അലക്‌സാന്‍ഡ്രിയ മില്‍സ് ലോക സുന്ദരി

October 31st, 2010

alexandria-mills-miss-world-2010-epathram

സാന്യ : 2010 ലെ ലോക സുന്ദരിപ്പട്ടം മിസ്സ്‌. അമേരിക്ക അലക്‌സാന്‍ഡ്രിയ മില്‍സ് സ്വന്തമാക്കി. ലോക രാജ്യങ്ങളില്‍ നിന്നുള്ള 119 സുന്ദരി മാരെ പിന്നിലാക്കി യാണ് 18 കാരിയായ അലക്‌സാന്‍ഡ്രിയ ഈ കിരീടം ചൂടിയത്. ദക്ഷിണ ചൈന യിലെ  വിനോദ സഞ്ചാര കേന്ദ്രമായ  സാന്യയില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി ജിബ്രാള്‍ട്ടറില്‍ നിന്നുള്ള കൈനെ അല്‍ഡോറിനോ,  അലക്‌സാന്‍ഡ്രിയ മില്‍സിനെ ലോകസുന്ദരി കിരീടം അണിയിച്ചു.

alexandria-mills-epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ക്ലിക്ക്‌ ചെയ്യുക

മിസ് ബോട്‌സ്വാന എമ്മാ വാറേയസ് രണ്ടാം സ്ഥാനത്തും മിസ് വെനസ്വേല അഡ്രിയാന വസിനി മൂന്നാം സ്ഥാനത്തും എത്തി.  മിസ്. അയര്‍ലന്‍ഡ്, മിസ്. ചൈന എന്നിവരാണ് അവസാന റൗണ്ടില്‍ എത്തിയ മറ്റു രാജ്യങ്ങള്‍.  20 സെമി ഫൈനലിസ്റ്റുകളില്‍ നിന്ന് ഏഴ് പേരാണ് ഫൈനലിലേക്ക് അര്‍ഹത നേടിയത്. ഇന്ത്യക്കാരി മാനസ്വി മാംഗാ യ്ക്ക് ആദ്യ ഇരുപതു സ്ഥാനക്കാരില്‍ ഒരാളാവാന്‍ പോലും കഴിഞ്ഞില്ല.

- pma

വായിക്കുക: , ,

1 അഭിപ്രായം »

മിസ് ഫിലിപ്പീന്‍സ് അപകടത്തില്‍ മരിച്ചു

August 25th, 2010

melody-gersbach-epathram

മനില: കഴിഞ്ഞ വര്‍ഷത്തെ മിസ് ഫിലിപ്പീന്‍സ് മെലഡി ഗെര്‍ബാക് (24) വാഹനാപകടത്തില്‍ മരിച്ചു. കിഴക്കന്‍ ഫിലിപ്പീന്‍സിലെ ബുലാ പട്ടണത്തില്‍ വച്ച് മെലഡി സഞ്ചരിച്ച കാറ് ഒരു ബസില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മെലഡിക്കൊപ്പം സഞ്ചരിച്ചിരുന്ന രണ്ടു പേരും മരിച്ചു.

കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്ന വിശ്വ സുന്ദരി മത്സരത്തില്‍ ഫിലിപ്പീന്‍സിനെ പ്രതിനിധീകരിച്ചത് മെലഡിയായിരുന്നു. ഈ വര്‍ഷത്തെ മിസ്.ഫിലിപ്പീന്‍സ് മത്സരത്തിന്റെ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ പോകുമ്പോള്‍ ആയിരുന്നു അപകടം. മരിച്ച മെലഡിയുടെ അമ്മ ഫിലിപ്പീസുകാ‍രിയും അച്ഛന്‍ ജര്‍മ്മന്‍ കാരനുമാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

മിസ്‌ മെക്സിക്കോ വിശ്വ സുന്ദരി

August 25th, 2010

jimena-navarrete-epathram
ലാസ് വേഗസ് : മെസ്കിക്കന്‍ സുന്ദരി ജിമേന നവറേറ്റ് (22) മിസ് യൂണിവേഴ്സ് 2010 ആയി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം മിസ് ജമൈക്ക യെണ്ടി ഫിലിപ്സിനാണ്. മിസ് ഓസ്ട്രേലിയ ജസ്റ്റ കാംബെല്‍ മൂന്നാം സ്ഥാനം നേടി. ലാസ് വേഗസില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ മറ്റു മത്സരാര്‍ഥികളെ പുറം തള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജിമേന നവറേറ്റിനെ നിലവിലെ മിസ് യൂണിവേഴ്സായ സ്റ്റെഫാനിയ ഫെര്‍ണാണ്ടസ് കിരീടം അണിയിച്ചു.

മോഡലിങ്ങ് രംഗത്ത് ശ്രദ്ധേയയായ ജിമേന ഇനി എയ്‌ഡ്സ്, കാന്‍സര്‍ രോഗങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ അംബാസിഡറായി സഹകരിക്കും. ഇന്ത്യന്‍ സുന്ദരി യുയോഷി സെന്‍ ഗുപ്തയും മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുത്തു എങ്കിലും ആദ്യ പതിനഞ്ചില്‍ പോലും വരാതെ മത്സരത്തില്‍ നിന്നും നേരത്തെ പുറത്തായി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« ഡോക്ടറേറ്റ്‌ വിവാദം : കപില്‍ സിബല്‍ മാപ്പ് ചോദിച്ചു
ടൈഗര്‍ വുഡ്സ് വിവാഹ മോചിതനായി »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine