ഈഫല്‍ ഗോപുരത്തിന് അല്‍ഖായിദയുടെ ഭീഷണി

October 19th, 2010

eiffel-tower-security-epathram

പാരീസ്‌ : ഫ്രാന്‍സിലെ പ്രശസ്തമായ ഈഫല്‍ ഗോപുരത്തിന് അല്‍ഖായിദയുടെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് സൗദി ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കി. ഇതേ തുടര്‍ന്ന് യൂറോപ്പില്‍ പൊതുവെയും ഫ്രാന്‍സില്‍ പ്രത്യേകിച്ചും പോലീസ്‌ സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തുകയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഭീഷണി ഗൌരവമായി തന്നെയാണ് തങ്ങള്‍ കാണുന്നത് എന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു.

യൂറോപ്പില്‍ അല്‍ഖായിദ ഭീകരാക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്ന് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ച് പിടിയിലായ ഒരു ജര്‍മ്മന്‍ അല്‍ഖായിദ അംഗം ചോദ്യം ചെയ്യലിനിടയില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഫ്രാന്‍സ്‌, ജെര്‍മ്മനി, ബ്രിട്ടന്‍ എന്നീ രാഷ്ട്രങ്ങള്‍ നേരത്തേ തന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു.

ഈഫല്‍ ഗോപുരം, നോത്രദാം കത്തീഡ്രല്‍, ബര്‍ലിനിലെ ബ്രാണ്ടന്‍ബര്‍ഗ് ഗേറ്റ് എന്നിങ്ങനെ നിരവധി ലോക പ്രശസ്ത വിനോദ സഞ്ചാര ആകര്‍ഷണങ്ങളായ കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ അല്‍ഖായിദയ്ക്ക് പദ്ധതിയുണ്ട് എന്ന് സൂചനയുണ്ട്.

2008ല്‍ മുംബയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ശൈലിയിലുള്ള ഒരു വ്യാപകമായ വെടിവെപ്പ്‌ നടക്കാന്‍ സാദ്ധ്യതയുണ്ട് എന്ന് കാണിച്ചു അമേരിക്ക, ജപ്പാന്‍, സ്പെയിന്‍ എന്നീ രാഷ്ട്രങ്ങള്‍ തങ്ങളുടെ പൌരന്മാര്‍ യൂറോപ്പിലേക്ക് സഞ്ചരിക്കുന്നതിനെതിരെ യാത്രാ മുന്നറിയിപ്പ്‌ പുറപ്പെടുവിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജമ്മുവില്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു

August 31st, 2010

kashmir-indian-soldier-epathram

ജമ്മു : ജമ്മുവില്‍ കഴിഞ്ഞ 30 മണിക്കൂറായി സൈന്യവും നുഴഞ്ഞു കയറ്റക്കാരും തമ്മില്‍ നടന്നു വന്ന രൂക്ഷമായ ഏറ്റുമുട്ടല്‍ അവസാനിച്ചു. നുഴഞ്ഞു കയറിയ ഒന്‍പതു പേരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇവരുടെ മൃതശരീരങ്ങള്‍ പോലീസ്‌ ഏറ്റുവാങ്ങി. ഈ വര്ഷം നടന്ന ഏറ്റവും വലിയ നുഴഞ്ഞു കയറ്റമായിരുന്നു ഇതെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.

യന്ത്ര തോക്കുകള്‍, റേഡിയോ ഉപകരണങ്ങള്‍, ജി. പി. എസ്. ഉപകരണങ്ങള്‍, ഉപഗ്രഹ ഫോണുകള്‍, ഒരു ലക്ഷം രൂപയുടെ കറന്‍സി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്ക്, മൊബൈല്‍ ഫോണുകള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന് ഇന്ത്യന്‍ സഹായം ഐക്യ രാഷ്ട്ര സഭ വഴി

August 29th, 2010

pakistan-flood-2-epathramന്യൂഡല്‍ഹി : ഇന്ത്യന്‍ സഹായം സ്വീകരിക്കാന്‍ മടി കാണിച്ച പാക്കിസ്ഥാന്‍ ഒടുവില്‍ ഐക്യ രാഷ്ട്ര സഭ വഴി സഹായം സ്വീകരിക്കാന്‍ തയ്യാറായി. 50 ലക്ഷം ഡോളറാണ് ഇന്ത്യ പാക്കിസ്ഥാന് നല്‍കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ ദുരിതാശ്വാസ പദ്ധതി വഴി നല്‍കുകയാണെങ്കില്‍ ഇന്ത്യന്‍ സഹായം സ്വീകരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഇസ്ലാമാബാദില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ വിദേശ കാര്യ വകുപ്പ്‌ ഔദ്യോഗികമായി അറിയിക്കുകയാണ് ചെയ്തത്. സഹായം ഇത്തരത്തില്‍ ഗതി തിരിച്ചു വിടുന്നതിന് തയ്യാറാണെന്ന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ സഹായം പാക്കിസ്ഥാന് ആവശ്യമാണെന്ന് വന്നാല്‍ അതും നല്‍കാന്‍ ഇന്ത്യ തയ്യാറാണ് എന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ഇന്ത്യന്‍ സഹായം പാക്കിസ്ഥാന്‍ സ്വീകരിക്കും

August 21st, 2010

ഇസ്ലാമാബാദ്‌ : പ്രളയ ദുരിതത്തില്‍ കഷ്ടപ്പെടുന്ന പാക്കിസ്ഥാന് ഇന്ത്യ വാഗ്ദാനം ചെയ്ത 5 മില്യന്‍ ഡോളര്‍ സഹായ തുക പാക്കിസ്ഥാന്‍ സ്വീകരിക്കും എന്ന് അറിയിച്ചു. അന്താരാഷ്‌ട്ര സമൂഹത്തിന്റെ സഹായം പ്രതീക്ഷിച്ച അത്രയും ലഭിക്കാത്ത സാഹചര്യത്തിലും അയല്‍ രാജ്യമായ ഇന്ത്യ പാക്കിസ്ഥാന് വാഗ്ദാനം ചെയ്ത സഹായ തുക പാക്കിസ്ഥാന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതില്‍ അമേരിക്ക ശക്തമായി പ്രതികരിച്ചതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ നിലപാട്‌ മാറ്റിയത്.

ദുരന്തത്തെ നേരിടുന്ന അവസരത്തില്‍ രാഷ്ട്രീയ കളികള്‍ക്ക്‌ പ്രസക്തിയില്ലെന്നും ഇന്ത്യ വാഗ്ദാനം ചെയ്ത സഹായം പാക്കിസ്ഥാന്‍ സ്വീകരിക്കും എന്നാണു തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഒബാമ ഭരണകൂടം പാക്കിസ്ഥാന് കടുത്ത ഭാഷയില്‍ സന്ദേശം അയച്ചിരുന്നു. ഈ സന്ദേശം ലഭിച്ചു 24 മണിക്കൂറിനകം പാക്‌ വിദേശ കാര്യ മന്ത്രി ഷാ മഹ്മൂദ്‌ ഖുറൈഷി ഇന്ത്യന്‍ സഹായം സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാണ് എന്ന് അറിയിക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന് ദുരിതത്തില്‍ മുങ്ങിയ സ്വാതന്ത്ര്യ ദിനം

August 15th, 2010

pakistan-flood-epathram

പഞ്ചാബ്‌ : വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന പാക്കിസ്ഥാനില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നത്‌ രക്ഷാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്ക്കരമാക്കുന്നു. കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് വെള്ളം പൊങ്ങിയ പാക്കിസ്ഥാനിലെ സിന്ധു നദീ തടത്തില്‍ 1600 ലേറെ പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ടത്. ഇരുപതു ലക്ഷം പേര്‍ക്കെങ്കിലും കിടപ്പാടം നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഒന്നരക്കോടി പേരുടെയെങ്കിലും ജീവിതത്തെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഇത് മൊത്തം ജനസംഖ്യയുടെ എട്ടു ശതമാനം വരും.

വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് പകര്‍ച്ച വ്യാധികള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്ക്കരമായി. സ്വാത്‌ താഴ്വരയില്‍ നിന്നും കോളറ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ 7 കോളറ കേസുകള്‍ എങ്കിലും കണ്ടെത്തി എന്നാണു ഇവിടെ പ്രവര്‍ത്തനം നടത്തുന്ന ഒരു ജര്‍മ്മന്‍ സന്നദ്ധ സംഘം പറയുന്നത്.

pakistan-flood-victims-epathram

ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 36,000 പേര്‍ക്കെങ്കിലും ഇതിനോടകം അതിസാരം പിടിപെട്ടിട്ടുണ്ട്. ഇത് അത്യന്തം ആപല്‍ക്കരമായ പ്രവണതയാണെന്ന് ഐക്യ രാഷ്ട്ര സഭ വിലയിരുത്തുന്നു. ഇതിനെതിരെ പ്രതിരോധ മരുന്ന് വിതരണം ഊര്‍ജ്ജിതമായി നടത്തുകയാണ് ഐക്യ രാഷ്ട്ര സഭയുടെ ദുരിതാശ്വാസ സംഘങ്ങള്‍.

വമ്പിച്ച കൃഷി നാശമാണ് പാക്കിസ്ഥാനില്‍ സംഭവിച്ചിരിക്കുന്നത്. ഏഴു ലക്ഷം ഹെക്ടര്‍ കൃഷിയെങ്കിലും നഷ്ടമായതായി കണക്കാക്കുന്നു. ഏതാണ്ട് ഒരു ബില്യന്‍ ഡോളറിന്റെ കൃഷി നാശമാണിത്. അരി, ചോളം, പരുത്തി, കരിമ്പ്‌ എന്നിങ്ങനെ രാജ്യത്തെ പ്രധാന കയറ്റുമതി വിളകളെല്ലാം തന്നെ നഷ്ടമായി. ആഭ്യന്തര വിപണിയില്‍ ഭക്ഷ്യ വിലകള്‍ കുതിച്ചുയര്‍ന്നിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ബ്രിട്ടനില്‍ സര്‍ദാരിക്കു ചെരിപ്പേര്

August 10th, 2010

ലണ്ടന്‍ : പാക്കിസ്ഥാന്‍ പ്രസിഡണ്ട് ആസിഫലി സര്‍ദാരിക്ക് നേരെ ബിട്ടന്‍ സന്ദര്‍ശനത്തിനിടെ ചെരിപ്പേറു ണ്ടായതായി പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബര്‍മിങ്ങ് ഹാമില്‍ ഒരു പരിപാടിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കു ന്നതിനിടയില്‍ ഷമിം ഖാന്‍ എന്ന ആളാണ് സര്‍ദാരിക്കു നേരെ ചെരിപ്പെറിഞ്ഞത്. ഇന്ത്യയില്‍ വച്ച് പാക്കിസ്ഥാനെതിരെ പ്രസ്ഥാവന നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണുമായി ചര്‍ച്ച നടത്തിയതില്‍ ഉള്ള പ്രതിഷേധമാണ് ചെരിപ്പേറിനു കാരണമായി പറയുന്നത്. സര്‍ദാരിയുടെ ശരീരത്തില്‍ ചെരിപ്പ് കൊണ്ടില്ല. സംഭവം അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന്‍ ഭീകര ബന്ധം ഉപേക്ഷിക്കണം – കാമറോണ്‍

July 29th, 2010

david-cameron-manmohan-singh-epathramബാംഗ്ലൂര്‍ : പാക്കിസ്ഥാന്‍ ആഗോള ഭീകര കേന്ദ്രമായി വര്‍ത്തിക്കുന്നത് നിര്‍ത്തണമെന്നും ഭീകരരുമായുള്ള ബന്ധം പൂര്‍ണ്ണമായി ഉപേക്ഷിക്കണമെന്നും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ഡേവിഡ്‌ കാമറോണ്‍ ആഹ്വാനം ചെയ്തു. ഇന്ത്യന്‍ അധികൃതരെ സന്തോഷിപ്പിക്കാന്‍ ഉദ്ദേശിച്ചു നടത്തിയ ഈ പരാമര്‍ശം പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരരെ സഹായിക്കുന്നതിന്റെ തെളിവുകള്‍ വിക്കിലീക്ക്സ് എന്ന വെബ് സൈറ്റ്‌ പുറത്തു വിട്ടതിന്റെ പിന്നാലെ ആണെന്നത് ശ്രദ്ധേയമാണ്.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതൃത്വവുമായി പാക്കിസ്ഥാന് സുദൃഡമായ ബന്ധമാണ് ഉള്ളത് എന്നതിനാല്‍ അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തില്‍ പാക്കിസ്ഥാന് ഒരു മുഖ്യ പങ്ക് വഹിക്കാനാവും. മാത്രമല്ല അഫ്ഗാനിസ്ഥാനിലെ താലിബാന്റെ മിക്ക നേതാക്കളും പാക്കിസ്ഥാനിലാണ് ഒളിച്ചു കഴിയുന്നത് എന്നും സൂചനകളുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉല്‍ഫ നേതാവുമായി മുഷറഫ് രഹസ്യമായി കൂടിക്കാഴ്‌ച്ച നടത്തി

January 10th, 2010

ധാക്ക : ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഭീകര സംഘടനയായ ഉല്‍ഫ (യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസാം) നേതാവ് അനൂപ് ചേട്ടിയയുമായി മുന്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് ബംഗ്ലാദേശിലെ ധാക്കയില്‍ വെച്ച് രഹസ്യമായി കൂടിക്കാഴ്‌ച്ച നടത്തിയതായി ഷെയ്ഖ് ഹസീന സര്‍ക്കാരിലെ മന്ത്രിയായ സയ്യദ് അഷ്‌റഫുള്‍ ഇസ്ലാം വെളിപ്പെടുത്തി. ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന ഈ കൂടിക്കാഴ്‌ച്ചയ്ക്ക് സൌകര്യം ഒരുക്കി കൊടുത്തത് മുന്‍ സര്‍ക്കാരിനെ നയിച്ച ഖാലിദാ സിയ ആണെന്നും മന്ത്രി അറിയിച്ചു. 1998 മുതല്‍ അനൂപ് ചേട്ടിയ ബംഗ്ലാദേശില്‍ ജയിലില്‍ ആണെന്നാണ് ബംഗ്ലാദേശ് ഇന്ത്യയെ അറിയിച്ചിരുന്നത്. 2002 ജൂലായില്‍ ആണ് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് ബംഗ്ലാദേശ് സന്ദര്‍ശിച്ചത്. ഈ സന്ദര്‍ശന വേളയില്‍ പര്‍വേസ് താമസിച്ച ഹോട്ടല്‍ മുറിയില്‍ വെച്ചായിരുന്നു ഉല്‍ഫ നേതാവുമായുള്ള കൂടിക്കാഴ്‌ച്ച നടന്നത് എന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് കള്ള നോട്ടുകള്‍ ഇറക്കുന്നു

December 21st, 2009

indian-currencyപാക് ചാര സംഘടനയായ ഐ. എസ്. ഐ. ഇന്ത്യന്‍ വ്യാജ നോട്ടുകള്‍ അച്ചടിച്ച് നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് അയക്കുന്നതായി അതിര്‍ത്തിയില്‍ പിടിയിലായ പാക് പൌരന്മാര്‍ വെളിപ്പെടുത്തി. ഐ. എസ്. ഐ. യുടെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ തന്നെ പ്രസ്സുകളിലാണ് ഈ വ്യാജ കറന്‍സി അച്ചടിക്കുന്നത് എന്നും ഇവര്‍ വെളിപ്പെടുത്തി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം സൈന്യത്തിന്റെ പിടിയിലായ പാക്കിസ്ഥാനികളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനിടയില്‍ ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടത്. ഇന്ത്യന്‍ കറന്‍സി മാത്രമല്ല, മറ്റു പല രാജ്യങ്ങളുടെയും കറന്‍സികള്‍ ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട് എന്നും ഇവര്‍ വെളിപ്പെടുത്തുകയുണ്ടായി. വ്യാജ നോട്ടുകള്‍ വന്‍ തോതില്‍ ഇന്ത്യയിലേക്ക് കടത്തി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് തുരങ്കം വെയ്ക്കുക എന്നതാണ് പാക്കിസ്ഥാന്‍ ചാര സംഘടനയുടെ ലക്ഷ്യം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐ.എസ്.ഐ. കേന്ദ്രത്തില്‍ ബോംബ് സ്ഫോടനം

November 13th, 2009

pakistan-bomb-blastപാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ. എസ്. ഐ. യുടെ പ്രവിശ്യാ കേന്ദ്രത്തിനു നേരെ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു. ഭീകരര്‍ക്കെതിരെ പാക്കിസ്ഥാനില്‍ നടക്കുന്ന നടപടികളില്‍ ഐ. എസ്. ഐ. മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. പേഷാവറിനു തെക്കു കിഴക്കുള്ള ബന്നു ജില്ലയില്‍ നടന്ന മറ്റൊരു സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ അഞ്ചു പോലീസുകാരും ഉള്‍പ്പെടുന്നു. കാറില്‍ പാഞ്ഞു വന്ന ചാവേര്‍ പോലീസ് സ്റ്റേഷനിലേക്ക് ഇടിച്ചു കയറിയാണ് ആക്രമണം നടത്തിയത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

11 of 15101112»|

« Previous Page« Previous « ഇന്ത്യ സ്വര്‍ണം വാങ്ങി കൂട്ടുന്നു
Next »Next Page » പ്രമേഹം പൂര്‍ണ്ണമായി സുഖപ്പെടുത്താം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine