ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ

August 14th, 2023

google-inactive-account-policies-2023-for-gmail-users-ePathram

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ലോഗിൻ ചെയ്യാത്ത ജി-മെയില്‍ എക്കൗണ്ടുകള്‍ നീക്കം ചെയ്യും എന്ന മുന്നറിയിപ്പുമായി ഗൂഗിള്‍. ‘ഇൻ ആക്ടീവ് എക്കൗണ്ട് പോളിസി’കളിൽ മാറ്റം വരുത്തി എന്നും ആക്ടീവ് അല്ലാത്ത ജി-മെയിൽ എക്കൗണ്ടുകൾ 2023 ഡിസംബര്‍ മുതല്‍ ഇല്ലാതാക്കും എന്നും ഗൂഗിളിൻ്റെ മുന്നറിയിപ്പ്.

ഇതിൻ്റെ ഭാഗമായി ലോഗിൻ ചെയ്യാത്ത ഇ-മെയിലു കളുടെ റിക്കവറി മെയിലുകളിലേക്ക് ഇക്കാര്യം സൂചിപ്പിച്ച് ഗൂഗിൾ മുന്നറിയിപ്പു സന്ദേശം അയച്ചു തുടങ്ങി.

രണ്ട് വർഷത്തില്‍ ഒരിക്കൽ ലോഗിൻ ചെയ്യുകയോ പ്ലേ സ്റ്റോർ, യൂട്യൂബ്, ഗൂഗിൾ സേർച്ച് തുടങ്ങിയ സേവന ങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ചാലും എക്കൗണ്ട് നില നിർത്താന്‍ കഴിയും എന്നാണ് അറിയിപ്പ്. ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഇ – മെയിൽ സംവിധാനങ്ങളിൽ ഒന്നാണ് ജി-മെയിൽ.

സ്മാർട്ട് ഫോണുകളുടെയും മറ്റ് ഡിവൈസുകളുടെയും ആധിക്യം കൊണ്ടു തന്നെ ഒന്നില്‍ അധികം ജി-മെയിൽ എക്കൗണ്ടുകൾ ഉള്ളവര്‍ ആയിരിക്കും കൂടുതല്‍ പേരും. അതു കൊണ്ടു തന്നെ വ്യക്തികളുടെ എക്കൗണ്ടുകൾക്കാണ് ഈ നിയമം ബാധകം ആവുക. സ്ഥാപനങ്ങളുടെ മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഗൂഗിൾ തീരുമാനിച്ചിട്ടില്ല.

പുതിയ ‘ഇൻ ആക്ടീവ് എക്കൗണ്ട് പോളിസി’ നിലവിൽ വരുന്നതോടെ ലക്ഷക്കണക്കിന് ജി – മെയിൽ എക്കൗണ്ടുകൾ ഇല്ലാതാകും എന്നാണ് നിഗമനം. ഓൺ ലൈൻ സുരക്ഷാ ഭീഷണികൾ മറികടക്കാനാണ് ഗൂഗിൾ പുതിയ പോളിസി നടപ്പിലാക്കുന്നത്.

ദീർഘകാലം ഉപയോഗിക്കാത്ത എക്കൗണ്ടുകൾ, ഉടമയുടെ സുരക്ഷാ പരിശോധനകൾ കുറവുള്ള എക്കൗണ്ടുകൾ തുടങ്ങിയവ ഹാക്ക് ചെയ്യാനും ദുരുപയോഗം ചെയ്യാനും ഉള്ള സാദ്ധ്യതകള്‍ വളരെ കൂടുതലാണ്. അത് കൊണ്ട് കൂടിയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ജൂലിയന്‍ അസാഞ്ച് ലണ്ടനില്‍ അറസ്റ്റില്‍

April 11th, 2019

julian-assange-wikileaks-cablegate-epathram
ലണ്ടന്‍ : ‘വിക്കി ലീക്ക്‌സ്’ സ്ഥാപകൻ ജൂലിയൻ അസാഞ്ച് അറസ്റ്റില്‍.  ഇക്വ ഡോര്‍ എംബസി യില്‍ നിന്നു മാണ് അസാഞ്ചിനെ അറസ്റ്റു ചെയ്തത്. സ്ത്രീ പീഡന ക്കേസില്‍ പ്രതി യായ ജൂലിയന്‍ അസാഞ്ച് എഴു വര്‍ഷ മായി ഇവിടെ അഭയം തേടി യിരി ക്കുക യായി രുന്നു.

ഇക്വഡോര്‍ സര്‍ ക്കാരിന്റെ അനു മതി യോടെ യാണ് അറസ്റ്റ് എന്ന് ലണ്ടന്‍ പോലീസ് അറി യിച്ചു.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗൂഗിള്‍ പ്ലസ് ഇനി ഇല്ല – ഏപ്രില്‍ രണ്ടു വരെ നിങ്ങളുടെ ഡേറ്റ എടുക്കാം

February 2nd, 2019

google-blocked-epathram
ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ സംവിധാന മായ ‘ഗൂഗിള്‍ പ്ലസ്’ 2019 ഏപ്രില്‍ രണ്ടു മുതല്‍ സേവനം അവ സാനി പ്പിക്കും. നിങ്ങളുടെ ഗൂഗിള്‍ പ്ലസ് എക്കൗ ണ്ടും ഗൂഗിള്‍ പ്ലസ് പേജുകളും 2019 ഏപ്രില്‍ രണ്ടു മുതല്‍ പിന്‍ വലിക്കും എന്നു കാണിച്ച് ഇതിനെ ക്കുറിച്ചുള്ള അറി യിപ്പ് തങ്ങ ളുടെ ഉപ യോ ക്താ ക്കള്‍ക്ക് ഗൂഗിള്‍ അയച്ചു തുടങ്ങി.

ഗൂഗിള്‍ പ്ലസില്‍ ഷെയര്‍ ചെയ്തി ട്ടുള്ള ചിത്ര ങ്ങള്‍, വീഡി യോ കള്‍, ആല്‍ബം ആര്‍ ക്കൈവ്, ഗൂഗിള്‍ പ്ലസ് പേജു കള്‍ എല്ലാം ഏപ്രില്‍ രണ്ടു മുതല്‍ നീക്കം ചെയ്തു തുടങ്ങും.

എന്നാല്‍ ഇവ നിങ്ങളുടെ ഗൂഗിള്‍ പ്ലസ് പേജില്‍ നിന്നും ഡേറ്റ ഡൗണ്‍ ലോഡ് ചെയ്യുവാനുള്ള സൗകര്യ മുണ്ട്. മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ ഒന്നിനു മുന്‍പേ അവ ഡൗണ്‍ ലോഡ് ചെയ്തി രിക്കണം.

അതേ സമയം ഗൂഗിള്‍ ഫോട്ടോസ് വിഭാഗ ത്തിലേക്ക് ബാക്ക് അപ്പ് ചെയ്ത ഫോട്ടോ കളും വീഡിയോ കളും നീക്കം ചെയ്യു കയില്ല എന്നും ഗൂഗിള്‍ അറി യിച്ചു.

2019 ഫെബ്രുവരി നാലി നു ശേഷം പുതിയ ഗൂഗിള്‍ പ്ലസ് അക്കൗണ്ടു കളും പേജു കളും, കമ്മ്യൂ ണി റ്റി കളും ഇവന്റു കളും ഒരുക്കു വാനും കഴി യില്ല. എന്നാല്‍ ഗൂഗിള്‍ പ്ലസ് ഉപ യോഗി ച്ചുള്ള ജി – സ്യൂട്ട് എക്കൗ ണ്ടുകള്‍ നില നില്‍ക്കും. ഇതില്‍ പുതിയ ഫീച്ചറുകളും ഉടന്‍ ലഭ്യ മാവും എന്നും അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പാക് പതാക യുള്ള തൊപ്പി ധരിച്ചു ഇന്ത്യന്‍ ഗാന ത്തിന് അഭി നയിച്ച യുവതി ക്ക് എതിരെ നടപടി

September 4th, 2018

pakistan-flag-ePathram

ഇസ്ലാമാബാദ് : പാകിസ്ഥാന്‍ പതാക യുടെ ചിത്രം പതി പ്പിച്ച തൊപ്പി ധരിച്ചു കൊണ്ട് ഇന്ത്യന്‍ ഗാനം പാടുന്ന തായി അഭിന യിച്ച യുവതിക്ക് എതിരെ പാകി സ്ഥാന്‍ എയര്‍ പോര്‍ട്ട് സുരക്ഷാ സേന യുടെ നടപടി. സിയാൽ കോട്ട് വിമാന ത്താവള ജീവന ക്കാരി യായ യുവതിക്ക് എതിരെ യാണ് അധികൃതര്‍ നട പടി എടു ത്തത്.

ഇന്ത്യന്‍ ഗാനം ആലപി ക്കുന്ന തായി യുവതി അഭി നയി ക്കുന്നതിന്റെ വീഡിയോ സാമൂ ഹിക മാധ്യമ ങ്ങളില്‍ വ്യാപക മായി പ്രചരി ച്ചിരുന്നു.

ഇതേത്തുടര്‍ന്ന് അധി കൃതര്‍ അന്വേ ഷണം പ്രഖ്യാപി ക്കുകയും യുവതി യുടെ ഈ പ്രകടനം പെരുമാറ്റ ച്ചട്ട ലംഘനം ആണെന്ന് കണ്ടെത്തി യതിനെ തുടര്‍ന്നാണ് പാകി സ്ഥാന്‍ എയര്‍ പോര്‍ട്ട് സുരക്ഷാ സേന നടപടി എടുത്തത്.

യുവതിയുടെ രണ്ടു വര്‍ഷത്തെ ശമ്പള വര്‍ദ്ധ നവും മറ്റ് ആനുകൂല്യ ങ്ങളും പിടിച്ചു വെക്കുകയും ഭാവി യില്‍ പെരു മാറ്റ ച്ചട്ട ലംഘനം കണ്ടെത്തി യാല്‍ കടുത്ത നടപടി സ്വീകരിക്കും എന്നുള്ള മുന്നറി യിപ്പും അധി കൃതര്‍ നല്‍കി.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

മെയ് മൂന്ന് : ലോക മാധ്യമ സ്വാതന്ത്ര്യ ദിനം

May 3rd, 2018

logo-world-press-freedom-day-ePathram
ലണ്ടൻ : ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. സർക്കാറു കൾ മാധ്യമ ങ്ങൾക്ക് നൽകേണ്ട സ്വാതന്ത്ര്യവും അവ കാശ ങ്ങളും ഒാർമ്മി പ്പിച്ച് 1991ൽ ആഫ്രിക്ക യിലെ മാധ്യമ പ്രവർത്തകർ വിൻഡ് ബീകിൽ നടത്തിയ പ്രഖ്യാ പന ത്തിന്റെ വാർഷികം ആയി ട്ടാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം ആചരി ക്കുന്നത്.

1993 ലാണ് മേയ് മൂന്നി ന് യു. എൻ. ആദ്യ മായി മാധ്യമ സ്വാത ന്ത്ര്യത്തിന് പ്രത്യേക ദിനം പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജൂലിയൻ അസാഞ്ചി ന്‍േറത് അന്യായ മായ തടവ് : യു. എൻ.

February 4th, 2016

Julian-Assange-wikileaks-ePathram
ലണ്ടൻ : അന്യായ മായി തന്നെ തടങ്കലിൽ വെക്കു ന്നതിന് എതിരെ ‘വിക്കി ലീക്ക്‌സ്’ സ്ഥാപകൻ ജൂലിയൻ അസാഞ്ച് നല്കിയ പരാതി യിൽ അസാഞ്ചിന് അനു കൂല മായി യു. എൻ. സമിതി യുടെ വിധി.

2010 ലാണ് സ്വീഡനിലെ ലൈംഗിക ആരോപണ വുമായി ബന്ധ പ്പെട്ട് അസാഞ്ചിന് എതിരെ ബ്രിട്ടീഷ് സുപ്രീം കോടതി അറസ്റ്റ് വാറന്‍റ് പുറ പ്പെടു വിക്കുന്നത്. അന്നു മുതൽ അസാഞ്ച് ബ്രിട്ടനിലെ ഇക്വഡോർ സ്ഥാന പതി കാര്യാലയ ത്തിൽ രാഷ്ട്രീയ അഭയം തേടി യിരിക്കുക യായിരുന്നു.

കേസ് കെട്ടിച്ച മച്ച താണ് എന്ന് ജൂലിയൻ അസാഞ്ച് നേരത്തേ പറഞ്ഞിരുന്നു. അറസ്റ്റ് വാറണ്ടി ലൂടെ തന്നെ അന്യായ മായി തടങ്കലിൽ വെച്ചിരി ക്കുക യാണ് എന്നായി രുന്നു അസാഞ്ചിന്റെ വാദം. യു. എൻ. സമിതി ഇന്ന് ഈ വാദം അംഗീ കരി ക്കുക യായിരുന്നു.

അമേരിക്ക യുടെ യുദ്ധ ക്കുറ്റ ങ്ങളു ടെയും അന്താ രാഷ്ട്ര തല ത്തിലെ ചാര വൃത്തി കളുടെയും രേഖ കളും വീഡി യോ കളും ചോർത്തി വിക്കി ലീക്ക്‌സ് പുറത്തു വിട്ടി രുന്നു. യു. എസ്. സർക്കാരിന്റെ രഹസ്യാ ന്വേഷണ രേഖ കൾ വീക്കി ലീക്സ് പുറത്തു വിട്ടതു മുതൽ അമേരിക്ക യുടെ നോട്ട പ്പുള്ളി യാണ് അസാഞ്ച്.

- pma

വായിക്കുക: , , , ,

Comments Off on ജൂലിയൻ അസാഞ്ചി ന്‍േറത് അന്യായ മായ തടവ് : യു. എൻ.

ഫ്ലിപ് കാർട്ട് നിഷ്പക്ഷ ഇന്റർനെറ്റിനെ പിന്തുണച്ചു

April 15th, 2015

flipkart-epathram

മുംബൈ: എയർറ്റെൽ സീറോ ഇന്റർനെറ്റിന്റെ നിഷ്പക്ഷതയ്ക്ക് വിഘാതമാവും എന്നതിനാൽ തങൾ അതിനെ അനുകൂലിക്കുന്നില്ല എന്ന ഈകൊമേഴ്സ് രംഗത്തെ അതികായരായ ഫ്ലിപ് കാർട്ട് അറിയിച്ചു. തങ്ങളോടൊപ്പം ചേരുന്ന കമ്പനികളുടെ വെബ് സൈറ്റുകൾ സൗജന്യമായി സന്ദർശിക്കാൻ അനുവദിക്കുന്ന എയർടെൽ സീറോ എന്ന പദ്ധതിക്ക് ഇത് തിരിച്ചടിയായി. എയർടെൽ സീറോയിൽ എയർടെൽ കമ്പനി നിശ്ചയിക്കുന്ന ഫീസ് നൽകി അംഗമായാൽ എയർടെൽ വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് ഈ വെബ് സൈറ്റുകൾ സൗജന്യമായി സന്ദർശിക്കാം. ഇത് വഴി ഇത്തരം സൈറ്റുകൾ സന്ദർശിക്കാൻ ഉള്ള സാദ്ധ്യതയും ഏറും. അതോടൊപ്പം ഇത്തരം വെബ് സൈറ്റുകൾ വഴിയുള്ള കച്ചവടവും. എന്നാൽ ഈ പദ്ധതി നിഷ്പക്ഷമായി ഇന്റർനെറ്റ് ലഭ്യമാവാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന് താത്വികമായി എതിരാണ് എന്നാണ് ഫ്ലിപ് കാർട്ടിന്റെ നിലപാട്. സ്വതന്ത്രവും നിഷ്പക്ഷവുമായ ഇന്റർനെറ്റ് ആണ് തങ്ങളുടെ വിജയത്തിനും നിലനിൽപ്പിനും തന്നെ കാരണമായത്. ഇത് മറന്നുള്ള ഒരു സമീപനവും തങ്ങൾ സ്വീകരിക്കില്ല എന്നും ഫ്ലിപ് കാർട്ട് വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യൂബർ : കൊറിയയിലും എതിർപ്പ്

December 27th, 2014

uber-epathram

സോൾ: ഡ്രൈവർമാരെയും യാത്രക്കാരേയും പരസ്പരം ബന്ധിപ്പിക്കാൻ സഹായിക്കുന്ന യൂബർ എന്ന മൊബൈൽ ആപ്പിനെതിരെ ദക്ഷിണ കൊറിയൻ അധികൃതരും നടപടി തുടങ്ങി. പൊതു ഗതാഗത നിയമങ്ങൾ ലംഘിച്ചു എന്നതാണ് യൂബറിനെതിരെ ഉള്ള ആരോപണം.

യൂബർ ആപ്പ് തങ്ങളുടെ മൊബൈൽ ഫോണുകളിൽ ഡൌൺലോഡ് ചെയ്യുന്നവർക്ക് ടാക്സി വേണ്ടപ്പോൾ യൂബറിൽ അവശ്യം അറിയിക്കാം. യൂബറിൽ റെജിസ്റ്റർ ചെയ്ത ടാക്സി ഡ്രൈവർമാർക്ക് ഈ വിവരം തങ്ങളുടെ യൂബർ ആപ്പിൽ ലഭിക്കുകയും ഇവർക്ക് പെട്ടെന്ന് തന്നെ യാത്രക്കാരന്റെ അടുത്ത് എത്തിച്ചേരാൻ സാധിക്കുകയും ചെയ്യും. ഇതാണ് യൂബർ ആപ്പിന്റെ പ്രവർത്തന രീതി. ഇതിന് യൂബർ ഒരു ചെറിയ തുക ഫീസായി ഈടാക്കുകയും ചെയ്യുന്നു.

എന്നാൽ ഈ ആപ്പിൽ ടാക്സി ഡ്രൈവർമാർക്ക് മാത്രമല്ല വാഹനം ഓടിക്കുന്ന ആർക്കും റെജിസ്റ്റർ ചെയ്യാം. ഇത് അനധികൃത ടാക്സി സർവീസുകൾ പ്രവർത്തിപ്പിക്കാൻ സഹായകരമാവുന്നു എന്നതാണ് ലോകമെമ്പാടുമുള്ള നിരവധി സർക്കാരുകൾ ഇതിനെതിരെ രംഗത്ത് വരാൻ കാരണമായത്.

ഇത്തരമൊരു നവീന മാതൃകയ്ക്ക് പ്രവർത്തിക്കാൻ ആവശ്യമായ നിയമങ്ങൾ ഇപ്പോൾ നിലവിലില്ല എന്നതാണ് യൂബറിന് എതിരെയുള്ള ഈ എതിർപ്പിന് പിന്നിൽ.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വാ‌ട്സ്‌ആപ്പ് വിവാഹ ബന്ധങ്ങളില്‍ വില്ലനാകുന്നു?

November 13th, 2014

anti-whatsapp-pill-epathram

ലണ്ടന്‍: സ്മാര്‍ട് ഫോണുകളിലെ ജനപ്രിയ ആപ്ലിക്കേഷനായ വാ‌ട്സ്‌ആപ്പ് ഉപയോഗം മൂലം ഇറ്റലിയില്‍ വിവാ‍ഹ മോചനങ്ങള്‍ വര്‍ദ്ധിക്കുന്നതായി വാര്‍ത്ത. വാ‌ട്സ്‌ആപ്പ് ഉപയോഗം വര്‍ദ്ധിച്ചതോടെ നിരവധി സാമൂഹ്യ പ്രശ്നങ്ങളും ഉയര്‍ന്നിരിക്കുന്നു. പല വിവാഹ മോചന കേസുകളിലും വാ‌ട്സ്‌ആപ്പ് വഴിയുള്ള സന്ദേശങ്ങളും ചിത്രങ്ങളും വില്ലനാകുന്നു. കാമുകനോ കാമുകിക്കോ അയച്ച വാ‌ട്സ്‌ആപ്പ് സന്ദേശങ്ങളാണ് ഇപ്പോള്‍ മിക്ക വിവാഹ മോചന കേസുകളിലും ദമ്പതികള്‍ തെളിവായി ഹാജരാക്കുന്നതില്‍ പ്രധാനം.

അവിഹിത ബന്ധങ്ങളുടെ പേരില്‍ വിവാ‍ഹ മോചനത്തിലെത്തുന്ന ബന്ധങ്ങളില്‍ 40 ശതമാനത്തിലും വാ‌ട്സ്‌ആപ്പ് സന്ദേശങ്ങളാണ് തെളിവായി ഹാജരാക്കപ്പെടുന്നതെന്ന് ഇറ്റാലിയന്‍ അസോസിയേഷന്‍ ഓഫ് മാട്രിമോണിയല്‍ ലോയേഴ്സ് പ്രസിഡണ്ട് ജിയാന്‍ ഗസാനി വ്യക്തമാക്കുന്നു. ഇറ്റാലിയന്‍ സംസ്കാരത്തിന്റെ അടിത്തറ കുടുംബമാണ്. എന്നാല്‍ ഇത് നേരത്തെ തന്നെ തകര്‍ച്ചയുടെ വക്കിലെത്തിയിരുന്നു. വാ‌ട്സ്‌ആപ്പ് വന്നതോടെ അതിന്റെ വേഗത വര്‍ദ്ധിച്ചതായി ഗസാനി പറഞ്ഞു.

ഇന്ത്യയിലും വാ‌ട്സ്‌ആപ്പ് ഉപയോഗം വ്യക്തി ബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും വിള്ളലുകള്‍ വീഴ്‌ത്തുന്നതായുള്ള വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. വിവാഹ മോചന ക്കേസുകള്‍ കുതിച്ചുയരുന്ന കേരളത്തില്‍ വാ‌ട്സ്‌ആപ്പ് അതിന്റെ വേഗത പതിന്മടങ്ങാക്കാനുള്ള സാധ്യത ഏറെയാണ്. സെല്ഫി ഭ്രമവും അത് വാ‌ട്സ്‌ആപ്പ് , ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ പങ്കു വെക്കുന്നതും പങ്കാളികള്‍ ക്കിടയിലെ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. വിശ്വാസപൂര്‍വ്വം മറ്റൊരാള്‍ക്ക് വാ‌ട്സ്‌ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്വകാര്യ വിഷയങ്ങള്‍ പരസ്യമാകുവാനുള്ള സാധ്യത ഏറെയാണ്. സോളാര്‍ കേസിലെ വിവാദ നായിക സരിതയുടെ സ്വകാര്യ രംഗങ്ങള്‍ വാ‌ട്സ്‌ആപ്പില്‍ കൊടുങ്കാറ്റായത് അടുത്തിടെയാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൈബർ സുരക്ഷ: തിരിച്ചടിക്ക് സമയമായി

November 6th, 2014

hacker-attack-epathram

വാഷിംഗ്ടൺ: അടുത്ത കാലത്തായി ക്രമാതീതമായി വർദ്ധിച്ചു വരുന്ന സൈബർ അക്രമങ്ങളുടെ വെളിച്ചത്തിൽ അക്രമികളെ അവരുടെ പാളയത്തിൽ തന്നെ ചെന്ന് തിരിച്ചടിക്കാൻ സമയമായി എന്ന് കമ്പ്യൂട്ടർ സാങ്കേതിക വിദഗ്ദ്ധരുടെ സമൂഹം കരുതുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളാണ് സൈബർ ആക്രമണത്തിന് വിധേയമായത്. ഇത്തരം ആക്രമണങ്ങൾ സ്ഥാപനങ്ങളുടെ വിലപിടിപ്പുള്ള രഹസ്യങ്ങൾ ചോരുന്നതിന് കാരണമാവുമ്പോൾ ഇത് ഉളവാക്കുന്ന പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമാവുന്നു. ചൈനീസ് സർക്കാരിന്റെ തന്നെ പിന്തുണയുള്ള സംഘങ്ങളാണ് ഇത്തരം ആക്രമണത്തിന് പുറകിൽ എന്നാണ് കരുതപ്പെടുന്നത്. ഇതിൽ “ആക്സിയം” എന്ന് പേരുള്ള ഒരു സംഘം ഗണ്യമായ നാശനഷ്ടങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ വിതച്ചത്.

ഇത്തരം സംഘങ്ങളെ തിരിച്ച് ആക്രമിക്കണം എന്നാണ് സൈബർ സമൂഹത്തിന്റെ അവശ്യം. ഇത് നിയമവിരുദ്ധമാണ് എന്നതാണ് ഇവരെ പിടിച്ചു നിർത്തുന്ന ഒരേ ഒരു ഘടകം. സൈബർ ആക്രമികൾ നടത്തുന്ന നഷ്ടം കണക്കിലെടുക്കുമ്പോൾ തിരിച്ചടിക്കുന്നത് “ധാർമ്മികം” ആണെന്ന് ഒരു വലിയ ഭൂരിപക്ഷമെങ്കിലും കരുതുന്നുണ്ട്. ഇത്തരത്തിലുള്ള തിരിച്ചടികൾ ആക്രമണത്തിന് ഇരയായ സ്ഥാപനങ്ങൾക്ക് വേണ്ടി രഹസ്യമായി നടത്തി കൊടുക്കുന്ന ചില കംമ്പ്യൂ ട്ടർ സുരക്ഷാ സ്ഥാപനങ്ങളും നിലവിലുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 1012310»|

« Previous « കാലാവസ്ഥാ വ്യതിയാനം: മാറ്റം ആരോഗ്യ രംഗത്തും
Next Page » വാ‌ട്സ്‌ആപ്പ് വിവാഹ ബന്ധങ്ങളില്‍ വില്ലനാകുന്നു? »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine