ലിയോ ടോള്‍സ്റ്റോയി ലോക സാഹിത്യത്തിലെ മഹാപ്രതിഭ

November 20th, 2011

tolstoy-epathram

റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായ ലിയോ ടോള്‍സ്റ്റോയി എന്ന മഹാനായ എഴുത്തുകാരന്‍ ഈ ലോകത്തോട്‌ വിട പറഞ്ഞിട്ട് ഇന്നേക്ക് 101 വര്ഷം തികയുന്നു 1910 നവംബര്‍ 20നാണ് അദ്ദേഹം മരണമടഞ്ഞത്‌. റഷ്യന്‍ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മുനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരില്‍ ടോള്‍സ്റ്റോയിയുടെ രചനകള്‍ ശ്രദ്ധിക്കപ്പെട്ടു. ഒരു ചിന്തകനെന്ന നിലയില്‍, അക്രമാരഹിത പ്രതിരോധമെന്ന ആശയത്തില്‍ അദ്ദേഹം പ്രത്യേകം ഊന്നല്‍ നല്‍കി. അഹിംസാമാര്‍ഗ്ഗം പിന്തുടര്‍ന്ന മഹാത്മാ ഗാന്ധി,മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ തുടങ്ങിയവര്‍, വലിയൊരളവോളം അദ്ദേഹത്തോട് ആശയപര മായി കടപ്പെട്ടിരിക്കുന്നു. യുദ്ധവും സമാധാനവും, അന്നാ കരേനിന എന്നിവയാണ് അദ്ദേഹത്ത്തിറെ ഏറ്റവും പ്രശസ്തമായ കൃതികള്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യയുടെമേലുണ്ടായ നെപ്പോളിയന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, മനുഷ്യചരിത്രത്തിന്റെ ഗതിയെ നിശ്ചയിക്കുന്നതെന്താണെന്ന് അന്വേഷിക്കുകയാണ് ടോള്‍സ്റ്റോയി  യുദ്ധവും സമാധാനവും എന്ന കൃതിയിലൂടെ ചെയ്യുന്നത്. മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട തന്റെ ആദ്യ രചനയായ  ബാല്യം കൗമാരം യൗവ്വനം എന്ന ജീവചരിത്രസംബന്ധിയായ കൃതിയായിരുന്നു. സാധാരണ വായനക്കാര്‍‍ക്ക് രുചിക്കത്തക്കവണ്ണം, ലളിതമായ ശൈലിയില്‍ എഴുതപ്പെട്ട കഥകളാണ്. ഒരുമനുഷ്യന് എത്രമാത്രം ഭൂമിവേണം എന്ന പ്രസിദ്ധകഥ ഇതിന് ഒരുദാഹരണമാണ്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏണസ്റ്റ് ഹെമിങ്‌വേ ഓര്‍മ്മയായിട്ട് അര നൂറ്റാണ്ട്‌

July 2nd, 2011

ernest-hemingway-epathram

സാന്തിയാഗോ എന്ന വൃദ്ധനെ എല്ലാവരും ഓര്‍ക്കുന്നുണ്ടാകും. ഏണസ്റ്റ് ഹെമിങ്‌വേയുടെ കിഴവനും കടലും എന്ന നീണ്ട കഥയിലെ കഥാപാത്രം. ആ കഥാപാത്രത്തെ നമുക്ക് സമ്മാനിച്ച മഹാനായ സാഹിത്യകാരന്‍ സ്വയം ഇല്ലാതായിട്ട് അര നൂറ്റാണ്ട് കഴിയുന്നു. 61 വയസ്സുള്ളപ്പോള്‍ 1961 ജൂലൈ രണ്ടാം തീയതി അമേരിക്കയിലെ ഐഡഹോയിലെ കെച്ചം എന്ന സ്ഥലത്തു വെച്ച്‌ സ്വയം വെടി വെച്ചു മരിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ സംഭവ ബഹുലമായ ജീവിതത്തിലൂടെ ഒരു യാത്ര: അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്തിലെ ഓക് പാര്‍ക്ക് എന്ന കൊച്ചു പട്ടണത്തിലാണ് ഹെമിങ്‌വേ ജനിച്ചത്. യാഥാസ്ഥിതിക കുടുംബവും ഗ്രാമ പശ്ചാത്തലവുമായിരുന്നു അദ്ദേഹത്തിന്റേത്. ധാരാളം വായിക്കുന്ന പ്രകൃതക്കാരനായിരുന്ന ഏണസ്റ്റ് സ്കൂള്‍ മാസികയില്‍ ലേഖനങ്ങളും കഥകളും എഴുതിത്തുടങ്ങി. ഒന്നാം ലോക മഹായുദ്ധത്തില്‍ സൈനികനാകുവാന്‍ ആഗ്രഹിച്ചുവെങ്കിലും കാഴ്ച മോശമായതിനാല്‍ അതിനു കഴിഞ്ഞില്ല. എന്നാല്‍ റെഡ് ക്രോസില്‍ ചേര്‍ന്ന് ആംബുലന്‍സ് ഡ്രൈവറായി അദ്ദേഹം ഇറ്റലിയില്‍ യുദ്ധ മുഖത്തെത്തി. ജര്‍മ്മന്‍ മുന്നണിയിലും പിന്നീട് ഇറ്റാലിയന്‍ മേഖലയിലും എത്തിയ യുവാവായ ഹെമിങ്‌വേക്ക്‌ ഓസ്ട്രിയന്‍ ആക്രമണങ്ങളില്‍ മാരകമായ പരിക്കേറ്റു. മുന്നണിയില്‍ സേവനം ചെയ്യുവാന്‍ കഴിയാതെ അമേരിക്കയില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ ശ്രദ്ധ പത്രപ്രവര്‍ത്തന രംഗത്തേക്ക് തിരിഞ്ഞു. 1936 – 37 കാലഘട്ടത്തില്‍ സ്പെയിനിലെത്തി അവിടുത്തെ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്തും അദ്ദേഹം യുദ്ധകാര്യ ലേഖകനായി പ്രവര്‍ത്തിച്ചു. ലോക മഹായുദ്ധങ്ങളും സ്പാ‍നിഷ് ആഭ്യന്തര സമരവും അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. പിന്നീട്‌ അദ്ദേഹം കഥാകാരനായി മാറുകയാണ് ഉണ്ടായത്.

തുടര്‍ന്ന് വിശ്വ പ്രസിദ്ധമായ കവിതകളും, നോവലുകളും എഴുതുകയുണ്ടായി. പുലിസ്റ്റര്‍ സമ്മാനവും, 1954ല്‍ നോബല്‍ സമ്മാനവും അദ്ദേഹത്തെ തേടിയെത്തി. ഹെമിങ്‌വേക്ക്‌ ലോകപ്രശസ്തി നേടിക്കൊടുത്ത കൃതിയാണ് ദ് ഓള്‍ഡ് മാന്‍ ആന്റ് ദ് സീ (The Oldman and the Sea). ദ് സണ്‍ ഓള്‍സോ റൈസസ് (The Sun Also Rises), എ ഫേര്‍‌വെല്‍ റ്റു ആംസ് (A Farewell to Arms), റ്റു ഹാവ് ഏന്‍ഡ് ഹാവ് നോട്ട് (To Have and Have Not) എന്നീ നോവലുകളും, ദ് ഫിഫ്ത് കോളം (The Fifth Coulmn) എന്ന നാടകവും അദ്ദേഹത്തിന്റെ വളരെ ശ്രദ്ധേയങ്ങളായ കൃതികളായിരുന്നു. ഇദ്ദേഹത്തിന്റെ രചനാ ശൈലി പിന്നീട്‌ ഹെമിങ്‌വേ ശൈലി എന്നറിയപ്പെട്ടു.

യുദ്ധത്തില്‍ മുട്ടിനു പരിക്കേറ്റ അദ്ദേഹം ആശുപത്രിയിലാവുകയും തന്നെ ശുശ്രൂഷിച്ച നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്തു. ഇത് ആയുധങ്ങളോട് വിട (A farewell to arms) എന്ന പ്രശസ്തമായ കൃതിക്കു കാരണമായി. ഈ നോവലിലെ കേന്ദ്ര കഥാപാത്രവും യുദ്ധത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാവുകയും നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. വേദനയുടെ കാലത്ത് പ്രണയത്തെ കണ്ടെത്തുകയും യുദ്ധത്തിന്റെ നിരര്‍ത്ഥകതയെയും രക്തച്ചൊരിച്ചിലിനെയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഈ പുസ്തകം 1927-ലാണ് എഴുതിയത്.
അമേരിക്കയില്‍ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മറ്റൊരു സ്ത്രീയുമായി വിവാഹിതനായി പാരീസ്, കാനഡ, ഇറ്റലി, സ്പെയിന്‍ എന്നീ സ്ഥലങ്ങളില്‍ താമസിച്ചു. സ്പെയിനിലെ തന്റെ ജീവിതത്തിനെയും കാളപ്പോരിനെയും കുറിച്ച് എഴുതിയ ‘സൂര്യന്‍ ഉദിക്കുന്നു‘ (The sun also rises) എന്ന പുസ്തകവും മരണത്തോടുള്ള അഭിനിവേശം പ്രകാശിപ്പിക്കുന്നുണ്ട്.

ഹെമിങ്‌വേ ജീവിതത്തില്‍ ഏകാകി ആയിരിക്കുവാന്‍ ഇഷ്ടപ്പെട്ടു. ‘എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ’ എന്ന് അദ്ദേഹം പറയുമായിരുന്നു. സ്പെയിനിലെ കാളപ്പോരിനെക്കുറിച്ച് ‘അപരാഹ്നത്തിലെ മരണം’ (Death in the afternoon) എന്ന പുസ്തകം എഴുതി.

1927-ല്‍ അദ്ദേഹം ഒരു യുദ്ധ വിരുദ്ധ പത്ര പ്രവര്‍ത്തകനായി സ്പെയിനിലേക്കു പോയി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവല്‍ ഒരു പക്ഷേ സ്പെയിനിലെ ജനറല്‍ ഫ്രാങ്കോയുടെ ആഭ്യന്തര യുദ്ധത്തെക്കുറിച്ച് എഴുതിയ ‘മണി മുഴങ്ങുന്നത് ആര്‍ക്കു വേണ്ടി’ (For whom the bell tolls) എന്ന നോവലാണ്. ആദര്‍ശങ്ങള്‍ക്കു വേണ്ടി ജീവിക്കുന്ന അമേരിക്കക്കാരനായ കേന്ദ്ര കഥാപാത്രം റോബര്‍ട്ട് ജോര്‍ഡാന്‍ ജനറല്‍ ഫ്രാങ്കോയ്ക്കെതിരെ ഒളിയുദ്ധം ചെയ്യുന്നതും മരിയ എന്ന യുവതിയുമായി പ്രണയത്തിലാവുന്നതും ഒടുവില്‍ മരിക്കുന്നതുമാണ് കഥാതന്തു. ഇതിലെ കഥാപാത്രങ്ങള്‍ ആത്മഹത്യയെ ഭീരുത്വമായി വിശേഷിപ്പിക്കുനു. എങ്കിലും ഹെമിങ്‌വേ ഒടുവില്‍ ആത്മഹത്യ ചെയ്തു എന്നത് വൈരുദ്ധ്യമാണ്.

ആയുസ്സിന്റെ പകുതി ഭാ‍ഗവും ഇദ്ദേഹം ചെലവഴിച്ചത്‌ ക്യൂബയിലാണ്. ഹെമിംഗ്‌വേ യുടെ പേരില്‍ ക്യൂബയില്‍ വ‌ര്‍ഷം തോറും മീന്‍പിടുത്ത മത്സരം നടത്തി വരുന്നു.

ചെറുകഥാകൃത്ത്, പത്ര പ്രവര്‍ത്തകന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളും ഹെമിങ്‌വേയ്ക്കുണ്ട്. ദീര്‍ഘകാലം ‘ടോറന്റോ സ്റ്റാര്‍‘ എന്ന പത്രത്തിന്റെ ലേഖകനായിരുന്നു.

എ മൂവബിള്‍ ഫീസ്റ്റ്, ഹെമിംഗ്‌വേയുടെ സമ്പൂര്‍ണ ചെറുകഥകള്‍ (The complete short stories of Ernest Hemingway), കിളിമഞ്ചാരോവിലെ മഞ്ഞും മറ്റു കഥകളും (The snows of Kilimanjaro and other stories), നമ്മുടെ കാലത്ത് – കഥകള്‍ (In our time : stories), ഹെമിങ്‌വേയുടെ ചെറുകഥകള്‍ (The short stories of Ernest Hemingway), ഏദന്‍ തോട്ടം (The Garden of Eden), അരുവിയിലെ ദ്വീപുകള്‍ (Islands in the stream), ആഫ്രിക്കയിലെ പച്ച മലകള്‍ (Green hills of Africa), ആദ്യ പ്രകാശത്തിലെ സത്യം (True at first light), നദിക്കു കുറുകേ, മരങ്ങളിലേക്ക് (Across the river and into the trees), നിക്ക് ആദംസ് കഥകള്‍ (The Nick Adams stories) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രശസ്ത കൃതികള്‍.

- ഫൈസല്‍ ബാവ

വായിക്കുക:

1 അഭിപ്രായം »

ഇന്ത്യന്‍ വംശജന് പുലിറ്റ്സര്‍ പുരസ്കാരം

April 21st, 2011

ബോസ്റ്റണ്‍ : കാന്‍സറിനെ കുറിച്ചുള്ള പുസ്തകം എഴുതിയ ഇന്ത്യന്‍ വംശജ നായ ഡോക്ടര്‍ സിദ്ധാര്‍ഥ മുഖര്‍ജിക്ക് പുലിറ്റ്സര്‍ സമ്മാനം ലഭിച്ചു.

‘രോഗങ്ങളുടെ ചക്രവര്‍ത്തി: അര്‍ബുദത്തിന്‍റെ ജീവചരിത്രം‘ ( The Emperor of All Maladies: A Biography of Cancer) എന്ന ഗ്രന്ഥ മാണ് അദ്ദേഹത്തെ 2011-ലെ നോണ്‍ ഫിക്ഷന്‍ വിഭാഗ ത്തിലെ പുരസ്കാര ത്തിന് അര്‍ഹമായത്. 10,000 യു. എസ്. ഡോളറാണ് സമ്മാനത്തുക.

ഹൃദ്യമായ ഭാഷ യിലാണ് ഗ്രന്ഥം രചിച്ചിട്ടുള്ളത് എന്ന് വിലയിരുത്തിയ അവാര്‍ഡ് കമ്മറ്റി വൈദ്യ ശാ‍സ്ത്ര രംഗത്തെ അസാധാരണവും പ്രചോദന കരവുമായ ഒന്നാണീ പുസ്തക മെന്നും അഭിപ്രായപ്പെട്ടു.

ദില്ലിയില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തി യാക്കിയ ഡോ. മുഖര്‍ജി സ്റ്റാന്‍ ഫോര്‍ഡ് യൂണിവേഴ്സിറ്റി, ഓക്സ്ഫൊര്‍ഡ് യൂണിവേഴ്സിറ്റി, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി തുടങ്ങിയ ലോകോത്തര സ്ഥാപന ങ്ങളില്‍ വിദ്യാര്‍ഥി ആയിരുന്നു.

കൊളമ്പിയ സര്‍വ്വകലാ ശാല യില്‍ അസിസ്റ്റന്‍റ് പ്രൊഫസറായ സിദ്ധാര്‍ഥ മുഖര്‍ജി അറിയപ്പെടുന്ന ക്യാന്‍സര്‍ രോഗ വിദഗ്ദനുമാണ്. ഒരു രോഗി യുമായുള്ള സംഭാഷണ മധ്യേ അവര്‍ ഉന്നയിച്ച ഒരു ചോദ്യ ത്തില്‍ നിന്നുമാണ് ഇത്തരം ഒരു ഗ്രന്ഥ ത്തിന്‍റെ രചന യിലേക്ക് ഡോക്ടര്‍ സിദ്ധാര്‍ഥ മുഖര്‍ജി യെ നയിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നൊബേല്‍ സമ്മാന ജേതാവ്‌ ഷൂസെ സരമാഗു അന്തരിച്ചു

June 19th, 2010

nobel-winner-saramago-epathramസ്പെയിന്‍ : നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത നോവലിസ്റ്റു മായ  പോര്‍ച്ചുഗീസ് സാഹിത്യകാരന്‍  ഷൂസെ സരമാഗു അന്തരിച്ചു 87 വയസ്സ് ആയിരുന്നു.  ‘ബ്ലൈന്‍ഡ് നെസ്’ എന്ന നോവലിന് 1998  – ല്‍ നൊബേല്‍ സമ്മാനം നേടിയ സരമാഗു വിന്‍റെ കൃതികള്‍,  മലയാളം ഉള്‍പ്പെടെ ഇരുപതിലേറെ ഭാഷ കളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.  കടുത്ത രാഷ്ട്രീയ നിലപാടുകളെ മാജിക്കല്‍ റിയലിസം ശൈലിയില്‍ അവതരിപ്പിച്ചവ ആയിരുന്നു അദ്ദേഹത്തിന്‍റെ കൃതികളില്‍ ഭൂരിഭാഗവും.  ഉറച്ച കമ്യൂണിസ്റ്റാ യിരുന്ന സരമാഗു വിന്‍റെ നിലപാടുകള്‍,  അദ്ദേഹത്തെ മാതൃ രാജ്യ ത്തിന് അനഭിമതനാക്കി.

പേരില്ലാ നഗരത്തി ലെ ജനത്തിന് മുഴുവന്‍ നിഗൂഢ മായ അന്ധത ബാധിച്ച കഥ പറയുന്ന കൃതിയാണ് നൊബേല്‍ സമ്മാനം നേടിയ ബ്ലൈന്‍ഡ്‌നസ്.  2008-ല്‍ ഈ കൃതി ഇതേ പേരില്‍ ചലച്ചിത്രമായി.

1989-ല്‍ പ്രസിദ്ധീകരിച്ച ‘ദ ഹിസ്റ്ററി ഓഫ് ദ സീജ് ഓഫ് ലിസ്ബണ്‍’, 1986-ല്‍ പുറത്തിറങ്ങിയ ‘ദ സ്റ്റോണ്‍ റാഫ്റ്റ്’ എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റു ശ്രദ്ധേയ കൃതികള്‍.  ബ്ലൈന്‍ഡ്‌നസ്,  ‘അന്ധത’ എന്ന പേരിലും ദ സ്റ്റോണ്‍ റാഫ്റ്റ്,    ‘കല്‍ച്ചങ്ങാടം’ എന്ന പേരിലും മലയാള ത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഒടുവില്‍ പ്രസിദ്ധീകരിച്ച ‘കെയ്‌നാ’ണ് അവസാനത്തെ നോവല്‍.  മുന്‍ ബ്രിട്ടീഷ് പ്രധാന മന്ത്രി ടോണി ബ്ലെയറി നെയും മാര്‍പാപ്പ യെയും വിമര്‍ശിക്കുന്ന അദ്ദേഹത്തിന്‍റെ ബ്ലോഗ് രചനകള്‍ ഉള്‍പ്പെടുത്തി ‘ദ നോട്ട്ബുക്ക്’ എന്ന പുസ്തകം ഈ വര്‍ഷം ആദ്യം പ്രസിദ്ധീകരിച്ചു.

1922 നവംബര്‍ 16-ന് പോര്‍ച്ചുഗല്‍ തലസ്ഥാന മായ ലിസ്ബണിന് സമീപം അസിന്‍ ഹാഗ യില്‍ ജനിച്ച സരമാഗു വിന് കുടുംബത്തി ലെ ദാരിദ്ര്യം മൂലം പഠനം പൂര്‍ത്തി യാക്കാന്‍ സാധിച്ചില്ല.  പിന്നീട് ലോഹ പ്പണി ചെയ്ത് പണം കണ്ടെത്തി പഠിച്ചു.  1947 – ല്‍ പ്രസിദ്ധീകരിച്ച ‘കണ്‍ട്രി ഓഫ് സിന്‍’ ആണ് ആദ്യ നോവല്‍. കാര്യമായി വിറ്റഴിക്ക പ്പെട്ടില്ല എങ്കിലും ഇത് അദ്ദേഹത്തിന് എഴുത്തു കാരന്‍ എന്ന മേല്‍വിലാസം ഉണ്ടാക്കി ക്കൊടുത്തു. 

തുടര്‍ന്ന് ഒരു മാസിക യില്‍ ജോലി കിട്ടി. പത്ര പ്രവര്‍ത്തക നായി ജോലി ചെയ്ത 18 വര്‍ഷം അദ്ദേഹം നോവലുകള്‍ ഒന്നും എഴുതിയില്ല.  ഏതാനും കവിതാ പുസ്തക ങ്ങളും യാത്രാ വിവരണങ്ങളും അദ്ദേഹത്തി ന്‍റെതായി പുറത്തു വന്നു.

1974-ല്‍ അന്റോണിയോ സലാസറിന്‍റെ സ്വേച്ഛാധിപത്യ ഭരണം അവസാനിച്ച തിനു ശേഷമാണ് അദ്ദേഹം നോവല്‍ രചന യിലേക്ക് തിരിച്ചു വന്നത്. 1982 – ല്‍ അദ്ദേഹം എഴുതിയ ചരിത്ര നോവല്‍ ‘ബല്‍താസര്‍ ആന്‍ഡ് ബ്ലിമുണ്ട’ 1988 – ല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.  കത്തോലിക്കാ സഭ യുടെ ഇന്‍ക്വിസിഷന്‍ കാലം പശ്ചാത്തലം ആക്കിയുള്ള ഈ കൃതി യിലൂടെ സരമാഗു അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായി.
മരണം വരെ പോര്‍ച്ചു ഗലിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി യില്‍ അംഗമായിരുന്ന സരമാഗു, പോര്‍ച്ചുഗീസ് ചരിത്ര ത്തിന്‍റെയും യാഥാ സ്ഥിതിക മനോ ഭാവത്തിന്‍റെ യും കത്തോലിക്കാ സഭ യുടെയും കടുത്ത വിമര്‍ശകന്‍ ആയിരുന്നു.

ക്രിസ്തുവിനെ ജോസഫിന്‍റെ മകനും മഗ്ദലന മറിയ ത്തിനൊപ്പം ജിവിച്ച ആളുമായി ചിത്രീകരിച്ച ‘ദ ഗോസ്​പല്‍ അക്കോഡിങ് ടു ജീസസ് ക്രൈസ്റ്റ്’ എന്ന നോവല്‍, സാഹിത്യ സമ്മാനത്തിന് ശുപാര്‍ശ ചെയ്യാന്‍ പോര്‍ച്ചുഗീസ് സര്‍ക്കാര്‍ തയ്യാറാകാത്ത തില്‍ പ്രതിഷേധിച്ച് 1992-ല്‍ അദ്ദേഹം മാതൃരാജ്യം വിട്ടു. 

അന്നു മുതല്‍ സ്‌പെയിനിലെ കാനറി ദ്വീപു കളിലെ ലാന്‍സെറൊട്ടിയിലാണ് താമസം.  ‘ദ ഗോസ്​പല്‍ അക്കോഡിങ് ടു ജീസസ് ക്രൈസ്റ്റ്’ എന്ന ഈ നോവലിന്‍റെ പേരില്‍ കത്തോലിക്കാ സഭ യുമായും അദ്ദേഹം ഏറ്റു മുട്ടി.
 
സ്വരാജ്യത്ത് നിന്ന്  പലായനം ചെയ്തു എങ്കിലും  പോര്‍ച്ചുഗലില്‍ ഏറ്റവുമധികം വിറ്റഴിക്ക പ്പെടുന്ന പുസ്തകങ്ങളില്‍ സരമാഗുവിന്‍റെ  രചന കള്‍ ഒട്ടനവധിയുണ്ട്.
.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അരവിന്ദ് അടിഗയ്ക്ക് ബുക്കര്‍

October 16th, 2008

2008 ലെ മാന്‍ ബുക്കര്‍ പുരസ്കാരം ഇന്ത്യാക്കാരനായ അരവിന്ദ് അടിഗയ്ക്ക് ലഭിച്ചു. തന്റെ ആദ്യത്തെ നോവല്‍ ആയ “വെളുത്ത പുലി, രണ്ട് ഇന്ത്യയുടെ കഥ” യ്ക്കാണ് ഈ പ്രശസ്തമായ ബഹുമതി ലഭിച്ചിരിയ്ക്കുന്നത് (The White Tiger, A Tale of Two Indias). നാല്‍പ്പത് ലക്ഷം രൂപയോളം (50000 പൌണ്ട്) ആണ് സമ്മാന തുക. മുപ്പത്തി മൂന്ന് കാരനായ അരവിന്ദ് ചെന്നൈ സ്വദേശി ആണെങ്കിലും ഇപ്പോള്‍ മുംബൈയില്‍ ആണ് താമസം.

ബുക്കര്‍ പുരസ്കാരം ലഭിയ്ക്കുന്ന നാലാമത് ഇന്ത്യാക്കാരന്‍ ആണ് അരവിന്ദ്. ഇതിനു മുന്‍പ് സല്‍മാന്‍ റഷ്ദി, അരുന്ധതി റോയ്, കിരണ്‍ ദേശായ് എന്നീ ഇന്ത്യാക്കാര്‍ക്കാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ന് ലോക പുസ്തകദിനം

April 23rd, 2008

വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും

വായിച്ചാല്‍ വളര്‍ന്നാല്‍ വിളയും
അല്ലെങ്കില്‍ വളയും

-കുഞ്ഞുണ്ണി മാഷ്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

2 of 212

« Previous Page « യു.എ.ഇ.യും അമേരിക്കയും ആണവ കരാറില്‍ ഒപ്പു വച്ചു
Next » എയര്‍ ഇന്ത്യ എക്സ്പ്രസ്സ് നാലാം വര്‍ഷത്തിലേക്ക് »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine