പാക്കിസ്ഥാനിലെ സ്കൂളില്‍ ഭീകരണാക്രമണം; മരണം 125 കവിഞ്ഞു

December 16th, 2014

peshawar-attack-epathram

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷവാറിലെ ആര്‍മി പബ്ലിക് സ്കൂളിനു നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നൂറില്‍ അധികം പേര്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയരുവാന്‍ സാധ്യതയുണ്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്.

സൈന്യം നടത്തുന്ന സ്കൂളിനു നേരെ സൈനിക വേഷത്തില്‍ എത്തിയ ഭീകരന്മാര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. തെഹ്‌രീകെ താലിബാന്‍ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അറിയുന്നു. സ്ഫോടക വസ്തുക്കളും തോക്കുകളുമടക്കം വന്‍ തോതില്‍ ആയുധങ്ങളുമായി ഒരു ചാവേര്‍ സംഘമാണ് ആക്രമണത്തിനെത്തിയത്. ഭീകരര്‍ നിരവധി കുട്ടികളേയും അധ്യാപകരേയും ബന്ദികളാക്കി വെച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ മോചിപ്പിച്ചതായി സൈന്യം അവകാശപ്പെട്ടു.

ഭീകരന്മാര്‍ നടത്തിയ വെടിവെപ്പും ഒപ്പം പരിക്കേറ്റ കുട്ടികളുടേയും അധ്യാപകരുടേയും നിലവിളികളും കൊണ്ട് സ്കൂള്‍ പരിസരം യുദ്ധക്കളമായി മാറി. പ്രദേശത്ത് ഭീകരന്മാരും സൈന്യവും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്ന് ദൃക്‌‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭീകര്‍ക്കെതിരെ ചെറുത്തു നിന്ന വിദ്യാര്‍ഥികളേയും അധ്യാപകരേയും നിരത്തി നിര്‍ത്തി വെടി വെച്ച് കൊല്ലുകയായിരുന്നു. അധ്യപകരില്‍ ചിലരെ ജീവനോടെ തീ കൊളുത്തിയെന്നും ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്കൂളിന്റെ പിന്‍‌വാതിലൂടെ കുട്ടികളെ സൈന്യം രക്ഷപ്പെടുത്തി. പരിക്കേറ്റ പലര്‍ക്കും സൈനികര്‍ പ്രഥമ ശ്രുശ്രൂഷ നല്‍കി. പ്രദേശത്തെ നാല് ആശുപത്രികളില്‍ പരിക്കേറ്റവര്‍ക്ക് പ്രത്യേക പരിചരണത്തിനായുള്ള സൌകര്യം ഒരുക്കി.

കുട്ടികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ ലോക നേതാക്കള്‍ നടുക്കം പ്രകടിപ്പിച്ചു. നൂറിലധികം കുട്ടികള്‍ കൊല്ലപ്പെട്ട ദുരന്തത്തില്‍ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് ദു:ഖം രേഖപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൈലാശ് സത്യാർത്ഥിക്കും മലാല യൂസുഫ്സായിക്കും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം

October 11th, 2014

kailash-satyarthi-malala-yousafzai-nobel-peace-prize-epathram

ഓസ്ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ഇന്ത്യാക്കാരനായ കൈലാശ് സത്യാർത്ഥി, പാക്കിസ്ഥാൻകാരി മലാല യൂസുഫ്സായി എന്നിവർക്ക് നൽകുമെന്ന് നൊബേൽ പുരസ്കാര സമിതി പ്രഖ്യാപിച്ചു. കുട്ടികൾക്ക് നേരെയുള്ള അടിച്ചമർത്തലിന് എതിരെയും കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായുള്ള അവകാശത്തിന് വേണ്ടിയും നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്കാരങ്ങൾ നൽകുന്നത്.

മദ്ധ്യപ്രദേശ് സ്വദേശിയായ കൈലാശ് സത്യാർത്ഥി കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി തുടങ്ങിയ ബച്പൻ ബചാവോ ആന്ദോളൻ 80,000 ത്തിലേറെ കുട്ടികൾക്ക് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സഹായകരമായി.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നയത്തെ എതിർത്ത മലാലയെ താലിബാൻ ഭീകരവാദികൾ തലയ്ക്ക് വെടിവെച്ച് കൊല്ലാൻ ശ്രമിച്ചിരുന്നു.

എപ്പോള്‍ വേണമെങ്കിലും ചീറിപ്പാഞ്ഞു വരുന്ന ഒരു വെടിയുണ്ടയില്‍ ജീവന്‍ നഷ്ടപ്പെടും എന്ന ഉറപ്പുണ്ടെങ്കിലും മത ഭീകരത അതിന്റെ എല്ലാ രൌദ്ര ഭാവവും എടുത്ത് ഉറഞ്ഞാടുന്ന പാക്കിസ്ഥാനിലെ സാത്ത് താഴ്‌വരയില്‍ ജീവന്‍ പോലും നഷ്ടപ്പെടുത്തുവാന്‍ തയ്യാറായി, ഭീകരതയോട് സന്ധിയില്ലാതെ തന്റെ കര്‍മ്മപഥത്തില്‍ അടിപതറാതെ മുന്നേറിയതിന്റെ പേരിലാണ് മലാല യൂസുഫ് സായി എന്ന പതിനാലുകാരി ലോകത്തിന്റെ പൊന്നോമയായത്. മലാലയോടുള്ള ആദരവിന്റെ ഭാഗമായി ലോകമെമ്പാടും നവമ്പര്‍ 10ന് മലാല ദിനമായി ആചരിക്കുവാന്‍ ഐക്യ രാഷ്ട്ര സഭ തീരുമാനിക്കുകയും ചെയ്തിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അൽ ഖൈദ ഇന്ത്യ ലക്ഷ്യമിടുന്നു

September 4th, 2014

terrorist-epathram

കാബൂൾ: ജിഹാദിന്റെ പതാക ഉപഭൂഖണ്ഡത്തിൽ വ്യാപകമാക്കുന്നതിന്റെ അടുത്ത പടിയായി ഇന്ത്യയെ ലക്ഷ്യം വെച്ച് ഒരു ഇന്ത്യൻ ശാഖ ആരംഭിച്ചതായി അൽ ഖൈദ അറിയിച്ചു. ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം. ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ ചിത്രത്തിലാണ് അൽ ഖൈദ നേതാവ് അയ്മാൻ അൽ സവാഹിരി ഈ കാര്യം അറിയിച്ചത്. 55 മിനിറ്റ് ദൈർഘ്യമുണ്ട് ഈ വീഡിയോ ചിത്രത്തിന്. അൽ ഖൈദയുടെ ഇന്ത്യൻ ശാഖയുടെ രൂപീകരണം ബർമ, ബംഗ്ളാദേശ്, അസം, ഗുജറാത്ത്, കാശ്മീർ എന്നിവിടങ്ങളിലെ മുസ്ലീങ്ങൾക്ക് അനീതിക്കും അടിച്ചമർത്തലിനും എതിരെ പരിരക്ഷ നല്കും എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മരണഭീതി; ഇറാഖിലെ ന്യൂനപക്ഷങ്ങള്‍ പലായനം ചെയ്യുന്നു

August 10th, 2014

iraq-war-epathram

ക്വാറഖോഷ്: ഇറാഖിലെ വിമതരുടെ കൈകളില്‍ അകപ്പെട്ടാല്‍ തങ്ങളെ കൊല്ലുകയോ മതം മാറ്റുകയോ ചെയ്യുമെന്ന ഭീതിയില്‍ കൃസ്ത്യാനികള്‍ ഉള്‍പ്പെടെ ഉള്ള ഇറാഖിലെ ന്യൂനപക്ഷ മതത്തില്‍ പെട്ടവര്‍ സ്വന്തം നാടുപേക്ഷിച്ച് പലായനം ചെയ്യുന്നു. കടുത്ത മത മൌലികവാദികളായ ഐസിസ് അന്യ മത വിഭാഗങ്ങളോട് വളരെ മോശമായാണ് പെരുമാറുന്നത്. അവര്‍ പിടിച്ചെടുക്കുന്ന നഗരങ്ങളില്‍ കര്‍ശനമായ മത നിയമങ്ങളാണ് നടപ്പാക്കുന്നത്. പലയിടങ്ങളിലും ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇറാ‍ഖിലെ ഏറ്റവും വലിയ ക്രിസ്തീയ നഗരമെന്ന് അറിയപ്പെടുന്ന ക്വാറഖോഷ് കൂടാതെ റ്റിങ്കായിഫ്, അല്‍ കെയ്‌വയര്‍ എന്നിവിടങ്ങളില്‍ നിന്നും ആയിരക്കണക്കിനു പേരാണ് പലായനം ചെയ്യുന്നത്. ക്രിസ്ത്യന്‍ മതവിശ്വാസികള്‍ തിങ്ങിപ്പാര്‍ത്തിരുന്ന പല ഗ്രാമങ്ങളും ശൂന്യമാണ്. സുരക്ഷിത കേന്ദ്രങ്ങള്‍ തേടിയുള്ള പലായനത്തില്‍ ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതെല്ലാം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ഇറാഖിലെ ന്യൂനപക്ഷങ്ങള്‍.

ഗ്രാമങ്ങളില്‍ നിന്നും പ്രാണരക്ഷാര്‍ഥം ഓടിപ്പോകുന്ന ക്രിസ്ത്യാനികളെ സംരക്ഷിക്കുവാന്‍ നടപടി കൈകൊള്ളമെന്ന് പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യാക്കാരെ കുറിച്ച് വിവരമില്ലെന്ന് ഇറാഖ്

June 24th, 2014

missing-indians-iraq-epathram

ന്യൂഡൽഹി: കാണാതായ ഇന്ത്യാക്കാരെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെന്ന് ഇറാഖ് വ്യക്തമാക്കി. ഇറാഖിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യാക്കാരുടെ സുരക്ഷിതത്വത്തെ കുറിച്ച് ഇന്ത്യൻ സർക്കാർ കാണാതായവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ഇറാഖ് അംബാസഡർ അഹമ്മദ് തഹ്സീന്റെ ഈ വെളിപ്പെടുത്തൽ.

കാണാതയ 39 ഇന്ത്യാക്കാർ ഭീകരരുടെ പിടിയിലാണോ എന്നതിനെ സംബന്ധിച്ച് തന്റെ സർക്കാരിന്റെ പക്കൽ വ്യക്തമായ വിവരങ്ങൾ ഇല്ല എന്നാണ് അംബാസഡർ പറയുന്നത്. ഇവർ ജീവനോടെയുണ്ട് എന്ന് തങ്ങൾക്ക് ഉറപ്പുണ്ട്. എന്നാൽ ഇവർ എവിടെയാണ് എന്നത് വ്യക്തമല്ല.

കെട്ടിട നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന 39 ഇന്ത്യൻ തൊഴിലാളികൾ ഇപ്പോൾ ഇറാഖിൽ ഇന്ത്യയിലേക്ക് വരാൻ ആവാതെ കുടുങ്ങി കിടക്കുകയാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാഖിലെ കശാപ്പിന്റെ ചിത്രങ്ങൾ പുറത്ത്

June 16th, 2014

iraq-militants-attack-epathram

ബാഗ്ദാദ്: ഇസ്ലാമിക തീവ്രവാദികൾ അഴിഞ്ഞാടുന്ന ഇറാഖ് പട്ടണങ്ങളിൽ നിന്നും കീഴ്പ്പെടുത്തിയ സൈനികരെ കശാപ്പ് ചെയ്യുന്ന ചിത്രങ്ങൾ ഭീകരർ പുറത്ത് വിട്ടു. ഭീകരരുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ മുഖം മൂടി അണിഞ്ഞ ഭീകരർ സൈനികരെ ട്രക്കുകളിൽ കയറ്റി കൊണ്ടു പോവുന്നതും പിന്നീട് ഇവരെ കൈ പുറകിൽ കെട്ടി തറയിലെ കുഴികളിൽ കമഴ്ത്തി കിടത്തുന്നതും കാണിക്കുന്നു. പിന്നീടുള്ള ചിത്രങ്ങൾ രക്തത്തിൽ കുളിച്ച മൃതശരീരങ്ങളുടേതാണ്. 170ഓളം സൈനികർ ഇങ്ങനെ കശാപ്പ് ചെയ്യപ്പെട്ടതായി സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ഇതിനിടെ, ഭീകരർ പിടിച്ചടക്കിയ ഓരോ ഇഞ്ചു ഭൂമിയും തങ്ങൾ തിരിച്ചു പിടിക്കും എന്ന ഇറാഖ് പ്രധാനമന്ത്രിയുടെ പ്രസ്താവനയും പുറത്ത് വന്നിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബോകോ ഹറത്തിനെതിരെ സമ്പൂർണ്ണ യുദ്ധം

June 7th, 2014

boko-haram-epathram

അബുജ: 220 സ്ക്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി കുപ്രസിദ്ധി നേടിയ ഇസ്ലാമിക തീവ്രവാദ സംഘടനയായ ബോകോ ഹറത്തിനെതിരെ ആഫ്രിക്കൻ രാഷ്ട്ര തലവൻമാർ സമ്പൂർണ്ണ യുദ്ധം പ്രഖ്യാപിച്ചു. നൈജീരിയ, ബെനിൻ, കാമറൂൺ, നൈജർ, ചാഡ് എന്നീ രാഷ്ട്രങ്ങളാണ് പ്രാദേശിക അൽ ഖൈദയായി അറിയപ്പെടുന്ന ഈ തീവ്രവാദി സംഘത്തിനെതിരെ ഒത്തു ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനമായത്.

കഴിഞ്ഞ മാസം നൈജീരിയയിലെ ഒരു സ്ക്കൂളിൽ നിന്നും 223 പെൺകുട്ടികളെ ഇവർ തട്ടിക്കൊണ്ടു പോയിരുന്നു.

ബോകോ ഹറം സംഘത്തിന്റെ ഭീകര പ്രവർത്തനം മൂലം പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും 12,000 ത്തിലേറെ പേരാണ് ഇതു വരെ കൊല്ലപ്പെട്ടിട്ടുള്ളത് എന്നാണ് കണക്ക്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സോമാലിയന്‍ പാര്‍ലമെന്റില്‍ ഭീകരാക്രമണം

May 24th, 2014

bomb-explosion-epathram

മൊഗാദിഷു: സോമാലിയയില്‍ പാര്‍ലമെന്റിനു നേരെ ഭീകരാക്രമണം ഉണ്ടായി. പാര്‍ലമെന്റിന് പുറത്തു ഉണ്ടായ ഉഗ്ര സ്ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. വലിയ നാശ നഷ്ടങ്ങള്‍ക്കു കാരണമായെന്നാണ് റിപ്പോര്‍ട്ട്. അശ്ശബാബ് എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബോകോ ഹറം വീണ്ടും – 118 മരണം

May 21st, 2014

nigeria-riots-epathram

യോസ്: മദ്ധ്യ നൈജീരിയൻ നഗരമായ യോസിൽ ചൊവ്വാഴ്ച്ച നടന്ന ബോംബ് സ്ഫോടനങ്ങളിൽ 118 പേർ കൊല്ലപ്പെട്ടു. അക്രമണം നടത്തിയത് ബോകോ ഹറം നുഴഞ്ഞു കയറ്റക്കാരാണെന്ന് കരുതപ്പെടുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇവർ ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക രാഷ്ട്രം എന്ന ആവശ്യവുമായി ഇവർ നടത്തിയ ഒട്ടേറെ ബോംബ് ആക്രമണങ്ങളുടെ ശൈലിയിൽ തന്നെ നടന്ന ഈ ആക്രമണത്തിന്റെയും പുറകിൽ ഈ തീവ്രവാദി സംഘം തന്നെയാണ് എന്നാണ് അനുമാനിക്കപ്പെടുന്നത്.

കഴിഞ്ഞ മാസം 200ലേറെ സ്ക്കൂൾ വിദ്യാർത്ഥിനികളെ തട്ടിയെടുത്ത ഈ സംഘം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പെൺകുട്ടികളെ രക്ഷിക്കാനായി ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ശ്രമിച്ച് വരികയാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലിബിയയിൽ പോരാട്ടം രൂക്ഷം – മരണ സംഖ്യ 43

May 18th, 2014

benghazi-epathram

ബെൻഘാസി: ഇസ്ലാമിക ഭീകരരും സ്വയം പ്രഖ്യാപിത ലിബിയൻ ദേശീയ സൈന്യവും തമ്മിലുള്ള പോരാട്ടം മുറുകിയതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 43 ആയി ഉയർന്നു. 100 ലേറെ പേർക്ക് പരിക്കുകളുണ്ട്. വെള്ളിയാഴ്ച്ചത്തെ ആക്രമണത്തോട് കൂടി സൈന്യത്തോട് ബെൻഘാസി നഗരത്തിലെ സായുധ പോരാളികളെ നിയന്ത്രിക്കാൻ സർക്കാർ ആവശ്യപ്പെട്ടു. സൈന്യത്തിൽ നിന്നും വിരമിച്ച ജനറൽ ഖലീഫ ഹഫ്ത്താറിന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച്ചത്തെ ആക്രമണം നടന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇറ്റലിയിൽ ബോട്ട് മുങ്ങി 14 മരണം
Next »Next Page » ബോകോ ഹറം വീണ്ടും – 118 മരണം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine