ലൈംഗിക അപവാദം : ബിഷപ്പിന്റെ രാജി മാർപാപ്പ സ്വീകരിച്ചു

June 27th, 2012

fernando-bargallo-epathram

വത്തിക്കാൻ സിറ്റി : ബിക്കിനി ധരിച്ച ഒരു യുവതിയോടൊപ്പം കടപ്പുറത്ത് ഉല്ലസിച്ചു രസിക്കുന്ന ഫോട്ടോകൾ പരസ്യമായതോടെ വെട്ടിലായ കത്തോലിക്കാ പുരോഹിതന്റെ രാജി മാർപാപ്പ സ്വീകരിച്ചു. 57 കാരനായ ബിഷപ്പ് ഫെർനാൻഡോ ബർഗല്ലോയാണ് ബിക്കിനി ധരിച്ച ഒരു യുവതിയോടൊപ്പം മെക്സിക്കോയിലെ ഒരു റിസോർട്ടിൽ ഉല്ലസിക്കുന്ന ഫോട്ടോകൾ പുറത്തായതോടെ വെട്ടിലായത്. 1997 മുതൽ ബ്യൂണസ് അയേഴ്സിലെ മെർലോ മൊറേനോ ഇടവകയെ നയിക്കുന്ന ബിഷപ്പ് ആയിരുന്നു ഫെർനാൻഡോ. പിടിക്കപ്പെട്ട ബിഷപ്പ് തനിക്ക് ഒരു റെസ്റ്റോറന്റ് ഉടമയായ യുവതിയുമായി പ്രേമ ബന്ധമുണ്ട് എന്ന് സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒരു ഇറ്റാലിയൻ മിഷനറി സംഘത്തിന്റെ സ്ഥാപകനായ പുരോഹിതൻ ലൂഗി പ്രാൻഡിനെ സംഘത്തിലെ വനിതാ മിഷനറിമാരുമായി പതിവായി ലൈംഗിക ബന്ധം പുലർത്തിയ കുറ്റത്തിന് മാർപാപ്പ പുറത്താക്കിയിരുന്നു. മിഷനറി സംഘം തെക്കേ അമേരിക്കയിൽ പ്രവർത്തിച്ചു വരുന്ന കാലത്താണ് പുരോഹിതൻ സംഘത്തിലെ വനിതാ മിഷനറിമാരുമായി ബന്ധപ്പെട്ടത്.

ഇതോടെ കത്തോലിക്കാ സഭയിലെ പുരോഹിതന്മാർക്ക് വിവാഹം കഴിക്കുവാനുള്ള അനുവാദം നൽകണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്.

എന്നാൽ പുരോഹിതന്മാരുടെ ബ്രഹ്മചര്യം പൌരോഹിത്യത്തിന് അത്യാവശ്യമാണ് എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന വത്തിക്കാൻ ലൈംഗിക അപവാദങ്ങൾക്ക് കാരണം ബ്രഹ്മചര്യമാണ് എന്ന് സമ്മതിക്കാൻ തയ്യാറല്ല. 2011ൽ ഒരു സംഘം ഓസ്ട്രിയൻ പുരോഹിതന്മാർ വിവാഹം കഴിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ശക്തമായി അപലപിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ഇസ്രായേല്‍ അന്തര്‍വാഹിനികളിലെ മിസൈലുകളില്‍ ആണവായുധം ഘടിപ്പിക്കുന്നു

June 5th, 2012

israel submarines-epathram

ബര്‍ലിന്‍: ഇസ്രായേല്‍ തങ്ങളുടെ അന്തര്‍വാഹിനികളിലെ ക്രൂയിസ് മിസൈല്‍ മുനകളില്‍ ആണവായുധം ഘടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നെന്ന ആരോപണ നിലനില്‍ക്കെയാണ് ഇസ്രായേലിന്റെ ഈ നടപടി. ജര്‍മനിയില്‍ നിന്ന് അടുത്തിടെ വാങ്ങിയ അത്യന്താധുനിക ഡീസല്‍-ഇലക്ട്രിക് ‘ഡോള്‍ഫിന്‍’ അന്തര്‍വാഹിനികളില്‍ ഘടിപ്പിച്ചിട്ടുള്ള മധ്യദൂര മിസൈലുകളിലാണ് ആണവായുധം ഘടിപ്പിച്ചിരിക്കുന്നത്.  ജര്‍മന്‍ മാസികയായ ദെര്‍ സ്പീജല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചൈന ധാർമ്മിക പ്രതിസന്ധിയിൽ

May 15th, 2012

dalai-lama-epathram

ലണ്ടൻ : ചൈന ധാർമ്മിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് ദലായ് ലാമ പ്രസ്താവിച്ചു. നിയമ രാഹിത്യവും വ്യാപകമായ അഴിമതിയും ചൈനയിൽ നടമാടുകയാണ്. ഇത് ചൈനക്കാരെ വൻ തോതിൽ ബുദ്ധ മതത്തിലേക്ക് ആകർഷിക്കുന്നു എന്നും ലാമ അറിയിച്ചു. ടെമ്പ്ൾടൺ പുരസ്കാരം സ്വീകരിക്കാനായി ലണ്ടനിൽ എത്തിയ വേളയിലാണ് ദലായ് ലാമ ഈ പ്രസ്താവന നടത്തിയത്.

ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ നടന്ന പുരസ്കാര ദാന ചടങ്ങിൽ പങ്കെടുത്ത ദലായ് ലാമ ലക്ഷക്കണക്കിന് ചൈനീസ് യുവാക്കളാണ് ആദ്ധ്യാത്മികതയിൽ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ട് വരുന്നത് എന്ന് ചൂണ്ടിക്കാട്ടി.

20 കോടി ചൈനാക്കാർ ബുദ്ധ മതം അനുസരിച്ച് ജീവിക്കുന്നതായി സർവേ കണക്കുകൾ വ്യക്തമാക്കുന്നു എന്ന് അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാര്‍പ്പാപ്പ ചുവന്ന മണ്ണില്‍

March 27th, 2012

pope-benedict-xvi-epathram

സാന്‍റിയാഗൊ: ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ ലോകത്തെ ചുവന്ന മണ്ണുകളില്‍ ഒന്നായ ക്യൂബയിലെത്തി. കമ്മ്യൂണിസം കാലഹരണ പെട്ട ഒന്നാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ  സന്ദര്‍ശനം. ക്യുബന്‍ പ്രസിഡന്‍റ് റൗള്‍ കാസ്ട്രൊയുമായി അദ്ദേഹം ഇന്നു ചര്‍ച്ച നടത്തും. റൗള്‍ കാസ്ട്രൊയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് സാന്‍റിയൊഗൊ വിമാനത്താവളത്തില്‍ മാര്‍പ്പാപ്പയ്ക്ക് നല്‍കിയത്. 14 വര്‍ഷത്തിനു ശേഷമാണ് ഒരു മാര്‍പ്പാപ്പ ക്യൂബ സന്ദര്‍ശിക്കുന്നത്. 1998ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ് ഇതിനു മുന്‍പ് ക്യൂബ സന്ദര്‍ശിച്ചത്. ക്യൂബയിലെത്തിയ ബെനഡിക്റ്റ് പതിനാറാമന്‍ ജോണ്‍ പോള്‍ രണ്ടാമന്‍റെ സന്ദര്‍ശനത്തെ അനുസ്മരിച്ചു. പൂര്‍ണമായി മതസ്വാതന്ത്ര്യം അനുവദിക്കുന്ന രാജ്യമാണു ക്യൂബയെന്നും, ജോണ്‍ പോള്‍ രണ്ടാമന്‍റെ സന്ദര്‍ശനം ക്രൈസ്തവ സഭയും ക്യൂബന്‍ സര്‍ക്കാരും തമ്മില്‍ വിശ്വാസത്തിന്‍റെയും സഹകരണത്തിന്‍റെയും പുതിയ യുഗത്തിനു തുടക്കമിട്ടതായി റൗള്‍ കാസ്ട്രൊ പറഞ്ഞു. സന്ദര്‍ശനത്തിനിടെ ഫിഡല്‍ കാസ്ട്രൊയുമായും ബെനഡിക്റ്റ് പതിനാറാമന്‍ കൂടിക്കാഴ്ച നടത്തും.

സാന്‍റിയാഗൊ ഡി ക്യൂബയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും വെര്‍ജീനിയ ഒഫ് ചാരിറ്റിയുടെ പള്ളിയില്‍ പ്രാര്‍ഥനയും മാര്‍പ്പാപ്പയുടെ സന്ദര്‍ശ പരിപാടിയില്‍ ഉള്‍പ്പെടുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക‌മ്യൂണിസം കാലഹരണപ്പെട്ടു: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ

March 25th, 2012

pope-benedict-xvi-epathram
ഹവാന:ക‌മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടുവെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. പരമ്പരാഗത മാര്‍ക്സിസ്റ്റ് ദര്‍ശനത്തിന് വര്‍ത്തമാനകാല യാദാര്‍ഥ്യങ്ങളൊടു പ്രതികരിക്കാനാവുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ക്യൂബയിലേക്കുള്ള സന്ദര്‍ശനത്തിനിടേ മെക്സിക്കോയില്‍ വച്ചാണ് മാര്‍പാപ്പ ഇത്തരം ഒരു വിവാദ പ്രസ്താവന നടത്തിയത്. എന്നാല്‍ ഈ വിമര്‍ശനത്തിനു ചെവികൊടുക്കാതെ മാര്‍പാപ്പയുടെ പദവിക്ക് പൂര്‍ണ്ണമായ ആദരവു നല്‍കിക്കൊണ്ട് അദ്ദേഹത്തെ സ്വീകരിക്കുമെന്നാണ് ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗ്വി‌സ് പ്രതികരിച്ചത്.

എന്നാല്‍ ക‌മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടു എന്ന മാര്‍പാപ്പയുടെ പ്രസ്താവന അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്ന് സി. പി. എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടു. ക‌മ്യൂണിസം കാലഹരണപ്പെട്ടു എന്ന് കരുതാനാകില്ലെന്നും സാര്‍വ്വദേശീയ ചലനങ്ങളെ സ്വാംശീകരിച്ച് മുന്നോട്ടു പോകുന്ന പ്രസ്ഥാനമാണ് അതെന്നും എസ്. ആര്‍. പി കൂട്ടിച്ചേര്‍ത്തു.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on ക‌മ്യൂണിസം കാലഹരണപ്പെട്ടു: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ

അമേരിക്കന്‍ പോലീസ്‌ മുസ്ലിം പള്ളികളില്‍ നിരീക്ഷണം നടത്തി

February 25th, 2012

nypd-spying-mosques-epathram

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക്‌ പോലീസ്‌ വകുപ്പ്‌ അമേരിക്കയിലെ മുസ്ലിം പള്ളികളില്‍ വരുന്ന സന്ദര്‍ശകരെയും അവരുടെ വാഹനങ്ങളെയും നിരീക്ഷിക്കുകയും പള്ളികളിലെ സംഭാഷണങ്ങള്‍ രഹസ്യമായി രേഖപ്പെടുത്തുകയും ചെയ്തതായി പോലീസ്‌ കമ്മീഷണര്‍ തയ്യാറാക്കിയ രേഖകളില്‍ നിന്നും വെളിപ്പെട്ടു. ഇന്റലിജന്‍സ്‌ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖകള്‍ക്ക് വിരുദ്ധമാണ് ഈ നടപടികള്‍ എന്ന് മനുഷ്യാവകാശ സംഘടനകള്‍ പരാതിപ്പെട്ടു.

എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കണ്ടുപിടിക്കാന്‍ വ്യക്തമായ മാര്‍ഗ്ഗരേഖകള്‍ ഒന്നും ഇല്ലെന്നും, തീവ്രവാദികള്‍ തങ്ങളുടെ പ്രവര്‍ത്തനത്തിനായി ഇന്റര്‍നെറ്റ് കഫേകള്‍, സിനിമാ ശാലകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, പാര്‍ക്കുകള്‍, പള്ളികള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഇടങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്നും അതിനാല്‍ തന്നെ ഇവിടങ്ങളിലെല്ലാം തന്നെ പോലീസ്‌ നിരീക്ഷണം നടത്തുന്നതിന്റെ ഭാഗമായാണ് പള്ളികളിലും നിരീക്ഷണം നടത്തിയത്‌. ഇതി അസ്വാഭാവികതയില്ല എന്ന് പോലീസ്‌ അധികൃതര്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിദേശ കറന്‍സി വ്യാപാരം ഹറാം

February 18th, 2012

malaysian-currency-epathram

ക്വാലാലമ്പൂര്‍ : വിദേശ കറന്‍സികള്‍ വില്‍പ്പന നടത്തി ലാഭം ഉണ്ടാക്കുന്നത്‌ ഇസ്ലാമിക ശരിയത്ത്‌ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് എന്നും അതിനാല്‍ ഈ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നത് മുസ്ലിംകള്‍ക്ക് ഹറാം ആണെന്നും മലേഷ്യയിലെ ദേശീയ ഫത്വ സമിതി അറിയിച്ചു.

ഇത്തരം വ്യാപാരം കറന്‍സിയുടെ വിലയുടെ ഊഹക്കച്ചവടം ആണെന്ന് തങ്ങള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായി സമിതി പറഞ്ഞു. ഇത് ഇസ്ലാമിന് എതിരാണ്. എന്നാല്‍ കറന്‍സി സ്വാഭാവികമായി വിനിമയം ചെയ്യുന്നതോ സാമ്പത്തിക സ്ഥാപനങ്ങള്‍ വഴി കൈമാറുന്നതോ തെറ്റല്ല എന്നും സമിതി വ്യക്തമാക്കി. കാരണം ഇത്തരം ഇടപാടുകളില്‍ ഊഹക്കച്ചവടമോ കച്ചവട ലാഭത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വമോ നിലനില്‍ക്കുന്നില്ല എന്ന് സമിതി ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡച്ചുകാരും ബുര്‍ഖ നിരോധിക്കും

January 28th, 2012

niqab-burqa-purdah-epathram

ആംസ്റ്റര്‍ഡാം : മുസ്ലിം വനിതകള്‍ അണിയുന്ന ബുര്‍ഖ അടക്കമുള്ള മുഖാവരണങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ നിരോധിക്കുവാന്‍ ഡച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതോടെ ബുര്‍ഖ നിരോധിക്കുന്ന രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമാവും നെതര്‍ലന്‍ഡ്സ്. ജനസംഖ്യയുടെ 6 ശതമാനം മുസ്ലിം മത വിശ്വാസികള്‍ ഉള്ള നെതര്‍ലന്‍ഡ്സില്‍ ഇത്തരം മുഖാവരണങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം തുലോം കുറവാണ്. എന്നിരുന്നാലും ഇസ്ലാം വിരുദ്ധ നിലപാടുകളുള്ള ഫ്രീഡം പാര്‍ട്ടിയുടെ പിന്തുണയോടെ നിലനില്‍ക്കുന്ന ലിബറല്‍ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റ്‌ മുന്നണി ഈ നിരോധനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്.

അടുത്ത വര്ഷം ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നിയമം ലംഘിച്ചു പൊതു സ്ഥലങ്ങളില്‍ മുഖം മറച്ചു പ്രത്യക്ഷപ്പെടുന്നവര്‍ക്ക്‌ 390 യൂറോ പിഴ ലഭിക്കും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

280 പ്രാവശ്യം പീഡനം നടത്തിയ പുരോഹിതന്‍ പിടിയില്‍

January 13th, 2012

pastor-epathram

ബെര്‍ലിന്‍ : മൂന്ന് ആണ്‍കുട്ടികളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച റോമന്‍ കത്തോലിക്കാ പുരോഹിതന്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. 280 പ്രാവശ്യം താന്‍ കുട്ടികളെ പീഡിപ്പിച്ചു എന്നാണ് പുരോഹിതന്റെ മൊഴി. 46 കാരനായ ഇയാളെ സഭയുടെ ചുമതലകളില്‍ നിന്നും സസ്പെന്‍ഡ്‌ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച കോടതിയില്‍ വിചാരണ നേരിട്ട ഇയാള്‍ കുറ്റം സമ്മതിച്ചുവെങ്കിലും താന്‍ ചെയ്ത കുറ്റത്തില്‍ പശ്ചാത്താപം ഒന്നും പ്രകടിപ്പിച്ചില്ല.

9 മുതല്‍ 15 വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് ഇരകളാക്കിയത്. ഇതില്‍ ഒരു കുട്ടി തന്റെ അമ്മയോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ജൂലൈയില്‍ പുരോഹിതന്‍ പോലീസ്‌ പിടിയില്‍ ആയത്.

പുരോഹിതന്റെ പീഡനത്തിന് ഇരകളായ കുട്ടികളെ പോലെ തന്നെ കത്തോലിക്കാ സഭയ്ക്കും പ്രതിയുടെ കൃത്യങ്ങള്‍ വന്‍ ദുരന്തമാണ് വരുത്തിയത്‌ എന്ന് സഭാ വക്താവ് പ്രസ്താവിച്ചു.

പോപ്‌ ബെനഡിക്ട് പതിനാറാമന്റെ ജന്മനാടായ ജര്‍മ്മനിയില്‍ ദശാബ്ദങ്ങളായി നടന്നു വരുന്ന നിരവധി പുരോഹിത പീഡന കഥകള്‍ പുറത്തു വന്നത് സഭയ്ക്ക് ഏറെ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭഗവദ്‌ ഗീത : ഇന്ത്യയുടെ ആരോപണം റഷ്യ തള്ളി

December 23rd, 2011

russian-court-epathram

മോസ്കോ : ഭഗവദ്‌ ഗീത എന്ന പൌരാണിക ഭാരതീയ കാവ്യമല്ല റഷ്യന്‍ കോടതിയില്‍ നിരോധനം നേരിടുന്നത് എന്നും മൂല കൃതിയുടെ ഒരു വ്യാഖ്യാനം മാത്രമാണ് ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത് എന്നും അതിനാല്‍ ഈ വിഷയത്തില്‍ ഇന്ത്യയുടെ പരാതി അടിസ്ഥാന രഹിതമാണ് എന്നും റഷ്യ വ്യക്തമാക്കി. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസ് (International Society for Krishna Consciousness – ISKCON) എന്ന സംഘടനയുടെ സ്ഥാപകനായ എ. സി. ഭക്തി വേദാന്ത സ്വാമി പ്രഭുപാദ 1968ല്‍ രചിച്ച ഭഗവദ്‌ ഗീതയുടെ വ്യാഖ്യാനത്തില്‍ അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ റഷ്യന്‍ ഭീകര പ്രവര്‍ത്തന വിരുദ്ധ നിയമത്തിന്റെ 13ആം ഖണ്ഡികയ്ക്ക് എതിരാണെന്നും ഇതാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍ ഉള്ളതെന്നും റഷ്യ വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

4 of 5345

« Previous Page« Previous « കൃത്രിമ സ്തനങ്ങള്‍ : ആശങ്ക വളരുന്നു
Next »Next Page » ആകാശത്തില്‍ നിന്നും നിഗൂഢ ഗോളം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine