കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ മദ്യപിക്കരുത് എന്ന് മുന്നറിയിപ്പ്‌

December 10th, 2020

liquor-alcohol-prohibited-for-sputnik-covid-vaccine-users-ePathram
മോസ്‌കോ : റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിന്‍ സ്പുട്‌നിക്-V സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കാന്‍ പാടില്ല എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കി.

വാക്സിന്റെ രണ്ടു ഡോസുകളില്‍ ആദ്യ ഡോസ് സ്വീകരി ക്കുന്നതിന് രണ്ടാഴ്ച മുമ്പ് എങ്കിലും മദ്യപാനം നിര്‍ത്തി വെക്കണം എന്നാണ് ആരോഗ്യ നീരീക്ഷക അന്നാ പോപോവ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

വാക്സിൻ കുത്തി വെച്ചു കഴിഞ്ഞാല്‍ അത് ശരീരത്തിൽ പ്രവര്‍ത്തന സജ്ജം ആവുന്നതു വരെ ജനങ്ങള്‍ സുരക്ഷി തത്വം കാത്തു സൂക്ഷിക്കണം. ഇതിനായി മാർഗ്ഗ നിർദ്ദേശ ങ്ങളും സുരക്ഷാ മുൻകരുതലുകളും പ്രഖ്യാപിച്ചു കൊണ്ട് റഷ്യൻ ഉപപ്രധാനമന്ത്രി രംഗത്തു വന്നു.

തിരക്കേറിയ ഇടങ്ങള്‍ ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക, ഫേയ്സ് മാസ്കും സാനിറ്റൈസറും ഉപയോഗിക്കുകയും മദ്യവും രോഗ പ്രതിരോധ മരുന്നു കളും ഒഴിവാക്കുക യും വേണം എന്നും സര്‍ക്കാര്‍ മുന്നറിയിപ്പില്‍ പറയുന്നു.

മദ്യവര്‍ജ്ജനം 42 ദിവസം തുടരണം. ശരീര ത്തിലെ ആല്‍ക്കഹോള്‍ സാന്നിദ്ധ്യം, കൊവിഡിന്ന് എതിരെ പ്രതിരോധ ശേഷി വര്‍ദ്ധി പ്പിക്കു വാനുള്ള കഴിവിനെ കുറക്കും. ആരോഗ്യം നില നിര്‍ത്തുവാനും ശക്തമായ രോഗ പ്രതിരോധ ശേഷി ലഭിക്കു ന്നതിനും വേണ്ടി മദ്യപാനം ഒഴിവാക്കുക എന്നും ഓര്‍മ്മിപ്പിച്ചു.

റഷ്യൻ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊവിഡ് വാക്സിൻ വികസിപ്പിച്ച് റഷ്യൻ സർവകലാശാല; മനുഷ്യരിൽ പരീക്ഷിച്ചത് വിജയകരം

July 13th, 2020

covid vaccine_epathram

കൊവിഡ് വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി റഷ്യയിലെ സെചനോവ് സർവകലാശാല. സർവകലാശാലയിലെ വളണ്ടിയർമാരിലാണ് കൊവിഡ് വാക്സിൻ പരീക്ഷണം നടത്തിയത്. വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു എന്നും പരീക്ഷണം വിജയകരമായിരുന്നു എന്നും മുഖ്യ ഗവേഷക എലെന സ്മോലിയാർചക് പറഞ്ഞു. റഷ്യൻ ന്യൂസ് ഏജൻസിയായ ടാസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“ഗവേഷണം അവസാനിച്ചു. വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞു. ജൂലായ് 15നും 20നും വളണ്ടിയർമാരെ ഡിസ്ചാർജ് ചെയ്യും. ഡിസ്ചാർജ് ആയതിനു ശേഷവും അവർ നിരീക്ഷണത്തിലായിരിക്കും.”- സർവകലാശാലയിലെ ക്ലിനിക്കൽ റിസർച്ച് സെൻ്ററിൻ്റെ ഹെഡ് ആയ എലെന പറഞ്ഞു.

ജൂൺ 18നാണ് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 18 വളണ്ടിയർമാരിലും ജൂൺ 23നു നടന്ന രണ്ടാം ഘട്ടത്തിൽ 20 വളണ്ടിയർമാരിലും വാക്സിൻ പരീക്ഷിച്ചു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുലപ്പാല്‍ കൊറോണ പ്രതിരോധത്തിന് : ഗവേഷണവുമായി റഷ്യ

May 28th, 2020

breast-feeding-milk-protein-protect-corona-virus-ePathram
മോസ്‌കോ : മുലപ്പാലില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനു കൾക്ക് കൊറോണ വൈറസിനെ പ്രതി രോധി ക്കുവാന്‍ ശേഷി ഉണ്ടായേക്കും എന്ന് റഷ്യന്‍ ഗവേഷകര്‍. മുല പ്പാലിലെ ലാക്ടോ ഫെറിന്‍ എന്ന പ്രോട്ടീന്‍ ആണ് നവ ജാത ശിശു ക്കളെ വൈറസ് ബാധയില്‍ നിന്നും സംരക്ഷിക്കുന്നത്.

മറ്റുള്ളവരെ അപേക്ഷിച്ച് നവജാത ശിശുക്കളില്‍ കൊവിഡ് വൈറസ് ബാധ കുറവ് ആണെ ന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാന ത്തിലാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമന ത്തില്‍ എത്തിയത്. ഈ വിഷയ ത്തില്‍ ഗവേഷണം നടത്തി കൊവിഡ് വൈറസിനു എതിരായ മരുന്ന് വികസിപ്പിക്കുവാന്‍ തയ്യാറെടുക്കുക യാണ് റഷ്യന്‍ അക്കാഡമി ഓഫ് സയന്‍സിലെ ജീന്‍ ബയോളജി വിഭാഗ ത്തിലെ ഗവേഷകര്‍.

ലാക്ടോ ഫെറിന്‍ ശരീരത്തിലെ പ്രതിരോധ സംവി ധാനത്തെ ശക്തി പ്പെടു ത്തുന്ന പ്രോട്ടീന്‍ ആണ്. നവജാത ശിശുക്കളില്‍ രോഗ പ്രതിരോധ സംവിധാനം വികസിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ബാക്ടീരിയ, വൈറസ് ആക്രമണങ്ങളില്‍ നിന്ന് ശിശുക്കളെ സംരക്ഷിക്കുന്നത് ലാക്ടോ ഫെറിന്‍ എന്ന പ്രോട്ടീന്‍ ആണ്.

അതിനാല്‍ ശിശുക്കളില്‍ മാത്രമല്ല മുതിര്‍ന്നവരിലും ഈ പ്രോട്ടീന്‍ പ്രതിരോധ ശേഷി വര്‍ദ്ധി പ്പിക്കും എന്നും ഗവേഷകര്‍ പറയുന്നു. ആട്ടിന്‍ പാലില്‍ നിന്ന് ജനിതക പരിഷ്‌കരണം നടത്തിയ പ്രൊട്ടീന്‍ 2007 ല്‍ റഷ്യന്‍ ഗവേഷ കര്‍ വികസിപ്പിച്ചിരുന്നു. നിയോ ലാക്ടോ ഫെറിന്‍ എന്നാണ് ഗവേഷകര്‍ ഇതിന് പേര്‍ നല്‍കിയത്.

ഇതിന്ന് ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ പ്രതിരോധി ക്കുവാനുള്ള ശേഷി യുണ്ട്. കൊറോണ വൈറസിന് എതിരെ നിയോ ലാക്ടോ ഫെറിന്റെ ഈ ശേഷി, ഉപയോഗി ക്കാന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പരിശോധിക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ട്രംപ് സംസാരിച്ചു, എണ്ണവില താഴ്ന്നു; വിഷയത്തില്‍ റഷ്യയുടെ തീരുമാനം നിര്‍ണായകമാകുന്നു

May 1st, 2019

Trump_epathram

മോസ്കോ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇടപെടലിനെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ നിരക്കില്‍ കുറവ് രേഖപ്പെടുത്തി. ബാരലിന് 75 ഡോളറിലേക്ക് അടുത്തുകൊണ്ടിരുന്ന അന്താരാഷ്ട്ര എണ്ണവില തിങ്കളാഴ്ച ബാരലിന് 70.77 ഡോളറിലേക്ക് താഴ്ന്നു.

യുഎസിന്‍റെ ഇറാന്‍ ഉപരോധത്തെത്തുടര്‍ന്ന് ക്രൂഡ് ഓയിലിലുണ്ടാകുന്ന കുറവ് ഒപെക് രാജ്യങ്ങള്‍ ഇടപെട്ട് നികത്തണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആവശ്യപ്പെട്ടിരുന്നു. എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഉല്‍പാദനം വര്‍ധിപ്പിച്ച് വില നിയന്ത്രിക്കണമെന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ആവശ്യപ്പെട്ടത്. ഇതിന്‍റെ ഭാഗമായി അദ്ദേഹം സൗദി ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സജീവ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച വന്‍ കയറ്റമുണ്ടായ ക്രൂഡ് ഓയില്‍ നിരക്കില്‍ ഇന്നോടെ കുറവ് രേഖപ്പെടുത്തി.

നേരത്തെ എണ്ണ വിലയില്‍ ഇടിവുണ്ടായപ്പോള്‍ ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനത്തില്‍ കുറവ് വരുത്തിയിരുന്നു. ഈ നടപടിയോട് അന്ന് ഒപെക് അംഗമല്ലാത്ത റഷ്യ അനുകൂലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ട്രംപിന്‍റെ അഭ്യര്‍ത്ഥന പ്രകാരം ഒപെക് ഉല്‍പാദനം ഉയര്‍ത്താന്‍ തീരുമാനിച്ചാല്‍ റഷ്യയുടെ പ്രതികരണം എന്താകുമെന്നാണ് എല്ലാവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. അടുത്ത ഒരു യോഗത്തിനപ്പുറം ഒപെക്കും റഷ്യ അടക്കമുളള ഒപെക് ഇതര പെട്രോളിയം ഉല്‍പാദകരും തമ്മിലുളള ധാരണ നീണ്ടുപോകില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആണവ ഇന്ധനത്തില്‍ കുതിക്കുന്ന ക്രൂസ് മിസൈല്‍ ; ലോകത്തെ ഭീതിയിലാഴ്ത്തി റഷ്യയുടെ വാദം

March 5th, 2019

missile-epathram

റഷ്യ : ആണവ ഇന്ധനത്തില്‍ കുതിക്കുന്ന ഒരു ക്രൂസ് മിസൈല്‍ വിജയകരമായി തങ്ങള്‍ പരീക്ഷിച്ചുവെന്ന് റഷ്യ. ഇതിനു ദിവസങ്ങളോളം ആകാശത്തു തുടരാനാകും, ആര്‍ക്കും വെടിവെച്ചിടാനാവില്ല. പടിഞ്ഞാറന്‍ പ്രതിരോധത്തെ മുഴുവന്‍ തകര്‍ക്കാന്‍ സാധിക്കും എന്നൊക്കെയാണ് റഷ്യ അവകാശപ്പെടുന്നത്.

റഷ്യന്‍ ശാസ്ത്രജ്ഞന്മാരുടെ അവകാശവാദങ്ങള്‍ പ്രകാരം അവര്‍ക്ക് ചെറിയൊരു ആണവ ഇന്ധന സംവിധാനം മിസൈലിനുള്ളില്‍ പിടിപ്പിക്കാനായി. പക്ഷേ, ഇതിനു പറന്നുയരാൻ ഉപയോഗിച്ചിരിക്കുന്നത് പരമ്പരാഗത എൻജിനാണ്. എന്നാല്‍, ആകാശത്തെത്തിയാല്‍ എൻജിനു ശക്തി പകരുന്നത് ആണവ ഇന്ധനവും. ആണവ റിയാക്ടറില്‍ നിന്നുള്ള നിന്നുള്ള ശക്തിയുപയോഗിച്ച് ജെറ്റ് എൻജിന്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഇത്തരമൊരു മിസൈലിനെക്കുറിച്ച് 2018 മാര്‍ച്ചില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. സര്‍വ്വശക്തമായിരിക്കും ഇതെന്നാണ് അദ്ദേഹം അന്നേ അവകാശപ്പെട്ടത്.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്പെയിന്‍ പുറത്ത് : റഷ്യ ക്വാര്‍ട്ടറില്‍

July 2nd, 2018

logo-fifa-world-cup-russia-2018-ePathram
പെനാല്‍ട്ടിയില്‍ കരുത്ത് കാട്ടി ആതിഥേയര്‍. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ സ്പെയിന്‍ പുറത്ത്. മൂന്നിനെതിരെ നാലു ഗോളു കള്‍ക്കാണ് റഷ്യ വിജയം കൊയ്തത്.

മത്സരം അവ സാനി ക്കുന്ന 90 ആം മിനിറ്റിൽ സ്പെയിന്‍ – റഷ്യ പോരാട്ടം ഒപ്പത്തിനൊപ്പം ആയ പ്പോഴാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി യത്. എന്നാല്‍ അധിക സമയ ത്തിലും സമ നില തുടര്‍ന്നപ്പോള്‍ പോരാട്ടം പെനാല്‍ട്ടി യിലേക്ക് കടന്നു.

പെനാല്‍ട്ടി ഷൂട്ടൗ ട്ടില്‍ മൂന്നിനെതിരെ നാലു ഗോളു കള്‍ അടിച്ചാണ് റഷ്യ ക്വർട്ടറിലേക്കു കടന്നത്. സോവിയറ്റ് യൂണിയൻ റഷ്യ ആയതിനു ശേഷം ആദ്യമായിട്ടാണ് ലോകകപ്പ് ക്വാര്‍ട്ടറിലേക്ക് എത്തു ന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോക കപ്പ് : 7 ടീമു കള്‍ കടന്നു – 9 ടീമു കള്‍ കാത്തിരിക്കുന്നു

June 25th, 2018

logo-fifa-world-cup-russia-2018-ePathram
ലോകകപ്പ് ഫുട് ബോളിൽ ഗ്രൂപ്പ് മത്സര ങ്ങള്‍ അവ സാന റൗണ്ടി ലേക്ക് കടക്കു മ്പോള്‍ പ്രീ ക്വാര്‍ട്ട റി ലേക്ക് അവസരം കാത്ത് വമ്പന്‍മാര്‍. സാധ്യതകളും കണക്കു കളും ഇങ്ങനെ :

ലോക കപ്പ് ഗ്രൂപ്പ് ഘട്ടം അവസാന റൗണ്ടി ലേക്ക് കടക്കു മ്പോള്‍ ആദ്യ രണ്ട് റൗണ്ട് ഫല ത്തിന്‍റെ അടിസ്ഥാന ത്തില്‍ 7 ടീമു കളാണ് നിലവില്‍ പ്രീ ക്വാര്‍ട്ടറി ലേക്ക് യോഗ്യത നേടിയത്.

തുടർന്ന് 9 ടീമുകള്‍ കൂടി പ്രീ ക്വാര്‍ട്ടറി ലേക്ക് കടക്കാന്‍ യോഗ്യത നേടും. ഈ 9 ടീമുകളില്‍ ഇടം നേടാന്‍ വമ്പന്‍ മാർ ഉള്‍പ്പെടെ ഡസനിലേറെ ടീമു കള്‍ ഇന്ന് മുതല്‍ ജീവ ന്മരണ പോരാട്ട ത്തിനിറങ്ങു കയാണ്.ഓരോ ഗ്രൂപ്പി ലെയും നില വിലെ സാഹ ചര്യ ങ്ങളെ യും ടീമു കളുടെ സാധ്യത കളെ യുംക്കുറിച്ച് ഒരു ലഘു വിവരണം :

fifa-world-cup-russia-2018-analyses-ePathram

ഗ്രൂപ്പ് – എ.

ഗ്രൂപ്പ് എ യില്‍ പ്രീ ക്വാര്‍ട്ട റിന്‍റെ കാര്യ ത്തില്‍ അനി ശ്ചി ത ത്വ ങ്ങളൊന്നും ഇല്ല. റഷ്യയും ഉറുഗ്വേ യും പ്രീ ക്വാര്‍ ട്ടറി ലേക്ക് യോഗ്യത നേടി. ഇനി അറിയാനുള്ളത് ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആരെന്ന് മാത്രം.

ഗ്രൂപ്പ് – ബി.

നില വില്‍ ഗ്രൂപ്പ് ബി യില്‍ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം കാത്ത് നില്‍ക്കു ന്നത് 3 ടീമു കളാണ്. സ്പെയിന്‍, പോര്‍ച്ചു ഗല്‍, ഇറാന്‍ എന്നിവർ.

സ്പെയിനും പോര്‍ച്ചുഗലിനും നാല് പോയിന്‍റ് വീത മുണ്ട്. ഇറാന് 3 പോയന്‍റും. പോര്‍ച്ചുഗല്‍ ഇറാനെ തിരെ സമ നില മതിയാകും. അഥവാ പോര്‍ച്ചുഗല്‍ ഇറാനെ തോല്‍പ്പി ച്ചാല്‍ സ്പെയിൻ മൊറോക്കോ യോട് തോറ്റാലും പ്രീ ക്വാര്‍ട്ട റിലേക്ക് കടക്കാം. ഇറാന് പ്രീ ക്വാര്‍ട്ട റിലേക്ക് കടക്കാന്‍ വിജയം അനിവാര്യം.

ഗ്രൂപ്പ് – സി.

ഫ്രാന്‍സ് പ്രീ ക്വാര്‍ട്ട റിലേക്ക് യോഗ്യത നേടി. ലക്ഷ്യം വയ്ക്കുന്നത് ഗ്രൂപ്പ് ജേതാക്കള്‍ സ്ഥാന മാണ്. ഡെന്മാര്‍ ക്കും ഓസ്ട്രേലിയ യുമാണ് പ്രീക്വാര്‍ട്ടര്‍ ലക്ഷ്യം വയ്ക്കുന്ന മറ്റ് ടീമു കള്‍.ഓസ്ട്രേലി യ്ക്കു വിദൂര സാധ്യത മാത്ര മാണുള്ളത് പ്രീ ക്വാര്‍ട്ടറിലെത്താന്‍. ഡെന്മാര്‍ക്കിന് ഫ്രാന്‍സിനോട് സമ നില മതിയാകും. എന്നാല്‍ ഡെന്മാര്‍ക്ക് ഫ്രാന്‍സിനോട് തോല്‍ക്കു കയും ഓസ്ട്രേലിയ 3 ഗോളിന്‍റെ വ്യത്യാസ ത്തിന് പെറു വിനെ പരാ ജയ പ്പെടുത്തു കയും ചെയ്താല്‍ അവര്‍ക്ക് പ്രീ ക്വാര്‍ട്ട റില്‍ കടക്കാം

ഗ്രൂപ്പ് – ഡി.

അര്‍ജന്‍റീന യുടെ ഭാഗ്യവും കളി മികവും കാണേണ്ട ഗ്രൂപ്പ്. ക്രൊയേഷ്യ ഗ്രൂപ്പ് ജേതാക്ക ളായി പ്രീ ക്വാര്‍ട്ട റില്‍ കടന്നു. ഇനി പ്രവേശനം കാത്തി രിക്കു ന്നത് 3 ടീമു കള്‍. ഇതില്‍ ഐസ്ലാന്‍റിന് സാധ്യത കള്‍ നന്നേ കുറവ്.

അര്‍ജന്‍റീന ക്കു പ്രീ ക്വാര്‍ട്ട റില്‍ കടക്കാന്‍ നൈജീരിയ യെ പരാജയപ്പെടുത്തണം. എന്നാലും ഐസ്ലാന്‍റ് മികച്ച വിജയം കാ‍ഴ്ച വച്ചാല്‍ അര്‍ജന്‍റീന പുറത്ത് പോകും. അര്‍ജന്‍റീന യോട് നൈജീരിയ സമ നില പിടിച്ചാലും അര്‍ജന്‍റീന പുറത്ത് പോകും. നൈജീരിയ കടക്കും. മികച്ച മാര്‍ജിനിലുള്ള വിജയം ക്രൊയേഷ്യ യോട് സ്വന്ത മാക്കി യാലേ ഐസ്ലാന്‍റിന് പ്രീ ക്വാര്‍ട്ടറി ലേക്ക് കട ക്കാനാകൂ. മികച്ച ഫോമി ലുള്ള ക്രൊയേഷ്യയെ തടയുക സാധ്യ മെന്ന് തോന്നുന്നില്ല.

ഗ്രൂപ്പ് – ഇ.

ക‍ഴിഞ്ഞ മത്സരം വിജയിച്ച്‌ എങ്കിലും ബ്രസീലിന് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പി ക്കാനാ യില്ല. സ്വിറ്റ്സര്‍ലന്‍റി നോട് സമ നില പിടിച്ചാല്‍ ബ്രസീലിന് കടക്കാം. സെര്‍ബിയ കോസ്റ്റാറിക്ക യോട് തോറ്റാല്‍ സ്വിറ്റ്സര്‍ലന്‍റിനും സമ നില മതിയാകും. അങ്ങനെ സംഭവിക്കാതെ സെര്‍ബിയ കോസ്റ്ററിക്ക യെ പരാ ജയ പ്പെടു ത്തിയാല്‍ ബ്രസീലിനോ സ്വിറ്റ്സര്‍ലന്‍റി നോ രണ്ട് പേരില്‍ ഒരാള്‍ക്ക് മാത്രമേ കടക്കാനാകൂ

ഗ്രൂപ്പ് – എഫ്.

അനിശ്ചിതത്വം ഗ്രൂപ്പ് എഫിലും നില നില്‍ക്കുന്നു. കൊറിയ ജര്‍മ്മനിയെ സമ നില യില്‍ തളച്ചാല്‍ ജര്‍മ്മനി പുറത്താകും. മെക്സിക്കോ സീഡനെ തോല്‍പ്പിച്ചാല്‍ മെക്സിക്കോയും ജര്‍മ്മനിയും ക്വാളിഫൈ ചെയ്യും. ആറു പോയന്‍റുണ്ടെങ്കിലും ടിസ്റ്റ് അവിടെ യല്ല സ്വീഡന്‍ മെക്സി ക്കോയെ 2 ഗോള്‍ ഗോള്‍ വ്യത്യാസത്തില്‍ തോല്‍പ്പി ക്കുകയും ജര്‍മ്മനി കൊറിയയെ തോല്‍പ്പി ക്കുകയും ചെയ്താല്‍ മെക്സിക്കോ പുറത്താകും.

കൊറിയ പുറത്താകുമെന്ന് കരുതാനായിട്ടില്ല. കൊറിയ ജര്‍മ്മനി യെ 2 ഗോള്‍ വ്യത്യാസത്തില്‍ തോല്‍പ്പി ക്കുക യും സ്വീഡന്‍ മെക്സിക്കോയോട് തോല്‍ക്കുകയും ചെയ്താല്‍ കൊറിയയ്ക്കും മെക്സിക്കോ യ്ക്കൊ പ്പം ക്വാളിഫൈ ചെയ്യാം.

ഗ്രൂപ്പ് – ജി.

ഗ്രൂപ്പ് ജി യില്‍ കാര്യങ്ങള്‍ വ്യക്ത മാണ്. ഇംഗ്ലണ്ടും ബെല്‍ജിയ വും പ്രീ ക്വാര്‍ട്ട റില്‍ കടന്നു. ഇനി അറി യാനു ള്ളത് ആര് ഗ്രൂപ്പ് ചാമ്പ്യ ന്മാരാകും എന്ന് മാത്രം.

 

ഗ്രൂപ്പ് – എച്ച്.

ജപ്പാനും സെനഗലും കൊളംബിയ യും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ യില്‍. ജപ്പാന് പോളണ്ടും സെനഗലിന് കൊളം ബിയ യുമാണ് എതി രാളികള്‍. ജപ്പാന് സമനില കൊണ്ട് തന്നെ പ്രീ ക്വാര്‍ട്ട റില്‍ കടക്കാം. കൊളംബിയ സെനഗ ലിനേ പരാ ജയ പ്പെടു ത്തിയാല്‍ പ്രീക്വാര്‍ട്ടറില്‍ എത്താം. എന്നാല്‍ സെനഗലിന് കൊളംബിയ യോട് സമ നില മതി യാകും.

പുറത്തായ ടീമുകള്‍ :- ഈജിപ്ത്, സൗദി അറേബ്യാ, മൊറോക്കോ, പെറു, കോസ്റ്റാറിക്ക, പാനമ, ടുണീഷ്യ, ഇതു വരെ പുറത്തായ ടീമു കളിലെ ഏറ്റവും വലിയ വമ്പ ന്മാരാണ് പോളണ്ട്.

– ഹുസ്സൈൻ തട്ടത്താഴത്ത്, ഞാങ്ങാട്ടിരി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റഷ്യ അവസാന 16 ലേക്ക് : ചെറിഷേവ് താരമാകുന്നു

June 21st, 2018

denis-cheryshev-russia-world-cup-2018-ePathram

ലോക കപ്പ് പോലുള്ള വലിയ വേദി യിൽ ഇഞ്ചോട് ഇഞ്ചു പോരാട്ടം നടക്കു മ്പോൾ ഒരു സെൽഫു ഗോൾ വഴ ങ്ങുക എത്ര വലിയ ടീം ആണെ ങ്കിലും അത് ഗോൾ വഴങ്ങിയ ടീമിന്റെ മനോ നില തകർക്കും എന്നതിന് ഏറ്റ വും വലിയ ഉദാഹരണ മാണ് റഷ്യ – ഈജിപ്ത് മത്സരം.

നിരന്തരം ആക്രമണം അഴിച്ചു വിട്ടു കൊണ്ടിരുന്ന ചുവ പ്പൻ പട ആ അവസരം ശരിക്കും ഒന്നിന്നു പിറകെ ഒന്നായി മുതലാക്കു കയും ചെയ്തു. മുഹമ്മദ്‌ സലാഹ് എന്ന ലോകോത്തര പ്രതിഭ ക്ക് ബോൾ എത്തി ക്കുന്ന തിൽ ഈജിപ്ഷ്യൻ മിഡ് ഫീൽഡ് പരാജയ പ്പെടു കയും ചെയ്തു. ലഭിച്ച രണ്ടു അവസര ങ്ങൾ സലാഹിന് ഗോളി ൽ എത്തിക്കു വാനും കഴിഞ്ഞില്ല.

കളിയുടെ അവസാന നിമിഷ ങ്ങളിൽ ഫോമിൽ എത്തിയ സലാഹിന്റെ നേതൃത്വ ത്തിൽ ഈജി പ്ഷ്യൻ ടീം ആക്ര മിച്ചു കളിച്ചു എങ്കിലും മുഹമ്മദ്‌ സലാഹി ന്റെ ഒരു സുന്ദരൻ പെനാൽറ്റി ഗോളിൽ ഈജിപ്ത് കളി അവ സാ നി പ്പിക്കുക യായി രുന്നു.

വേൾഡ് കപ്പിലെ പുത്തൻ താരോദയം ആരാണ് എന്ന ചോദ്യ ത്തിന്ന് ആതിഥേയർ ആയ റഷ്യ തന്നെ മറു പടി തരുന്നു. ഈ വേൾഡ് കപ്പിലെ ടോപ് സ്‌കോറർ പദവി യിൽ ഉള്ള റിയൽ മാഡിഡ് സ്‌ട്രൈക്കർ ചെറിഷേവ് തന്നെ.

രണ്ടു കളി കളിൽ നിന്നും 8 -1 എന്ന ഗോൾ മാർജിനിൽ ആതി ഥേയർ ആയ റഷ്യ അവസാന 16 ലേക്ക്.

– തയ്യാറാക്കിയത് : ഹുസ്സൈന്‍ തട്ടത്താഴത്ത്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭീകരതയ്ക്ക് എതിരെ സംയുക്ത മുന്നണി വേണമെന്ന് റഷ്യയും ചൈനയും

November 16th, 2015

brics-2015-epathram

ബെയ്ജിംഗ്: പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരതക്ക് എതിരെ ഒരു സംയുക്ത മുന്നണി വേണം എന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു. ജി-20 ഉച്ചകോടിക്ക് അനുബന്ധമായി നടക്കുന്ന ബ്രിക്സ് (ബ്രസീൽ – റഷ്യ – ഇന്ത്യ – ചൈന – ദക്ഷിണാഫ്രിക്ക) രാഷ്ട്ര തലവന്മാരുടെ സമ്മേളനത്തിലാണ് ഈ ആവശ്യം ഉയർന്നു വന്നത്.

എന്നാൽ ഇത്തരമൊരു മുന്നണി ഭീകരതയുടെ അടിസ്ഥാന കാരണങ്ങൾക്ക് ഊന്നൽ നൽകി കൊണ്ട് നിലകൊള്ളണം എന്നും ഇരട്ടത്താപ്പ് നയങ്ങൾ സ്വീകരിക്കാതിരിക്കാൻ ശ്രദ്ധിക്കണം എന്നും ചൈനീസ് പ്രസിഡണ്ട് ഓർമ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റഷ്യ മൂന്നാം ലോക മഹായുദ്ധം കാംക്ഷിക്കുന്നു: ഉക്രെയിൻ

May 25th, 2014

ukraine-putin-conflict-epathram

കിയെവ്: ഉക്രെയിനിൽ രാഷ്ട്രീയമായും സൈനികമായും ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുക വഴി മൂന്നാം ലോക മഹായുദ്ധമാണ് റഷ്യ കാംക്ഷിക്കുന്നത് എന്ന് ഉക്രെയിൻ പ്രധാനമന്ത്രി അർസെനി യാറ്റ്സെന്യൂൿ പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളിൽ നിന്നും ലോകം ഇനിയും മോചിതമായിട്ടില്ല. അതിന് മുൻപേ മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുവാനാണ് റഷ്യ പദ്ധതിയിടുന്നത്. ഭീകരവാദികളെ പിന്തുണയ്ക്കുന്ന നിലപാടാണ് റഷ്യയുടേത്. ഇത്തരമൊരു സൈനിക നീക്കം യൂറോപ്പിൽ ആകമാനം സൈനിക സംഘർഷത്തിന് വഴിമരുന്നിടും – ഇടക്കാല മന്ത്രിസഭയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ഇത് ടെലിവിഷനിൽ തൽസമയം സംപ്രേഷണം ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിനിടയിൽ ഏറ്റവും കടുത്ത ഭാഷയിലാണ് വെള്ളിയാഴ്ച്ച നടന്ന വാൿ യുദ്ധത്തിൽ ഉക്രെയിനിലെ പ്രധാനമന്ത്രി റഷ്യയ്ക്ക് താക്കീത് നൽകിയത്. ഇരു രാജ്യങ്ങളും അതിർത്തിയിൽ സൈന്യ വിന്യാസം നടത്തി കഴിഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « സോമാലിയന്‍ പാര്‍ലമെന്റില്‍ ഭീകരാക്രമണം
Next Page » വീണു കിട്ടിയ 74 ലക്ഷം രൂപ തിരികെ നൽകി »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine