തൊഴില്‍ പീഡനം : ഇന്തോനേഷ്യ സൗദിയിലേക്ക്‌ വനിതകളെ അയക്കില്ല

June 29th, 2011

indonesian-maid-execution-epathram

ജക്കാര്‍ത്ത : തൊഴില്‍ പീഡനം മൂലം ദുരിതം അനുഭവിക്കുന്ന ഇന്തോനേഷ്യന്‍ വനിതകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് വീട്ടു വേലക്കായി സൗദിയിലേക്ക്‌ പോകുന്നതില്‍ നിന്നും ഇന്തോനേഷ്യ തങ്ങളുടെ വനിതകളെ തടഞ്ഞു. അടുത്ത കാലത്തായി ഇത്തരം നിരവധി പീഡന കഥകള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ ആണ് തീരുമാനം.

വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ച തൊഴില്‍ ദാതാവിനെ സഹികെട്ട് കത്തി കൊണ്ട് കുത്തി കൊന്ന 54 കാരിയായ ഇന്തോനേഷ്യന്‍ വനിത റുയാതി ബിന്‍തി സപൂബി എന്ന വീട്ടു വേലക്കാരിയെ കഴിഞ്ഞ ദിവസം സൌദിയില്‍ തല വെട്ടി വധ ശിക്ഷ നടപ്പിലാക്കിയതില്‍ ഇന്തോനേഷ്യന്‍ ജനത വന്‍ പ്രതിഷേധം ഉയര്‍ത്തുകയുണ്ടായി.

തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച തൊഴില്‍ ദാതാവിനെ വധിച്ച ദാര്സെം ബിന്‍തി ദാവൂദ്‌ എന്ന മറ്റൊരു ഇന്തോനേഷ്യന്‍ വീട്ടു വേലക്കാരിയെ ജൂലൈ 7ന് സൌദിയില്‍ തല വെട്ടി വധ ശിക്ഷ നടപ്പിലാക്കും.

വേറെയും 22 ഇന്തോനേഷ്യക്കാര്‍ ഇത്തരത്തില്‍ വധ ശിക്ഷ കാത്ത് സൗദി തടവറകളില്‍ കഴിയുന്നുണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ മുന്നൂറിലധികം ഇന്തോനേഷ്യന്‍ ജോലിക്കാര്‍ വധ ശിക്ഷയ്ക്ക് വിധേയരായിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെട്ട് വെറും 12 പേരെയാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. സൗദി വിരുദ്ധ പ്രക്ഷോഭകര്‍ ജക്കാര്‍ത്തയിലെ സൗദി എംബസിക്ക്‌ വെളിയില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി വരികയാണ്. ശക്തമായ നടപടികള്‍ സ്വീകരിക്കാത്ത ഇന്തോനേഷ്യന്‍ സര്‍ക്കാരും ഈ അവസ്ഥയ്ക്ക് ഉത്തരവാദിയാണ് എന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

എന്നാല്‍ റുയാതിയെ രക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം തങ്ങള്‍ ചെയ്തതാണ് എന്ന് സര്‍ക്കാര്‍ പറയുന്നു. സൌദിയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ പിന്‍വലിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സര്‍ക്കാര്‍.

- ജെ.എസ്.

വായിക്കുക: , , , , , ,

1 അഭിപ്രായം »

മകന്‍ പ്രതിയായതിന് അമ്മയെ നഗ്നയാക്കി നടത്തി

June 15th, 2011

violence-against-women-epathram

ഇസ്‌ലാമാബാദ്: മകന്‍ ബലാത്സംഗ കേസില്‍ പ്രതിയായതിന് അമ്മയെ നഗ്നയാക്കി ഗ്രാമം ചുറ്റിച്ചു! വടക്കു പടിഞ്ഞാ‍റന്‍ പാകിസ്ഥാനിലെ ഹരിപൂരിനടുത്ത് നീലോര്‍ ബലയിലാണ് സംഭവം നടന്നത്. ഈ മാസം ആദ്യം നടന്ന സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്നാണ് വെളിയില്‍ വന്നത്. ഒരു ഗോത്രവര്‍ഗ സമിതിയാണ് തികച്ചും മനുഷ്യത്വരഹിതമായ ഈ ശിക്ഷാവിധി നടപ്പാക്കിയത്.
നാല് ആയുധധാരികള്‍ ചേര്‍ന്ന്  സ്ത്രീയുടെ വസ്ത്രങ്ങള്‍ ബലമായി അഴിച്ച് തെരുവുകള്‍ തോറും നടത്തിക്കുകയായിരുന്നു. .
ഭര്‍ത്താവ് സ്ഥലത്തില്ലാത്ത സമയത്ത് ഒരു സ്ത്രീയെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിലെ ഒരു പ്രതിയുടെ അമ്മയെയാണ് മനുഷ്യത്വ രഹിതമായ  ശിക്ഷാ  നടപടിക്ക് ബാലിയാടാക്കിയത്. ഗര്‍ഭിണിയായ സ്ത്രീയുടെ ഭര്‍ത്താവ് പരാതിയുമായി ഗോത്രവര്‍ഗ സമിതിയെ സമീപിച്ചിരുന്നു എങ്കിലും ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനായിരുന്നു ഗോത്ര തലവനില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം. ഭാ‍ര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം ഇയാളും മൂന്ന് സഹോദരന്‍‌മാരും ചേര്‍ന്ന്  കുറ്റം ചെയ്തു എന്ന് കരുതുന്ന രണ്ട് പേരില്‍ ഒരാളുടെ വീട്ടിലെത്തി ആയുധം കാട്ടി പ്രതിയുടെ അമ്മയെ  വിവസ്ത്രയാക്കി തെരുവിലൂടെ വലിച്ചിഴച്ചു എന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അനുസരണയുള്ള ഭാര്യമാരുടെ ക്ലബ്ബിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍

June 6th, 2011

obedient-wife-epathram

ക്വാലാലംപൂര്‍ : ഭര്‍ത്താവിന്റെ ഏത് ആഗ്രഹത്തിനും ഒരു ലൈംഗിക തൊഴിലാളിയെ പോലെ ഭാര്യ വഴങ്ങി കൊടുക്കുകയാണ് വൈവാഹിക പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഉള്ള വഴി എന്ന ആശയം പ്രചരിപ്പിക്കുന്ന ഒരു മലേഷ്യന്‍ വനിതാ സംഘടനയ്ക്കെതിരെ സ്ത്രീ വിമോചന പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി.

ഒരു സംഘം മുസ്ലിം വനിതകള്‍ ആരംഭിച്ച “ഒബീഡിയന്റ് വൈവ്സ്‌ ക്ലബ്‌” (Obedient Wives Club) ആണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിന് കാരണമായത്‌. പുരുഷന്റെ ലൈംഗിക ആവശ്യങ്ങള്‍ ഒരു ലൈംഗിക തൊഴിലാളിയെ പോലെ നിറവേറ്റിയാല്‍ പിന്നെ ഒരു ലൈംഗിക തൊഴിലാളിയെ അന്വേഷിച്ച് അയാള്‍ പോവില്ല എന്നാണ് ഇവരുടെ ന്യായം. ദൈവ ഭയമുള്ള സ്ത്രീകള്‍ ഇങ്ങനെ തങ്ങളുടെ പുരുഷന്മാരെ തൃപ്തിപ്പെടുത്തി കുടുംബത്തില്‍ സമാധാനം നില നിര്‍ത്തണം. ഭര്‍ത്താവിനെ തെറ്റുകളില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ഇങ്ങനെ ചെയ്യുന്നത് ദൈവഭയമുള്ള ഭാര്യയുടെ ധര്‍മ്മമാണ്. ഇങ്ങനെ ചെയ്‌താല്‍ ഭര്‍ത്താവ്‌ ഒരു ലൈംഗിക തൊഴിലാളിയെ അന്വേഷിച്ച് പോവില്ലെന്ന് മാത്രമല്ല ഇത് ഗാര്‍ഹിക പീഡനം ഇല്ലാതാക്കാനും സഹായകരമാവും എന്നും ക്ലബ്‌ പ്രസിഡണ്ട് റൊഹായ മുഹമ്മദ്‌ പറയുന്നു.

obedient-wives-club-epathramക്ലബ്‌ പ്രസിഡണ്ട് റൊഹായ മുഹമ്മദ്‌

ഇതിനാവശ്യമായ പഠന ക്ലാസുകളും മറ്റും നല്‍കുന്ന ക്ലബ്ബില്‍ മറ്റ് മതസ്ഥര്‍ക്കും ഈ ക്ലാസുകളില്‍ പങ്കെടുത്ത് തങ്ങളുടെ കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും കൈവരിക്കാന്‍ പഠിക്കാം എന്നും ഇവര്‍ ഉപദേശിക്കുന്നുണ്ട്.

പുരുഷന്റെ അധമ വാസനകളെ ന്യായീകരിച്ച് സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം സ്ത്രീയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അപലപനീയമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളെ പഴി ചാരി തങ്ങളുടെ വികലതകള്‍ക്ക് ന്യായീകരണം കാണുന്നത് ലൈംഗിക അസമത്വം ഏറെയുള്ള സമൂഹങ്ങളുടെ സ്വഭാവമാണ്. ഒരു ബലാല്‍സംഗം നടന്നാല്‍ പോലും സ്ത്രീയുടെ വസ്ത്രധാരണ രീതി മാറ്റിയാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവില്ല എന്നാണ് ഇത്തരക്കാരുടെ വാദം. ഗാര്‍ഹിക പീഡനം തടയാന്‍ ഭാര്യ ഭര്‍ത്താവിന്റെ ലൈംഗിക അടിമയാകണം എന്നൊക്കെ പറയുന്ന ചിന്താഗതി സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷനും നാണക്കേട് ഉണ്ടാക്കുന്നതാണ്. തന്റെ പ്രവര്‍ത്തിയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് പറയാന്‍ പോലും ചങ്കൂറ്റം കാണിക്കാന്‍ ആവാത്ത പുരുഷന്മാര്‍ക്ക്‌ മാത്രമേ സ്ത്രീയുടെ മേല്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാനാവൂ എന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

ഫഞ്ച് ഓപ്പണില്‍ ചരിത്രമായി ചൈനയുടെ നാ ലീ

June 5th, 2011

li_na_french_open-epathram
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഏഷ്യന്‍ താരം ചാമ്പ്യനായി. ചൈനയുടെ നാ ലീ യാണ് നിലവിലെ ചാമ്പ്യന്‍ ഇറ്റലിയുടെ ഫ്രാന്‍സെസ്ക് ഷിയാവോണിനെ നേരിട്ടുള്ള സെറ്റുകളില്‍ 6-4, 7-6 എന്ന സ്കോറിന് തോല്പിച്ചത്. രണ്ടാം സെറ്റില്‍ ടൈ ബ്രേക്കറില്‍ 7-0 ആയിരുന്നു. കളിക്കളത്തില്‍ ചൈനീസ് താരം ശരിക്കും നിറഞ്ഞു നിന്നു. ഒരു മണിക്കൂര്‍ 48 മണിക്കൂര്‍ നീണ്ടു നിന്ന മത്സരത്തില്‍ ഉടനീളം ശക്തമായ സര്‍വ്വുകളിലൂടെ എതിരാളിയെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഇന്നലെ നടന്ന  വാശിയേറിയ സെമി ഫൈനല്‍ മത്സരത്തില്‍ മുന്‍ ഒന്നാം നമ്പര്‍ താരം  മരിയ ഷറപ്പോവയെ തോല്പിച്ചാണ് നാ ലീ ഫൈനലില്‍ എത്തിയത്. മരിയന്‍ ബര്‍ത്തോളിയെ തോല്പിച്ചാണ് ഫ്രാന്‍സെസ്ക് ഷിയാവോന്‍ ഫൈനില്‍ എത്തിയത്.

കഴിഞ്ഞ ആസ്ട്രേലിയന്‍ ഓപ്പണില്‍ നാ ലീ ഫൈനലില്‍ എത്തിയിരുന്നു. ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തുന്ന ആദ്യത്തെ ചൈനക്കാരിയായായിരുന്നു അവര്‍. അന്നു പക്ഷെ വിജയിക്കാനായില്ല.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡി.എന്‍.എ പരിശോധനയില്‍ കാനിനെതിരെ തെളിവ്

May 25th, 2011

IMF head-epathram

ന്യൂയോര്‍ക്ക്: ഹോട്ടല്‍ ജീവനക്കാരിയെ ലൈംഗീകമായി പീഢിപ്പിച്ച കേസില്‍ മുന്‍ ഐ.എം.ഫ് മേധാവി ഡൊമനിക് സ്ട്രോസ് കാനിനെതിരെ ഡി.എന്‍.എ പരിശോധനാ തെളിവുകള്‍. പീഠനത്തിരയായതായി പറയപ്പെടുന്ന യുവതിയുടെ വസ്ത്രങ്ങളില്‍ നിന്നും കണ്ടെത്തിയ ശരീരശ്രവങ്ങള്‍ കാനിന്റേതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞു. ഈ ഡി.എന്‍.എ പരിശോധനാ ഫലം കാനിനെതിരെ സുപ്രധാന തെളിവായി മാറും. വിചാരണ നേരിടുന്ന കാന്‍ ഇപ്പോള്‍ വീട്ടു തടങ്കലിലാണ്‌. അമേരിക്കയിലെ മാന്‍ഹാട്ടനിലുള്ള ആഡംഭര ഹോട്ടലില്‍ വച്ച് കാന്‍ പീഢിപ്പിക്കുവാന്‍ ശ്രമിച്ചതായി 32 വയസ്സുകാരിയായ ജീവനക്കാരി പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്തില്‍ നിന്നുമാണ് കാനിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കപ്പെട്ട കാന്‍ ഡി.എന്‍.എ പരിശോധനയ്ക്ക് സ്വമേധയാ സമ്മതിക്കുകയും ചെയ്തു. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഐ.എം.ഫ് പ്രസിഡണ്ട് സ്ഥാനം കാന്‍ രാജിവെക്കേണ്ടി വന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലൈംഗിക പീഡനം: ഐ.എം.എഫ്. മേധാവി ജയിലില്‍

May 18th, 2011

IMF head-epathram

ന്യൂയോര്‍ക്ക്: ലൈംഗികപീഡനക്കേസില്‍ പിടിയിലായ അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.) മേധാവി ഡൊമിനിക് സ്‌ട്രോസ് കാന്‍ ന്യൂയോര്‍ക്കിലെ റിക്കേഴ്‌സ് ഐലന്‍ഡ് ജയിലിലായി.

അമേരിക്കയില്‍ മാന്‍ഹാട്ടനിലെ മിഡ്ടൌണ്‍ ഹോട്ടലിലെ ഫ്രാന്‍സിലേക്കുള്ള വിമാനത്തില്‍ നിന്നാണ് കാനിനെ ഡിക്ടറ്റീവുകള്‍ അറസ്റ്റ്‌ ചെയ്തത്. ഹോട്ടലിന്റെ ഹാളില്‍ നില്‍ക്കുകയായിരുന്ന തന്നെ കാന്‍ മുറിയിലേക്ക് വലിച്ചു കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. ഞായറാഴ്ച നടന്ന പരേഡില്‍ കാനിനെ യുവതി തിരിച്ചറിഞ്ഞു. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ഡി.എന്‍.എ. പരിശോധനകള്‍ക്കായി കാനിന്റെ വസ്ത്ര സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.

ആരോപണത്തിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന ആണൈന്നു കുറ്റപ്പെടുത്തിയ കാന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. സംഭവ സമയത്ത് താന്‍ മകളുമൊത്ത് ഡിന്നര്‍ കഴിക്കുകയായിരുന്നു എന്നും കാന്‍ പറയുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇരുപതാമത്തെ കുട്ടിക്ക് ജന്മം നല്‍കി

April 23rd, 2011

leonaro nameni-epathram

കീവ്: 41 കാരിയായ ഉക്രയിന്‍കാരി ലിയോനാര നമെനിക്ക് 20 കുട്ടികള്‍ ആയി. എന്നാല്‍ ഇനിയും ഇത് നിര്‍ത്താന്‍ ഉള്ള പദ്ധതി ഇല്ലെന്നാണ് ഇവര്‍ പറയുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് തന്റെ ഇരുപതാമത്തവനായ ഒരു ആണ്‍കുട്ടിയെ ലിയോനാര പ്രസവിച്ചത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. ഇവര്‍ക്ക് ഇപ്പോള്‍ 10 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമായി. പാശ്ചാത്യ ഉക്രയിനിലെ ഒരു ഗ്രാമത്തിലാണ് ഈ കുടുംബം താമസിക്കുന്നത്. കുട്ടിപട്ടാളത്തിലെ മൂത്തവനായ ജോനാതന് 20 വയസ്സുണ്ട്. കല്യാണവും കഴിഞ്ഞു. ജോനാതന്‍ അടക്കം കുടുംബത്തിലെ 6 മക്കള്‍ ജോലിക്കാര്‍ ആണ്. 8 പേര്‍ സ്കൂളില്‍ പോകുന്നു. ബാക്കി 6 പേര്‍ സ്കൂളില്‍ പോകാറായിട്ടില്ല.

ലിയോനാരയും ഭര്‍ത്താവായ ജാനോസ്‌ നമെനിയും ഒത്തിരി മക്കള്‍ ഉള്ള കുടുംബങ്ങളില്‍ പിറന്നവരാണ്. ലിയോനാരക്ക് 13 സഹോദരങ്ങള്‍ ഉള്ളപ്പോള്‍ ജാനോസിനു അത് 15 ആണ്. തങ്ങളുടെ കൊച്ചു കൃഷി സ്ഥലത്ത് പണികള്‍ ചെയ്താണ് ഈ വലിയ കുടുംബത്തെ ഇവര്‍ പോറ്റുന്നത്. കുട്ടികളും കൃഷി പണിയില്‍ സഹിയിക്കും. മക്കള്‍ക്ക്‌ നല്ല വിദ്യാഭ്യാസവും സംസ്കാരവും നല്‍കുക എന്നതാണ് തങ്ങളുടെ പ്രധാനമായ ചുമതല എന്ന് മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ വീട്ടില്‍ ടീവി കാണുവാന്‍ മക്കള്‍ക്ക്‌ അനുവാദമില്ല എന്ന് ജാനോസ് പറയുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇരുപത്തി മൂന്നാം വയസ്സില്‍ മുത്തശ്ശിയായി!

March 9th, 2011

youngest-grandmother-epathram

ലണ്ടന്‍: റിഫ്ക സ്റ്റെനേവിസ്കിന് വയസ്സ് ഇരുപത്തി മൂന്നായപ്പോള്‍ തന്നെ ആള്‍ മുത്തശ്ശിയായി. നാടോടി വിഭാഗത്തില്‍ പെട്ട റിഫ്ക പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആയിരുന്നു വിവാഹിതയായത്. തുടര്‍ന്ന് പന്ത്രണ്ടാം വയസ്സില്‍ ഒരു പെണ്‍ കുഞ്ഞിനു ജന്മം നല്‍കി. മകള്‍ മരിയ അമ്മയുടെ വഴി പിന്തുടര്‍ന്ന് പതിനൊന്ന് വയസ്സില്‍ ഒരു ആണ്‍ കുഞ്ഞിന്റെ അമ്മയായതോടെ റിഫ്ക ഒരു മുത്തശ്ശിയായി. മാത്രമല്ല അത് ഒരു ലോക റെക്കാഡായി മാറുകയും ചെയ്തു. ഇരുപത്തിയാറാം വയസ്സില്‍ മുത്തശ്ശിയായ ഒരു ബ്രിട്ടീഷു കാരിയാണ് നിലവിലെ റിക്കോര്‍ഡുകള്‍ പ്രകാരം ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശി.

കൌമാരത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ അമ്മ യാകുന്നതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയ റിഫ്ക സ്വന്തം മകളോട് അത്തരം സാഹസത്തിനു മുതിരരുതെന്ന് ഉപദേശിക്കാറു ണ്ടായിരുന്നുവത്രെ. എന്നാല്‍ മകള്‍ അമ്മയെ കടത്തി വെട്ടി അല്പം നേരത്തെ തന്നെ ഗര്‍ഭിണിയായി. മകളുടെ പ്രവര്‍ത്തിയില്‍ അല്പം ദു:ഖിതയാണെങ്കിലും ലോക റിക്കോര്‍ഡിന് ഉടമയായതില്‍ താന്‍ സന്തോഷ വതിയാണെന്ന് റിഫ്ക മാധ്യമങ്ങളെ അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊച്ചുമകനെ പ്രസവിച്ച അമ്മൂമ്മ

February 18th, 2011

surrogate-mother-epathram

ഷിക്കാഗോ: കൊച്ചു ഫിന്നയാന്നിനു അമ്മൂമ്മയും അമ്മ. മാതൃ സ്നേഹത്തിന് അതിരുകള്‍ ഇല്ല എന്ന് അടിവരയിട്ടു കൊണ്ട് അറുപത്തി യൊന്നുകാരി ഷിക്കാഗോയില്‍ സ്വന്തം കുഞ്ഞിനെയല്ല, ചെറു മകനെ പ്രസവിച്ചു. ക്രിസ്റ്റിന്‍ കെസി എന്ന സ്ത്രീയാണ് തന്റെ മകളുടെ കുഞ്ഞിന് ഫെബ്രുവരി 14 നു സിസേറിയനിലൂടെ ജന്മം നല്കിയത്. അമ്മൂമ്മയും കുഞ്ഞും സുഖമായി രിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

മകളായ സാറ കൊണേലിന് കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞ തോടെയാണ് കെസിയുടെ മനസ്സില്‍ വാടക ഗര്‍ഭ പാത്രം എന്ന ആവശ്യം ഉയര്‍ന്നത്. ഇക്കാര്യത്തിനായി പലരെയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കെസി തന്റെ ഗര്‍ഭ പാത്രം മകള്‍ക്ക് നല്കാന്‍ തയ്യാറായത്. മകളും ഭര്‍ത്താവും പൂര്‍ണ സമ്മതം അറിയിച്ചതോടെ ചെറുമകനായി അമ്മൂമ്മയുടെ ഗര്‍ഭപാത്രം ഒരുങ്ങി.

മൂന്നു മക്കളുള്ള കെസി മുപ്പതു വര്‍ഷം മുമ്പാണ്‌ അവസാനമായി പ്രസവിച്ചത്‌. മകളെ സഹായിക്കാ നായതിനാല്‍ തനിക്ക്‌ ഏറെ സന്തോഷമുണ്ടെന്നും മൂന്നു മക്കള്‍ ജനിച്ചപ്പോള്‍ ഉള്ളതിനേക്കാള്‍ സന്തോഷം തനിക്ക് ഇപ്പോള്‍ ഉണ്ടെന്നും കെസി പറഞ്ഞു.

അറുപതു വയസ്സു കഴിഞ്ഞതിനാല്‍ നിരവധി പരിശോധനകള്‍ക്കു ശേഷമായിരുന്നു കെസിയെ സിസേറിയന്‌ വിധേയയാക്കിയത്‌. ഗര്‍ഭിണി യായിരുന്ന സമയത്തും ഇവര്‍ ഡോക്ടര്‍മാരുടെ നിരന്തര പരിചരണ ത്തിലായിരുന്നു.ശസ്ത്രക്രിയയ്ക്ക്‌ ശേഷം നേരിയ വൃക്ക തകരാറുകള്‍ നേരിട്ടെങ്കിലും അവ പെട്ടന്നു തന്നെ സുഖപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പതിനേഴുകാരിയെ പീഡിപ്പിച്ചതിനു ശേഷം നഗ്നയാക്കി നടത്തി

January 20th, 2011

violence-against-women-epathram

പാക്കിസ്ഥാന്‍ : പാക്കിസ്ഥാനിലെ വെഹരിയില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സം ചെയ്തതിന് ശേഷം നഗ്നയാക്കി പൊതു സ്ഥലത്ത് നടത്തി. പെണ്‍കുട്ടിയോട് സ്ഥലത്തെ ജന്മിയുടെ മകന്‍ ഇജാസ് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരാകരിച്ചു. ഇതില്‍ കുപിതനായ ഇജാസ്‌ ജനുവരി പതിനഞ്ചിനു ഇയാളുടെ അഞ്ചു യുവാക്കളെയും കൂട്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയും ക്രൂരമായ ബലാത്സംഗത്തിനു ഇരയാക്കുകയും ചെയ്തു. മാനംഭംഗം നടത്തിയ ശേഷം അവശയായ പെണ്‍കുട്ടിയെ നഗ്നയാക്കി റോഡിലൂടെ നടത്തുകയും ചെയ്തു. യുവാക്കള്‍ ആയുധങ്ങള്‍ കാട്ടി നാട്ടുകാരെ ഭീഷണി പ്പെടുത്തുകയും പെണ്‍കുട്ടിയെ പറ്റി അനാവശ്യം വിളിച്ചു കൂവുകയും ചെയ്തു.

മാതാപിതാക്കള്‍ നേരത്തെ മരിച്ച പെണ്‍കുട്ടി സഹോദരനും ബന്ധുക്കള്‍ക്കൊപ്പവുമാണ് താമസം. പെണ്‍കുട്ടിക്കെതിരെ കൊടും ക്രൂരത നടത്തിയവര്‍ക്കെതിരെ സഹോദരന്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ പല പെണ്‍കുട്ടികളോടും ഇജാസും സംഘവും മോശമായി പെരുമാറാറുണ്ടത്രെ. എന്നാല്‍ സ്വാധീനവും സാമ്പത്തിക ശേഷിയുമുള്ള പ്രതികള്‍ക്കെതിരെ പ്രതികരിക്കുവാന്‍ പ്രദേശത്തെ നാട്ടുകാര്‍ക്ക് ഭയമാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

10 of 1291011»|

« Previous Page« Previous « സത്യത്തിന് വേണ്ടി 30 വര്‍ഷം തടവില്‍
Next »Next Page » ജീവന്റെ ഉല്‍ഭവം ബഹിരാകാശത്ത് നിന്നും »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine