ഗദ്ദാഫി വധം അന്വേഷിക്കണമെന്ന് ശ്രീലങ്ക

October 23rd, 2011

gaddafi-rajapakse-epathram

കൊളമ്പോ : ലിബിയന്‍ നേതാവ് മുഅമ്മാര്‍ ഗദ്ദാഫിയുടെ വധം ശ്രീലങ്ക അപലപിച്ചു. വധം നടക്കാന്‍ ഇടയായ സാഹചര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം എന്ന് ശ്രീലങ്ക ആവശ്യപ്പെട്ടു. ഗദ്ദാഫിയുമായി ദീര്‍ഘ നാളത്തെ സൗഹൃദം സൂക്ഷിച്ചിരുന്ന രാഷ്ട്രമാണ് ശ്രീലങ്ക. വിദേശ കാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് ഗദ്ദാഫിയുടെ മരണം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏഴ് കരാറുകളില്‍ ഇന്ത്യയും ശ്രീലങ്കയും ഒപ്പു വെച്ചു

June 10th, 2010

Flag-Pins-India-Sri-Lanka-epathramന്യൂഡല്‍ഹി: ശ്രീലങ്ക യിലെ പട്ടാള നടപടികളെ ത്തുടര്‍ന്ന് അഭയാര്‍ത്ഥി കളാക്കപ്പെട്ട തമിഴ് വംശജരുടെ പുനരധിവാസം വേഗത്തി ലാക്കാനും വംശീയ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാനും നടപടി സ്വീകരിക്കുമെന്ന് ശ്രീലങ്ക ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കി. പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗും ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്സെ യുമായി  ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ച യിലാണ് ഈ ധാരണ ഉണ്ടായത്.  തടവുകാരെ കൈ മാറുന്നത് അടക്കമുള്ള ഏഴു കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. ജയിലുകളില്‍ കഴിയുന്ന തടവുകാരെ പരസ്പരം കൈ മാറുന്നതിനുള്ള കരാര്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി. കെ. പിള്ളയും ശ്രീലങ്കന്‍ പ്രസിഡണ്ടിന്‍റെ സെക്രട്ടറി ലളിത് വീര തുംഗയും ഒപ്പു വെച്ചു.

സമുദ്രാതിര്‍ത്തി ലംഘിച്ച് മീന്‍ പിടിച്ചതിന് മലയാളി കള്‍ അടക്കം ഒട്ടേറെ തൊഴിലാളികള്‍ ഇരു രാജ്യങ്ങളി ലെയും ജയിലുകളില്‍ ഉണ്ട്.  മത്സ്യ ത്തൊഴിലാളി കള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് തടവുകാരെ കൈമാറാനുള്ള കരാര്‍.  ശ്രീലങ്കയുടെ വൈദ്യുതി പ്രശ്‌നം പരിഹരിക്കാനുള്ള രണ്ട് പദ്ധതികള്‍ക്ക് ധാരണയായി.

ജാഫ്‌ന മേഖലയിലെ ട്രിങ്കോമാലി യില്‍ കല്‍ക്കരി അടിസ്ഥാന മാക്കിയുള്ള താപ വൈദ്യുതി നിലയം നിര്‍മിക്കുന്നതിന് ഇന്ത്യ 20 കോടി ഡോളറിന്‍റെ വായ്പ അനുവദിക്കാനും ധാരണ യായി.  ഇതു സംബന്ധിച്ച കരാര്‍ മൂന്ന് മാസ ത്തിനുള്ളില്‍ ഒപ്പു വെക്കും.

rajapakse-manmohan sing-epathramശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ വിധവകള്‍ ആയവരെ  സഹായിക്കാന്‍ ഒരു കേന്ദ്രം ആരംഭിക്കുവാനും ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പിട്ടു.  രാമേശ്വര ത്തു നിന്ന് തലൈ മന്നാര്‍ വരെ യുള്ള ബോട്ട് സര്‍വ്വീസ് ശക്തി പ്പെടുത്തും  എന്ന് ഇന്ത്യ ശ്രീലങ്ക യ്ക്ക് ഉറപ്പ് നല്‍കി യിട്ടുണ്ട്. തലൈ മന്നാര്‍ മുതല്‍ മധുര വരെ യുള്ള റെയില്‍വേ പാത നിര്‍മ്മിക്കുന്നതിനുള്ള സഹായം സംബന്ധിച്ചും കരാറായി. ഐക്യ രാഷ്ട്ര സഭ യുടെ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ പ്രതിനിധ്യം ഉറപ്പു വരുത്തു ന്നതിന്ന് ഉള്ള ശ്രീലങ്കയുടെ പിന്തുണ ഇന്നലെ നടന്ന കൂടി ക്കാഴ്ചയില്‍ പ്രസിഡന്‍റ് രാജപകെ്‌സ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.

വംശീയ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാന്‍ ശ്രീലങ്ക ശ്രമിക്കണം എന്ന ഇന്ത്യയുടെ നിലപാട് അംഗീകരിക്കുന്നതായി പ്രഖ്യാപിച്ച ശ്രീലങ്കന്‍ പ്രസിഡന്‍റ്, പുനരധി വസിപ്പിക്ക പ്പെട്ട തമിഴ് വംശജര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം നല്‍കുമെന്നും പറഞ്ഞു.  വടക്കന്‍ ശ്രീലങ്കയില്‍ 80,000 ത്തോളം തമിഴ് വംശജര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നുണ്ട് എന്നാണ് കണക്ക്.

പതിറ്റാണ്ടുകളായി ശ്രീലങ്കയെ അലട്ടുന്ന തമിഴ് വംശീയ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കു വാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാര്‍ലമെണ്ടില്‍ പ്രതിനിധി സഭ  രൂപ വല്‍കരിച്ച് തമിഴ് വംശജര്‍ക്ക് പ്രാതിനിധ്യം നല്‍കും എന്നും ചര്‍ച്ച യില്‍ രാജപകെ്‌സ, പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിനെ അറിയിച്ചു. എന്നാല്‍ പ്രവിശ്യാ ഭരണ കൂടങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കുന്ന ഭരണ ഘടനാ ഭേദ ഗതിക്ക് ശ്രീലങ്ക മുന്‍കൈ എടുക്കണ മെന്നും അതുവഴി മാത്രമേ തമിഴ് വംശജര്‍ക്ക് രാഷ്ട്രീയ പങ്കാളിത്തം ലഭിക്കുകയുള്ളൂ എന്നുമാണ് ഇന്ത്യയുടെ നിലപാട്.  ഇക്കാര്യത്തെ കുറിച്ചും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നു. ആഭ്യന്തര പുനരധിവാസ പരിപാടികളുടെ ഭാഗമായി 50,000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് സഹായം നല്‍കുമെന്ന് ഇന്ത്യ ശ്രീലങ്കയെ അറിയിച്ചിട്ടുണ്ട്.

2008 മുതല്‍ ചര്‍ച്ച യിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സംബന്ധിച്ച് രാജപകെ്‌സ യുമായി ധന മന്ത്രി പ്രണബ് മുഖര്‍ജി ചര്‍ച്ച നടത്തി എങ്കിലും ധാരണയില്‍ എത്താനായില്ല.  ഇന്ത്യയ്ക്ക് സാമ്പത്തിക – രാഷ്ട്രീയ അധികാരങ്ങള്‍ അടിയറ വെക്കുന്നതാണ് ഈ കരാര്‍ എന്ന് ആരോപിച്ച് ശ്രീലങ്കയില്‍ പ്രതിപക്ഷം കരാറിന് എതിരെ പ്രക്ഷോഭത്തിലാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രീലങ്ക – യുദ്ധ കുറ്റകൃത്യത്തിനു പുതിയ തെളിവ്‌

May 22nd, 2010

srilanka-warcrime-victimന്യൂയോര്‍ക്ക് : ശ്രീലങ്കയില്‍ തമിഴ്‌ പുലികള്‍ക്ക് നേരെ നടത്തിയ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ വ്യാപകമായ യുദ്ധ കുറ്റകൃത്യങ്ങള്‍ നടന്നു എന്നതിന് പുതിയ തെളിവുകള്‍ ലഭിച്ചതായി ഹ്യൂമന്‍ റൈറ്റ്സ് വാച് എന്ന അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടന അറിയിച്ചു. തമിഴ്‌ പുലികളുടെ രാഷ്ട്രീയ വിഭാഗം അംഗമായ ഒരാളെ ശ്രീലങ്കന്‍ സൈന്യം പിടിച്ചു കെട്ടി ചോദ്യം ചെയ്യുന്ന ഫോട്ടോകളാണ് പുറത്തു വന്നിരിക്കുന്നത്. ചോരയില്‍ കുളിച്ച്, ദേഹം ആസകലം മുറിവുകളുമായി ആദ്യ രണ്ടു ഫോട്ടോകളില്‍ കാണപ്പെടുന്ന ഇയാള്‍ പിന്നീടുള്ള ഫോട്ടോകളില്‍ മരിച്ച നിലയില്‍ കാണപ്പെടുന്നു. അവസാന ഫോട്ടോകളില്‍ ദേഹത്തും ശിരസ്സിലും കൂടുതല്‍ മുറിവുകളും കാണാം.

ബ്രസ്സല്‍സ്‌ ആസ്ഥാനമായ ഇന്റര്‍നാഷനല്‍ ക്രൈസിസ് സെന്റര്‍ സമാനമായ ഒരു റിപ്പോര്‍ട്ട് പുറപ്പെടുവിച്ചതിന് തൊട്ടു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. മുപ്പതു വര്‍ഷത്തോളം നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിന്റെ അവസാന അഞ്ചു മാസങ്ങളില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം പതിനായിര ക്കണക്കിന് തമിഴ്‌ വംശജരെ കൊന്നൊടുക്കി യതായ്‌ ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ശ്രീലങ്കന്‍ സര്‍ക്കാരിലെ ഉന്നതര്‍ക്കും സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഈ കൂട്ടക്കൊലയില്‍ പങ്കുണ്ടെന്നും ഈ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ശ്രീലങ്കയില്‍ രാഷ്ട്രീയ രംഗം കലുഷമാവുന്നു

January 29th, 2010

Sarath-Fonsekaകൊളൊംബൊ : തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ശ്രീലങ്കയില്‍ മഹിന്ദ രാജപക്സെ രാഷ്ട്രീയ രംഗത്തും പിടിമുറുക്കുന്നു. ആദ്യ പടിയായി തെരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയായിരുന്ന ശരത് ഫോണ്‍സെക്ക തന്നെ വധിക്കാന്‍ ശ്രമിച്ചു എന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ആരോപിച്ചു. ശ്രീലങ്കന്‍ സൈനിക മന്ത്രാലയം അധികൃതര്‍ ഒരു പത്ര സമ്മേളനം നടത്തി അറിയിച്ചതാണ് ഈ കാര്യം. രജപക്സെയുടെ കുടുംബത്തെ ഒന്നാകെ വധിക്കാന്‍ ശരത് ഗോണ്‍സെക്ക പദ്ധതി ഇട്ടിരുന്നതായി പത്ര സമ്മേളനത്തില്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ വ്യക്തമായ തെളിവ് തങ്ങളുടെ പക്കല്‍ ഉണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി.
 
ബുധനാഴ്‌ച നടന്ന തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു രാജപക്സെ വീണ്ടും അധികാരത്തില്‍ എത്തിയെങ്കിലും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ ഫോണ്‍സെക്ക വിസമ്മതിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഫോണ്‍സെക്ക താമസിച്ച് ഹോട്ടല്‍ സൈന്യം വളയുകയും ചെയ്തു. തന്നെ ഹോട്ടലില്‍ തടവില്‍ ആക്കിയിരിക്കുകയാണ് എന്ന് ഫോണ്‍സെക്ക ആരോപിച്ചു. എന്നാല്‍ ഫോണ്‍സെക്കയുടെ സുരക്ഷയെ കരുതിയാണ് സൈന്യം ഹോട്ടലില്‍ നിലയുറപ്പിച്ചിരിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കൂട്ടക്കൊലയില്‍ അവസാനിച്ച യുദ്ധം

May 19th, 2009

velupillai-prabhakaran-epathramശ്രീലങ്കന്‍ തെരുവുകള്‍ ആഘോഷ ലഹരിയിലാണ്. 25 വര്‍ഷം നീണ്ടു നിന്ന ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് അറുതി വന്നതിന്റെ ആശ്വാസത്തില്‍ ആഘോഷിക്കുകയാണ് ശ്രീലങ്കന്‍ ജനത. സ്വതന്ത്ര തമിഴ് രാഷ്ട്രം എന്ന ആവശ്യവുമായി ശ്രീലങ്കയിലെ തമിഴ് വംശജരുടെ അനിഷേധ്യ നേതാവെന്ന് സ്വയം വിശേഷിപ്പിച്ച് 70,000 ത്തിലേറെ പേര്‍ കൊല്ലപ്പെട്ട ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിന് നേതൃത്വം നല്‍കിയ പുലി തലവന്‍ വേലുപിള്ള പ്രഭാകരനെ ശ്രീലങ്കന്‍ സൈന്യം വെടി വെച്ചു കൊന്നു എന്ന വാര്‍ത്ത കേട്ട സിന്‍‌ഹള ജനത ആഹ്ലാദ തിമര്‍പ്പാല്‍ പടക്കം പൊട്ടിച്ചും പാട്ടു പാടിയും നൃത്തം ചവിട്ടിയുമാണ് ഈ വാര്‍ത്ത ആഘോഷിച്ചത്.

srilanka-celebrationപ്രഭാകരന്റെ മരണം ആഘോഷിക്കുന്ന ശ്രീലങ്കക്കാര്‍

എന്നാല്‍ എല്‍.ടി.ടി.ഇ. ഈ വാര്‍ത്ത ഇനിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിരപരാധികളായ സാധാരണ ജനത്തെ വെടി വെച്ച് കൊന്നു മുന്നേറിയ ശ്രീലങ്കന്‍ സൈന്യത്തിന് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ ആവാതെ ഏകപക്ഷീയമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് തങ്ങളുടെ ജനതയെ രക്ഷിക്കണം എന്ന്‍ അന്താരാഷ്ട്ര സമൂഹത്തോട് അപേക്ഷിച്ചിട്ടും തങ്ങളുടെ അപേക്ഷ ചെവി കൊള്ളാതെ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം തങ്ങളുടെ നേതൃത്വത്തെ കൂട്ടക്കൊല ചെയ്യുകയാണ് ഉണ്ടായത് എന്ന് എല്‍.ടി.ടി.ഇ.യുടെ വെബ് സൈറ്റ് ആരോപിക്കുന്നു.

velupillai-prabhakaran
പ്രഭാകരനും ഭാര്യയും – ഒരു പഴയ ചിത്രം

തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്ക് എല്‍.ടി.ടി.ഇ.യുടെ രാഷ്ട്രീയ കാര്യ മേധാവി ബി. നടേശനും സമാധാന സെക്രട്ടറിയേറ്റ് ഡയറക്ടര്‍ എസ്. പുലിവീടനും തങ്ങളുടെ യൂറോപ്പിലെ പ്രതിനിധികളെ ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു. റെഡ് ക്രോസ് അധികൃതരോട് തങ്ങള്‍ യുദ്ധം നിര്‍ത്തി എന്ന് അറിയിക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടു. ആയിരത്തോളം പേര്‍ പരിക്കേറ്റ് യുദ്ധ ഭൂമിയില്‍ കഴിയുന്നുണ്ട് എന്നും ഇവരെ എത്രയും പെട്ടെന്ന് ഇവിടെ നിന്നും രക്ഷപ്പെടുത്തി അടിയന്തര വൈദ്യ സഹായം നല്‍കണം എന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ശ്രീലങ്കന്‍ അധികൃതര്‍ നടേശന്‍, പുലിവീടന്‍, തമിഴ് ഈളം പോലീസ് മേധാവി ഇളങ്കോ, പ്രഭാകരന്റെ പുത്രന്‍ ചാള്‍സ് ആന്റണി എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അറിയിച്ചു. ശ്രീലങ്കന്‍ പട്ടാളം നടത്തിയ കൂട്ടക്കൊല തന്നെയാണ് ഇത് എന്ന് എല്‍.ടി.ടി.ഇ. വെബ് സൈറ്റ് അറിയിക്കുന്നു.

നേതാക്കളെ മുഴുവന്‍ കൊന്നൊടുക്കി ശ്രീലങ്കന്‍ സര്‍ക്കാര്‍ തല്‍ക്കാലം പ്രശ്നത്തിന് ഒരു താല്‍ക്കാലിക വിരാമം ഇട്ടു എങ്കിലും തമിഴ് ജനതയുടെ രാഷ്ട്രീയ അവകാശങ്ങള്‍ക്കുള്ള സമരം ഇവിടെ തീരുന്നില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « പുലികള്‍ പ്രതിരോധം നിര്‍ത്തി
Next » സൂ ചി യുടെ മോചനത്തിനായ് നൊബേല്‍ ജേതാക്കള്‍ »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine