ഐറീന്‍: അമേരിക്കയില്‍ 18 മരണം

August 29th, 2011

West-Virginia-Hurricane-Irene-epathram
ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ ഐറീന്‍ കൊടുങ്കാറ്റില്‍ മരണസംഖ്യ 18 ആയി. വിര്‍ജീനിയ, നോര്‍ത്ത്‌ കരോലിന, മെരിലാന്‍ഡ്‌ എന്നിവിടങ്ങളിലാണു മരണം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. നിരവധി വീടുകളും വ്യാപാരസ്‌ഥാപനങ്ങളും തകര്‍ന്നിട്ടുണ്ട്. വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ താറുമാറായി.

മണിക്കൂറില്‍ എണ്‍പതു മൈല്‍ വേഗത്തിലാണ്‌ ഐറീന്‍ അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളിലേക്കെത്തിയത്‌. കാറ്റിനൊപ്പമെത്തിയ കനത്തമഴ പലയിടങ്ങളിലും ദുരിതംവിതച്ചു. കടല്‍ത്തിരമാലകള്‍ ഏഴടിയോളം ഉയരത്തില്‍ തീരത്തേക്ക്‌ അടിച്ചുകയറി. വടക്കുകിഴക്കന്‍ കരോലിന, വെര്‍ജീനിയയിലെ ഹാംപ്‌ടണ്‍ റോഡ്‌ പ്രവിശ്യ എന്നിവിടങ്ങളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

കണക്‌ടികട്ട്‌, ചെസ്‌റ്റര്‍ഫീല്‍ഡ്‌ കൗണ്ടി, ന്യൂജഴ്‌സി, വടക്കന്‍ കരോലിന, വിര്‍ജീനിയ, മേരിലാന്‍ഡ്‌, ഡെലവാര എന്നിവിടങ്ങളിലാണ്‌ ഐറീന്‍ വലിയ നാശം വിതച്ചത്‌. വൃക്ഷങ്ങള്‍ കടപുഴകി ലൈനുകളിലേക്കു പതിച്ച് വൈദ്യുതി ബന്ധം തകരാറിലായതിനെ തുടര്‍ന്ന് 40 ലക്ഷം ആളുകള്‍ ഇരുട്ടിലായി. വീടുകളും വ്യാപാരസ്‌ഥാപനങ്ങളും തകര്‍ന്നു. കനത്തമഴയും വെള്ളപ്പൊക്കവും മേരിലാന്‍ഡിലെ സെന്റ്‌ മേരീസ്‌ ലേക്ക്‌ ഡാമിന്‌ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്‌. ന്യൂജഴ്സിയില്‍ നിന്ന് പത്ത് ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഹഡ്സണ്‍ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ലോവര്‍‌ മന്‍‌ഹട്ടനില്‍ വെള്ളപ്പൊക്കമുണ്ടായി.

ന്യൂയോര്‍ക്കിലേക്കു നീങ്ങിയതോടെ കാറ്റിനു വേഗം കുറഞ്ഞെന്നും കാറ്റഗറി ഒന്ന്‌ വിഭാഗത്തിലാണ്‌ ഇപ്പോള്‍ ഐറീന്റെ സ്‌ഥാനമെന്നും കാലാവസ്‌ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു. എന്നാല്‍ ഐറീന്‍ കരുത്തുവീണ്ടെടുക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിയിട്ടില്ല. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന്‌ ആളുകളെയാണ്‌ അവിടെനിന്ന്‌ ഒഴിപ്പിച്ചത്‌.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘ഐറിന്‍’ ചുഴലിക്കൊടുങ്കാറ്റ്, ന്യൂയോര്‍ക്കില്‍ അടിയന്തിരാവസ്ഥ

August 26th, 2011

Irene-hurricane-epathram

ന്യൂയോര്‍ക്ക്: ‘ഐറിന്‍’ ചുഴലിക്കൊടുങ്കാറ്റുമൂലം അമേരിക്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.കരീബിയന്‍ മേഖലയില്‍ ഇതിനകം നാശം വിതച്ച ചുഴലിക്കൊടുങ്കാറ്റ്, ബഹാമസ് കടന്നാണ് ഇപ്പോള്‍ യു.എസ്.തീരത്തെത്തുന്നത്. യു.എസില്‍ നോര്‍ത്ത് കരോലിനയിലാണ് ചുഴലിക്കൊടുങ്കാറ്റ് ആദ്യമെത്തുകയെന്ന് കരുതുന്നു. ആ പ്രദേശത്ത് പ്രസിഡന്റ് ബാരക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കടുത്ത ഭീഷണി സൃഷ്ടിച്ചുകൊണ്ട് ‘ഐറിന്‍ ചുഴലിക്കൊടുങ്കാറ്റിന് ശക്തിവര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്. നിലവില്‍ വിഭാഗം മൂന്നില്‍ പെടുത്തിയിട്ടുള്ള ചുഴലിക്കൊടുങ്കാറ്റ്, മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തിലാണ് വീശിയടിക്കുന്നത്. കുറച്ചുകൂടി ശക്തി വര്‍ധിക്കാന്‍ സാധ്യയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. നോര്‍ത്ത് കരോലിന മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള മേഖലയില്‍ പലയിടത്തും ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഡെലവേര്‍, മേരിലന്‍ഡ്, ന്യൂ ജര്‍സി, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു മാറ്റാനുള്ള നടപടിയും തുടങ്ങി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലേഷ്യയില്‍ മണ്ണിടിച്ചിലില്‍ ഏഴു പേര്‍ മരിച്ചു

August 8th, 2011

MALAYSIA_LANDSLIDE-epathram

ക്വാലാലംപുര്‍ : മലേഷ്യയില്‍ മണ്ണിടിച്ചിലില്‍ ഏഴു പേര്‍ മരിച്ചു, തലസ്ഥാനമായ ക്വാലാലംപുറില്‍ നിന്നു 300 കിലോമീറ്റര്‍ അകലെ വിനോദസഞ്ചാര കേന്ദ്രമായ കാമറൂണ്‍ ഹില്‍സ്റ്റേഷനു സമീപമാണ് മണ്ണിടിച്ചില്‍ ഉണ്‌ടായത്. നാലു പേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകള്‍ മണ്ണിനടിയിലായി. കനത്തമഴയേത്തുടര്‍ന്നാണ്‌ മണ്ണിടിച്ചിലുണ്‌ടായത്‌. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്‌ടു പേരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായവര്‍ക്കു വേണ്‌ടി തെരച്ചില്‍ തുടരുകയാണ്‌. മുന്‍ ബ്രിട്ടീഷ്‌ കോളനിയായിരുന്ന കാമറൂണ്‍ ഹില്‍സ്റ്റേഷന്‍ ഇപ്പോള്‍ മലേഷ്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്തോനേഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒന്‍പതു പേര്‍ മരിച്ചു

August 4th, 2011

indonesia-helicopter-crash-epathram
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒന്‍പതു പേര്‍ മരിച്ചു. ഇതില്‍ രണ്ടു ഓസ്‌ട്രേലിയന്‍ പൗരന്‍മാരും രണ്ടു ദക്ഷിണാഫ്രിക്ക, അഞ്ച് ഇന്തോനേഷ്യന്‍ പൌരന്മാരും ഉള്‍പ്പെടുന്നു‌. ഒരു ഇന്തോനേഷ്യന്‍ സ്വദേശി രക്ഷപ്പെട്ടു.  ഖനി തൊഴിലാളികളും കരാറുകാരും ക്രൂവും ഉള്‍പ്പെടുന്നവരാണു ഹെലികോപ്റ്റിലുണ്ടായിരുന്നത്. സുലാവെസി പ്രവിശ്യയിലെ മനാഡോയില്‍ നിന്നു ഹല്‍മെഹറ ദ്വീപിലെ ഗൊസോവോംഗ്‌ ഖനിയിലേയ്‌ക്കു പോകുകയായിരുന്നു തകര്‍ന്ന  ഹെലികോപ്‌റ്റര്‍. ഹല്‍മഹേരയിലെ ന്യൂക്രെസ്റ്റ് ഗോസോവങ് ഖനിക്കു സമീപമാണു ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ബെല്‍ 412 ഇനത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഹെലികോപ്‌റ്റര്‍ പറന്നുയര്‍ന്ന്‌ ഏതാനും നിമിഷങ്ങള്‍ക്കകം എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ വിഭാഗവുമായി ബന്ധം നഷ്‌ടമാവുകയായിരുന്നു. അപകട കാരണം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2013 ഓടെ കൊടുങ്കാറ്റ് ഭൂമിയില്‍ നാശം വിതക്കും

July 29th, 2011

വാഷിംഗ്‌ടണ്‍: 2013 ഓടെ ഭൂമിയില്‍ സര്‍വ്വ നാശം വിതക്കുമാറ് ഇന്നുള്ള ഏറ്റവും ശക്തിയുള്ള കൊടുങ്കാറ്റുകളേക്കാള്‍ 20 മടങ്ങു ശക്തിയുള്ള കൊടുങ്കാറ്റുകള്‍ വീശാന്‍ സാധ്യതയുണെ്‌ടന്നു നാസ പറയുന്നു. മിന്നല്‍ വേഗത്തിലെത്തുന്ന ഇവയ്‌ക്ക്‌ എല്ലാം തച്ചു തകര്‍ക്കാന്‍ നിമിഷങ്ങള്‍ മതിയാകും. നിലവിലുള്ള കെട്ടിടങ്ങള്‍ക്കൊന്നും ഇവയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നാണു വിലയിരുത്തപ്പെടുന്നത്‌. കാറ്റ്‌ താരതമ്യേന വീശാന്‍ ഇടയില്ലാത്ത സ്ഥലങ്ങളില്‍ പോലും ശക്തമായി വീശി നാശം വിതയ്‌ക്കാന്‍ സാധ്യതയുണ്ട്. കഴിയുന്ന തരത്തിലുള്ളവയാണ്‌ ഇത്തരം സൂപ്പര്‍ കൊടുങ്കാറ്റുകള്‍ വരുത്തിവെക്കുന്ന നാശം പ്രവചനാതീതമാണെന്നും, സൂപ്പര്‍ കൊടുങ്കാറ്റുകള്‍ ഉണ്‌ടാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നാണു നാസ ഡയറക്ടര്‍ റിച്ചാര്‍ഡ്‌ ഫിഷര്‍ പറയുന്നത്‌. സണ്‍ സ്‌പോട്ടുകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ചൂടു കൂടുമെന്നും വന്‍തോതില്‍ റേഡിയേഷനു സാധ്യതയുണെ്‌ടന്നും നാസ അഭിപ്രായപ്പെട്ടു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നോര്‍വേ ആക്രമണം: 87 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

July 23rd, 2011

oslo attack-epathram

ഓസ്‌ലോ: നോര്‍വേയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍  കൊല്ലപ്പെട്ടവരുടെ എണ്ണം 87 ആയി.

ഓസ്‌ലോയിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് സമീപം കാര്‍ബോംബ് സ്‌ഫോടനമാണ് ആദ്യം ഉണ്ടായത്. ഇതില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവസമയത്ത് പ്രധാനമന്ത്രി ജെന്‍സ് സ്‌റ്റോര്‍ട്ടന്‍ബെര്‍ഗ് ഓഫീസിലുണ്ടായിരുന്നില്ല.

ലേബര്‍ പാര്‍ട്ടിയുടെ യൂത്ത് ക്യാമ്പിന് നേരെയാണ് രണ്ടാമത്തെ ആക്രമണം നടന്നത്. ഉട്ടോയ ദ്വീപില്‍ ആയിരത്തിലേറെ ആളുകള്‍ പങ്കെടുത്തിരുന്ന ഭരണ കക്ഷിയുടെ യുവജന വിഭാഗത്തിന്റെ ക്യാമ്പിലേക്ക് പോലീസ് വേഷം ധരിച്ചെത്തിയ അജ്ഞാതന്‍ നിറയൊഴിക്കുകയായിരുന്നു. ഇതില്‍  80 പേര്‍ കൊല്ലപ്പെട്ടു. യൂത്ത് വിങ്ങിന്റെ ക്യാമ്പിനെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി ഉട്ടോയയില്‍ ശനിയാഴ്ച എത്താനിരിക്കുകയായിരുന്നു. അക്രമി പോലീസ് പിടിയിലായെങ്കിലും പേര് വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്‌ലാമിക തീവ്രവാദമാണ് തങ്ങള്‍ക്കു മുന്നിലെ പ്രധാന ഭീഷണിയെന്ന് നോര്‍വേ പോലീസ് മേധാവി ജാനെ ക്രിസ്റ്റിയന്‍സന്‍ ഏതാനും മാസം മുമ്പ് പ്രഖ്യാപിച്ചിരുന്നു.  ഈ പ്രസ്താവനയോടുള്ള പ്രതികരണമാണ് സ്‌ഫോടനങ്ങളെന്നും സൂചനയുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്തോനീഷ്യയില്‍ അഗ്നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിച്ചു

July 15th, 2011

ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ ലോകോന്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ഈ ആഴ്‌ച ഇതു രണ്ടാം തവണയാണ്‌ ലോകോന്‍ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നത്‌. നാലു കിലോമീറ്ററോളം ചുറ്റളവില്‍ കൃഷിയിടങ്ങളിലും മരങ്ങളിലും വീടുകളുടെ മേല്‍ക്കൂരകളിലും ചാരവും പുകയും കൊണ്ട് മൂടി. ഇതുവരെ ആളപായം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. തിങ്കളാഴ്‌ച മുതല്‍ തന്നെ അഗ്നിപര്‍വതത്തില്‍ നിന്നു തീയും പുകയും ഉയര്‍ന്നിരുന്നതിനാല്‍ ജനങ്ങള്‍ കൂട്ടത്തോടെ മറിപോയിരുന്നു. ചുട്ടുപഴുത്ത പാറകളും വാതകങ്ങളും ചാരവും നാലു കിലോമീറ്റര്‍വരെ ആകാശത്തേക്ക് ഉര്‍ന്നതായി സ്‌ഥലവാസികള്‍ പറയുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

July 10th, 2011

japan-earthquake-epathram

ടോക്കിയോ: വടക്കു കിഴക്കന്‍ ജപ്പാനില്‍ ഞായറാഴ്ച വീണ്ടും ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. പ്രാദേശിക സമയം രാവിലെ 9.57-ന്‌ (ഇന്ത്യന്‍ സമയം 6.30) നാണ്‌ റിക്‌ടര്‍ സ്‌കെയിലില്‍ 7.0 പോയിന്റ്‌ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്‌. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

ജപ്പാനിലെ പ്രധാന ദ്വീപായ ഹോന്‍ഷുമിന്റെ തീരത്ത്‌ പഫസിക്‌ കടലിലാണ്‌ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ചിലയിടങ്ങളില്‍ ഒരു മീറ്റര്‍ ഉയരത്തിലുള്ള സുനാമി തിരകള്‍ പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. നാലു മാസം മുമ്പ് ഉണ്ടായ വന്‍ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ മായും മുമ്പെയാണ് ഞായറാഴ്ച വീണ്ടും ഭൂചലനമുണ്ടായത്. മാര്‍ച്ച്‌ 11 നു ഇതേ മേഖലയിലുണ്ടായ 9 പോയിന്റ്‌ തീവ്രതയിലുള്ള ഭൂചലനത്തിലും സുനാമിയിലും 23,000 പേര്‍ മരിക്കുകയോ, കാണാതാവുകയോ ചെയ്‌തിരുന്നു. ഫുക്കുഷിമയിലെ ആണവ നിലയങ്ങള്‍ക്ക്‌ ഗുരുതരമായ തകരാര്‍ സംഭവച്ചതിനെ തുടര്‍ന്ന്‌ രാജ്യം ആണവ ദുരന്ത ഭീഷണിയും നേരിട്ടിരുന്നു.

ഇത് മൂലം ഉണ്ടായ ആണവ വികിരണ ചോര്‍ച്ച വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴി വെച്ചു. ഈ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ കുറഞ്ഞത് 30 വര്‍ഷമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇപ്പോഴുണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് ഫുക്കുഷിമ ആണവ നിലയത്തില്‍ നിന്ന് തൊഴിലാളികളെ ഒഴിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ഭൂകമ്പത്തെ തുടര്‍ന്ന് ആണവ നിലയത്തിന് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടോക്കിയോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബോട്ടപകടത്തില്‍ 197 സൊമാലിയന്‍ അഭയാര്‍ഥികള്‍ മരിച്ചു

July 7th, 2011

ഖര്‍തൂം: സൊമാലിയയിലെ അഭയാര്‍ഥികളുമായി പോവുകയായിരുന്ന ബോട്ട് ചെങ്കടലില്‍ കത്തിനശിച്ചതിനെത്തുടര്‍ന്ന് 197 പേര്‍ മുങ്ങിമരിച്ചു. കടുത്ത വരള്‍ച്ചയില്‍ നിന്നും രക്ഷതേടി സൗദി അറേബ്യ ലക്ഷ്യമാക്കി നീങ്ങിയ ബോട്ടിന് സുഡാന്‍ തീരത്തിനടുത്തെത്തിയപ്പോഴാണ് തീപിടിച്ചത്. ബോട്ടിലുണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടതായി സുഡാന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 60 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് സൊമാലിയയില്‍ ഇപ്പോഴുള്ളത്. 20 വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധവും രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കിയിരിക്കയാണ്. ഒന്നേകാല്‍ കോടിയോളം ജനസംഖ്യയുള്ള രാജ്യത്തെ നാലിലൊന്ന് പൗരന്മാരും ഇപ്പോള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുകയോ രാജ്യത്തിനകത്തുതന്നെ അഭയാര്‍ഥികളാവുകയോ ചെയ്തതായാണ് യു.എന്‍ കണക്ക്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഉഗാണ്ടയില്‍ ഇടിമിന്നലേറ്റ് 23 കുട്ടികള്‍ മരിച്ചു

July 1st, 2011

കംപാല: ഇടിമിന്നലേറ്റ് 23 കുട്ടികള്‍ മരിച്ചു . 47 കുട്ടികള്‍ക്കു പരുക്കേറ്റത്. ഉഗാണ്ടയിലെ കിരിയാന്‍ഡോന്‍ഗോയിലെ റുന്യന്യ പ്രൈമറി സ്കൂളിലെ കുട്ടികളാണു ദുരന്തത്തിന് ഇരയായത്. ശക്തമായ മഴയ്ക്കു പിന്നാലെ ഉണ്ടായ ഇടിമിന്നലിലാണ്  അപകടം  ഉണ്ടായത്. 18 കുട്ടികള്‍ സംഭവസ്ഥലത്തു മരിച്ചു. മിന്നല്‍ രക്ഷാചാലകം സ്കൂളില്‍ സ്ഥാപിച്ചിരുന്നില്ലെന്ന് അധികൃതര്‍. ലോകത്ത് ഇടിമിന്നലേറ്റ് ഏറ്റവുമധികം പേര്‍ മരിക്കുന്നത് ഉഗാണ്ടയിലാണ്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

9 of 148910»|

« Previous Page« Previous « അമേരിക്കയെ അമ്പരപ്പിച്ച് ആമകള്‍ റണ്‍വേ കൈയേറി
Next »Next Page » അഫ്‌ഗാനിസ്ഥാനില്‍ കുഴി ബോംബ്‌ സ്‌ഫോടനത്തില്‍ 20 മരണം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine