അമേരിക്കൻ താവളങ്ങൾ ആക്രമിക്കും : ഇറാൻ

September 24th, 2012

iran-missile-test-epathram

ടെഹ്റാൻ : ഇസ്രയേൽ തങ്ങളെ ആക്രമിക്കുന്ന പക്ഷം ഇറാൻ മദ്ധ്യ പൂർവ്വേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളുടെ മേൽ ആക്രമണം അഴിച്ചു വിടും എന്ന് ഇറാനിലെ ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നല്കി. ഇത്തരമൊരു ആക്രമണം ഇറാൻ തുടങ്ങി വെച്ചാൽ മദ്ധ്യ പൂർവ്വേഷ്യയിലെ മറ്റു രാജ്യങ്ങൾക്ക് കൂടി യുദ്ധത്തിൽ പങ്കു ചേരേണ്ടി വരും. ഇതാണ് ഇറാന്റെ തന്ത്രം. അണു ബോംബ് നിർമ്മിക്കപ്പെടുന്നു എന്ന് പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്ന ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കും എന്ന ഇസ്രയേലിന്റെ ഭീഷണിക്കുള്ള മറുപടി ആയാണ് ഇറാന്റെ ഈ നീക്കം. തങ്ങളുടെ ആണവ പദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്കാണ് എന്ന് ഇറാൻ വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇറാൻ ഉത്തര കൊറിയയുമായി സാങ്കേതിക വിദ്യ കൈമാറും

September 3rd, 2012

Mahmoud Ahmadinejad-epathram

ടെഹറാൻ : അമേരിക്കയുടെ വിരോധം കൂടുതൽ ശക്തമാക്കിക്കൊണ്ട് ശാസ്ത്ര – സാങ്കേതിക രംഗത്ത് സഹകരണം ഉറപ്പാക്കുന്ന കരാറിൽ ഇറാനും ഉത്തര കൊറിയയും ഒപ്പു വെച്ചു. കരാറിന്റെ ഭാഗമായി ഇരു രാജ്യങ്ങളും സംയുക്തമായി ശാസ്ത്ര സാങ്കേതിക പരീക്ഷണ ശാലകൾ സ്ഥാപിക്കുകയും വിവര സാങ്കേതിക വിദ്യ, പരിസ്ഥിതി, ഊർജ്ജം, ഭക്ഷണം, കൃഷി എന്നീ മേഖലകളിൽ സാങ്കേതിക വിദ്യ കൈമാറുകയും ചെയ്യും. ഇറാൻ പ്രസിഡണ്ട് മഹമൂദ് അഹമ്മദിനെജാദ്, ഉത്തര കൊറിയയുടെ ഭരണത്തലവൻ കിം യോങ് നാം എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കരാറിൽ ഒപ്പു വെച്ചത്. ഉത്തര കൊറിയയ്ക്കും ഇറാനും പൊതു ശത്രുക്കളാണ് ഉള്ളത് എന്ന് ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അയത്തൊള്ള അൽ ഖമേനി അറിയിച്ചതായി ഇറാൻ ടെലിവിഷൻ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാശ്ചാത്യ ഉപരോധത്തിനെതിരെ പിന്തുണക്കണം – ഇറാന്‍

August 27th, 2012

NAM Summit 2012-epathram
തെഹ്റാന്‍: ചേരിചേരാരാജ്യ (നാം) ഉച്ചകോടി ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ തുടങ്ങി. ഉച്ചകോടി ഒരാഴ്ചയോളം  നീണ്ടുനില്‍ക്കും  ഉച്ചകോടിയുടെ പ്രാരംഭ സമ്മേളനം ഇറാന്‍ വിദേശകാര്യ മന്ത്രി അലി അക്ബര്‍ സാലിഹി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി, യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ തുടങ്ങിയ പ്രമുഖര്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്. ഇപ്പോള്‍ രക്ഷാ സമിതിയില്‍ വന്‍ശക്തി രാജ്യങ്ങളുടെ മേല്കോയ്മയാണ് അതില്ലാതാക്കിയാലെ എല്ലാ രാജ്യങ്ങള്‍ക്കും തുല്യമായ നീതി ലഭിക്കുകയുള്ളൂ. അതിനു രക്ഷാസമിതി ജനാധിപത്യപരമായ രീതിയില്‍ ഉടച്ചു വാര്‍ക്കണം. ഇറാന്റെ ആണവ സാങ്കേതിക ജ്ഞാനം സമാധാനപരമായ ഊര്‍ജാവശ്യങ്ങള്‍ ലക്ഷ്യമിട്ടുള്ളതാന് അല്ലാതെ ആണവായുധ പദ്ധതികള്‍ ഇറാന്റെ ലക്ഷ്യമല്ലെന്നും  സാലിഹി വിശദീകരിച്ചു. ഇറാന്റെ ന്യായമായ ഈ ആവശ്യങ്ങള്‍ പരിഗണിക്കാതെ സാമ്പത്തിക ഉപരോധം നടപ്പാക്കുനാണു  പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിക്കുന്നത് ഇതിനെ തടയിടാന്‍  ‘നാം’ രാജ്യങ്ങളുടെ പിന്തുണ അദ്ദേഹം അഭ്യര്‍ഥിച്ചു.

- ലിജി അരുണ്‍

വായിക്കുക:

Comments Off on പാശ്ചാത്യ ഉപരോധത്തിനെതിരെ പിന്തുണക്കണം – ഇറാന്‍

നാം ഉച്ചകോടി ഇറാനില്‍, വിമര്‍ശനവുമായി ഇസ്രയേല്‍

August 25th, 2012

nam-summit-2012-logo-epathram

യെരൂശലേം : ഇറാനെതിരെ ശക്തമായ വിമര്‍ശനവുമായി ഇസ്രയേല്‍ രംഗത്ത്. ലോക നേതാക്കള്‍ പങ്കെടുക്കുന്ന ചേരിചേരാ (നാം) ഉച്ചകോടി അടുത്ത ആഴ്ച തെഹ്റാനില്‍ ചേരാനിരിക്കെയാണ് ഇറാന്റെ പ്രചാരണ കെണിയില്‍ വീഴരുതെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്കിയത്. ഇറാന്റെ താല്പര്യങ്ങളും നിലപാടുകളും സാധൂകരിക്കാന്‍ ഈ ഉച്ചകോടിയില്‍ ഇറാൻ ഭരണകൂടം ഇടപെടുമെന്ന് ഇസ്രായേല്‍ വിദേശ കാര്യ മന്ത്രി യിഗാല്‍ പാല്‍മര്‍ പറഞ്ഞു. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വരുന്ന യു. എൻ. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനോട് ഉച്ചകോടിയില്‍ പങ്കെടുക്കരുത് എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആവശ്യപ്പെട്ടിരുന്നു. പങ്കെടുത്താല്‍ അത് വലിയ അബദ്ധമാകുമെന്നും നെതന്യാഹു പറഞ്ഞു. എന്നാല്‍ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ, ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി തുടങ്ങി പ്രമുഖരായ പല ലോക നേതാക്കളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാനില്‍ ശക്തമായ ഭൂകമ്പം 227 മരണം

August 12th, 2012

earthquake-epathram

ടെഹ്‌റാന്‍ : വടക്കു പടിഞ്ഞാറന്‍ ഇറാനില്‍ 6.4, 6.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളില്‍ ചുരുങ്ങിയത് 227 പേരെങ്കിലും മരിച്ചു. 1,300-ല്‍ പരം പേര്‍ക്ക് പരിക്കുണ്ട്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. തബ്‌രിസ്, അഹാര്‍, എന്നീ നഗരങ്ങളിലാണ് ശക്തമായ ചലനങ്ങള്‍ ഉണ്ടായത്. ഇരുപതോളം തുടര്‍ ചലനങ്ങളാണ് ഉണ്ടായത്. 60-ഓളം ഗ്രാമങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു. തബ്‌രിസിന് 60 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് പ്രാദേശിക സമയം 4.53-നാണ് ആദ്യ ഭൂചലനമുണ്ടായത്. കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഹാരിസ്, വര്‍സാഗാന്‍ എന്നിവിടങ്ങളിലും വന്‍ നാശ നഷ്ടങ്ങളുണ്ടായി. വൈദ്യുതിയും റോഡുകളും പാടെ തകരാറില്‍ ആയതിനാല്‍ രക്ഷാ പ്രവർത്തനത്തിന് തടസ്സമാകുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശാസ്ത്രജ്ഞരുടെ വധത്തിന് പിന്നിൽ ജർമ്മനിയും ഫ്രാൻസും എന്ന് ഇറാൻ

July 7th, 2012

iran-nuclear-scientist-killed-epathram

ടെഹ്റാൻ : തങ്ങളുടെ ആണവ ശാസ്ത്രജ്ഞരെ വധിച്ചതിന് പിന്നിൽ പാശ്ചാത്യ ശക്തികളാണ് എന്ന് ഇറാൻ. ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഹെയ്ദർ മൊസ്ലേഹിയാണ് ഇന്നലെ ഈ വെളിപ്പെടുത്തൽ നടത്തിയത്. ജെർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് പുറമെ ബ്രിട്ടൻ, ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങളിലെ ചാര സംഘടനകളും തങ്ങളുടെ ശാസ്ത്രജ്ഞന്മാരെ വധിക്കാനുള്ള പദ്ധതികളിൽ പങ്കെടുത്തിരുന്നു എന്നാണ് ഇറാൻ ചാര സംഘടനയുടെ മേധാവിയുടെ വെളിപ്പെടുത്തൽ. 2010 ജനുവരി മുതൽ ഇറാന്റെ 4 ആണവ ശാസ്ത്രജ്ഞരാണ് പലപ്പോഴായി കൊല്ലപ്പെട്ടത്. ഇതിൽ തങ്ങൾക്ക് പങ്കില്ല എന്ന് അമേരിക്ക നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതേ പറ്റി എന്തെങ്കിലും അഭിപ്രായം പറയാൻ ഇസ്രയേൽ വിസമ്മതിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇറാൻ : ഇന്ത്യക്ക് അമേരിക്ക 6 മാസം സമയം അനുവദിച്ചു

June 15th, 2012

IRAN-OIL-epathram

വാഷിംഗ്ടൺ : ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കാൻ ഇന്ത്യക്ക് നൽകിയ ഇളവ് വെറും 6 മാസത്തേയ്ക്ക് മാത്രമാണ് എന്ന് അമേരിക്ക വ്യക്തമാക്കി. 6 മാസം സമയത്തിനുള്ളിൽ ഇന്ത്യ ഇറാനു മേലുള്ള ആശ്രിതത്വം അവസാനിപ്പിക്കണം എന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത് എന്ന് ഇത് സംബന്ധിച്ച് ഒബാമ സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.

ഇറാനുമായുള്ള എണ്ണ വ്യാപാരത്തിൽ ഗണ്യമായ കുറവ് വരുത്തി എന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ഇന്ത്യ അടക്കം 7 രാജ്യങ്ങളെ അമേരിക്ക നടപടികളിൽ നിന്നും വിമുക്തമാക്കിയിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇസ്രായേല്‍ അന്തര്‍വാഹിനികളിലെ മിസൈലുകളില്‍ ആണവായുധം ഘടിപ്പിക്കുന്നു

June 5th, 2012

israel submarines-epathram

ബര്‍ലിന്‍: ഇസ്രായേല്‍ തങ്ങളുടെ അന്തര്‍വാഹിനികളിലെ ക്രൂയിസ് മിസൈല്‍ മുനകളില്‍ ആണവായുധം ഘടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നെന്ന ആരോപണ നിലനില്‍ക്കെയാണ് ഇസ്രായേലിന്റെ ഈ നടപടി. ജര്‍മനിയില്‍ നിന്ന് അടുത്തിടെ വാങ്ങിയ അത്യന്താധുനിക ഡീസല്‍-ഇലക്ട്രിക് ‘ഡോള്‍ഫിന്‍’ അന്തര്‍വാഹിനികളില്‍ ഘടിപ്പിച്ചിട്ടുള്ള മധ്യദൂര മിസൈലുകളിലാണ് ആണവായുധം ഘടിപ്പിച്ചിരിക്കുന്നത്.  ജര്‍മന്‍ മാസികയായ ദെര്‍ സ്പീജല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ വൈറസ് കണ്ടെത്തി

May 30th, 2012

computer-virus-epathram

മോസ്കോ: ഇറാന്റെ ആണവ പദ്ധതികള്‍ ചോര്‍ത്താന്‍ വേണ്ടി ഇസ്രയേല്‍ ഒരുക്കിയ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ കംപ്യൂട്ടര്‍ വൈറസിനെ റഷ്യന്‍ ആന്‍റി വൈറസ് കമ്പനി കാസ്പറസ്കി കണ്ടെത്തി. ഇസ്രയേല്‍  നടത്തുന്ന സൈബര്‍ യുദ്ധത്തിന്‍റെ ഭാഗമായി  ഫ്ളെയിം എന്ന ചാര വൈറസ് ആണ് അപകടകാരി. ഇറാന്‍, വെസ്റ്റ് ബാങ്ക്, ലെബനന്‍, സൗദി അറേബ്യ, സുഡാന്‍, സിറിയ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിലെ കംപ്യൂട്ടറുകളെ ലക്ഷ്യമിട്ട് ഒരുക്കിയ ഈ അപകടകാരിയായ   ഫ്ളെയിം വൈറസ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടങ്ങളിലെ കംപ്യൂട്ടറുകളിലുണ്ട്. ഏതെങ്കിലും വ്യക്തികള്‍ക്കോ ചെറുകിട സ്ഥാപനങ്ങള്‍ക്കോ നിര്‍മിക്കാന്‍ സാധിക്കുന്നതല്ല ഈ വൈറസെന്ന് ഐ. ടി. മേഖലയിലെ വിദഗ്ധര്‍ പറഞ്ഞു. അത്രയ്ക്കും വന്‍ സാമ്പത്തിക ശേഷിയും ഗവേഷണ സംവിധാനങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരമൊരു വൈറസ് വികസിപ്പിക്കാന്‍ സാധിക്കൂ.  കംപ്യൂട്ടറിന്‍റെ സെറ്റിങ്സ് മാറ്റാനും സോഫ്റ്റ് വെയറുകള്‍ ഡിലീറ്റ് ചെയ്യാനും പുതിയവ സൃഷ്ടിക്കുവാനും കംപ്യൂട്ടറിലെ വിവരങ്ങള്‍, ആശയവിനിമയങ്ങള്‍, ബ്യൂടൂത്ത് സന്ദേശങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങിയ ചോര്‍ത്താനും ഈ വൈറസിനു സാധിക്കും. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക  എന്നിവിടങ്ങളിലെ 80 സെര്‍വറുകളെ ബന്ധിപ്പിച്ചാണു ഫ്ളെയിമിന്‍റെ പ്രവര്‍ത്തനം നടക്കുന്നത്

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

ആണവ ശാസ്ത്രജ്ഞനെ വധിച്ച ഇസ്രേലി ഏജന്റിനെ തൂക്കിലേറ്റി

May 16th, 2012

mossad-agent-epathram

ടെഹ്‌റാന്‍: ഇറാനിയന്‍ ആണവ ശാസ്‌ത്രജ്‌ഞനായ മസൂദ്‌ അലി മൊഹമ്മദിയെ കൊലപ്പെടുത്തിയ കേസില്‍ ഇസ്രയേല്‍ ഇന്റലിജന്‍സ്‌ ഏജന്‍സിയായ മൊസാദിന്റെ ഏജന്റ്‌ എന്ന്‌ ആരോപിക്കപ്പെടുന്ന മജീദ്‌ ജമാലി ഫാഷിയെ (24) ഇറാന്‍ അധികൃതര്‍ തൂക്കിക്കൊന്നു.

ടെഹ്‌റാന്‍ സര്‍വകലാശാലയിലെ ഊര്‍ജതന്ത്രം പ്രൊഫസറായിരുന്ന മസൂദ് അലി 2010 ജനവരിയില്‍ വീട്ടിനുമുന്നിലുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. ഫാഷിയാണ് കൊല നടത്തിയതെന്നും ഇയാള്‍ പ്രതിഫലമായി 120,000 യു.എസ് ഡോളര്‍ കൈപ്പറ്റിയിരുന്നെന്നും ഇറാന്‍ പറയുന്നു. വിചാരണയ്ക്കിടെ ഇറാനിയന്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട ഫാഷി കുറ്റം സമ്മതിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രായേല്‍ തയ്യാറായിരുന്നില്ല.  ഐ. ആര്‍. ഐ. ബി. ടിവിയെ ഉദ്ധരിച്ചു സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തത്.

കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലാണെന്ന്‌ ഇറാന്‍ ആരോപിച്ചിരുന്നു. തങ്ങളുടെ ആണവപദ്ധതികള്‍ക്ക് ഇസ്രായേലും അമേരിക്കയും തുരങ്കംവെക്കുകയാണെന്ന് ഇറാന്‍ ആവര്‍ത്തിച്ചു കുറ്റപ്പെടുത്തുന്നുണ്ട്. ഇറാനിലെ ശാസ്‌ത്ര പ്രതിഭകള്‍ക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങള്‍ അമേരിക്ക ആസുത്രണം ചെയ്യുന്നതാണെന്നും ആരോപണമുണ്ടായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 of 8234»|

« Previous Page« Previous « നേപ്പാളില്‍ മരിച്ചവരില്‍ ബാലതാരവും
Next »Next Page » മെക്‌സിക്കന്‍ സാഹിത്യകാരന്‍ കാര്‍ലോസ്‌ ഫ്യൂന്റസ്‌ അന്തരിച്ചു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine