വിൻസന്റ് വാൻഗോഗ്: ആത്മ ക്ഷോഭത്തിന്റെ നിറങ്ങള്‍

July 29th, 2012

vincent-van-gogh-epathram

വര്‍ണ്ണങ്ങള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുകയും ജീവിതം തന്നെ വിസ്മയകരമാക്കുകയും ചെയ്ത അപൂര്‍വ്വം പേരെ ലോകത്തുണ്ടായിട്ടുള്ളൂ. അത്തരത്തില്‍ വിൻസന്റ് വാൻഗോഗ് എന്ന ഡച്ച് ചിത്രകാരന്റെ വരയും ജീവിതവും ഒരു അത്ഭുതമായിരുന്നു. ഈ മഹാനായ കലാകാരന്‍ നമ്മെ വിട്ടു പോയിട്ട് 122 വര്‍ഷങ്ങള്‍ പിന്നിട്ടു. ആരാലും തിരിച്ചറിയപ്പെടാതെ പോയ ഈ ചിത്രകാരന്‍ പില്‍കാലത്ത് ലോകത്ത്‌ തന്നെ ഏറ്റവും പ്രഗത്ഭനായ ചിത്രകാരനായി മാറുകയായിരുന്നു.

വാൻ‌ഗോഗ് ചിത്രങ്ങളുടെ വൈകാരികതയും വർണ വൈവിദ്ധ്യവും ഇരുപതാം നൂറ്റാണ്ടിലെ പാശ്ചാത്യ കലയിൽ നിർണായക സ്വാധീനം ചെലുത്തി. തന്റെ ജീവിത കാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വാൻ‌ഗോഗിനെ വേട്ടയാടി. ചിത്ര രചനയ്ക്കായ്‌ തന്റെ ഈസലും തോളിലേറ്റി ഖനികളിലും ഗോതമ്പു വയലുകളിലും അലഞ്ഞു നടന്ന അദ്ദേഹത്തെ ഒരു ഭ്രാന്തനായായാണ് അന്നുള്ളവര്‍ കണ്ടിരുന്നത്. വാൻ‌ഗോഗ് തന്റെ ചെവിയുടെ ഒരു ഭാഗം മുറിച്ച് ഒരു വേശ്യക്ക് അയച്ചു കൊടുത്തു. അതോടെ മാനസിക രോഗങ്ങൾ കൂടിയ വാൻ‌ഗോഗിനെ ഒരു ഭ്രാന്താലയത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നു.

അദ്ദേഹത്തിന്റെ സഹോദരന്‍ തിയോ മാത്രമാണ് വാന്‍ഗോഗിന്റെ ചിത്ര രചനയ്ക്ക് പ്രോത്സാഹനം നല്‍കിയത്‌. തിയോവും വാന്‍ഗോഗും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ പില്‍കാലത്ത് പ്രസിദ്ധീകരിച്ചപ്പോള്‍ ലോകം മുഴുവന്‍ അത് സ്വീകരിക്കപ്പെട്ടു. പോൾ ഗോഗിൻ എന്ന ചിത്രകാരനുമൊത്ത് വാൻ‌ഗോഗിനുണ്ടായിരുന്ന സൗഹൃദം വളരെ ആഴമേറിയതായിരുന്നു. ഈ രണ്ടു പ്രഗല്‍ഭരായ കലാകാരന്‍മാരുടെ ഒത്തുചേരല്‍ പ്രശസ്തമാണ്. അവര്‍ തമ്മിലുള്ള ആത്മബന്ധം അത്രയ്ക്ക് വലുതായിരുന്നു.

പോസ്റ്റ്‌ ഇംപ്രഷണിസം ചിത്രകലയില്‍ കൊണ്ടു വന്ന ഈ മഹാനായ ചിത്രകാരന്‍ വരച്ച ദി പോട്ടാറ്റൊ ഈറ്റേഴ്സ്, സൺഫ്ലവർ, ദി സ്റ്റാറി നൈറ്റ്, ഐറിസസ്, അവസാന കാലത്ത് വരച്ച ഭ്രാന്താലയത്തിലെ ഡോക്ടർ ഗാചെറ്റ് , ഒരു കർഷകന്റെ ഛായാചിത്രം, മൾബറി മരം, ഗോതമ്പ് വയല്‍ എന്നീ ചിത്രങ്ങള്‍ വളരെ പ്രശസ്തമാണ്.

1890 ജൂലൈ 30ന് തന്റെ 37 ആമത്തെ വയസ്സിൽ തോക്കു കൊണ്ട് സ്വയം വെടി വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

വിൻസന്റ് വാൻഗോഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഇര്‍വിംഗ് സ്റ്റോണ്‍ എഴുതിയ ‘ജീവിതാസക്തി’ (Lust for life) എന്ന നോവല്‍ അതേ പേരില്‍ വിന്സെന്റ് മിന്നെല്ലി സിനിമയാക്കിയിട്ടുണ്ട്. കിര്‍ക്ക് ഡഗ്ലസാണ് അതില്‍ വാന്‍ഗോഗിന്റെ വേഷം ചെയ്തിരിക്കുന്നത്. ഇതേ ചിത്രത്തില്‍ പോള്‍ ഗോഗിന്റെ വേഷം ചെയ്ത ആന്റണി ക്വീന്‍ ഓസ്കാര്‍ പുരസ്കാരം നേടിയിരുന്നു. കൂടാതെ വിഖ്യാത സംവിധായകന്‍ അകിര കുറോസോവയുടെ ‘ഡ്രീംസ് ‘ എന്ന ചിത്രത്തിലും ഒരു സ്വപ്നം വാന്‍ഗോഗിന്റെ ജീവിതമാണ്. ഇങ്ങനെ മരണാന്തരം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുകയും, പ്രതിപാദിക്കപ്പെടുകയും, ഇപ്പോഴും ഒരുപാടു പേരെ സ്വാധീനിക്കുകയും ചെയ്ത കലാകാരനാണ് വിൻസന്റ് വാൻഗോഗ്.

താരതമ്യേന അപ്രശസ്തനായി ആത്മഹത്യ ചെയ്ത വാൻ‌ഗോഗിന്റെ പ്രശസ്തി മരണ ശേഷം നാൾക്കു നാൾ വർദ്ധിച്ചു വരികയായോരുന്നു. ലോകത്തേറ്റവും തിരിച്ചറിയപ്പെടുന്നതും വിലയേറിയവയും ആണ് ഇന്ന് വാൻ‌ഗോഗ് ചിത്രങ്ങൾ.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

വാന്‍‌ഗോഗ് ആത്മഹത്യ ചെയ്തതല്ലെന്ന് ജീവചരിത്രകാരന്മാര്‍

October 18th, 2011
vincent-van-gogh-epathram
വിശ്വപ്രസിദ്ധ ചിത്രകാരന്‍ വിന്‍സെന്റ് വാന്‍‌ഗോഗ് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതാണെന്ന വിശ്വാസത്തിനു തിരുത്തുമായി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ തിരുത്തുന്നു. അദ്ദേഹത്തിന്റെ പരിചയക്കാരായ കുട്ടികളുടെ കയ്യില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റതാണ് മരണകാരണമെന്നാണ് വാന്‍‌ഗോഗിനെ ജീവചരിത്ര രചയിതാക്കളായ സ്റ്റീവന്‍ നിഫെയും ഗ്രിഗറി സ്മിത്തും പറയുന്നത്. ഇരുവരും ചേര്‍ന്ന് തയ്യാറാക്കിയ “വാന്‍ഗോഗ്: ദി ലൈഫ്”  എന്ന പുസ്തകത്തിലാണ്‌  ഈ പുതിയ നിഗമനം ഉള്ളത്. കേടായ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടുകയും എന്നാല്‍ കുട്ടികള്‍ക്ക് ഇതുമൂലം ബുദ്ധിമുട്ടുണ്ടാകാതിരിക്കുവാനായി താന്‍ സ്വയം വെടിയുതിര്‍ത്തതാണെന്ന് വാന്‍‌ഗോഗ് മൊഴി നല്‍കുകയാണുണ്ടായതെന്നും ഇവര്‍ പറയുന്നു.
വാന്‍‌ഗോഗ് എഴുതിയ കത്തുകളും കുറിപ്പുകളും വിവര്‍ത്തനം ചെയ്തും അദ്ദേഹവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ മറ്റു രേഖകള്‍ എന്നിവ പരിശോധിച്ചും വളരെ നാളത്തെ പരിശ്രമ ഫലമായാണ് ഈ ഗ്രന്ഥം തയ്യാറാക്കിയത്. ഇതിനായി വാന്‍‌ഗോഗിനെ കുറിച്ച് പഠനം നടത്തുകയും എഴുതുകയും ചെയ്ത നിരവധി പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതനുസരിച്ച്  മരിക്കുമ്പോള്‍ ആത്മഹത്യ ചെയ്യുവാന്‍ തക്ക പ്രശ്നങ്ങള്‍
അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നാണ് സ്റ്റീവന്‍ നിഫെയുടേയും ഗ്രിഗറി സ്മിത്തിന്റേയും നിഗമനം. 1890-ല്‍ മുപ്പത്തേഴാം വയസ്സില്‍ ഫ്രാന്‍സിലെ ഒരു ഗോതമ്പ് പാടത്ത് വച്ച് വെടിയേറ്റാണ് വാന്‍‌ഗോഗ് മരിച്ചത്.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on വാന്‍‌ഗോഗ് ആത്മഹത്യ ചെയ്തതല്ലെന്ന് ജീവചരിത്രകാരന്മാര്‍

വിന്‍സെന്റ് വാന്‍ഗോഗ്: ആത്മ ക്ഷോഭത്തിന്റെ നിറങ്ങള്‍

July 29th, 2011

vincent-van-gogh-epathram

വര്‍ണ്ണങ്ങള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുകയും ജീവിതം തന്നെ വിസ്മയകരമാക്കുകയും ചെയ്ത അപൂര്‍വ്വം പേരെ ലോകത്തുണ്ടായിട്ടുള്ളൂ. അത്തരത്തില്‍  വിന്‍സെന്റ് വാന്‍ഗോഗ് എന്ന ഡച്ച് ചിത്രകാരന്റെ വരയും ജീവിതവും ഒരു അത്ഭുതമായിരുന്നു. ഈ മഹാനായ കലാകാരന്‍ നമ്മെ വിട്ടുപോയിട്ട്  121 വര്‍ഷങ്ങള്‍ പിന്നിട്ടു. ജീവിച്ചിരിക്കുമ്പോള്‍ ആരാലും തിരിച്ചറിയപ്പെടാതെ പോയ ഈ ചിത്രകാരന്‍ പില്‍കാലത്ത് ലോകത്ത്‌ തന്നെ ഏറ്റവും പ്രഗത്ഭനായ ചിത്രകാരനായി മാറുകയായിരുന്നു. 

വാന്‍ഗോഗ് ചിത്രങ്ങളുടെ വൈകാരികതയും വര്‍ണ്ണ വൈവിധ്യവും ഇരുപതാം നൂറ്റാണ്ടിലെ പാശ്ചാത്യ കലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. തന്റെ ജീവിത കാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വാന്‍‌ഗോഗിനെ വേട്ടയാടി. ചിത്രരചനക്കായ്‌ തന്റെ ഈസലും തോളിലേറ്റി ഖനികളിലും ഗോതമ്പു വയലുകളിലും അലഞ്ഞു നടന്ന അദ്ദേഹത്തെ ഒരു ഭ്രാന്തനായായാണ് അന്നുള്ളവര്‍ കണ്ടിരുന്നത്.

വാന്‍‌ഗോഗ് തന്റെ ചെവിയുടെ ഒരു ഭാഗം മുറിച്ച് ഒരു വേശ്യക്ക് അയച്ചു കൊടുത്തു. അതോടെ  മാനസിക രോഗങ്ങള്‍ കൂടിയ വാന്‍‌ഗോഗിനെ ഒരു ഭ്രാന്താലയത്തില്‍  പ്രവേശിപ്പിക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ തിയോ മാത്രമാണ് വാന്‍ഗോഗിന്റെ ചിത്രരചനയ്ക്ക്  പ്രോത്സാഹനം നല്‍കിയത്‌. തിയോവും വാന്‍ഗോഗും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ പില്‍കാലത്ത് പ്രസിദ്ധീകരിച്ചപ്പോള്‍ ലോകം മുഴുവന്‍ അത് സ്വീകരിക്കപ്പെട്ടു. പോള്‍  ഗോഗിന്‍  എന്ന ചിത്രകാരനുമൊത്ത് വാന്‍ ‌ഗോഗിനുണ്ടായിരുന്ന സൗഹൃദം വളരെ ആഴമേറിയതായിരുന്നു . ഈ രണ്ടു പ്രഗല്‍ഭരായ കലാകാരന്‍ മാരുടെ ഒത്തുചേരല്‍ പ്രശസ്തമാണ്. അവര്‍ തമ്മിലുള്ള ആത്മബന്ധം അത്രയ്ക്ക് വലുതായിരുന്നു.

പോസ്റ്റ്‌ ഇന്‍പ്രഷണിസം ചിത്രകലയില്‍ കൊണ്ടു വന്ന ഈ മഹാനായ ചിത്രകാരന്‍ വരച്ച ദി പോട്ടാറ്റൊ ഈറ്റേഴ്സ്, സണ്‍ ഫ്ലവര്‍, ദി സ്റ്റാറി നൈറ്റ്, ഐറിസസ്, അവസാന കാലത്ത് വരച്ച ഭ്രാന്താലയത്തിലെ ഡോക്ടര്‍  ഗാചെറ്റ് , ഒരു കര്‍ഷകന്റെ ഛായാചിത്രം, മള്‍ബറി മരം, ഗോതമ്പ് വയല്‍ എന്നീ ചിത്രങ്ങള്‍ വളരെ പ്രസിദ്ധമാണ്. 1890 ജൂലൈ 30ന്  തന്റെ 37 മത്തെ വയസ്സില്‍  തോക്കു കൊണ്ട് വെടി വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

വിന്‍സന്റ് വാന്‍ ഗോഗിന്റെ ജീവിതത്തെ ആസ്പദമാക്കി  ഇര്‍വിംഗ് സ്റ്റോണ്‍ എഴുതിയ ‘ജീവിതാസക്തി’ (Lust for life) എന്ന നോവല്‍ അതേ പേരില്‍ വിന്സെന്റ് മിന്നെല്ലി സിനിമയാക്കിയിട്ടുണ്ട്. കിര്‍ക്ക് ഡഗ്ലസാണ് അതില്‍ വാന്‍ഗോഗിന്റെ വേഷം ചെയ്തിരിക്കുന്നത്. ഇതേ ചിത്രത്തില്‍ പോള്‍ ഗോഗിന്റെ വേഷം ചെയ്ത ആന്റണി ക്വീന്‍ ഓസ്കാര്‍ പുരസ്കാരം നേടിയിരുന്നു. കൂടാതെ വിഖ്യാത സംവിധായകന്‍ അകിര കുറോസോവയുടെ ‘ഡ്രീംസ് ‘ എന്ന ചിത്രത്തിലും ഒരു സ്വപ്നം വാന്‍ഗോഗിന്റെ ജീവിതമാണ്. ഇങ്ങനെ മരണാന്തരം ഏറ്റവും അധികം ചര്‍ച്ച ചെയ്യുകയും പ്രതിപാദിക്കുകയും ഇപ്പോഴും ഒരുപാടു പേരെ സ്വാധീനിക്കുകയും ചെയ്ത കലാകാരനാണ് വിന്‍സെന്റ് വാന്‍ഗോഗ്. താരതമ്യേന അപ്രശസ്തനായി ആത്മഹത്യ ചെയ്ത വാന്‍ ‌ഗോഗിന്റെ പ്രശസ്തി മരണ ശേഷം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരികയായിരുന്നു. ലോകത്തേറ്റവും തിരിച്ചറിയപ്പെടുന്നതും വിലയേറിയവയും ആണ് ഇന്ന് വാന്‍‌ഗോഗ് ചിത്രങ്ങള്‍.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

വിഖ്യാത ചിത്രകാരന്‍ എം.എഫ്‌. ഹുസൈന്‍ അന്തരിച്ചു

June 10th, 2011

mf-husain-epathram

ലണ്ടന്‍: വിഖ്യാത ചിത്രകാരന്‍ എം. എഫ്‌. ഹുസൈന്‍ (95) അന്തരിച്ചു. ലണ്ടനിലെ റോയല്‍ ബ്രാംപ്‌ടണ്‍ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 2.30-നായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന്‌ ഒരാഴ്‌ചയായി ആശുപത്രിയില്‍ ആയിരുന്നു. ‘ഇന്ത്യന്‍ പിക്കാസോ’ എന്നു ഫോബ്‌സ് മാസിക വിശേഷിപ്പിച്ച മഖ്‌ബൂല്‍ ഫിദാ ഹുസൈനെ രാഷ്‌ട്രം 1991-ല്‍ പദ്‌മ വിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ആവിഷ്ക്കാര സ്വാതന്ത്രത്തിനു പേര് കേട്ട ഇന്ത്യയില്‍ നിന്നും കലാ സൃഷ്ടികളുടെ പേരില്‍ തന്നെയാണ് അദ്ദേഹത്തിനു നാടു വിട്ട് പോകേണ്ടി വന്നത്. ഹുസൈന്‍ 2006 മുതല്‍ പ്രവാസത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഖത്തര്‍ പൗരത്വം സ്വീകരിച്ചു. ഇന്ത്യ വിട്ടതിനു ശേഷം ദുബായിലും ലണ്ടനിലുമായി മാറി മാറി കഴിയുകയായിരുന്നു.

1915 സെപ്‌റ്റംബര്‍ 17നു മഹാരാഷ്‌ട്രയിലെ പാന്ഥര്‍പൂരില്‍ ജനിച്ച ഹുസൈന്റെ മുഴുവന്‍ പേര്‌ മഖ്‌ബൂല്‍ ഫിദാ ഹുസൈന്‍ എന്നാണ്‌. ഹിന്ദു ദേവതകളായ സരസ്വതിയെയും ദുര്‍ഗയെയും നഗ്നരായി ചിത്രീകരിച്ചതിന്റെ പേരില്‍ ഹിന്ദു സംഘടനകള്‍ 1998ല്‍ അദ്ദേഹത്തിന്റെ വീടിനു നേരേ അക്രമണം നടത്തുകയും ചിത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു. സമന്‍സ്‌ കൈപ്പറ്റാത്തതിനെ തുടര്‍ന്ന്‌ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യാനും സ്വത്തു വകകള്‍ കണ്ടു കെട്ടാനും ഹരിദ്വാറിലെ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. ഇതു പിന്നീട്‌ സുപ്രീം കോടതി റദ്ദാക്കി.

1952ല്‍ സൂറിച്ചില്‍ നടന്ന ചിത്ര പ്രദര്‍ശനത്തോടെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായി. തുടര്‍ന്നുള്ള രണ്ടു വര്‍ഷം യൂറോപ്പിലും അമേരിക്കയിലും നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തി. 1955ല്‍ പദ്‌മശ്രീ ലഭിച്ചു. 1967ല്‍ ‘ത്രൂ ദി ഐസ്‌ ഓഫ്‌ എ പെയിന്റര്‍’ എന്ന പേരില്‍ അദ്ദേഹത്തിന്റെ ആദ്യ സിനിമ പുറത്തിറങ്ങി. ഈ ചിത്രത്തിന്‌ ബെര്‍ലിന്‍ ഫിലിം ഫെസ്‌റ്റിവലില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം ലഭിച്ചു. 1971ല്‍ പാബ്ലോ പിക്കാസോയോടൊപ്പം സാവോപോളോ ബിനിയലില്‍ പ്രത്യേക അതിഥിയായി പങ്കെടുത്തു. പദ്‌മഭൂഷണ്‍ ബഹുമതി 1973ല്‍ ലഭിച്ച അദ്ദേഹം 1986ല്‍ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ചിത്രകാരനായിരുന്നു ഹുസൈന്‍. അടുത്തിടെ ബ്രിട്ടനിലെ ബൊന്‍ഹാമില്‍ നടന്ന ലേലത്തില്‍ ഹുസൈന്റെ ചിത്രങ്ങള്‍ക്കു കോടികളാണു വില ലഭിച്ചത്‌. അദ്ദേഹത്തിന്റെ ജീവിതം ‘ദി മേക്കിംഗ്‌ ഓഫ്‌ എ പെയിന്റര്‍’ എന്ന പേരില്‍ ചലച്ചിത്രമായിട്ടുണ്ട്‌. ലോകത്ത്‌ ഏറ്റവും സ്വാധീനം ചെലുത്തിയ 500 മുസ്ലിംകളില്‍ ഒരാളായി ജോര്‍ദാനിലെ റോയല്‍ ഇസ്ലാമിക്‌ സ്‌ട്രാറ്റജിക്‌ സ്‌റ്റഡീസ്‌ സെന്റര്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.

2006 മുതലുള്ള പ്രവാസ ജീവിതത്തിനിടയിലും ഹുസൈന്‍ ഒരിക്കലും മാതൃരാജ്യത്തെ തള്ളിപ്പറഞ്ഞിരുന്നില്ല. ഖത്തര്‍ പൗരത്വം സ്വീകരിച്ചു കൊണ്ടു നടത്തിയ പ്രസ്‌താവനയിലും അദ്ദേഹം സ്വദേശത്തേക്കു മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം സംസ്‌കാരം  ഇസ്ലാം ആചാര പ്രകാരം ലണ്ടനിലെ വസതിയില്‍ വെച്ചു നടന്നു. എവിടെ വെച്ചു മരണം സംഭവിക്കുന്നുവോ അവിടെ തന്നെ സംസ്‌കരിക്കണമെന്ന ഹുസൈന്റെ അഭിലാഷ പ്രകാരമാണ്‌ സംസ്‌കാരം ലണ്ടനില്‍ നടത്താന്‍ തീരുമാനിച്ചതെന്ന്‌ അടുത്ത ബന്ധുക്കള്‍ പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« ട്രിപ്പോളിയില്‍ നാറ്റോ ആക്രമണം
സിറിയ : ഹെലികോപ്റ്ററുകള്‍ തീ തുപ്പിത്തുടങ്ങി »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine