അമേരിക്കയില്‍ 57 കാരനെ വളര്‍ത്തു നായ്ക്കള്‍ തിന്നു

July 11th, 2019

missing-man-in-texas-was-eaten-by-his-dogs-ePathram
ന്യൂയോര്‍ക്ക് : ഏപ്രില്‍ മാസത്തില്‍ കാണാതായ 57 വയസ്സു കാരനെ വളര്‍ത്തു നായ്ക്കള്‍ തന്നെ ഭക്ഷിച്ചു എന്ന് അമേരിക്കന്‍ പോലീസ്.

ടെക്സാസ്സിലെ വീട്ടില്‍ ഒറ്റക്കു താമസി ച്ചിരുന്ന ഫ്രെഡി മാക്ക് എന്ന ആളെ യാണ് 18 വളര്‍ത്തു നായ്ക്കള്‍ ചേര്‍ന്ന് ഭക്ഷിച്ചത് എന്ന് പോലീസ് കണ്ടെത്തി യിരി ക്കുന്നത്.

എന്നാല്‍ ഇയാളെ കൊന്നത് നായ്ക്കള്‍ തന്നെ യാണൊ എന്നതില്‍ ഇതു വരെ വ്യക്തത വന്നി ട്ടില്ല. ടെക്‌സാസ് വീനസിലെ ഉള്‍ പ്രദേശത്ത് ഒറ്റപ്പെട്ട സ്ഥലത്ത് ആയി രുന്നു തന്റെ 18 വളര്‍ത്തു നായ്ക്കള്‍ക്ക് ഒപ്പം ഫ്രെഡി മാക്ക് താമസി ച്ചി രു ന്നത്.

ഫ്രെഡി  മാക്കിനെ കാണാനില്ല എന്നു കാണിച്ച് ബന്ധു ക്കള്‍ നല്‍കിയ പരാതി യിന്‍ മേല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ഫ്രെഡി യുടെ വീട്ടു വളപ്പില്‍ കയറി പരി ശോധി ക്കാന്‍ ശ്രമിച്ചു എങ്കിലും വളര്‍ത്തു നായ്ക്കള്‍ സമ്മതിച്ചില്ല.

ഇതിനിടെയാണ് ഫ്രെഡിയുടെ വീടിനു പരിസരത്തു നിന്നും മനു ഷ്യന്റെ എല്ലു കളുടെ അവ ശിഷ്ട ങ്ങള്‍ പോലീസ് സംഘ ത്തിന് ലഭിച്ചത്. ഇത് അന്വേ ഷണ ത്തിനു വഴി ത്തിരിവ് ആയി തീര്‍ന്നു.

നായ്ക്കളുടെ വിസര്‍ജ്ജ്യ ത്തില്‍  നിന്നും മനുഷ്യ ന്റെ തല മുടിയും തുണി ക്കഷ്ണ ങ്ങളും കണ്ടെത്തി യതിനെ തുടര്‍ന്ന് ഫ്രെഡിയെ വളര്‍ത്തു നായ്ക്കള്‍ ഭക്ഷിച്ചതു തന്നെ യാകും എന്ന സംശയം ബലപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച എല്ലിന്‍ കഷ്ണ ങ്ങളുടെ ഡി. എന്‍. എ. പരി ശോധന ഫലം പുറത്തു വന്നതോടെ ഇക്കാര്യം ഉറപ്പു വരുത്തുക യായിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു, 100 ലേറെ പേര്‍ക്ക് പരിക്ക്

June 25th, 2019

train-collapsed-epathram

ധാക്ക: ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് വീണ് നാല് പേര്‍ മരിച്ചു. 100 ലേറെ പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് ട്രെയിന്‍ പോകുന്നതിനിടെ പാലം തകര്‍ന്നത്. ധാക്കയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കലൗരയിലാണ് അപകടമുണ്ടായത്.

രക്ഷാപ്രവര്‍ത്തകര്‍ക്കും പൊലീസിനുമൊപ്പം നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിക്കുന്നത്. 21 പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ധാക്കയില്‍ നിന്ന് ഉത്തരകിഴക്കന്‍ മേഖലയിലേക്കുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തി വച്ചു. മോശം സിഗ്നല്‍ സംവിധാനം കാരണം ബംഗ്ലാദേശില്‍ ട്രെയിന്‍ അപകടം പതിവാണ്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സെക്സിനിടയിൽ മരണം: ടീനേജ് പെൺകുട്ടി അറസ്റ്റിൽ

January 24th, 2014

erotic-strangulation-epathram

ഫീനിക്സ്: കാമകേളിയുടെ ഭാഗമായി ഇണയെ ശ്വാസം മുട്ടിച്ച് കൊന്ന പതിനാറുകാരി അമേരിക്കയിൽ അറസ്റ്റിലായി. കുട്ടിയുടെ ആൺ സുഹൃത്തായ ജേസൺ ആഷ് ആണ് മരിച്ചത്. ഇവർ പതിവായി ഇത്തരം ആക്രമണോൽസുകമായ കാമ കേളികളിൽ ഏർപ്പെടാറുണ്ടായിരുന്നു എന്ന് പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തി. പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ പക്ഷെ കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രായപൂർത്തിയായ നിലയിൽ കൊലപാതകത്തിനാണ് പോലീസ് കേസെടുത്തത്.

പെൺകുട്ടിയെ അവളുടെ സുഹൃത്തിനൊപ്പം വീട്ടിലാക്കി പുറത്തു പോയ പെൺകുട്ടിയുടെ അമ്മ, തന്റെ സുഹൃത്ത് മരിച്ചതായി സംശയമുണ്ടെന്ന മകളുടെ ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഒരു ഇലക്ട്രിൿ വയർ കൊണ്ട് കഴുത്തിൽ കുരുക്കിട്ട് ജേസൺന്റെ കയ്യിൽ ബ്ലേഡ് കൊണ്ട് കീറി മുറിച്ച് രസിക്കുകയായിരുന്നു ഇവരുടെ പതിവ് രീതി. എന്നാൽ ഇതിനിടയിൽ ശ്വാസം മുട്ടി ബോധ രഹിതനായ ജേസൺ പ്രതികരിക്കാതായതിൽ പരിഭ്രാന്തയായ പെൺകുട്ടി തുടരെ തുടരെ ഇയാളുടെ കൈയിൽ ബ്ലേഡ് കൊണ്ട് കീറി മുറിച്ചു എന്ന് അധികൃതർ അറിയിച്ചു.

എന്നാൽ ലൈംഗിക വേഴ്ച്ചയ്ക്ക് സമ്മതം നൽകാനുള്ള കുറഞ്ഞ പ്രായപരിധി എത്തിയിട്ടില്ലാത്ത പെൺകുട്ടിയെ ലൈംഗിക വേഴ്ച്ചയ്ക്ക് ഉപയോഗിച്ച പുരുഷനും ഈ കൃത്യത്തിൽ പ്രതിയാണ് എന്നാണ് ചില നിയമ വിദഗ്ദ്ധരുടെ അഭിപ്രായം. പ്രായപൂർത്തി ആവാത്ത പെൺകുട്ടി ഈ സംഭവത്തിൽ ഇരയാണെന്നും ഇവർ അഭിപ്രായപ്പെടുന്നു. എന്നാൽ സംഭവത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ പ്രായത്തിന്റെ പരിഗണന നൽകേണ്ടതില്ല എന്നായിരുന്നു പ്രോസിക്യൂഷന്റെ തീരുമാനം. ഇത് പ്രകാരമാണ് കുട്ടിയെ അറസ്റ്റ് ചെയ്തത്.

ഡെൽഹിയിൽ ഓടുന്ന ബസിൽ വെച്ച് ഒരു പെൺകുട്ടിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതിക്ക് പ്രായപൂർത്തി ആയില്ല എന്ന കാരണത്താൽ ശിക്ഷാ ഇളവ് ലഭിച്ചത് ഇന്ത്യയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഈജിപ്റ്റിൽ പ്രതിഷേധം തുടരുന്നു

February 2nd, 2013

egypt-revolt-epathram

കൈറോ : ഈജിപ്റ്റിൽ മുസ്ലിം ബ്രദർഹുഡ് നടപ്പിലാക്കുന്ന ഇസ്ലാമിക നയങ്ങൾക്ക് എതിരെയുള്ള പ്രതിഷേധം ഈജിപ്റ്റ് പ്രസിഡണ്ട് മൊഹമ്മദ് മുർസിയുടെ പടിവാതിലിൽ എത്തി. സുരക്ഷാ സേന പ്രതിഷേധക്കാർക്കെതിരെ കണ്ണീർ വാതകവും ജല പീരങ്കിയും ഉപയോഗിച്ച് പ്രതിരോധിച്ചെങ്കിലും പ്രതിഷേധം കൊടുമ്പിരി കൊള്ളുകയാണ്. ഒരു പ്രതിഷേധക്കാരനെ പോലീസ് നഗ്നനാക്കി ചവിട്ടുന്നതിന്റെ വീഡിയോ ദൃശ്യം അസോസിയേറ്റഡ് പ്രസ് പുറത്തു വിട്ടു. വണ്ടി ചക്രങ്ങൾക്ക് തീ കൊളുത്തിയും കല്ലെറിഞ്ഞും പടക്കം പൊട്ടിച്ച്ഹും പ്രതിഷേധക്കാർ പോലീസിനെ നേരിട്ടു. നെറ്റിയിലും നെഞ്ഞത്തും വെടിയേറ്റ ഒരു 23കാരൻ കൊല്ലപ്പെട്ടു.

അധികാരം കയ്യടക്കി വെച്ച മുസ്ലിം ബ്രദർഹുഡിനെതിരെയും പോലീസ് അതിക്രമങ്ങളെ പ്രകീർത്തിച്ചു സംസാരിക്കുന്ന മുർസിക്കെതിരെയുമാണ് പ്രതിഷേധം മുറുകുന്നത്. മുർസിയെ സ്ഥാനഭ്രഷ്ട്ടനാക്കണം എന്നാണ് ഉയർന്നു വരുന്ന ആവശ്യം.

തന്റെ കൊട്ടാരത്തിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന പ്രതിഷേധക്കാർക്ക് പുറകിൽ രാഷ്ട്രീയ ശക്തികളാണെന്നും അക്രമത്തെ എല്ലാ കക്ഷികളും അപലപിക്കണമെന്നുമാണ് മുർസിയുടെ പ്രസ്താവന.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മെക്കഫി പോലീസിൽ നിന്നും ഓടുന്നു

November 16th, 2012

john-mcafee-epathram

സാൻ പെദ്രോ : ലോകപ്രശസ്ത ആന്റി വയറസ് സോഫ്റ്റ്വെയർ ആയ മെക്കഫി യുടെ സ്ഥാപകൻ ജോൺ മെക്കഫി പോലീസ് പിടിക്കാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ. തന്റെ അയൽക്കാരൻ വെടിയേറ്റ് മരിച്ച കേസിൽ തന്നെ പ്രതിയാക്കാനായി പോലീസ് ശ്രമിക്കുകയാണെന്നും പടിയിലായാൽ അവർ തന്നെ കൊല്ലുമെന്നും ഭയന്നാണ് താൻ ഒളിവിൽ കഴിയുന്നത് എന്നും കഴിഞ്ഞ ദിവസം അസോസിയേറ്റ് പ്രസ് എന്ന മാദ്ധ്യമ സ്ഥാപനത്തെ ടെലിഫോണിൽ വിളിച്ച് മെക്കഫി അറിയിച്ചു.

സോഫ്റ്റ്വെയർ രംഗത്തെ ഭീമന്മാരായ മെക്കഫിയുടെ സ്ഥാപകനും കോടീശ്വരനുമായ ജോൺ മെക്കഫി ദക്ഷിണ അമേരിക്കയിലെ തീരദേശ രാഷ്ട്രമായ ബെലീസിലാണ് കുറേ വർഷമായി താമസിക്കുന്നത്. അദ്ദേഹത്തിന്റെ വളർത്തു നായ്ക്കളും അംഗരക്ഷകന്മാരും അടുത്ത വീടുകളിലും മറ്റും അതിക്രമിച്ചു കയറുന്നതുമായി ബന്ധപ്പെട്ട് അയൽക്കാരനായ ഗ്രിഗറി ഫോൾ എന്ന വ്യക്തി മെക്കഫിയുമായി കലഹിക്കുകയും ഉണ്ടായതാണ് പിന്നീട് ഗ്രിഗറി വധിക്കപ്പെട്ടപ്പോൾ മെക്കഫി പോലീസിന്റെ നോട്ടപ്പുള്ളിയാവാൻ കാരണമായത്.

ബെലീസിലെ പോലീസ് തന്നെ പിടികൂടിയാൽ മർദ്ദിച്ച് തന്നെ കൊണ്ട് കുറ്റം സമ്മതിപ്പിക്കും എന്നും കസ്റ്റഡിയിൽ തന്നെ താൻ വധിക്കപ്പെടും എന്നുമാണ് മെക്കഫി ഭയക്കുന്നത് എന്ന് അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിക്കുന്നു. പോലീസ് കടപ്പുറത്തുള്ള തന്റെ വീട്ടിൽ എത്തിയപ്പോൾ മണലിൽ സ്വയം കുഴിച്ചിട്ടാണ് മെക്കഫി പോലീസിന്റെ പിടിയിൽ അകപ്പെടാതെ രക്ഷപ്പെട്ടത്. ഇപ്പോൾ ഒരു യുവതിയോടൊപ്പം അജ്ഞാത കേന്ദ്രങ്ങളിൽ മാറി മാറി താമസിച്ചു വരികയാണ് എന്നും തന്റെ ടെലഫോൺ നമ്പർ പോലീസ് കണ്ടെത്താതിരിക്കാനായി ഇടയ്ക്കിടെ മാറ്റി വരികയാണ് എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആറുമാസത്തിനിടെ 2437 കൊലപാതകങ്ങള്‍; യു.പി.കൊലപാതക പ്രദേശ്?

September 17th, 2012
ലഖ്നോ: അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി ഭരണമേറ്റതിനു ശേഷം ആറുമാസത്തിനിടെ ഉത്തര്‍ പ്രദേശില്‍ 2437 കൊലപാതകങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. ഇതു കൂടാതെ 1100-ല്‍ അധികം ലൈംഗിക പീഢന കേസുകളും 450-ല്‍ അധികം വന്‍‌കിട കൊള്ളയും സംസ്ഥാനത്തു നടന്നു. ചെറുകിട കവര്‍ച്ചകളും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതും സംസ്ഥാനത്ത് സര്‍വ്വ സാധാരണമാണ്.   യു.പിയിലെ ക്രമസമാധാന രംഗം ആകെ താറുമാറായിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ അഖിലേഷ് യാദവ് തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ പോലീസ് സേനയുടെ നിലവാരത്തകര്‍ച്ചയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും താന്‍ അധികാരമേറ്റതിനു ശേഷം മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് അഖിലേഷിന്റെ വാദം.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മത്സ്യബന്ധന തൊഴിലാളികളെ വെടിവെച്ചു കൊന്ന കപ്പല്‍ ജീവനക്കാരെ അറസ്റ്റ്‌ ചെയ്യും

February 17th, 2012

enrica-lexie-epathram

തിരുവനന്തപുരം : കടലില്‍ മീന്‍ പിടിക്കാന്‍ പോയവരെ കടല്‍കൊള്ളക്കാര്‍ എന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ കച്ചവട കപ്പലിലെ ജീവനക്കാരെ ഉടന്‍ അറസ്റ്റ്‌ ചെയ്യും എന്ന് സൂചന. രണ്ടു മത്സ്യബന്ധന തൊഴിലാളികളാണ് ബുധനാഴ്ച കപ്പലില്‍ നിന്നും ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്‌. കടല്‍ കൊല്ലക്കാര്‍ക്ക് എതിരെ കപ്പലിന് സുരക്ഷ ഉറപ്പ്‌ വരുത്തുവാന്‍ കപ്പലില്‍ സഞ്ചരിച്ചിരുന്ന ഇറ്റാലിയന്‍ നാവിക സേനാ ഉദ്യോഗസ്ഥരാണ് ആക്രമണം നടത്തിയത്‌. മല്‍സ്യ ബന്ധന തൊഴിലാളികളോട് വഴി മാറി പോകുവാന്‍ പല വട്ടം ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ കടല്‍ കൊള്ളക്കാരാണ് എന്ന നിഗമനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിച്ചേരുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വെടിവെപ്പ്‌ നടന്നത് എന്ന് കപ്പലിന്റെ ക്യാപ്റ്റന്‍ വിശദീകരിച്ചു.

എന്നാല്‍ അന്താരാഷ്‌ട്ര നാവിക നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഈ വെടിവെപ്പ്‌. കപ്പല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് പോലെ ഇനി അഥവാ കടല്‍ കൊള്ളക്കാര്‍ ആണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചത്‌ എങ്കിലും അന്താരാഷ്‌ട്ര നാവിക സംഘടനയുടെ (IMO – International Maritime Organization) മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് കപ്പലിന്റെ നടപടി. ആത്മരക്ഷാര്‍ത്ഥം മാത്രമേ കച്ചവട കപ്പലുകള്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് നിയമം. അല്ലെങ്കില്‍ ജീവാപായം സംഭാവിക്കാവുന്ന, ആസന്നമായ എന്തെങ്കിലും അത്യാപത്ത് തടയാന്‍. കടലില്‍ വല വിരിച്ച് തങ്ങളുടെ ജീവനോപാധിയ്ക്കായി കാത്തിരിക്കുന്ന ഏതാനും മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ കപ്പലിന് എന്ത് ആപല്‍ ഭീതിയാണ് നല്‍കിയത്‌ എന്നത് ആരായേണ്ടിയിരിക്കുന്നു. കടല്‍കൊള്ളക്കാരുടെ ആക്രമണം എന്നൊക്കെയുള്ള വിചിത്രമായ കഥകളാണ് ഇറ്റാലിയന്‍ അധികൃതരും പറയുന്നത് എന്നിരിക്കെ ശക്തമായ നയതന്ത്ര നീക്കങ്ങളും കര്‍ശനമായ നിയമ നടപടികളും സ്വീകരിച്ചാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നമ്മുടെ തൊഴിലാളികള്‍ക്ക്‌ സുരക്ഷിതമായി തൊഴിലില്‍ ഏര്‍പ്പെടാന്‍ കഴിയൂ.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അറബ് വസന്തത്തിന്റെ വില 55 ബില്യന്‍ ഡോളര്‍

October 15th, 2011

jasmine-revolution-epathram

ന്യൂയോര്‍ക്ക് : മദ്ധ്യ പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളില്‍ അലയടിച്ച വിപ്ലവത്തിന്റെ കാറ്റില്‍ പറന്നു പോയത്‌ 55 ബില്യന്‍ ഡോളര്‍ എന്ന് കണ്ടെത്തല്‍. അള്‍ജീരിയ, ടുണീഷ്യ, യെമന്‍, ബഹറൈന്‍, ഈജിപ്ത്, ലിബിയ, സിറിയ എന്നിങ്ങനെ ഒട്ടേറെ രാജ്യങ്ങളില്‍ ഈ ജനാധിപത്യ അനുകൂല പ്രക്ഷോഭം അരങ്ങേറിയിരുന്നു. ഐ. എം. എഫ്. നടത്തിയ ഒരു പഠനത്തില്‍ ആണ് ഇത് വെളിപ്പെട്ടത്‌. എന്നാല്‍ ഇത് മൂലം പൊടുന്നനെ ഉയര്‍ന്ന എണ്ണ വില പ്രക്ഷോഭം കാര്യമായി ബാധിക്കാഞ്ഞ കുവൈത്ത്‌, യു. എ. ഇ., സൗദി അറേബ്യ എന്നീ എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് അനുകൂലമായി ഭാവിച്ചു എന്നും പഠനം സൂചിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വധിക്കാന്‍ ക്വൊട്ടേഷന്‍ വാങ്ങി; പ്രണയത്തിലായി

September 24th, 2011

iranildes-epathram

ബാഹിയ : ഭര്‍ത്താവിന്റെ കാമുകിയെ കൊല്ലാന്‍ വീട്ടമ്മയില്‍ നിന്നും ക്വൊട്ടേഷന്‍ വാങ്ങിയ വാടക ഗുണ്ടയ്ക്ക് പക്ഷെ കാമുകിയെ നേരില്‍ കണ്ടപ്പോള്‍ കലശലായ പ്രേമമാണ് തോന്നിയത്‌. പ്രണയമല്ലേ, കാര്യം അയാള്‍ അവളോട്‌ തുറന്നു പറയുകയും ചെയ്തു. പിന്നീട് രണ്ടു പേരും ചേര്‍ന്നായി കാര്യങ്ങള്‍. അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി തക്കാളി കെച്ചപ്പ് വാങ്ങി കാമുകിയുടെ ബ്ലൌസ് തുറന്ന് കെച്ചപ്പ് ഒഴിച്ചു. കക്ഷത്തില്‍ ഒരു കത്തിയും ഇറുക്കി പിടിച്ചു അവളുടെ ഫോട്ടോ എടുത്തു. തനിക്ക് ക്വൊട്ടേഷന്‍ തന്ന കൊച്ചമ്മയ്ക്ക് ഫോട്ടോ കാണിച്ച് കൊടുത്തു ഇരയെ താന്‍ വധിച്ചു എന്ന് വിശ്വസിപ്പിച്ച് ആശാന്‍ തടി തപ്പി.

എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കഥാനായകന്‍ നായികയെ ചുംബിക്കുന്നത് വീട്ടമ്മ നേരിട്ട് കണ്ടു. കലി കയറിയ അവര്‍ ഒന്നും ആലോചിച്ചില്ല. നേരെ പോലീസ്‌ സ്റ്റേഷനില്‍ പോയി പരാതി കൊടുത്തു. വാടക ഗുണ്ട അയാളെ ഏല്‍പ്പിച്ച പണി ചെയ്യാതെ തന്റെ പണം തട്ടിയെടുത്തു എന്നും പറഞ്ഞ്.

ബ്രസീലിലെ മറിയ സീമോസ്‌ ആണ് പെട്ടെന്നുള്ള ആവേശത്തില്‍ പോലീസില്‍ പരാതിപ്പെട്ട് വെട്ടിലായ വീട്ടമ്മ. വാടക ഗുണ്ടയായ കാര്‍ലോസും അയാളുടെ പുതിയ കാമുകി ഇറാനില്‍ഡസും ഇപ്പോള്‍ കടുത്ത പ്രണയത്തിലാണ്. ഇത്തരമൊരു കേസ്‌ തന്റെ ജീവിതത്തില്‍ ആദ്യമായാണ്‌ കാണുന്നത് എന്ന് കേസ്‌ റെജിസ്റ്റര്‍ ചെയ്ത പോലീസ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കിങ് ഫിഷര്‍ വിമാനത്തിന്റെ മുന്‍ചക്രം പൊട്ടിത്തെറിച്ചു

February 12th, 2011

മധുര: ചെന്നൈ – മധുര കിങ് ഫിഷര്‍ വിമാനത്തിന്റെ മുന്‍ചക്രം പറന്നിറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ചു. പൈലറ്റിന്റെ അവസരോജിതമായി ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 47 പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « ലോകകപ്പ്: പരിശീലന മല്‍സങ്ങള്‍ ഇന്ന് തുടങ്ങും
Next Page » കൃഷ്ണ പ്രസംഗം മാറി വായിച്ചു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine