ഒബാമയുടെ മകള്‍ക്ക് ഫേസ്ബുക്ക് വിലക്ക്

December 19th, 2011

the-new-obama-family-portrait-epathram

വാഷിങ്ടണ്‍ : അമേരിക്കയുടെ ആദ്യത്തെ സോഷ്യല്‍ മീഡിയാ പ്രസിഡണ്ട് എന്ന് അറിയപ്പെടുന്ന ബരാക്‌ ഒബാമ സ്വന്തം മക്കളെ ഫേസ്ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയത്‌ വൈരുദ്ധ്യമായി. അപരിചിതര്‍ തന്റെ കുടുംബ കാര്യങ്ങള്‍ അറിയുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് ഇത് സംബന്ധിച്ച് ഒബാമയുടെ വിശദീകരണം.

ഒബാമയുടെ മൂത്ത മകളായ മലിയയ്ക്ക് പതിമൂന്ന് വയസായി. ഫേസ്ബുക്ക് ഉപയോഗിക്കാവുന്ന പ്രായം. എന്നാല്‍ 4 വര്‍ഷമെങ്കിലും കഴിഞ്ഞ് മകള്‍ക്ക് 17 വയസാവട്ടെ, എന്നിട്ട് വേണമെങ്കില്‍ ഉപയോഗിച്ചു കൊള്ളട്ടെ എന്നാണ് ഒബാമ പറയുന്നത്. ഒബാമയുടെ രണ്ടാമത്തെ മകളായ സാഷയ്ക്ക് വെറും 10 വയസു മാത്രമേ ആയിട്ടുള്ളൂ.

തന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണ വേളയില്‍ യുവാക്കളെ ആകര്‍ഷിക്കാനായി വന്‍ തോതില്‍ ഫേസ്ബുക്ക് ഉപയോഗിച്ച വ്യക്തിയാണ് ഒബാമ. അടുത്ത തെരഞ്ഞെടുപ്പ്‌ ലക്‌ഷ്യം വെച്ച് ഇഉപ്പോഴും അദ്ദേഹം ഫേസ്ബുക്ക് നന്നായി ഉപയോഗിക്കുന്നുമുണ്ട്. കഴിഞ്ഞ ആഴ്ച ഫേസ്ബുക്ക് ആല്‍ബത്തില്‍ തന്റെ ഏറ്റവും പുതിയ കുടുംബ ഫോട്ടോ (മുകളിലെ ഫോട്ടോ) ഒബാമ അപ് ലോഡ്‌ ചെയ്യുകയുണ്ടായി. ഇതിന് 71,000 ലൈക്കുകളാണ് ലഭിച്ചത്. ഒബാമയുടെ ഫേസ്ബുക്ക് പേജ് 2.4 കോടി പേരാണ് ലൈക്ക്‌ ചെയ്തിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുന്‍ ചെക് പ്രസിഡന്റ് വാക്ലവ് ഹവേല്‍ അന്തരിച്ചു

December 18th, 2011

cheq-president-epathram

പ്രാഗ്: മുന്‍ ചെക് പ്രസിഡന്റ് വാക്ലവ് ഹവേല്‍ (75) അന്തരിച്ചു. ഏറെനാളായി രോഗബാധിതനായിരുന്നു. ചെക്കോസ്ലോവാക്യയുടെ അവസാനത്തെ പ്രസിഡന്റും ചെക് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റുമായ ഇദ്ദേഹമാണ് കമ്മ്യൂണിസ്റ്റ് ഭരണത്തെ ചെക്കോസ്ലോവാക്യയില്‍ നിന്ന് ഇല്ലാതാക്കിയ വെല്‍വെറ്റ് വിപ്ലവത്തിന് നേതൃത്വം നല്‍കിയത്. അറിയപ്പെടുന്ന ഒരു നാടകകൃത്തും കവിയുമായിരുന്ന ഇദ്ദേഹം നിരവധി കവിതകളും ഇരുപതോളം നാടകങ്ങളും നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്.

-

വായിക്കുക:

Comments Off on മുന്‍ ചെക് പ്രസിഡന്റ് വാക്ലവ് ഹവേല്‍ അന്തരിച്ചു

ഇറാഖ്‌ യുദ്ധം തീര്‍ന്നു

December 16th, 2011

iraq-body-count-epathram

ബാഗ്ദാദ് : ഒന്‍പതു വര്ഷം നീണ്ടു നിന്ന രക്ത രൂഷിതമായ ഇറാഖ്‌ യുദ്ധം ഔപചാരികമായി ഇന്നലെ അവസാനിച്ചു. അധിനിവേശത്തിന്റെ ഭീതിദവും അസ്വസ്ഥവുമായ ഓര്‍മ്മപ്പെടുത്തലായിരുന്നു 45 മിനിറ്റ്‌ മാത്രം നീണ്ടു നിന്ന ഏറെ ഒച്ചപ്പാടുകള്‍ ഒന്നുമില്ലാതെ നടത്തിയ ഔപചാരിക ചടങ്ങ്. ബാഗ്ദാദ് വിമാനത്താവളത്തിന്റെ ഒരു മൂലയില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ചടങ്ങ് നടന്നത്. ഇറാഖികളുടെ അഭാവം ചടങ്ങില്‍ പ്രകടമായിരുന്നു. ഒഴിഞ്ഞു കിടന്ന കസേരകളില്‍ അതില്‍ ഇരിക്കുവാനുള്ള ആളിന്റെ പേരിനു താഴെ ഒരു ആക്രമണം ഉണ്ടായാല്‍ രക്ഷപ്പെടാനായി ഓടി ഒളിക്കേണ്ട താവളത്തിന്റെ പേര് കൂടി നല്‍കിയിരുന്നത് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്ന ഇറാഖില്‍ ഇപ്പോഴും നില നില്‍ക്കുന്ന അരക്ഷിതാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നു.

പരസ്പരം പോരാടുന്ന വിഭാഗങ്ങളുടെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഒരു സുസ്ഥിരമായ ഭരണം നടത്തുവാന്‍ ഇറാഖ്‌ സജ്ജമാണോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. യുദ്ധത്തില്‍ നഷ്ടപ്പെട്ട ജീവന്റെ കണക്കുകള്‍ യുദ്ധത്തിന്റെ സാമ്പത്തിക ശാസ്ത്ര വിലയിരുത്തലുകളെ അപ്രസക്തമാക്കുന്നു. ജോര്‍ജ്‌ ബുഷ്‌ ഇറാഖിന്റെ പക്കല്‍ ഉണ്ടെന്നു അവകാശപ്പെട്ട ഭീകരായുധങ്ങള്‍ (Weapons of Mass Destruction – WMD – വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍) ഇറാഖില്‍ നിന്നും കണ്ടെത്താനായില്ല എന്ന പ്രഹേളികയും അവശേഷിക്കുന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 4500 ഓളം അമേരിക്കന്‍ സൈനികര്‍ക്കും പതിനായിരക്കണക്കിന് ഇറാഖികള്‍ക്കും തങ്ങളുടെ ജീവന്‍ ഈ യുദ്ധത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ മരണ സംഖ്യ ഇതിന്റെ പതിന്മടങ്ങാണ് എന്ന് 2003 ലെ ഇറാഖ്‌ അധിനിവേശം മുതല്‍ അധിനിവേശത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സാധാരണ ജനങ്ങളുടെ കണക്ക്‌ സൂക്ഷിക്കുന്ന ഇറാഖ്‌ ബോഡി കൌണ്ട് എന്ന വെബ്സൈറ്റ്‌ സാക്ഷ്യപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇറാഖില്‍ സൈനിക താവളങ്ങള്‍ നിലനിര്‍ത്തില്ലെന്ന് ഒബാമ

December 14th, 2011

barack-obama-epathram

വാഷിങ്ടണ്‍ : ഇറാഖില്‍ നിന്നും പിന്‍വാങ്ങി കഴിഞ്ഞാല്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇറാഖില്‍ നിലനിര്ത്തില്ല എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമ പ്രസ്താവിച്ചു. എന്നാല്‍ മദ്ധ്യ പൂര്‍വ്വേഷ്യയില്‍ അമേരിക്കയുടെ ശക്തമായ സാന്നിദ്ധ്യം തുടരുക തന്നെ ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാഖില്‍ നിന്നും തങ്ങള്‍ സൈന്യത്തെ പിന്‍വലിക്കുകയാണ്. ഇറാഖിനകത്ത് ഇനി അമേരിക്കയ്ക്ക് സൈനിക താവളങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ ശക്തമായ നയതന്ത്ര സാന്നിദ്ധ്യം ഇറാഖില്‍ തങ്ങള്‍ തുടര്‍ന്നും നിലനിര്‍ത്തും. എന്നാല്‍ പ്രദേശത്തെ മറ്റുള്ളവര്‍ ഇറാഖിന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ വെറുതെ ഇരിക്കില്ല – അദ്ദേഹം തുടര്‍ന്നു. ഇതിനായി മദ്ധ്യ പൂര്‍വ്വേഷ്യയില്‍ അമേരിക്കന്‍ സൈനിക സാന്നിദ്ധ്യം നിലനിര്‍ത്തും. അമേരിക്ക തങ്ങളുടെ സുഹൃത്തുക്കളുടെ സുരക്ഷ എന്നും ഉറപ്പു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എസ് വിമാനങ്ങള്‍ക്ക് പാക്‌ വിലക്കേര്‍പ്പെടുത്തുന്നു

December 13th, 2011

Syed-Yousaf-Raza-Gilani-epathram

ഇസ്ലാമാബാദ്: അഫ്ഗാനിലേക്കുള്ള നാറ്റോയുടെ വാണിജ്യ പാതകള്‍ അടച്ചതിനു പിന്നാലെ പാക്‌ വ്യാമാതിര്ത്തിയും അമേരിക്കന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. പാക് പ്രധാനമന്ത്രി യൂസുഫ് റാസ ഗീലാനി ബി. ബി. സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്‌. “അമേരിക്കയുമായുള്ള പ്രശ്നങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടാകുന്നതു വരെ നാറ്റോ ട്രക്കുകള്‍ക്കുള്ള വിലക്ക് പിന്‍വലിക്കില്ലെന്ന് ഒന്നിച്ചാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ബന്ധങ്ങള്‍ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്” അദ്ദേഹം പറഞ്ഞു. അമേരിക്ക ഡ്രോണാക്രമണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഷംസി വ്യോമതാവളം പാക്കിസ്താന്റെ നിര്‍ദ്ദേശ പ്രകാരം അടച്ചിരുന്നു. അമേരിക്കയും പാകിസ്ഥാനുമായുള്ള ബന്ധം ഇതോടെ കൂടുതല്‍ വഷളായിരികുക്കുകയാണ്.

-

വായിക്കുക: , , , ,

Comments Off on യു.എസ് വിമാനങ്ങള്‍ക്ക് പാക്‌ വിലക്കേര്‍പ്പെടുത്തുന്നു

നാറ്റോ സേനയുടെ ആക്രമണം പാകിസ്താന്‍ അറിവോടെ

December 3rd, 2011

pakistan-nato-attack-epathram

വാഷിങ്ടണ്‍: നാറ്റോ സേനയ പാകിസ്താന്‍ സൈനികര്‍ക്കു നേരെ നടത്തിയ ആക്രമണം പാകിസ്താന്‍ ഉദ്യോഗസ്ഥരുടെ അറിവോടെ തന്നെയായിരുന്നു എന്ന് റിപ്പോര്‍ട്ട്. ഈ മേഖലയില്‍ സൈനികരുണ്ടെന്ന വിവരം അറിയാതെ അനുമതി നല്‍കുകയായിരുന്നുവെന്ന് വാള്‍ സ്ട്രീട്ട് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ പാകിസ്താന്‍ അധികൃതരുടെ അനുമതിയോടുകൂടിയാണ് അഫ്ഗാന്‍-പാക് അതിര്‍ത്തികളില്‍ നാറ്റോ സേന വ്യോമാക്രമണം നടത്തിയതെന്ന് വ്യക്തമായതോടെ നാറ്റോ സേന വ്യമതാവളം ഒഴിയണമെന്ന് ആവശ്യപെട്ട പാകിസ്ഥാന്റെ നടപടി മാറ്റണമെന്നാണ് നാറ്റോ പറയുന്നത്. 24 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്താന്‍ വളരെ ശക്തമായും വൈകാരികമായുമാണ് പ്രതികരിച്ചിരുന്നത്. അഫ്ഗാനിലേക്കുള്ള നാറ്റോയുടെ വിതരണ റൂട്ട് തടയുകയും പാകിസ്താന്‍ അമേരിക്കയോട് ബലൂചിസ്താനിലെ വ്യോമകേന്ദ്രം ഒഴിയാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് അമേരിക്കയ്ക്കും നാറ്റോയുടെ സേനക്കും ആശ്വാസ മേകിയിരിക്കുകയാണ്.

-

വായിക്കുക: , ,

Comments Off on നാറ്റോ സേനയുടെ ആക്രമണം പാകിസ്താന്‍ അറിവോടെ

ഇറാനെതിരെ കൂടുതല്‍ ഉപരോധം

December 2nd, 2011

ബ്രസല്‍സ്: ഇറാനെതിരെ കൂടുതല്‍ ഉപരോധം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ധനകാര്യ മന്ത്രിമാര്‍ അംഗീകാരം നല്‍കി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (എ.ഐ.ഇ.എ) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കൂടാതെ ബ്രിട്ടന്‍ സ്വന്തം നിലയിലും പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. ഇറാനിലെ എംബസി വിദ്യാര്‍ത്ഥികള്‍ അടിച്ചു തകര്‍ത്തതിനെ തുടര്‍ന്ന് ബ്രിട്ടന്‍ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചിട്ടുണ്ട്. ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലാന്റ് എന്നീ രാജ്യങ്ങളും തങ്ങളുടെ അംബാസഡര്‍മാരെ ഇറാനില്‍നിന്ന് തിരിച്ചുവിളിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹിലരി ക്ലിന്‍റണ്‍ ഔങ് സാന്‍ സൂ ചി കൂടിക്കാഴ്ച നടന്നു

December 2nd, 2011

aung-san-suu-kyi-epathram

യാങ്കൂണ്‍: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റണ്‍ മ്യാന്‍മര്‍ ജനാധിപത്യ നേതാവ് ഔങ് സാന്‍ സൂ ചിയെയും കണ്ടു ചര്‍ച്ച നടത്തി. ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം മ്യാന്‍മര്‍ തലസ്ഥാനമായ യാങ്കൂണില്‍ എത്തിയതായിരുന്നു ഹിലരി. 1955ന് ശേഷം മ്യാന്‍മറിലെത്തുന്ന അമേരിക്കയുടെ ആദ്യ വിദേശ കാര്യ സെക്രട്ടറിയാണ് ഹിലരി. ഉഭയകക്ഷി ബന്ധത്തിലെ പുതിയ അധ്യായമാണ് തന്റെ സന്ദര്‍ശനമെന്നും, ജനാധിപത്യ പാതയിലേക്ക് ചുവടു മാറി ക്കൊണ്ടിരിക്കുന്ന മ്യാന്‍മര്‍ ഭരണകൂടവുമായി അമേരിക്ക ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുമെന്നും ഹിലരി ക്ലിന്റണ്‍ വ്യക്തമാക്കി‍.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എന്‍. ഉന്നതാധികാര സമിതിയില്‍ ഇന്ത്യന്‍ പ്രതിനിധി

December 2nd, 2011

യു. എന്‍: ഐക്യരാഷ്ട്രസഭയുടെ ഒരു ഉന്നതാധികാര സമിതിയില്‍ ഇന്ത്യയുടെ പ്രതിനിധി ദിലീപ് ലാഹിരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള യു.എന്‍.കമ്മിറ്റിയാണ് ഇത്. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 167 വോട്ടില്‍ 147 ഉം നേടിയാണ് ദിലീപ് ലാഹിരി വിജയിച്ചത്. ഈയിടെ യു.എന്നിന്റെ സംയുക്ത അവലോകന സമിതിയോഗത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചൈനയെ തോല്പിച്ച് മലയാളിയായ ഇന്ത്യന്‍ പ്രതിനിധി എ.ഗോപിനാഥ് വിജയിച്ചിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്റ്റാലിന്റെ മകള്‍ സ്വെറ്റ്‌ലാന അന്തരിച്ചു

November 29th, 2011

stalin's daughter-epathram

ചിക്കാഗോ: സോവിയറ്റ്‌ യൂണിയനിലെ ശക്തനായ കമ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്ന ജോസഫ്‌ സ്റ്റാലിന്റെ ഏകമകള്‍ സ്വെറ്റ്‌ലാന അലിലുയേവ സ്റ്റാലിന (85) യു എസില്‍ വെച്ച് നിര്യാതയായി. യുഎസിലെ ഒരു വൃദ്ധസദനത്തില്‍ താമസിച്ച് വരികയായിരുന്നു ഇവര്‍. ക്യാന്‍സര്‍ രോഗം ബാധിതയായ ഇവര്‍ നവംബര്‍ 22ന് അന്തരിച്ചു എങ്കിലും മരണവിവരം ഇപ്പോഴാണ്‌ പുറത്ത്‌ വിട്ടത്‌. എഴുത്തുകാരിയും അധ്യാപികയുമായിരുന്നു ഇവര്‍ ലെന പീറ്റേഴ്‌സ്‌ എന്ന പേരിലും അറിയപ്പെട്ടിരുന്നു. കമ്യൂണിസത്തേയും സ്റ്റാലിനേയും തള്ളിപ്പറഞ്ഞ സ്വെറ്റ്ലേന തന്റെ പാസ്പോര്‍ട്ട്‌ കത്തിച്ചശേഷം 1967ല്‍ റഷ്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. നാലു തവണ വിവാഹിതയായ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

21 of 361020212230»|

« Previous Page« Previous « വ്യോമതാവളത്തില്‍ നിന്ന് അടിയന്തരമായി പിന്മാറണമെന്ന് യു.എസിന് പാക് അന്ത്യശാസനം
Next »Next Page » ഇറാനിലെ ബ്രിട്ടീഷ് എംബസി പ്രക്ഷോഭകര്‍ കൈയേറി »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine