ഗ്രീക്ക് ചലച്ചിത്രകാരന്‍ എയ്ഞ്ചലോ പൌലോ വാഹനാപകടത്തില്‍ അന്തരിച്ചു

January 25th, 2012
angelopoulos-epathram
ഏതന്‍സ്: പ്രമുഖ ഗ്രീക്ക് ചലച്ചിത്രകാരന്‍ തിയോ എയ്ഞ്ചലോ പൌലോ(76) ബൈക്കപകടത്തില്‍ മരിച്ചു. തീരദേശ നഗരമായ പൈറിയെസില്‍ “ദി അദര്‍ സീ” എന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. മോട്ടോര്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ  തിയോ എയ്ഞ്ചലോയെ ഏതന്‍സിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതത്തെ തുടര്‍ന്നുണ്ടായ രക്തശ്രാവമാണ് മരണകാരണമായത്. 1935 ഏപ്രിലിലാണ് തിയോ ജനിച്ചത്.
ഗ്രീക്ക് സിനിമയിലെ നവതരംഗത്തിനു തുടക്കമിട്ടതില്‍ പ്രമുഖ സ്ഥാനമാണ് തിയോക്കുള്ളത്. 1998-ല്‍ അദ്ദേഹം സംവിധാനം ചെയ്ത ഏറ്റേണിറ്റി ആന്റ് എ ഡേ എന്ന ചിത്രത്തിനു കാന്‍ മേളയില്‍ പാം ഡി ഓര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1980-ല്‍ വെനീസ് മേളയില്‍ അലക്സാണ്ടര്‍ ദ ഗ്രേറ്റ് എന്ന ചിത്രം ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം നേടി. ദ ഹണ്ടേഴ്സ്,ഏറ്റേണിറ്റി ആന്റ് എ ഡേ, അലക്സാണ്ടര്‍ ദ് ഗ്രേറ്റ്, ദ ട്രാവലിങ്ങ് പ്ലെയേഴ്സ്, ഡെയ്സ് ഓഫ് 36 തൂടങ്ങി പതിനഞ്ചോളം ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രതിഷേധത്തിന് അംഗീകാരം

December 14th, 2011

the-protestor-epathram

ന്യൂയോര്‍ക്ക് : പശ്ചിമേഷ്യയില്‍ ആരംഭിച്ച് ലോകമെങ്ങും അലയടിച്ച പ്രതിഷേധത്തിന്റെ സ്വരങ്ങള്‍ക്ക് ടൈം മാസികയുടെ അംഗീകാരം. 2011 ലെ വിശിഷ്ട വ്യക്തിയായി ടൈം മാസിക തെരഞ്ഞെടുത്തത്‌ പ്രതിഷേധത്തിന്റെ പ്രതീകമായി “ദ പ്രോട്ടെസ്ട്ടര്‍” അഥവാ ആഗോള രാഷ്ട്രീയത്തെ തന്നെ ഈ “പ്രതിഷേധക്കാരന്‍” സ്വാധീനിച്ചതായി ടൈം മാസിക വിലയിരുത്തി. ഒരു വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന് ലോക സംസ്ക്കാരത്തെ തന്നെ ഏറ്റവും അധികം സ്വാധീനിക്കുന്ന വ്യക്തിക്കോ വസ്തുവിനോ ആണ് ഈ ബഹുമതി നല്‍കി പോരുന്നത്.

ലോകമെമ്പാടും ജനശക്തി സങ്കല്‍പ്പങ്ങളെ പുനര്‍ നിര്‍വചിക്കാന്‍ ഈ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കഴിഞ്ഞതാണ് ഈ ബഹുമതി പ്രതിഷേധക്കാരന് നല്‍കാന്‍ തങ്ങളെ പ്രേരിപ്പിച്ചത്‌ എന്ന് ടൈം മാസിക പറയുന്നു.

കഴിഞ്ഞ വര്‍ഷം ഈ ബഹുമതി ലഭിച്ചത് ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക്‌ സുക്കെര്‍ബര്‍ഗ്ഗിനാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിറ്റോറിയോ ഡിസീക്ക ലോക സിനിമയുടെ വസന്തം

November 12th, 2011

vittorio-de-sica-epathram

ലോകസിനിമാ ചരിത്രത്തില്‍ നിയോറിയലിസത്തിന്റെ മുന്‍ നിരയില്‍ വരുന്ന വ്യക്തിയാണ് വിറ്റോറിയോ ഡിസീക്ക. 1929 ല്‍ നിര്‍മിച്ച റോസ് സ്കാര്‍ലെറ്റ് എന്ന സിനിമയിലൂടെയാണ് അദേഹത്തിന്റെ രംഗപ്രവേശം. ഇറ്റലിയില്‍ ജനിച്ച ഡിസീക്ക നാടകരംഗത്തു നിന്നാണ് സിനിമയിലേക്ക് വരുന്നത്. ഷൂ ഷൈന്‍(1946), ബൈസൈക്കിള്‍ തീവ്സ് (1948) എന്നീ ചിത്രങ്ങളോടെ ഡിസീക്ക ലോകസിനിമ ഭൂപടത്തില്‍ സ്ഥാനം നേടി. യെസ്റ്റെര്‍ഡെ ടുഡെ ടുമാറോ, ടു വുമന്‍, ദി വോയേജ് തുടങ്ങി പതിനാലോളം ചിത്രങ്ങള്‍ ഡിസീക്കയുടെതായുണ്ട്.
രണ്ടു ലോകമഹായുദ്ധങ്ങള്‍ ലോകത്തിനു സമ്മാനിച്ച ദുരിതങ്ങളിലേക്കാണ് ഡിസീക്കയുടെ മനസ്സ് ചലിച്ചത്. യുദ്ധങ്ങള്‍ക്കു ശേഷം യൂറോപ്പിലുണ്ടായ കൊടിയ ദാരിദ്ര്യവും തൊഴിലില്ലായ്മയും അക്രമങ്ങളും ഡിസീക്കയെ ശക്തമായി സ്വാധീനിച്ചു. അതാണ് ഷൂ ഷൈന്‍(1946), ബൈ സൈക്കിള്‍ തീവ്സ് (1948) തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കാന്‍ അദേഹത്തിന് പ്രേരണയായത്. ഈ ചിത്രങ്ങളുടെ വരവോടെ നിയൊ റിയലിസയത്തിനു തുടക്കമാകുകയായിരുന്നു. പല ചലച്ചിത്രകാരന്മാരെയും ഇത് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഭാരതീയ സിനിമാ ചരിത്രത്തിന്റെ നാഴികക്കല്ലുകളിലൊന്നായ പഥേര്‍ പാഞ്ചാലി എടുക്കുവാന്‍ സത്യജിത് റേയ്ക്ക് പ്രചോദകമായത് ലണ്ടനില്‍ വെച്ച് ബൈ സൈക്കിള്‍ തീവ്സ് കാണാനിടയായതാണ് എന്ന് അദേഹം പറഞ്ഞിട്ടുണ്ട്.
ആല്‍ബെര്‍ട്ടോ മൊറോവിയുടെ റ്റു വുമന്‍ എന്ന നോവലിനെ അധാരമാക്കി ചെയ്ത ചിത്രം, രണ്ടാം ലോകമഹായുദ്ധത്തിനിടെ അധിനിവേശക്കാരായ പട്ടാളക്കാരില്‍ നിന്നും സ്വന്തം മകളുടെ മാനം സംരക്ഷിക്കാനുള്ള ഒരു സ്ത്രീയുടെ കഥയാണ്.
1973 ല്‍ പുറത്തിറങ്ങിയ ദി വോയേജ് ആണ് അദേഹത്തിന്റെ അവസാന ചിത്രം. സ്വന്തം നാട്ടില്‍ അപമാനിതനായ അദേഹം പിന്നീട് ഫ്രാന്‍സിലെത്തി അവിടുത്തെ പൗരത്വം നേടുകയാണുണ്ടായത്. 1974 നവംബര്‍ 13നു മഹാനായ ചലച്ചിത്രകാരന്‍ നമ്മെ വിട്ടുപോയി. ബൈസൈക്കിള്‍ തീവ്സ് എന്ന ക്ലാസിക്‌  സിനിമ ഇന്നും സിനിമാപ്രേമികളുടെ പ്രിയ ചിത്രമാണ്

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സെവന്‍ ബില്യന്‍ത് ബേബിയായി ഡാനികയെത്തി ലോകജനസംഖ്യ 700 കോടി

October 31st, 2011

കൂടുതല്‍ »»

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിര്ജീനിയ റോമെറ്റി ഐബിഎമ്മിന്റെ ആദ്യ വനിതാ സിഇഒ

October 27th, 2011

virginia rometty-IBM-CEO-epathram

ന്യൂയോര്‍ക്ക്: പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ഐബിഎമ്മിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി വിര്‍ജീനിയ റോമെറ്റി നിയമിതയായി. ഇതാദ്യമായാണ് ഒരു വനിത കമ്പനിയുടെ തലപ്പത്ത് എത്തുന്നത്. ജനുവരിയില്‍ വെര്‍ജിനിയ ചുമതലയേറ്റെടുക്കും. 54-കാരിയായ വിര്‍ജീനിയ നിലവില്‍ കമ്പനിയുടെ സെയില്‍സ്, മാര്‍ക്കറ്റിങ്, സ്ട്രാറ്റജി വിഭാഗം മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമാണ്.

എതിരാളികളായ എച്ച്പി സിഇഒ സ്ഥാനത്തേക്കു മെഗ് വൈറ്റ്മാന്‍ എന്ന വനിതയെ നിയോഗിച്ചിരുന്നു. പെപ്സിയുടെ ഇന്ദ്ര നൂയി, സിറോക്സിന്‍റെ ഉര്‍സുല ബേണ്‍സ്, ക്രാഫ്റ്റ് ഫുഡ്സിന്‍റെ ഐറീന്‍ റോസന്‍ഫീല്‍ഡ് എന്നിവരാണു തലപ്പത്തു ള്ള ബിസിനസ് വനിതകള്‍. ഡ്യൂപോയിന്‍റിന്‍റെ മേധാവി എലന്‍ കള്‍മാനും ബിസിനസ് വനിതകളില്‍ പ്രമുഖയാണ്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജമൈക്കയുടെ പ്രധാനമന്ത്രിയായി ആന്‍ഡ്രൂ ഹോള്‍നെസ്‌ തെരഞ്ഞെടുക്കപ്പെട്ടു

October 26th, 2011

andrew-holness-epathram

കിംഗ്‌സ്റ്റണ്‍: രാജ്യചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ജമൈക്കയില്‍ മുപ്പത്തൊമ്പതുകാരനായ ആന്‍ഡ്രൂ ഹോള്‍നെസ്‌ അധികാരമേറ്റു. ജനപിന്തുണ ഇടിഞ്ഞതിനെ തുടര്‍ന്ന് നാലു വര്‍ഷമായി ഭരണംനടത്തുന്ന ബ്രൂസ്‌ ഗോള്‍ഡിംഗ്‌ രാജിവച്ച സ്‌ഥാനത്തേക്കാണു ലേബര്‍ പാര്‍ട്ടി വിദ്യാഭ്യാസമന്ത്രിയായിരുന്ന ഹോള്‍നെസിനെ തെരഞ്ഞെടുത്തത്‌. അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ നയിക്കാനുള്ള ചുമതലയും ആന്‍ഡ്രൂ ഹോള്‍നെസിനാണ്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഭൂട്ടാന്‍ രാജാവിന്റെ വിവാഹം

October 12th, 2011

bhutan-king-jigme-khesar-jetsun-pema-epathram

തിംഫു : ഭൂട്ടാന്‍ രാജാവ്‌ ജിഗ്മേ ഖേസര്‍ നംഗ്യേല്‍ വാംഗ്ഷുക്കിന്റെ വിവാഹം നാളെ നടക്കും. 31 കാരനായ രാജാവ്‌ 21 കാരിയായ ജെറ്റ്‌സണ്‍ പേമയെ നാളെ രാവിലെ പുനാഖയിലെ “അത്യാഹ്ലാദ കൊട്ടാര” ത്തില്‍ വെച്ചാണ് പരമ്പരാഗത ചടങ്ങുകളോടെ വിവാഹം കഴിക്കുക. ഓക്സ്ഫോര്‍ഡ് ബിരുദ ധാരിയായ രാജാവ്‌ ഇന്ത്യയിലും ബ്രിട്ടനിലുമായാണ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌. 2008 നവമ്പറില്‍ രാജാവായി സ്ഥാനമേറ്റ അദ്ദേഹം രാജ്യത്തെ ജനാധിപത്യത്തിലേക്ക്‌ നയിച്ചു കൊണ്ട് ചരിത്രത്തില്‍ സ്ഥിര പ്രതിഷ്ഠ നേടി. ഇന്ത്യയിലെ നെഹ്‌റു കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തുന്ന രാജ കുടുംബത്തിലെ ഈ അപൂര്‍വ വിവാഹത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി എത്തും എന്നാണ് കരുതപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അംഗോളന്‍ സുന്ദരി ലൈല ലോപ‌സ് മിസ് യൂണിവേഴ്സ്

September 13th, 2011

miss-universe-2011-epathram

സാവോപോളോ : അംഗോളന്‍ സുന്ദരി ലൈല ലോപ‌സ് 2011 ലെ മിസ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ടു.  ബ്രസീലിയന്‍ പട്ടണമായ സാവോ പോളോയില്‍ നടന്ന  മത്സരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 88 സുന്ദരിമാരെ പിന്തള്ളിയാണ് ഇരുപത്തഞ്ചുകാരിയായ ലൈല ലോപ‌സ് കിരീടം നേടിയത്.  2010ലെ മിസ് യൂണിവേഴ്സ് ജേത്രി സിമെന നവരേറ്റ വിജയിയെ കിരീടമണിയിച്ചു. മിസ് ഉക്രൈന്‍ ഒലേസ്യ സ്റ്റെഫാങ്കോ ഫസ്റ്റ് റണ്ണറപ്പായും മിസ് ബ്രസീല്‍ പ്രിസില്ല മഷാഡോ സെക്കന്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. അംഗോളയിലെ ബെങ്കുവേലയില്‍ 1986 ഫെബ്രുവരി 26 നു ജനിച്ച ലൈല ലുലിഅന ഡാ കോസ്റ്റ വിയേറ ലോപസ് എന്ന ലൈല ലോപസ് 2011ലെ മിസ് അംഗോളയായും മിസ് യൂണിവേഴ്സായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മിസ് യൂണിവേഴ്സ് കിരീടം ചൂടുന്ന നാലാമത്തെ ആഫ്രിക്കന്‍ വംശജയാണ് ഈ അഞ്ചടി പത്തരയിഞ്ച് ഉയരമുള്ള അംഗോളന്‍ സുന്ദരി.

ഇന്ത്യയില്‍ നിന്നും ഹൈദരാബാദു കാരിയായ മിസ് ഇന്ത്യ വാസുകി സങ്കവാലിയും മത്സരത്തില്‍ പങ്കെടുത്തിരുന്നെങ്കിലും അവസാനത്തെ റൌണ്ടില്‍ അവര്‍ക്ക് ഇടം നേടാനായില്ല. അറുപതാമത് മിസ് യൂണിവേഴ്സ് മത്സരമാണ് ഇത്തവണത്തേത്. ആദ്യമായാണ് ഇത്രയും അധികം പേര്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. 2006-ല്‍ ആണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ സുന്ദരിമാര്‍ മിസ് യൂണിവേഴ്സ് മത്സരത്തിനായി എത്തിയിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആദ്യ ടെസ്റ്റ്ട്യൂബ് ശിശു ലൂയിസ്‌ ബ്രൌണും ദുര്‍ഗ്ഗയും

July 25th, 2011

ലണ്ടന്‍: ലോകത്തിലെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശുവിന്റെ ജനനം ശാസ്ത്ര ലോകത്തെ മഹത്തായ ഒരു മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു. ലൂയിസ്‌ ബ്രൗണ്‍ എന്ന ആദ്യ ടെസ്റ്റ്യൂബ്‌ ശിശു 1978 ജൂലൈ 25 നു പിറക്കുമ്പോള്‍ ലോകം മുഴുവന്‍ അതിന്റെ സൃഷ്ടാവായ റോബര്‍ട്ട്‌ എഡ്വേര്‍ഡ്സിന്റെ മഹത്തായ കണ്ടുപിടുത്തത്തെ അത്ഭുതകരമായ കണ്ടുപിടുത്തമെന്നു പറഞ്ഞു. 2010 ല്‍ അദ്ദേഹത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നല്‍കി ആദരിക്കാനും മറന്നില്ല. ഈ കണ്ടു പിടുത്തം മറ്റു പല കണ്ടുപിടുത്തങ്ങള്‍ക്കും ഹേതുവായി. ലൂയിസ് ബ്രൌണ്‍ പിറന്നന്നിട്ട് ജൂലായ്‌ 25നു 33 വര്ഷം തികയുന്നു. എന്നാല്‍ ഇന്ത്യയും ഈ കണ്ടുപിടുത്തത്തില്‍ ഒട്ടും പിറകോട്ടു പോയിരുന്നില്ല. ലൂയിസ് ബ്രൌണ്‍ പിറന്ന് വെറും 70 ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലും ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശു പിറന്നു. സുഭാഷ്‌ മുഖോപാധ്യായ എന്ന കൊല്‍ക്കത്തക്കാരനായ ഡോക്ടര്‍ ഇന്ത്യയുടെ നാമം ലോകത്തിന്റെ നെറുകയില്‍ എത്തിച്ചു കൊണ്ട് 1968 ഒക്ടോബര്‍ മൂന്നിന്‌ ദുര്‍ഗ്ഗയെന്ന ‘കനുപ്രിയ അഗര്‍വാള്‍’ ലോകത്തെ രണ്ടാമത്തെ ടെസ്റ്റ്ട്യൂബ് ശിശു പിറന്നു. ഒരു ഇന്ത്യന്‍ ഡോക്ടറുടെയും നിതാന്ത പരിശ്രമവും പ്രയത്നവും മഹത്തായ ഒരു നേട്ടമായി മാറിയപ്പോള്‍ ഇന്ത്യന്‍ ഭരണകൂടവും, ബംഗാള്‍ സര്‍ക്കാരും അദ്ദേഹത്തോട് നീതികേട്‌ കാണിച്ചു. സുഭാഷ്‌ മുഖോപാധ്യായ എന്ന ഡോക്ടറുടെ പരിശ്രമത്തെ പ്രോത്സാഹനം നല്‍കിയില്ലെന്ന് മാത്രമല്ല കണ്ടു പിടുത്തം അംഗീകരിക്കാനും തയാറായില്ല. അദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തെ തേജോവധം ചെയ്യാനും മറന്നില്ല. ഏറെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഒരു ഇന്ത്യകാരന്‍ നേടിയെടുത്ത നേട്ടത്തെ അന്നത്തെ സര്‍ക്കാര്‍ യാഥാസ്ഥിതിക മനോഭാവത്തോടെ നേരിട്ടു. പത്മശ്രീയോ ഭാരതരത്നമോ അദ്ദേഹത്തെ തേടിയെത്തിയതുമില്ല. എന്നാല്‍ ദ്രോഹിക്കാന്‍ ഒട്ടും മടി കാണിച്ചുമില്ല. ജപ്പാന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നടന്ന അന്തര്‍ദേശീയ സമ്മേളനങ്ങളീലും സെമിനാറിലും പങ്കെടുക്കുന്നതിനു്‌ വിലക്കേര്‍പ്പെടുത്തി. ഒഫ്താല്‍മോളജി വകുപ്പിലേക്ക്‌ സ്ഥലം മാറ്റിയും അദ്ദേഹത്തിന്റെ ഹോര്‍മോണ്‍ ഗവേഷണത്തിനു തുരങ്കം വച്ചു. നിരന്തര പീഡനങ്ങള്‍ സഹിക്കവയ്യാതെ മാനസിക മായി തളര്‍ന്ന അദ്ദേഹം 1981 ജൂണ്‍ 19 ന്‌ ആത്മഹത്യചെയ്യുകയായിരുന്നു. ടെസ്റ്റ്ട്യൂബ് ശിശു പിറന്ന ദിനത്തില്‍ ഇദ്ദേഹത്തിന്റെ മരണാന്തര മെങ്കിലും മഹത്തായ നേട്ടത്തില്‍ ഇന്ത്യക്ക് അഭിമാനിക്കാന്‍ തോന്നുമോ? 2005ലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചും ദുര്‍ഗ്ഗയെ ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശു അംഗീകരിച്ചത്. ഈ കണ്ടുപിടുത്തത്തെ വെറും തട്ടിപ്പ്‌ മാത്രമായി കണ്ട ശാസ്ത്ര യജമാനന്മാര്‍ക്ക് അവസാനം സത്യം അംഗീകരിക്കേണ്ടി വന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

1 അഭിപ്രായം »

ഫഞ്ച് ഓപ്പണില്‍ ചരിത്രമായി ചൈനയുടെ നാ ലീ

June 5th, 2011

li_na_french_open-epathram
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഏഷ്യന്‍ താരം ചാമ്പ്യനായി. ചൈനയുടെ നാ ലീ യാണ് നിലവിലെ ചാമ്പ്യന്‍ ഇറ്റലിയുടെ ഫ്രാന്‍സെസ്ക് ഷിയാവോണിനെ നേരിട്ടുള്ള സെറ്റുകളില്‍ 6-4, 7-6 എന്ന സ്കോറിന് തോല്പിച്ചത്. രണ്ടാം സെറ്റില്‍ ടൈ ബ്രേക്കറില്‍ 7-0 ആയിരുന്നു. കളിക്കളത്തില്‍ ചൈനീസ് താരം ശരിക്കും നിറഞ്ഞു നിന്നു. ഒരു മണിക്കൂര്‍ 48 മണിക്കൂര്‍ നീണ്ടു നിന്ന മത്സരത്തില്‍ ഉടനീളം ശക്തമായ സര്‍വ്വുകളിലൂടെ എതിരാളിയെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഇന്നലെ നടന്ന  വാശിയേറിയ സെമി ഫൈനല്‍ മത്സരത്തില്‍ മുന്‍ ഒന്നാം നമ്പര്‍ താരം  മരിയ ഷറപ്പോവയെ തോല്പിച്ചാണ് നാ ലീ ഫൈനലില്‍ എത്തിയത്. മരിയന്‍ ബര്‍ത്തോളിയെ തോല്പിച്ചാണ് ഫ്രാന്‍സെസ്ക് ഷിയാവോന്‍ ഫൈനില്‍ എത്തിയത്.

കഴിഞ്ഞ ആസ്ട്രേലിയന്‍ ഓപ്പണില്‍ നാ ലീ ഫൈനലില്‍ എത്തിയിരുന്നു. ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തുന്ന ആദ്യത്തെ ചൈനക്കാരിയായായിരുന്നു അവര്‍. അന്നു പക്ഷെ വിജയിക്കാനായില്ല.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

8 of 10789»|

« Previous Page« Previous « സാനിയ മിര്‍സ ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് ഫൈനലില്‍
Next »Next Page » സര്‍ദാരിയെ വധിക്കാന്‍ ശ്രമം: 8 പേര്‍ പിടിയില്‍ »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine