക്കിന് മുസ്ലിം മത വിശ്വാസികള്‍ വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ സ്ഥല പരിമിതി ഉള്ളതിനാല്‍ പള്ളികള്‍ക്ക് പുറത്ത്‌ തെരുവോരത്തും മറ്റുമായി തങ്ങളുടെ നിസ്കാര പായകള്‍ വിരിക്കുക പതിവായിരുന്നു. എന്നാല്‍ മത ആചാരങ്ങളുടെ പൊതു പ്രദര്‍ശനം പൊതുവേ സ്വാഗതം ചെയ്യാത്ത ഫ്രഞ്ച് ജനതയിലെ ചില വലതു പക്ഷ വിഭാഗങ്ങള്‍ക്ക്‌ ഇതില്‍ അമര്‍ഷം ഉണ്ടായിരുന്നു. ഇത് പൊതു സമൂഹത്തിനു മേല്‍ മതം നടത്തുന്ന കടന്നു കയറ്റമാണ് എന്ന് വരെ വിമര്‍ശനവും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം പൊതു സ്ഥലത്തുള്ള നിസ്കാരം നിരോധിച്ചത്. യൂറോപ്പിലെ തന്നെ ഏറ്റവും ആധികള്‍ മുസ്ലിം മത വിശ്വാസികള്‍ ഉള്ള ഫ്രാന്‍സിലെ വിശ്വാസികള്‍ക്ക് നിസ്കരിക്കാന്‍ പള്ളികളിലുള്ള സ്ഥല പരിമിതി പരിഹരിക്കാനായി ഒരു പുതിയ പള്ളി പണിത് തുടങ്ങിയിട്ടുണ്ട്. അതിന്റെ പണി പൂര്‍ത്തിയാകുന്നത് വരെ ഒരു താല്‍ക്കാലിക കെട്ടിടത്തില്‍ നിസ്കരിക്കാന്‍ ഉള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ഫ്രാന്‍സില്‍ മുഖാവരണ വിലക്ക്

April 11th, 2011

France-burqa-ban-epathram

പാരിസ്‌: മുസ്ലിം മതാചാരപ്രകാരം മുഴുവന്‍ മുഖവും മറയ്ക്കുന്ന ആവരണങ്ങള്‍ സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ ധരിക്കുന്നത് ഫ്രഞ്ച് സര്‍ക്കാര്‍ നിരോധിച്ചു. വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

നിയമ ലംഘകര്‍ 150 യുറോ പിഴ അടക്കുകയും ഫ്രഞ്ച് പൌരത്വ ക്ലാസുകള്‍ നിര്‍ബന്ധമായും സംബന്ധിക്കേണ്ടിയും വരും. മുഖാവരണം ധരിക്കുന്നതിന് സ്ത്രീകളെ നിര്‍ബന്ധിക്കുന്നവര്‍ക്ക് 2 വര്‍ഷത്തെ കഠിന തടവും വലിയ പിഴയും അടക്കേണ്ടി വരും. ഇതേ കേസില്‍ തന്നെ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍  കുട്ടിയാണ് എങ്കില്‍ പിഴ ഇരട്ടി ആകും. എന്നാല്‍ ആരോഗ്യ സംബന്ധമായ അവസ്ഥകള്‍, സുരക്ഷാ പ്രശ്നങ്ങള്‍, മതപരമായ ചടങ്ങുകള്‍ എന്നീ അവസ്ഥകളില്‍ നിയമം ചില വിട്ടുവീഴ്ചകള്‍ അനുവദിക്കുന്നുണ്ട്.

അഞ്ചു ദശലക്ഷം വരുന്ന ഫ്രാന്‍സിലെ മുസ്ലിം ജനതയ്ക്ക് നിയമത്തോട് എതിര്‍പ്പില്ല. രാജ്യത്ത് നിക്കാബ്ബ് ധരിക്കുന്ന മുസ്ലിങ്ങളുടെ എണ്ണം 2000 ത്തില്‍ താഴെയാണ്. എന്നാല്‍ ഈ വിലക്ക് പ്രാബല്യത്തില്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ, ഇത്രയും ചെറിയ ഒരു സമൂഹം ഇങ്ങനെ ഒരു മതാചാരം പാലിക്കുന്നത് തടയേണ്ടതുണ്ടോ എന്ന് ലോകമെമ്പാടുമുള്ള മുസ്ലിം ജനത വിമര്‍ശിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

ഈഫല്‍ ഗോപുരത്തിന് അല്‍ഖായിദയുടെ ഭീഷണി

October 19th, 2010

eiffel-tower-security-epathram

പാരീസ്‌ : ഫ്രാന്‍സിലെ പ്രശസ്തമായ ഈഫല്‍ ഗോപുരത്തിന് അല്‍ഖായിദയുടെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് സൗദി ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കി. ഇതേ തുടര്‍ന്ന് യൂറോപ്പില്‍ പൊതുവെയും ഫ്രാന്‍സില്‍ പ്രത്യേകിച്ചും പോലീസ്‌ സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തുകയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഭീഷണി ഗൌരവമായി തന്നെയാണ് തങ്ങള്‍ കാണുന്നത് എന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു.

യൂറോപ്പില്‍ അല്‍ഖായിദ ഭീകരാക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്ന് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ച് പിടിയിലായ ഒരു ജര്‍മ്മന്‍ അല്‍ഖായിദ അംഗം ചോദ്യം ചെയ്യലിനിടയില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഫ്രാന്‍സ്‌, ജെര്‍മ്മനി, ബ്രിട്ടന്‍ എന്നീ രാഷ്ട്രങ്ങള്‍ നേരത്തേ തന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു.

ഈഫല്‍ ഗോപുരം, നോത്രദാം കത്തീഡ്രല്‍, ബര്‍ലിനിലെ ബ്രാണ്ടന്‍ബര്‍ഗ് ഗേറ്റ് എന്നിങ്ങനെ നിരവധി ലോക പ്രശസ്ത വിനോദ സഞ്ചാര ആകര്‍ഷണങ്ങളായ കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ അല്‍ഖായിദയ്ക്ക് പദ്ധതിയുണ്ട് എന്ന് സൂചനയുണ്ട്.

2008ല്‍ മുംബയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ശൈലിയിലുള്ള ഒരു വ്യാപകമായ വെടിവെപ്പ്‌ നടക്കാന്‍ സാദ്ധ്യതയുണ്ട് എന്ന് കാണിച്ചു അമേരിക്ക, ജപ്പാന്‍, സ്പെയിന്‍ എന്നീ രാഷ്ട്രങ്ങള്‍ തങ്ങളുടെ പൌരന്മാര്‍ യൂറോപ്പിലേക്ക് സഞ്ചരിക്കുന്നതിനെതിരെ യാത്രാ മുന്നറിയിപ്പ്‌ പുറപ്പെടുവിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« ചിലിയിലെ ഖനി തൊഴിലാളികളെ രക്ഷപ്പെടുത്തി
പ്ലേബോയ് വെബ് സൈറ്റില്‍ നഗ്ന യോഗാ വീഡിയോ »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine